മസ്സിമിലിയാനോ അല്ലെഗ്രി ഇനി എസി മിലാൻ പരിശീലകൻ


മുൻ യുവന്റസ് പരിശീലകനായ മസ്സിമിലിയാനോ അല്ലെഗ്രി സാൻ സിറോയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. സ്പോർട്‌മെഡിയാസെറ്റ് പറയുന്നതനുസരിച്ച്, 57 കാരനായ അദ്ദേഹം സീസണിൽ 5 ദശലക്ഷം യൂറോ പ്രതിഫലത്തിൽ മൂന്ന് വർഷത്തെ കരാറിന് സമ്മതിച്ചിട്ടുണ്ട്. 2011 ൽ എസി മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് അലെഗ്രി.


അന്റോണിയോ കോണ്ടെ ക്ലബ് വിടുകയാണെങ്കിൽ അലെഗ്രി നാപ്പോളിയിലേക്ക് എത്തും എന്ന് നേരത്തെ വാർത്തകൾ ഉണ്ടയിരുന്നു. എന്നാൽ കോണ്ടെ നാപ്പോളിയിൽ തുടരും എന്ന് ഉറപ്പായതോടെ എസി മിലാന് കാര്യങ്ങൾ എളുപ്പമായി.


2010 മുതൽ 2014 വരെ എസി മിലാനെ പരിശീലിപ്പിച്ച അല്ലെഗ്രിയുടെ രണ്ടാം വരവാണിത്. 2024-25 സീസണിന്റെ നിരാശാജനകമായ അവസാനത്തിന് ശേഷം ഒരു മാറ്റം ആണ് മിലാൻ ലക്ഷ്യമിടുന്നത്.

മോശം പെരുമാറ്റം, യുവന്റസ് പരിശീലകൻ അലെഗ്രിയെ പുറത്താക്കി

ബുധനാഴ്ച അറ്റലാൻ്റയ്‌ക്കെതിരായ കോപ്പ ഇറ്റാലിയ ഫൈനലിനിടെ മോശമായി പെരുമാറിയതിന് യുവന്റസ് മാനേജർ മാസിമിലിയാനോ അല്ലെഗ്രിയെ പുറത്താക്കി‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ മാച്ച് ഒഫീഷ്യൽസിന് എതിരെ അലെഗ്രി പൊട്ടിത്തെറിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണം എന്ന് ക്ലബ് അറിയിച്ചു.

ഫൈനലിലെ പ്രവർത്തികൾ ക്ലബ്ബിൻ്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതണ് എന്ന് യുവൻ്റസ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു പ്രസ്താവന ഇറക്കി. അലെഗ്രിയുടെ യുവന്റസിലെ രണ്ടാം വരവിന് ഇതോടെ അവസാനമായി.

2014 ൽ ആദ്യൻ യുവൻ്റസിൻ്റെ മാനേജരായി പ്രവർത്തിച്ചപ്പോൾ അല്ലെഗ്രി തുടർച്ചയായി 5 സീസണുകളിൽ സീരി എ കിരീടം നേടിയിരുന്നു‌. റിപ്പോർട്ടുകൾ പ്രകാരം യുവൻ്റസ് ബൊലോഗ്ന മാനേജർ തിയാഗോ മോട്ടയെ ആകും പകരക്കാരനായി എത്തിക്കുക.

20 മില്യൺ സൗദി ഓഫർ നിരസിച്ച് അലെഗ്രി

മാക്‌സ് അല്ലെഗ്രി യുവന്റസിനൊപ്പം തന്നെ തുടരും. അൽ-ഹിലാൽ ഓഫർ ചെയ്ത 20 മില്യൺ യൂറോ വേതനം നൽകുന്ന ഓഫർ അലെഗ്രി നിരസിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യയിലെയും ഖത്തറിലെയും ക്ലബ്ബുകൾ അല്ലെഗ്രിയെ കൊണ്ടുവരാൻ ശ്രമം നടത്തുന്നതായി ഏതാനും ആഴ്ചകളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സ്റ്റീവം ജെറാഡിനെ പോലെ ഇപ്പോൾ അലെഗ്രിയും സൗദിയിലേക്ക് പോവേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു.

2025 ജൂൺ വരെ പ്രതിവർഷം 20 മില്യൺ യൂറോ വേതനം നൽകുന്ന കരാർ ആയിരുന്നു അൽ-ഹിലാൽ അലെഗ്രിക്ക് മുന്നിൽ വെച്ചത്. അൽ നസറും അലെഗ്രിയിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും അൽ നസർ ഔദ്യോഗികമായി ഓഫർ സമർപ്പിച്ചിരുന്നില്ല.

ഇപ്പോൾ അലെഗ്രി യുവന്റസിൽ തന്റെ രണ്ടാം സ്പെല്ലിൽ ആണ്. ആദ്യം 2014 മുതൽ 2019 വരെ അലെഗ്രി യുവന്റസിന് ഒപ്പം ഉണ്ടാവുകയും ഏറെ കിരീടങ്ങൾ നേടുജയും ചെയ്തിരുന്നു.

Exit mobile version