സാഷയെ വീഴ്ത്തി മറ്റെയോ ബരെറ്റിനി വിംബിൾഡൺ അവസാന പതിനാറിൽ

19 സീഡ് ജർമ്മൻ താരം സാഷ സെരവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു 2021 ലെ വിംബിൾഡൺ ഫൈനലിസ്റ്റ് മറ്റെയോ ബരെറ്റിനി അവസാന പതിനാറിൽ. സീഡ് ചെയ്യാതെ എത്തിയ ഇറ്റാലിയൻ താരം രണ്ടു ടൈബ്രൈക്കറുകൾ ജയിച്ചു ആണ് മത്സരം സ്വന്തമാക്കിയത്. 6-3, 7-6, 7-6 എന്ന സ്കോറിന് ആയിരുന്നു ഇറ്റാലിയൻ താരത്തിന്റെ ജയം. മത്സരത്തിൽ 12 ഏസുകൾ സാഷ ഉതിർത്തപ്പോൾ ബരെറ്റിനി 15 എണ്ണം ഉതിർത്തു.

അവസാന പതിനാറിൽ ഒന്നാം സീഡ് കാർലോസ് അൽകാരസ് ആണ് ബരെറ്റിനിയുടെ എതിരാളി. തുടർച്ചയായ 5 ദിവസം കളിച്ച ക്ഷീണം മറികടന്ന പ്രകടനം ആണ് ബരെറ്റിനി ഇന്ന് പുറത്ത് എടുത്തത്. അതേസമയം 5 സെറ്റ് നീണ്ട മാരത്തോൺ പോരാട്ടം ജയിച്ചു ആറാം സീഡ് ആയ ഡാനിഷ് താരം ഹോൾഗർ റൂണെ അവസാന പതിനാറിൽ എത്തി. 31 സീഡ് ആയ സ്പാനിഷ് താരം അൽഹാൻഡ്രോ ഡേവിഡോവിച് ഫോകിനയെ 6-3, 4-6, 3-6, 6-4, 7-6(10-8) എന്ന സ്കോറിന് ആണ് ഡാനിഷ് താരം തോൽപ്പിച്ചത്. അവസാന സെറ്റ് ടൈബ്രേക്കറിൽ 2-6, 5-8 എന്ന സ്കോറിൽ പിറകിൽ നിന്ന ശേഷമാണ് റൂണെ അവിശ്വസനീയ തിരിച്ചു വരവ് നടത്തിയത്.

പരിക്കേറ്റു പിന്മാറി ബരേറ്റിനി, സിറ്റിപാസ് ക്വാർട്ടർ ഫൈനലിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ട് മത്സരത്തിൽ നിന്നു പിന്മാറി ഇറ്റാലിയൻ താരവും ഒമ്പതാം സീഡും ആയ മറ്റയോ ബരേറ്റിനി. ഉദരസംബന്ധമായ പരിക്കിനെ തുടർന്നാണ് ഇറ്റാലിയൻ താരം മത്സരത്തിൽ നിന്നു പിന്മാറിയത്. താൻ പൂർണമായും ശാരീരികമായി തയ്യാറെല്ലെന്ന ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച ഇറ്റാലിയൻ താരം തനിക്ക് കളിക്കാൻ ആവില്ലെന്ന് വ്യക്തമാക്കുക ആയിരുന്നു. മൂന്നാം റൗണ്ടിൽ പരിക്ക് അവഗണിച്ചു വേദന സഹിച്ച് ആയിരുന്നു ബരേറ്റിനി മത്സരം ജയിച്ചത്.

ഇങ്ങനെ പിന്മാറേണ്ടി വന്നത് ബരേറ്റിനിക്ക് വലിയ നിരാശ പകരും എങ്കിലും എത്രയും പെട്ടെന്ന് പരിക്കിൽ നിന്നു മുക്തി നേടി കളത്തിൽ ശക്തമായി തിരിച്ചു വരാൻ ആവും ഇറ്റാലിയൻ താരം ശ്രമിക്കുക. ബരേറ്റിനി പിന്മാറിയതോടെ അഞ്ചാം സീഡ് ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യം വക്കുന്ന മികച്ച ഫോമിലുള്ള സിറ്റിപാസിന് ക്വാർട്ടർ ഫൈനലിൽ സാക്ഷാൽ റാഫേൽ നദാൽ ആണ് എതിരാളി. എന്നാൽ ഇന്ന് ലഭിച്ച അധിക വിശ്രമം നദാലിന് എതിരെ മുതലാക്കാൻ ആവും ഗ്രീക്ക് താരം ശ്രമിക്കുക എന്നുറപ്പാണ്.

വീണ്ടും അനായാസം നദാൽ! മൂന്നു ടൈബ്രേക്കറുകളും ജയിച്ച് ബരേറ്റിനി!

ഓസ്‌ട്രേലിയൻ ഓപ്പണിൽ അവസാന പതിനാറിലേക്ക് മുന്നേറി രണ്ടാം സീഡ് റാഫേൽ നദാൽ. മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു ഇടൻ കയ്യൻ ആയ ബ്രിട്ടീഷ് താരം കാമറൂൺ നോരിക്ക് പക്ഷെ ക്ലാസ് പ്രകടനം പുറത്തെടുത്ത നദാലിന് മുന്നിൽ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടങ്ങേണ്ടി വന്നു. ഒരു ബ്രൈക്ക് കണ്ടത്തിയ നോരിക്ക് പക്ഷെ മോശം രണ്ടാം സർവീസുകൾ വിനയായപ്പോൾ 5 തവണയാണ് നദാൽ ബ്രിട്ടീഷ് താരത്തെ ബ്രൈക്ക് ചെയ്തത്. ആദ്യ സെറ്റിൽ നോരിയുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു നേടിയ നദാൽ രണ്ടാം സെറ്റ് 6-2 സ്വന്തമാക്കി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ഒരു സെറ്റ് എങ്കിലും നേടാൻ ബ്രിട്ടീഷ് താരം പരിശ്രമിച്ചു എങ്കിലും നിർണായക ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് 7-5 നു നേടി നാലാം റൗണ്ടിലേക്ക് മുന്നേറി. നാലാം റൗണ്ടിൽ ഇറ്റാലിയൻ താരവും 16 സീഡും ആയ ഫാബിയോ ഫോഗ്നിയാണ് നദാലിന്റെ എതിരാളി.

