ഇതിഹാസ ഫുട്‌ബോൾ കമന്റേറ്റർ മാർട്ടിൻ ടെയ്‌ലർ സ്കൈ സ്പോർട്സ് വിടും

ഇതിഹാസ ഫുട്‌ബോൾ കമന്റേറ്റർ മാർട്ടിൻ ടെയ്‌ലർ സ്കൈ സ്പോർട്സ് വിടും. ഏതാണ്ട് 33 വർഷങ്ങൾക്ക് ശേഷം ആണ് അദ്ദേഹം സ്കൈ സ്പോർട്സ് വിടുന്നത്. ഫുട്‌ബോളിന്റെ ശബ്ദം എന്നു അറിയപ്പെടുന്ന അദ്ദേഹം നീണ്ട 33 വർഷം ആയി ഫുട്‌ബോൾ കമന്ററി രംഗത്ത് ഉണ്ട്. ഇനി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സ്കൈ സ്പോർട്സിൽ അദ്ദേഹം ഉണ്ടാവില്ല.

ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ കമന്റേറ്റർമാരിൽ ഒരാൾ ആയി ആണ് മാർട്ടിൻ ടെയ്‌ലർ പരിഗണിക്കപ്പെടുന്നത്. 2011 ൽ മാഞ്ചസ്റ്റർ സിറ്റി അവസാന ദിനം പ്രീമിയർ ലീഗ് നേടിയപ്പോൾ മാർട്ടിൻ ടെയ്‌ലറിന്റെ അഗ്യൂറോ…എന്ന് തുടങ്ങുന്ന കമന്ററി അടക്കം വിഖ്യാതമായ ഒരുപാട് നിമിഷങ്ങൾ ആണ് ഫുട്‌ബോൾ ആരാധകർക്ക് അദ്ദേഹം സമ്മാനിച്ചത്.

Exit mobile version