മാഞ്ചസ്റ്റർ സിറ്റിയുടെ മാത്യൂസ് നൂനസിനായി അത്ലറ്റിക്കോ മാഡ്രിഡ് രംഗത്ത്

അത്‌ലറ്റിക്കോ മാഡ്രിഡ് മാത്യൂസ് നൂനിയസിനെ ലോണിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ് ഉടൻ ഒരു ഓഫറുമായി മാഞ്ചസ്റ്റർ സിറ്റിയെ സമീപിക്കും.

കഴിഞ്ഞ വേനൽക്കാലത്ത് 62 മില്യൺ യൂറോ (53.2 മില്യൺ; 67.6 മില്യൺ ഡോളർ) ഡീലിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്നാണ് നൂനിയസ് സിറ്റിയിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി ആകെ 16 സ്റ്റാർട്ടുകൾ മാത്രമാണ് 25 കാരനായ താരത്തിന് ലഭിച്ചത്. സബ്ബായി 15 മത്സരങ്ങളും കളിച്ചു. സിറ്റി വിടാൻ ആണ് നൂനിയസും ആഗ്രഹിക്കുന്നത്.

ഒരു വർഷത്തെ ലോൺ കരാറിൽ നൂനിയസിനെ സ്വന്തമാക്കാൻ ആകും എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പ്രതീക്ഷിക്കുന്നു. സിറ്റിയിൽ നിന്ന് തന്നെ അവർ ഹൂലിയൻ ആൽവരസിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിട്ടുണ്ട്‌.

ഇപ്‌സ്‌വിച്ച് ടൗണിനെതിരെ ശനിയാഴ്ച നടന്ന 4-1 ൻ്റെ വിജയത്തിൽ, പകരക്കാരനായി ന്യൂനസ് സിറ്റിക്ക് ആയി ഇറങ്ങിയിരുന്നു‌.

വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരത്തെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവ്സിന്റെ പോർച്ചുഗീസ് മധ്യനിര താരം മാതിയസ് നൂനസിന് ആയി മാഞ്ചസ്റ്റർ സിറ്റി ശ്രമം. മധ്യനിര ശക്തമാക്കുന്നതിന്റെ ഭാഗം ആയാണ് 24 കാരനായ താരത്തെ ഇംഗ്ലീഷ് ചാമ്പ്യന്മാർ ലക്ഷ്യം വെക്കുന്നത്. എന്നാൽ ടീമിൽ വലിയ പ്രാധാന്യം ഉള്ള താരത്തെ വിട്ട് കൊടുക്കാൻ വോൾവ്സ് തയ്യാറാവില്ല. നിലവിൽ താരത്തിന് ആയി മാഞ്ചസ്റ്റർ സിറ്റി 50 മില്യൺ യൂറോയുടെ ഓഫർ മുന്നോട്ട് വെച്ചു എന്നാണ് റിപ്പോർട്ട്. താരം ഇതിനകം തന്നെ സിറ്റിയും ആയി ധാരണയിൽ വ്യക്തിഗത എത്തി എന്നും റിപ്പോർട്ട് പറയുന്നു.

സ്പോർട്ടിങ് ലിസ്ബണിൽ നിന്നു 2022 ഓഗസ്റ്റിൽ ക്ലബ് റെക്കോർഡ് തുകയായ 45 മില്യൺ യൂറോ നൽകി വോൾവ്സ് ടീമിൽ എത്തിച്ച താരത്തിന് ഇതിനെക്കാൾ വളരെ കൂടുതൽ അവർ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിര നിറഞ്ഞു കളിക്കുന്ന താരം സ്പോർട്ടിങിനു ആയി 101 മത്സരങ്ങളിൽ നിന്നു 8 ഗോളുകളും വോൾവ്സിന് ആയി 40 മത്സരങ്ങളിൽ നിന്നു 1 ഗോളും നേടിയിട്ടുണ്ട്. പോർച്ചുഗലിന് ആയി 2021 ൽ അരങ്ങേറ്റം കുറിച്ച താരം ഇത് വരെ 11 കളികളിൽ നിന്നു 1 ഗോൾ രാജ്യത്തിനു ആയി നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ നിലനിൽക്കാൻ പൊരുതുന്ന വോൾവ്സ് താരത്തെ നിലനിർത്താൻ ശ്രമിക്കും എന്നുറപ്പാണ്.

റെക്കോർഡ് തുക നൽകും, നൂനസ് വോൾവ്സിലേക്ക് എത്തും

സ്പോർട്ടിംഗ് ലിസ്ബൺ മിഡ്ഫീൽഡർ മാത്യൂസ് നൂനസ് ഇംഗ്ലണ്ടിലേക്ക്. നൂനസിനായി റെക്കോർഡ് തുക നൽകാൻ വോൾവ്സ് തീരുമാനിച്ചു. ക്ലബ് റെക്കോർഡ് തുകയായ 42.2 മില്യൺ പൗണ്ടിന് ആണ് നൂനസിനെ വോൾവ്സ് സൈൻ ചെയ്യുന്നത്. ഇപ്പോൾ താരവും ഒപ്പം ഇരു ക്ലബുകളുമായും ധാരണയിൽ എത്തിയിട്ടുണ്ട്. സ്പർസിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ നൂനസിന് പറ്റുമെന്ന പ്രതീക്ഷയിൽ സാങ്കേതിക നടപടികൾ വേഗത്തിൽ ആക്കുകയാണ് വോൾവ്സ് ഇപ്പോൾ.

ഫോർവേഡ് ഫാബിയോ സിൽവയ്‌ക്കായി രണ്ട് വർഷം മുമ്പ് പോർട്ടോയ്ക്ക് നൽകിയ 35 മില്യൺ എന്ന ട്രാൻസ്ഫർ തുക ആണ് ഈ ഡീലോട് മറികടക്കപ്പെടുന്നത്. 2020 ജനുവരിയിൽ സ്പോർടിങിൽ ചേർന്ന നൂനസ് അവസാന മൂന്നര സീസണുകൾ ലിസ്ബൺ ക്ലബ്ബിൽ ചെലവഴിച്ചു.

Story Highlight: Matheus Nunes has accepted Wolves proposal, here we go!

Exit mobile version