6-4, 6-3, 6-4 എന്ന സ്കോറിനാണ് ഫോഗ്നി 21 സീഡ് ആയ ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡിമിനോറിനെ ഇറ്റാലിയൻ താരം മറികടന്നത്. അനായാസം ജയം കാണുമെന്നു കരുതിയ ഫോഗ്നിക്ക് എതിരെ അവസാന സെറ്റിൽ 5-1 ൽ നിന്നു 2 മാച്ച് പോയിന്റുകൾ രക്ഷിച്ചു ഡിമിനോർ തിരിച്ചു വരാൻ ശ്രമിച്ചു എങ്കിലും വൈകിപ്പോയിരുന്നു. മുമ്പ്‌ നദാലിനെ തോൽപ്പിച്ച ഫോഗ്നി നദാലിന് വെല്ലുവിളി ഉയർത്താവുന്ന താരം തന്നെയാണ്. എങ്കിലും പരസ്പരം കളിച്ച 16 ൽ 12 എണ്ണത്തിലും നദാൽ ആണ് ജയം കണ്ടത്. 19 സീഡ് ആയ റഷ്യൻ താരം കാരൻ കാചനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ഒമ്പതാം സീഡ് മറ്റയോ ബരേറ്റിനിയും അവസാന പതിനാറിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു എങ്കിലും കടുത്ത മത്സരം ആണ് ബരേറ്റിനി നേരിട്ടത്. മൂന്നു സെറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും മൂന്നിലും ജയം ഇറ്റാലിയൻ താരത്തിന് ഒപ്പം ആയിരുന്നു. ഇരു താരങ്ങളും 2 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ ബരേറ്റിനി 18 ഏസുകളും കാചനോവ് 12 ഏസുകളും ആണ് ഉതിർത്തത്.

മൂന്നാം റൗണ്ടിലേക്ക് മുന്നേറി റൂബ്ലേവും, ബരേറ്റിനിയും, കാചനോവും. ചോരിച്ച് പുറത്ത്

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി റഷ്യൻ താരവും ഏഴാം സീഡും ആയ ആന്ദ്ര റൂബ്ലേവ്. സീഡ് ചെയ്യാത്ത ബ്രസീലിയൻ താരം തിയാഗോ മോണ്ടെരിയോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റൂബ്ലേവ് തകർത്തത്. 16 ഏസുകൾ ഉതിർത്ത റഷ്യൻ താരം ആദ്യ രണ്ടു സെറ്റുകളിൽ ആയി ഓരോ വീതം ബ്രൈക്ക് കണ്ടത്തി സെറ്റുകൾ 6-4, 6-4 എന്ന സ്കോറിന് നേടി മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് മൂന്നാം സെറ്റിൽ മികച്ച പോരാട്ടം നേരിട്ടു എങ്കിലും ടൈബ്രേക്കറിലൂടെ സെറ്റ് നേടി റൂബ്ലേവ് മൂന്നാം റൗണ്ട് ഉറപ്പിച്ചു. സുമിത് നാഗലിനെ തോൽപ്പിച്ച റികാർഡസ് ബെരാങ്കിസിനെ 6-2,6-4,6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മറ്റൊരു റഷ്യൻ താരവും 19 സീഡും ആയ കാരൻ കാചനോവ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 4 ബ്രൈക്കുകൾ കണ്ടത്തിയ കാചനോവ് 12 ഏസുകളും മത്സരത്തിൽ ഉതിർത്തു.

ചെക് താരം തോമസിനെ 4 സെറ്റ് മത്സരത്തിൽ മറികടന്നാണ് ഒമ്പതാം സീഡ് ഇറ്റാലിയൻ താരം മാറ്റിയോ ബരേറ്റിനി മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.6-3, 6-2, 4-6, 6-3 എന്ന സ്കോറിന് ആയിരുന്നു ബരേറ്റിനിയുടെ ജയം. മൂന്നാം സെറ്റിൽ ബ്രൈക്ക് വഴങ്ങിയത് ഒഴിച്ചാൽ 5 ബ്രൈക്കുകളും 19 ഏസുകളും കണ്ടത്തിയ ഇറ്റാലിയൻ താരം ഏതാണ്ട് പൂർണ്ണ ആധിപത്യം കണ്ട മത്സരം ആണ് പുറത്ത് എടുത്തത്. അതേസമയം 22 സീഡ് ക്രൊയേഷ്യൻ താരം ബോർണ ചോരിച് ടൂർണമെന്റിൽ നിന്നു പുറത്തായി. സീഡ് ചെയ്യാത്ത അമേരിക്കൻ താരം മകൻസി മകനോൾഡ് ആണ് ചോരിച്ചിനെ 6-4, 6-2, 4-6, 6-4 എന്ന സ്കോറിന് അട്ടിമറിച്ചത്. 31 സീഡ് ലോറൻസോ സോനെഗോയും ടൂർണമെന്റിൽ നിന്നു പുറത്തായപ്പോൾ അമേരിക്കൻ താരം ടോമി പോളിനെ വീഴ്ത്തി 24 സീഡ് കാസ്പർ റൂഡ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Exit mobile version