കുല്‍ദീപ് വോണിനെ പോലെ, ചഹാലിനെക്കാള്‍ അപകടകാരി

ഇന്ത്യയുടെ ശക്തരായ സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപ് യാദവിനെയും യൂസുവേന്ദ്ര ചഹാലിനെയും താരതമ്യം ചെയ്ത് മാത്യൂ ഹെയ്ഡന്‍. ചഹാലിനെക്കാള്‍ താന്‍ അപകടകാരിയെന്ന് കരുതുന്നത് കുല്‍ദീപ് യാദവിനെയാണെന്നും ഷെയിന്‍ വോണിന്റേത് പോലുള്ള “ഡ്രിഫ്റ്റാണ്” കുല്‍ദീപിനെ ചഹാലിനെക്കാള്‍ കൂടുതല്‍ അപകടകാരിയാക്കുന്നതെന്നും ഹെയ്‍ഡന്‍ പറഞ്ഞു.

ബാറ്റ്സ്മാന്മാരിലേക്ക് പന്ത് എങ്ങനെ വരുന്നു എന്നതാണ് കുല്‍ദീപിന്റെ ശക്തി, അത് ഷെയിന്‍ വോണ്‍ പന്തെറിയുന്നത് പോലെയാണ്. വോണിനെ പോലെ പന്ത് അത്രയും തിരിക്കുവാന്‍ കുല്‍ദീപിനു കഴിയുന്നില്ലെങ്കിലും ചഹാിനെക്കാള്‍ കൂടുതല്‍ അപകടകാരിയായി താരത്തെ താന്‍ വിലയിരുത്തുന്നത് ഇതിനാലാണെന്ന് ഹെയ്ഡന്‍ പറഞ്ഞു.

ചഹാല്‍ വ്യത്യസ്തനായ ബൗളറാണ്. വിക്കറ്റ് ടു വിക്കറ്റ് പന്തെറിയുന്ന താരം. താനാണ് ഒരു ബാറ്റ്സ്മാനെങ്കില്‍ കുല്‍ദീപിനു പകരം ചഹാലിനെ കളിക്കുവാന്‍ ആഗ്രഹിക്കുമെന്ന് മാത്യൂ ഹെയ്ഡന്‍ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കായി ആഷ്ടണ്‍ ടര്‍ണര്‍ ഏകദിന അരങ്ങേറ്റം കുറിയ്ക്കും

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദില്‍ ആദ്യ ഏകദിനത്തിനു തയ്യാറെടുക്കുന്ന ഓസ്ട്രേലിയയ്ക്ക് ഇന്നൊരു അരങ്ങേറ്റക്കാരന്‍ താരം ഉണ്ടാകും. ആഷ്ടണ്‍ ടര്‍ണര്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം മാത്യൂ ഹെയ്ഡന്‍ ആണ് താരത്തിനു അരങ്ങേറ്റ ക്യാപ് നല്‍കിയത്.

ഓസ്ട്രേലിയയെ ഏകദിനത്തില്‍ പ്രതിനിധീകരിക്കുന്ന 228ാമത്തെ താരമാണ് ആഷ്ടണ്‍ ടര്‍ണര്‍.

സര്‍ഫിംഗിനിടെ പരിക്കേറ്റ് മാത്യൂ ഹെയ്ഡന്‍

ക്യൂന്‍സ്‍ലാന്‍ഡില്‍ സര്‍ഫിംഗിനിടെ പരിക്കേറ്റ് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍. ക്യൂന്‍സ്‍ലാന്‍ഡിനിലെ സ്റ്റ്രാഡ്ബ്രോക്ക് ദ്വീപുകള്‍ക്ക് സമീപം തന്റെ മകനോടൊപ്പം സര്‍ഫിംഗില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് തിരമാല താരത്തെ മറിച്ചിട്ടത്. ഹെയ്ഡന്‍ തന്റെ ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നുമുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറുന്നുത്. അപകടത്തിലായെങ്കിലും താന്‍ ഉടന്‍ തന്നെ തിരിച്ച് സര്‍ഫിംഗിലേക്ക് മടങ്ങിയെത്തുമെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

Exit mobile version