മാർഷ്യലിനെ അടുത്ത സീസണിലും ടീമിൽ നിലനിർത്താൻ ആഗ്രഹിക്കുന്നു എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്, വരാനിരിക്കുന്ന സീസണിൽ ആൻറണി മാർഷ്യൽ ക്ലബ്ബിൽ തുടരുമെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞു. തന്റെ തീരുമാനം ആണെങ്കിൽ മാർഷ്യൽ ക്ലബിൽ തുടരണം എന്നാണ് എന്ന് ടെൻ ഹാഗ് പറഞ്ഞു.

“എന്റെ കാഴ്ചപ്പാടിൽ, ആന്റണി മാർഷ്യൽ അടുത്ത സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടാകും,” ടെൻ ഹാഗ് പറഞ്ഞു. “അവൻ മികച്ച ഫുട്ബോളിൽ കളിക്കുന്ന കഴിവുള്ള ഒരു മികച്ച കളിക്കാരനാണ്, അവൻ ഫിറ്റ്നാണെങ്കിൽ ഞങ്ങളുടെ ടീം നന്നായി കളിക്കുന്നുമുണ്ട്.” കോച്ച് പറഞ്ഞു

പരിക്കുകൾ കാരണം മാർഷലിന് ഈ സീസണിൽ ഏറെ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു‌. പക്ഷേ കളിച്ച 820 മിനിറ്റിനുള്ളിൽ 10 ഗോൾ സംഭാവനകളുമായി വലിയ സ്വാധീനം ചെലുത്താൻ മാർഷ്യലിന് കഴിഞ്ഞു.

.

കാർബാവോ കപ്പ് ഫൈനലിൽ റാഷ്ഫോർഡ് കളിക്കുമോ എന്നത് സംശയം

ഇനന്നലെ ബാഴ്സലോണക്ക് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് ഞായറാഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ കളിക്കുമോ എന്നത് സംശയം. താരത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന കാര്യത്തിൽ യുണൈറ്റഡ് കൂടുതൽ പരിശോധനകൾ നടത്തുകയാണ്. നാളെ റാഷ്ഫോർഡ് പരിശീലനത്തിൽ ഇറങ്ങിയാൽ മാത്രമെ മറ്റന്നാൾ താരം കളിക്കാൻ ഉള്ള സാധ്യതയുള്ളൂ.

വ്യാഴാഴ്ച രാത്രി ബാഴ്‌സലോണയ്‌ക്കെതിരെ യുണൈറ്റഡ് 2-1ന് യൂറോപ്പ ലീഗ് പ്ലേ-ഓഫ് വിജയിച്ചതിന്റെ രണ്ടാം പകുതിയിൽ റാഷ്‌ഫോർഡിന് കണങ്കാലിന് ആണ് പരിക്കേറ്റത്.88-ാം മിനിറ്റിൽ പകരക്കാരനായി കളം വിടുകയും ചെയ്തിരുന്നു. 25-കാരൻ തന്റെ അവസാന 18 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയിരുന്നു. സീസണിൽ 24 ഗോളുകളുമായി

മറ്റൊരു സ്ട്രൈക്കർ ആയ ആന്റണി മാർഷ്യൽ നാളെ മുതൽ ടീമിനൊപ്പം പരിശീലനം നടത്തും എന്ന് പ്രതീക്ഷിക്കുന്നു. മാർഷ്യൽ മാച്ച് സ്ക്വാഡിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

“ബാഴ്സലോണയും യുവന്റസും നൽകിയ ഓഫറുകൾ നിരസിച്ചാണ് സെവിയ്യയിൽ എത്തിയത്”

സെവിയ്യയിൽ ചേരാൻ തീരുമാനിച്ചത് യുവന്റസിൽ നിന്നും ബാഴ്‌സലോണയിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണെന്ന് ഫ്രഞ്ച് താരം ആന്റണി മാർഷ്യൽ പറഞ്ഞു. എന്റെ കുടുംബത്തിനും എനിക്കും ഇത് ഏറ്റവും മികച്ച ഓപ്ഷനായിരുന്നു എന്ന് മാർഷ്യൽ പറഞ്ഞു.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസും ബാഴ്‌സലോണയും മാർഷ്യലിനെ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, കഴിഞ്ഞ മാസം രണ്ട് ക്ലബ്ബുകളും തന്റെ ഏജന്റുമായി ചർച്ച നടത്തിയതായി 26 കാരനായ മാർഷ്യൽ തന്ന്ർ സ്ഥിരീകരിച്ചു.

“ഇത് ശരിയാണ്, യുവന്റസ് എന്നെ സൈൻ ചെയ്യാൻ ശ്രമിച്ചു, അവർ എന്റെ ഏജന്റുമായി സംസാരിക്കുകയായിരുന്നു, പക്ഷേ എനിക്ക് സെവിയ്യയാണ് ഇഷ്ടമെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്കും എന്റെ കുടുംബത്തിനും ഏറ്റവും മികച്ച ഓപ്ഷനായിരുന്നു സെവിയ്യ” മാർഷ്യൽ പറഞ്ഞു.

“ബാഴ്‌സലോണയും എന്റെ ഏജന്റുമായും ചർച്ചകൾ നടത്തി, പക്ഷേ അവരോടും എന്റെ മുൻഗണന സെവിയ്യയാണെന്ന് ഞാൻ പറഞ്ഞു. ഞാൻ എന്റെ മനസ്സ് മാറ്റിയില്ല. ആരോടെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഞാൻ എപ്പോഴും എന്റെ വാക്ക് പാലിക്കാറുണ്ട്” മാർഷ്യൽ പറഞ്ഞു.

ആന്റണി മാർഷ്യൽ ഇന്ന് മുതൽ സെവിയ്യയിൽ, ലൊപെറ്റെഗിയുടെ ലാലിഗ കിരീട പ്രതീക്ഷയ്ക്ക് ശക്തിയാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ആന്റണി മാർഷ്യൽ സെവിയ്യയിലേക്ക് ഉള്ള ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആയി സ്പെയിനിൽ എത്തി. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും‌. റയൽ മാഡ്രിഡിന് തൊട്ടു പിറകിൽ ഉള്ള സെവിയ്യക്ക് മാർഷ്യലിന്റെ വരവ് കരുത്ത് നൽകും. ഇന്ന് തന്നെ മാർഷ്യലിന്റെ സൈനിംഗ് സെവിയ്യ ഔദ്യോഗികമായി പ്രഖ്യാപിക്കും.

തുടക്കത്തിൽ ലോൺ കരാറിൽ ആകും താരത്തെ സെവ്വിയ ടീമിൽ എത്തിക്കുക. മാർഷ്യൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ അവസരമില്ലാതെ കഷ്ടപ്പെടുകയാണ്. താരം അടുത്തിടെ യുണൈറ്റഡിന്റെ സ്ക്വാഡിൽ നിന്നും പുറത്തായിരുന്നു. ബാഴ്സലോണ, യുവന്റസ് എന്നീ ക്ലബുകളും മാർഷ്യലിനായി ശ്രമിച്ചിരുന്നു. അവരെ മറികടന്നാണ് സെവിയ്യ താരത്തെ സ്വന്തമാക്കുന്നത്.

അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ.

Exit mobile version