മാർക്കോ അർനാട്ടോവിച്ച് റെഡ് സ്റ്റാർ ബെൽഗ്രേഡിൽ ചേർന്നു


മുൻനിര ഓസ്ട്രിയൻ സ്ട്രൈക്കറായ മാർക്കോ അർനാട്ടോവിച്ച് സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡുമായി (ക്രവെന സ്വെസ്ദ) കരാറിൽ ഒപ്പിട്ടു. ഇന്റർ മിലാനുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് 36 വയസ്സുകാരനായ അർനാട്ടോവിച്ച് പുതിയ ക്ലബ്ബിലെത്തിയത്. ജൂൺ 30-ന് ഫ്രീ ഏജന്റായ ഇദ്ദേഹത്തിനായി റാപ്പിഡ് വിയന്ന, അന്റാലിയാസ്പോർ, സൗദി പ്രോ ലീഗിലെയും റഷ്യയിലെയും എം.എൽ.എസ്സിലെയും ക്ലബ്ബുകൾ ഉൾപ്പെടെ നിരവധി ടീമുകൾ രംഗത്തുണ്ടായിരുന്നു.

2027 ജൂൺ വരെയാണ് അർനാട്ടോവിച്ച് റെഡ് സ്റ്റാറുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
ഓസ്ട്രിയയിൽ ജനിച്ചെങ്കിലും സെർബിയൻ പാരമ്പര്യമുള്ള അർനാട്ടോവിച്ച് യൂറോപ്പിലും ഏഷ്യയിലുമായി കളിച്ച മികച്ച അനുഭവസമ്പത്തുമായാണ് റെഡ് സ്റ്റാറിലെത്തുന്നത്. എഫ്.സി. ട്വന്റെ, വെർഡർ ബ്രെമൻ, സ്റ്റോക്ക് സിറ്റി, വെസ്റ്റ് ഹാം യുണൈറ്റഡ്, ഷാങ്ഹായ് എസ്.ഐ.പി.ജി, ബൊലോഗ്ന, കൂടാതെ ഇന്റർ മിലാനിൽ രണ്ട് തവണയും അദ്ദേഹം കളിച്ചിട്ടുണ്ട്. 2010-ൽ ജോസ് മൗറീഞ്ഞോയുടെ കീഴിൽ ട്രെബിൾ നേടിയ ഇന്റർ ടീമിന്റെ ഭാഗമായിരുന്നു അർനാട്ടോവിച്ച്. 2023-ൽ ക്ലബ്ബിലേക്ക് തിരിച്ചെത്തിയ ശേഷം 65 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

ഓസ്ട്രിയൻ ദേശീയ ടീമിനായി 125 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളും നേടിയിട്ടുണ്ട്.

അർണാടോവിചിനെ ടീമിൽ എത്തിക്കാൻ ഇന്റർ മിലാൻ

ബൊലോഗ്ന സ്‌ട്രൈക്കർ മാർക്കോ അർനൗട്ടോവിച്ചിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമിക്കുന്നു. ഒരു യുവ സ്‌ട്രൈക്കറെ കൊണ്ടുവരാൻ ഇന്റർ മിലാൻ ആഗ്രഹിച്ചിരുന്നു എങ്കിലും ഇപ്പോൾ തൽക്കാലം അർനൗട്ടോവിച്ചിനെ ആണ് ലക്ഷ്യമിടുന്നത്. അർനൗട്ടോവിചുമായി ഇന്റർ മിലാൻ കരാർ ധാരണയിൽ എത്തിയിട്ടുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌.

കഴിഞ്ഞ ഏപ്രിലിൽ 34 വയസ്സ് തികഞ്ഞ അർനൗട്ടോവിച്ചിന് ഇപ്പോൾ ബൊലോഗ്നയിൽ 2025 ജൂൺ വരെ കരാറുണ്ട്, ഓസ്ട്രിയ ഇന്റർനാഷണൽ വിൽക്കാൻ 8 മില്യൺ യൂറോയാണ് ബൊലോഗ്ന ആവശ്യപ്പെടുന്നത്. കഴിഞ്ഞ സീസണിൽ 20 സീരി എ മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ താരം നേടിയിരുന്നു. നേരത്തെ എ സി മിലാനും താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും അർണാടൊവിചിന് പിറകിൽ ഉണ്ടായിരുന്നു.

മുമ്പ് താരം വെസ്റ്റ് ഹാമിലും സ്റ്റോക് സിറ്റിയും കളിച്ചിട്ടുണ്ട്. 2009-10 സീസണിൽ ഇന്റർ മിലാൻ ലോണിൽ കളിച്ചിട്ടുണ്ട് എങ്കിൽ അന്ന് തിളങ്ങാൻ അദ്ദേഹത്തിനായിരുന്നില്ല.

