ഐപിഎൽ ലേലം: മാര്‍ക്കീ താരങ്ങളായി പത്ത് പേര്‍

ഐപിഎൽ ലേലത്തിനായി 590 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയ ബിസിസിഐ 10 മാര്‍ക്കീ താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ലേലം തുടങ്ങുക മാര്‍ക്കീ താരങ്ങളുടെ പട്ടികയുമായാണ്. അതിന് ശേഷം ബാറ്റ്സ്മാന്‍, ഓള്‍റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍മാര്‍, ഫാസ്റ്റ് ബൗളര്‍മാര്‍, സ്പിന്‍ ബൗളര്‍മാര്‍ എന്നിങ്ങനെയുള്ള ക്യാപ്ഡ് താരങ്ങളുടെ ലേലം നടക്കും. അതിന് ശേഷം ആണ് അൺ ക്യാപ്ഡ് താരങ്ങളുടെ ലേലം.

Davidwarner

രവിചന്ദ്രന്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, ക്വിന്റൺ ഡി കോക്ക്, ട്രെന്റ് ബോള്‍ട്ട്, ശിഖര്‍ ധവാന്‍, ഫാഫ് ഡു പ്ലെസി, ശ്രേയസ്സ് അയ്യര്‍, കാഗിസോ റബാഡ, ഡേവിഡ് വാര്‍ണര്‍, മുഹമ്മദ് ഷമി എന്നിവരാണ് മാര്‍ക്കീ താരങ്ങള്‍.

ലേലം തുടങ്ങുക ഈ എട്ട് താരങ്ങളില്‍ നിന്ന്

അശ്വിന്‍, ധവാന്‍, ഡു പ്ലെസി, ഗെയില്‍, പൊള്ളാര്‍ഡ്, രഹാനേ, മിച്ചല്‍ സ്റ്റാര്‍ക്, സ്റ്റോക്സ് എന്നീ താരങ്ങള്‍ ഉള്‍പ്പെടുന്ന മാര്‍ക്കീ സെറ്റില്‍ നിന്നാണ് 2018 ഐപിഎല്‍ താര ലേലം ആരംഭിക്കുക. ആദ്യ റൗണ്ടില്‍ തന്നെ തീപ്പാറുന്ന ലേല നടപടികള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാനാകുമെന്ന് ചുരുക്കം. 16 മാര്‍ക്കീ താരങ്ങളിലെ ആദ്യ സെറ്റാണ് ടീമുകള്‍ക്ക് മുമ്പില്‍ ആദ്യം അവതരിപ്പിക്കപ്പെടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version