ഗ്ലോബ്സ്റ്റാര്‍ ആലുവ ഫൈനലില്‍, വിഷ്ണു മോഹന്‍ മാന്‍ ഓഫ് ദി മാച്ച്

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ ബി ടീമിനെതിരെ ആധികാരിക വിജയം സ്വന്തമാക്കി ഗ്ലോബ്സ്റ്റാര്‍ ആലുവ സെലസ്റ്റിയല്‍ ട്രോഫി ഫൈനലില്‍. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 56 റണ്‍സിന്റെ ജയമാണ് ഗ്ലോബ്സ്റ്റാര്‍ നേടിയത്. വിഷ്ണു മോഹന്‍, ആകാശ് സി പിള്ള, അനുജ് ജോടിന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാറിനെ 45 ഓവറില്‍ 270 റണ്‍സ് എന്ന സ്കോറിലേക്ക് നയിച്ചത്. 8 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

90 റണ്‍സ് നേടിയ വിഷ്ണു മോഹന് ഇത്തവണയും ശതകം നഷ്ടമായി. കഴിഞ്ഞ തവണ സ്കോര്‍ 97ല്‍ നില്‍ക്കെ ഓവറുകള്‍ അവസാനിക്കുകയായിരുന്നുവെങ്കില്‍ ഇത്തവണ 90ല്‍ താരം റണ്‍ഔട്ട് ആയി. ആകാശ് 50 റണ്‍സും അനുജ് 51 റണ്‍സും നേടി. എംആര്‍സി ബി ടീമിനു വേണ്ടി ശ്യാം, ആദിത്യ മോഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ജോസ്, അനന്തു, അശ്വിന്‍ ആനന്ദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

20/3 എന്ന നിലയില്‍ നിന്ന് അശ്വിന്‍ ആനന്ദ്-ശരത്ത് കൂട്ടുകെട്ട് 107 റണ്‍സ് നേടി നാലാം വിക്കറ്റില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് കൂട്ടുകെട്ടിനെ തകര്‍ത്ത് റിസ്വാന്‍ അശ്വിന്‍ ആനന്ദിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം റിസ്വാന്റെ ത്രോയില്‍ റണ്‍ഔട്ട് ആയി ശരത്തും മടങ്ങിയതോടെ മത്സരം ഗ്ലോബ്സ്റ്റാറിനു എളുപ്പത്തില്‍ സ്വന്തമാക്കാനായി.

അശ്വിന്‍ 59 റണ്‍സ് നേടിയപ്പോള്‍ ശരത്ത് 52 റണ്‍സ് നേടി. 45 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് എംആര്‍സി ബി ടീം നേടിയത്. ഗ്ലോബ്സ്റ്റാറിനു വേണ്ടി വിഷ്ണു അജിത്ത് 2 വിക്കറ്റ് വീഴ്ത്തി. അലന്‍ സാജു, റിസ്വാന്‍, സൗരവ്, ഗിരീഷ്, അനുജ് ജോടിന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്വാന്റണ്‍സിനു തോല്‍വി, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെമിയില്‍

സ്വാന്റണ്‍സ് സിസിയ്ക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്യാമിന്റെ ബൗളിംഗ് മികവിനൊപ്പം എബിന്‍ വര്‍ഗീസും അനന്തുവും ഒപ്പം കൂടിയപ്പോള്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ സ്വാന്റണ്‍സിനെ 93 ഓവറില്‍ ഓള്‍ഔട്ട് ആക്കി.

22.2 ഓവര്‍ മാത്രം ക്രീസില്‍ നിലയുറപ്പിച്ച സ്വാന്റണ്‍സ് ബാറ്റ്സ്മാന്മാരില്‍ മുഹമ്മദ് ആദില്‍ 25 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ഫര്‍ദീന്‍ റഫീക് 21 റണ്‍സ് നേടി. ശ്യാം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എബിന്‍ വര്‍ഗീസും അനന്തുവും രണ്ട് വതം വിക്കറ്റ് നേടി. ആദിത്യ മോഹന്‍, ശിവരാജ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

എംആര്‍സിയുടെയും തുടക്കം മോശമായിരുന്നുവെങ്കിലും അശ്വിന്‍ ആനന്ദ്(47), അഭിരാം(22) എന്നിവരുടെ ഇന്നിംഗ്സുകള്‍ ടീമിനെ വിജയത്തിലെത്തിക്കുവാന്‍ നിര്‍ണ്ണായകമാകുകുയായിരുന്നു. 20.5 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് മത്സരം വിജയിച്ച് എംആര്‍സി ബി ടീം സെമി യോഗ്യത നേടിയത്. അശ്വിന്‍ ആനന്ദ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version