മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഫൈനലില്‍, ഇത് തുടര്‍ച്ചയായ രണ്ടാം തവണ

സെലസ്റ്റിയില്‍ ട്രോഫിയിലെ നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഈ വര്‍ഷത്തെയും ഫൈനലിനു യോഗ്യത നേടി. ഇന്ന് നടന്ന ആദ്യ സെമിയില്‍ എതിരാളികളായ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 6 വിക്കറ്റ് വിജയമാണ് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെ 108 റണ്‍സിനു പുറത്താക്കിയ ശേഷം മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

വിജയികള്‍ക്കായി 32 റണ്‍സ് വീതം നേടി ജിത്തിനു രോഹനും 26 റണ്‍സ് നേടിയ അരുണ്‍ പൗലോസുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ബൗളിംഗ് ടീമിനു വേണ്ടി അതുല്‍ ഡയമണ്ട് സൗരിയും അഭിഷേക് മോഹനും രണ്ട് വീതം വിക്കറ്റ് നേടി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അതുല്‍ രവീന്ദ്രനെയാണ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ യമഹ മാസ്റ്റേഴ്സിന്റെ നടുവൊടിച്ചത് അതുലിന്റെ ബൗളിംഗ് ആയിരുന്നു. താരം 4 വിക്കറ്റ് നേടി 32 ഓവറില്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെ 108 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ബാറ്റിംഗ് ടീമിനു വേണ്ടി 46 റണ്‍സ് നേടിയ അതുല്‍ ഡയമണ്ട് സൗരിയാണ് ടോപ് സ്കോറര്‍‍.

ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ പ്രതിഭ സിസിയ്ക്കെതിരെ 191 റണ്‍സ് വിജയമാണ് സ്വന്തമാക്കിയത്. സ്വാന്റണ്‍സിനെതിരെ 110 റണ്‍സ് ജയം നേടിയായിരുന്നു മുത്തൂറ്റ യമഹ മാസ്റ്റേഴ്സിന്റെ സെമി പ്രവേശനം.

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ സെലസ്റ്റിയല്‍ ട്രോഫി ചാമ്പ്യന്മാര്‍

ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ ആലുവയ്ക്കെതിരെ 4 വിക്കറ്റ് ജയം നേടി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ മൈതാനത്ത് നടന്ന ഫൈനല്‍ മത്സരത്തില്‍ ഗ്ലോബ്സ്റ്റാര്‍ ആലുവയ്ക്കാണ് ടോസ് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ ടീമിനായില്ല. റിസ്വാന്‍ 26 റണ്‍സുമായി ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 43.2 ഓവറില്‍ 136 റണ്‍സിനു ഗ്ലോബ്സ്റ്റാര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

റണ്ണേഴ്സ് അപ്പ് – ഗ്ലോബ്സ്റ്റാര്‍ ആലുവ

അലന്‍ സാജു(23), ഗിരീഷ്(19), ആനന്ദ് ബാബു(12) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. എംആര്‍സി യ്ക്ക് വേണ്ടി അബ്ദുള്‍ സഫര്‍ നാല് വിക്കറ്റ് വീഴ്ത്തി. തന്റെ 9 ഓവര്‍ ക്വാട്ടയില്‍ 22 റണ്‍സ് മാത്രമാണ് സഫര്‍ വിട്ടു നല്‍കിയത്. ഷിജിത്ത് ചന്ദ്രന്‍ രണ്ടും ഷനില്‍, ജിയാസ്, അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. സഫര്‍ ആണ് കളിയിലെ താരം.

Man of the Final – Abdul Safar (MRC – A)

137 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ മാസ്റ്റേഴ്സ് 31.3 ഓവറില്‍ 4 വിക്കറ്റ് വിജയം സ്വന്തമാക്കി. 6 വിക്കറ്റുകളാണ് ടീമിനു ചേസിംഗിനിടെ നഷ്ടമായത്. 107/6 എന്ന നിലയില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ടീമിനെ ഏഴാം വിക്കറ്റില്‍ ഒത്തുകൂടിയ കെജെ രാകേഷും(23*) രമേഷും(5*) ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

അക്ഷയ് എംകെ(19), സഞ്ജയ് രാജ്(23), ജിയാസ്(18) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഗ്ലോബ്സ്റ്റാറിനു വേണ്ടി സൗരവ് ഷെട്ടി മൂന്ന് വിക്കറ്റിനുടമയായി. വിഷ്ണു അജിത്ത്, അരുണ്‍ കുമാര്‍, റിസ്വാന്‍ എന്നിവരും ഓരോ വിക്കറ്റ് നേടി.

