മാറ്റ്സ് ഹമ്മൽസ് ഈ സീസൺ അവസാനത്തോടെ വിരമിക്കും

ജർമ്മൻ പ്രതിരോധ താരം മാറ്റ്സ് ഹമ്മൽസ് ഈ സീസണിന്റെ അവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 36 കാരനായ റോമ സെന്റർ ബാക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു വൈകാരിക വീഡിയോയിലൂടെയാണ് ഈ വാർത്ത പങ്കുവെച്ചത്. 18 വർഷത്തെ തിളക്കമാർന്ന കരിയറിനാണ് തിരശ്ശീല ആകുന്നത്.

ബയേൺ മ്യൂണിക്കിൽ നിന്നാണ് ഹമ്മൽസ് തന്റെ യാത്ര ആരംഭിച്ചത് എങ്കിലും, ക്ലോപ്പിന് കീഴിൽ ബൊറൂസിയ ഡോർട്ട്മുണ്ടിലൂടെ ആയിരുന്നു ഹമ്മൽ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയർന്നത്.

ഡോർട്മുണ്ടിനൊപ്പം തുടർച്ചയായി ബുണ്ടസ്ലിഗ കിരീടങ്ങൾ നേടാൻ അവരെ സഹായിച്ചു. 2014 ലെ ലോകകപ്പ് വിജയത്തിൽ ജർമ്മനിയുടെ പ്രതിരോധത്തിൽ അദ്ദേഹം പ്രധാന സാന്നിദ്ധ്യമായിരുന്നു.

പിന്നീട് ബയേൺ മ്യൂണിക്കിൽ എത്തിയ അദ്ദേഹം മൂന്ന് ബുണ്ടസ്ലിഗ കിരീടങ്ങൾ കൂടി തന്റെ പേരിൽ ചേർത്തു. ശേഷം, 2019 ൽ അദ്ദേഹം ഡോർട്ട്മുണ്ടിലേക്ക് മടങ്ങി, പിന്നീട് 2024 ൽ സീരി എ ടീമായ റോമയിലേക്ക് മാറി.

797 മത്സരങ്ങൾ, 65 ഗോളുകൾ, ക്ലബ്ബിലും രാജ്യത്തുമായി 15 പ്രധാന ട്രോഫികൾ എന്നിവയും താരം നേടി.

എഎസ് റോമ മാറ്റ്സ് ഹമ്മൽസിനെ സ്വന്തമാക്കി

എഎസ് റോമ മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് സെൻ്റർ ബാക്ക് മാറ്റ്സ് ഹമ്മൽസിനെ സ്വന്തമാക്കി. 2025 ജൂൺ വരെ നീണ്ടു നിൽക്കുന്ന ഒരു വർഷത്തെ കരാറിൽ ആകും താരം റോമയിൽ ചേരുക. ബ്രൈറ്റൺ & ഹോവ് ആൽബിയോൺ, ബൊലോഗ്ന, റിയൽ സോസിഡാഡ് എന്നിവയുൾപ്പെടെ നിരവധി മുൻനിര യൂറോപ്യൻ ക്ലബ്ബുകളെ മറികടന്നാണ് റോമ ഹമ്മൽസിനെ സ്വന്തമാക്കുന്നത്.

ഇന്ന് താരം മെഡിക്കൽ പൂർത്തിയാക്കും. മാറ്റ്സ് ഹമ്മൽസ് 2007/08 സീസൺ മുതൽ ബൊറൂസിയ ഡോർട്ട്മുണ്ടിനായി കളിക്കുന്നുണ്ട്. ഇടക്ക് മൂന്ന് സീസണുകളോളം ബയേണായും കളിച്ചിരുന്നു. .

500ഓളം മത്സരങ്ങളം താരം ബഡോർട്മുണ്ടിനായി കളിച്ചിട്ടുണ്ട്. BVB-യ്‌ക്കൊപ്പം 2011-ലും 2012-ലും ജർമ്മൻ ലീഗും 2012-ലും 2021-ലും DFB കപ്പും നേടി. 2014-ൽ ജർമ്മൻ ദേശീയ ടീമിനൊപ്പം ലോക കപ്പും 35കാരൻ ജയിച്ചിട്ടുണ്ട്.

മാറ്റ്സ് ഹമ്മൽസ് ഡോർട്മുണ്ടിൽ പുതിയ കരാർ ഒപ്പുവെച്ചു

ബൊറൂസിയ ഡോർട്ട്മുണ്ട് ഡിഫൻഡർ മാറ്റ്സ് ഹമ്മൽസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തേക്ക് കൂടി കരാറ്റ് നീട്ടാൻ ആണ് താരം തീരുമാനിച്ചത്. മാറ്റ്സ് ഹമ്മൽസ് 2007/08 സീസൺ മുതൽ ബൊറൂസിയ ഡോർട്ട്മുണ്ടിനായി കളിക്കുന്നുണ്ട്. ഇടക്ക് മൂന്ന് സീസണുകളോളം ബയേണായും കളിച്ചിരുന്നു. ഈ സീസണിൽ ഡോർട്മുണ്ട് ലീഗ് കിരീടത്തിന് അടുത്ത് നിൽക്കെ ആണ് കരാർ ഒപ്പുവെക്കാനുള്ള തീരുമാനം പുറത്ത് വരുന്നത്‌.

468 മത്സരങ്ങളം താരം ബഡോർട്മുണ്ടിനായി കളിച്ചിട്ടുണ്ട്. BVB-യ്‌ക്കൊപ്പം 2011-ലും 2012-ലും ജർമ്മൻ ലീഗും 2012-ലും 2021-ലും DFB കപ്പും നേടി. 2014-ൽ ജർമ്മൻ ദേശീയ ടീമിനൊപ്പം ലോക കപ്പും ജയിച്ചു. 34-ാം വയസ്സിലും, ഹമ്മൽസ് ഇപ്പോഴും ടീമിലെ പ്രധാനിയാണ്. നിലവിലെ സീസണിൽ ബുണ്ടസ്ലിഗയിൽ 29 മത്സരങ്ങളും ഡിഎഫ്ബി കപ്പിൽ നാല് മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളും ഹമ്മൽസ് കളിച്ചിട്ടുണ്ട്.

Exit mobile version