ഇംഗ്ലണ്ടിന് പുതിയ സ്പെഷ്യലിസ്റ്റ് കോച്ചുമാര്‍

ഇംഗ്ലണ്ടിന്റെ മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡിന് ഒപ്പം പ്രവര്‍ത്തിക്കുവാനായി പുതിയ സ്പെഷ്യലിസ്റ്റ് കോച്ചുകള്‍ എത്തുന്നു. മാര്‍ക്കസ് ട്രെസ്കോത്തിക്ക്, ജീത്തന്‍ പട്ടേല്‍, ജോണ്‍ ലൂയിസ് എന്നിവര്‍ യഥാക്രമം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്, സ്പിന്‍, ഫാസ്റ്റ് ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കും.

റിച്ചാര്‍ഡ് ഡോസണ്‍ എലൈറ്റ് പാത്ത്വേ കോച്ചായി പ്രവര്‍ത്തിക്കും. ഡോസണ്‍ തന്റെ ഗ്ലോസ്റ്റര്‍ഷയര്‍ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞാണ് പുതിയ ദൗത്യത്തിനായി എത്തുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഈ വിവരം സ്ഥിരീകരിച്ചത്.

സോമെര്‍സെറ്റില്‍ 2019 വരെ തുടരുവാന്‍ തീരുമാനിച്ച് മാര്‍ക്കസ് ട്രെസ്കോത്തിക്ക്

ഇംഗ്ലണ്ടിന്റെ മുന്‍ ഓപ്പണറും 42 വയസ്സുകാരനുമായി മാര്‍ക്കസ് ട്രെസ്ക്കോത്തിക്ക് ഒരു വര്‍ഷം കൂടി കൗണ്ടിില്‍ തുടരുവാന്‍ തീരുമാനിച്ചു. സോമെര്‍സെറ്റുമായി 2019 വരെ കരാര്‍ പുതുക്കിയതോടെ ക്ലബ്ബില്‍ തന്റെ 27ാം വര്‍ഷമാവും ട്രെസ്കോത്തിക്ക് കളിക്കുന്നത്. സോമെര്‍സെറ്റ് ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ബഹുമതിയും ട്രെസ്കോത്തിക്കിനാണ്. 52 ഫസ്റ്റ് ക്ലാസ് ശതകങ്ങളാണ് ഈ സീനിയര്‍ താരം കൗണ്ടിയ്ക്കായി നേടിയിട്ടുള്ളത്.

1993ല്‍ സോമെര്‍സെറ്റിനായി അരങ്ങേറ്റം കുറിച്ച താരം 26018 ഫസ്റ്റ് ക്ലാസ് റണ്‍സാണ് ടീമിനായി നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനായി 76 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 5825 റണ്‍സ് നേടിയ താരം 123 ഏകദിനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് 4335 റണ്‍സ് നേടിയിട്ടുണ്ട്.

Exit mobile version