ടൂര്‍ണ്ണമെന്റിലെ മറ്റു സമ്മാനാര്‍ഹര്‍

Promising Young Star – Akash C Pillai , Globstar CC Aluva

 

Jackson Cleetus – Special Appreciation
S Rajesh Memorial – Find of the Season – Niranjan P Dev
S Rajesh Memorial – Find of the Season – Abhishek J Nair

ടൂര്‍ണ്ണമെന്റിന്റെ സംഘാടക സമിതി

Organising Commitee – Murugan CC, Celestial Trophy Tournament

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം ഫൈനലില്‍, ഇനി എതിരാളികള്‍ ഗ്ലോബ്സ്റ്റാര്‍

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ ടീമുകളുടെ ഫൈനല്‍ എന്ന സ്വപ്നം സാധ്യമായില്ലെങ്കിലും ഫൈനല്‍ സ്ഥാനം ഉറപ്പിച്ച് അവരുടെ എ ടീം. ബി ടീം ഗ്ലോബ്സ്റ്റാര്‍ ആലുവയോട് പരാജയപ്പെട്ടുവെങ്കിലും ഇന്ന് നടന്ന രണ്ടാം സെമിയില്‍ മുത്തൂറ്റ് ഇസിസിയെ 51 റണ്‍സിനു പരാജയപ്പെടുത്തി സെഞ്ചൂറിയന്‍ എ ടീം കലാശപ്പോരാട്ടത്തിനു യോഗ്യത നേടി. മത്സരത്തില്‍ ടോസ് നേടിയ ഇസിസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മംഗലപുരം കെസിഎ മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എംആര്‍സി എ ടീം 45 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് നേടിയത്. 49 റണ്‍സുമായി കെജെ രാകേഷ് ടോപ് സ്കോറര്‍ ആയപ്പോള്‍ ജിയാസ് 20 റണ്‍സ് നേടി പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരത്തിലെ ശതകത്തിന്റെ ഉടമ അക്ഷയ് 31 റണ്‍സ് നേടിയപ്പോള്‍ സഞ്ജയ് രാജ്(32), ജിതിന്‍(27), സുജിത്ത് ചന്ദ്രന്‍(29), നിഖിലേഷ്(22) എന്നിവരുടെ സംഭാവനകള്‍ ടീമിന്റെ സ്കോര്‍ 233 റണ്‍സിലെത്തുവാന്‍ നിര്‍ണ്ണായകമായി.

മുത്തൂറ്റ് ഇസിസിയ്ക്ക് വേണ്ടി ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശ്രീരാജ്, ബേസില്‍ മാത്യൂ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. എംആര്‍സിയുടെ മൂന്ന് താരങ്ങള്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

വിജയത്തിനായി 234 റണ്‍സ് വേണ്ടിയിരുന്ന മുത്തൂറ്റ് ഇസിസിയ്ക്ക് 182 റണ്‍സ് മാത്രമേ നേടാനായുള്ളു. 42 ഓവറുകള്‍ ക്രീസില്‍ ചിലവഴിച്ച് ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. അക്വിബ്(53), സുബിന്‍(35) എന്നിവരുടെയുള്‍പ്പെടെ 4 വിക്കറ്റ് നേടിയ രമേഷ് ആണ് കളിയിലെ താരം. ശ്രീനാഥ് 32 റണ്‍സുമായി പുറത്താകാതെ നിന്നു.

രമേഷിനു പുറമേ അബ്ദുള്‍ സറക് മൂന്നും സുനില്‍ സാം, ഷനില്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അടിച്ച് തകര്‍ത്ത് അക്ഷയ്, തൃപ്പൂണിത്തുറ സിസിയെ തകര്‍ത്ത് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീം

89 പന്തില്‍ 113 റണ്‍സ്, മൂന്ന് സിക്സ് 14 ബൗണ്ടറി. ഇത്രയും അടങ്ങിയ ഒരു ശതകമാണ് ഇന്ന് മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ എ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എംകെ അക്ഷയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ സഞ്ജയ് രാജിനോടൊപ്പം(51) നേടിയ 149 റണ്‍സ് നല്‍കിയ അടിത്തറയില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ 30 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടുകയായിരുന്നു. ബൗളിംഗില്‍ തൃപ്പൂണിത്തുറ സിസിയ്ക്കായി അഭിഷേക് സുരേന്ദ്രന്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ടിസിസിയ്ക്ക് 30 ഓവറില്‍ 141 റണ്‍സേ നേടാനായുള്ളു. 94 റണ്‍സിന്റെ വിജയത്തോടെ എംആര്‍സി എ ടീം സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍ കടന്നു. 40 റണ്‍സ് നേടി പുറത്താകാതെ നിന്ന അഭിഷേക് സുരേന്ദ്രന്‍ ആണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറര്‍. അജുമോന്‍(26), നിഖില്‍ ബാബു(17) എന്നിവരാണ് ശ്രദ്ധേയമായ സംഭാവന നല്‍കിയ മറ്റു ബാറ്റ്സ്മാന്മാര്‍.

മനു കൃഷ്ണനും അബ്ദുള്‍ സഫറും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജിയാസിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version