ഇബ്രഹിമോവിചിന് പകരം അർനൗട്ടോവിച്ചിനെ ലക്ഷ്യമിട്ട് മിലാൻ

സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് പകരക്കാരനായി ബൊലോഗ്ന സ്‌ട്രൈക്കർ മാർക്കോ അർനൗട്ടോവിച്ചിനെ സ്വന്തമാക്കാൻ എ സി മിലാൻ ശ്രമിക്കുന്നു. 42കാരനായ ഇബ്രാഹിമോവിച്ച് ഇന്ന് നടക്കുന്ന മത്സരത്തോടെ ക്ലബ് വിടും എന്ന് മിലാൻ അറിയിച്ചിരുന്നു‌. ഒരു യുവ സ്‌ട്രൈക്കറെ കൊണ്ടുവരാനും പദ്ധതിയുണ്ടെങ്കിലും ഇപ്പോൾ തൽക്കാലം അർനൗട്ടോവിച്ചിനെ ആണവർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഏപ്രിലിൽ 34 വയസ്സ് തികഞ്ഞ അർനൗട്ടോവിച്ചിന് ഇപ്പോൾ ബൊലോഗ്നയിൽ 2025 ജൂൺ വരെ കരാറുണ്ട്, ഓസ്ട്രിയ ഇന്റർനാഷണൽ വിൽക്കാൻ 8 മില്യൺ യൂറോയാണ് ബൊലോഗ്ന ആവശ്യപ്പെടുന്നത്. ഈ സീസണിൽ 20 സീരി എ മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ താരം നേടിയിരുന്നു.

ആരാധകരും ബോർഡിലെ ചിലരും എതിർത്തു, അർണാടോവിചിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ അർണാടാവോചിനെ സൈൻ ചെയ്യുന്നതിൽ നിന്ന് പിന്മാറി. താരവുമായി കരാർ ധാരണയിൽ എത്തിയിരുന്നു എങ്കിലും ആരാധകരുടെ പ്രതിഷേധവും ബോർഡിലെ ചിലരുടെ എതിർ അഭിപ്രായങ്ങളും കാരണം ക്ലബ് തന്നെ ഈ നീക്കം വേണ്ട എന്ന് വെക്കുക ആയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പേരുകളിൽ നിന്ന് മാറി ആരും യുണൈറ്റഡിലെത്തും എന്ന് പ്രതീക്ഷിക്കാതിരുന്ന അർണാടോവിചിനായി ബിഡ് ചെയ്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. റൊണാൾഡോ അല്ലാതെ ഒരു സ്ട്രൈക്കർ ഇല്ല എന്നത് യുണൈറ്റഡിനെ വലിയ പ്രതിസന്ധിയിൽ നിർത്തുകയാണ് ഇപ്പോൾ. അതാണ് അർണാടോവിചിൽ വരെ യുണൈറ്റഡ് എത്താൻ കാരണം. നേരത്തെ സാൽസ്ബർഗിന്റെ യുവതാരം സെസ്കോയെ സ്വന്തമാക്കാൻ യുണൈറ്റഡ് നോക്കിയിരുന്നു എങ്കിലും ഫലം ഉണ്ടായിരുന്നില്ല.

Story Highlight: Manchester United won’t sign Marko Arnautović this summer. Deal off and talks will not continue after opening bid turned down by Bologna.

അപ്രതീക്ഷിത നീക്കവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്, അർണോടോവിചിനെ ക്ലബിലെത്തിക്കാൻ ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പേരുകളിൽ നിന്ന് മാറി ആരും യുണൈറ്റഡിലെത്തും എന്ന് പ്രതീക്ഷിക്കാതിരുന്ന ഒരു താരത്തിനായി ബിഡ് ചെയ്തതായി വാർത്തകൾ. ഓസ്ട്രിയൻ സ്ട്രൈക്കർ ആയ അർണാടോവിചിനായി യുണൈറ്റഡ് ബിഡ് ചെയ്തതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 10 മില്യന്റെ ബിഡ് ആണ് ബൊളോഗ്ന നിരസിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അർണാടോവിചിനായി ശ്രമിക്കുന്നത് ആരാധാകർക്ക് ഇടയിൽ വലിയ അമർശം ഉയർത്തുന്നുണ്ട്.

ചൈനീസ് ക്ലബായ ഷാങ്ഹായ് എസ് ഐ പി ജിയിൽ നിന്ന് കഴിഞ്ഞ സീസണിൽ ആയിരുന്നു അർണാടോവിച് ഇറ്റലിയിലേക്ക് എത്തിയത്. സ്വന്തമാക്കിയിരിക്കുന്നത്. 23 മില്യണോളമാണ് അർണാടോവിചിന്റെ ട്രാൻസ്ഫർ തുക. ഇറ്റലിയിൽ കഴിഞ്ഞ സീസണിൽ 14 ഗോളുകൾ താരം നേടിയിരുന്നു. മുമ്പ് സ്റ്റോക് സിറ്റി, വെസ്റ്റ് ഹാം, ഇന്റർ മിലാൻ എന്നീ ക്ലബുകൾക്കായെല്ലാം താരം കളിച്ചിട്ടുണ്ട്.

Story Highlight: Manchester United bid for Marko Arnautovic was turned down by Bologna.

Exit mobile version