ഫ്രാൻസ് ടീമിൽ നിന്ന് മാർക്കസ് തുറാം പുറത്തായി

ക്രൊയേഷ്യക്കെതിരായ ഫ്രാൻസിൻ്റെ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ, കണങ്കാലിന് പരിക്കേറ്റതിനാൽ മാർക്കസ് തുറാം കളിക്കില്ല എന്ന് ദേശീയ ടീമിൻ്റെ മെഡിക്കൽ സ്റ്റാഫ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. ക്ലെയർഫോണ്ടെയ്‌നിൽ തിങ്കളാഴ്ച നടന്ന ഓപ്പൺ പരിശീലന സെഷനിൽ 27 കാരനായ ഇൻ്റർ മിലാൻ ഫോർവേഡ് ഉണ്ടായിരുന്നില്ല.

രണ്ട് അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുള്ള തുറാം 29 തവണ ഫ്രാൻസിനായി കളിച്ചിട്ടുണ്ട്. അടുത്തിടെ ചാമ്പ്യൻസ് ലീഗിൽ ഫെയ്‌നൂർഡിനെതിരെ രണ്ട് തവണ സ്‌കോർ ചെയ്ത തുറാം നല്ല ഫോമിൽ ആയിരുന്നു. വ്യാഴാഴ്‌ച സ്‌പ്ലിറ്റിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടും, രണ്ടാം പാദം ഞായറാഴ്ചയാണ്.

മിലാൻ അല്ല ഇന്റർ! വമ്പൻ ട്വിസ്റ്റ്, മാർകസ് തുറാം ഇന്റർ മിലാനിൽ

ജർമ്മൻ ക്ലബ് ഗ്ലെബാക് താരം ആയിരുന്ന ഫ്രഞ്ച് താരം മാർകസ് തുറാമിനെ ഫ്രീ ഏജന്റ് ആയി സ്വന്തമാക്കി ഇന്റർ മിലാൻ. ഫ്രീ ഏജന്റ് ആയ മാർകസ് തുറാം നേരത്തെ പി.എസ്.ജി, ആർ.ബി ലൈപ്സിഗ് ടീമുകളുടെ കരാർ നിരസിച്ചിരുന്നു. തുടർന്ന് താരം എ.സി മിലാനും ആയി കരാറിൽ ഏകദേശ ധാരണയിൽ ആയത് ആയി റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ അവസാന നിമിഷം വലിയ അട്ടിമറി ആണ് താരത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. അവസാനം താരത്തിന് ആയി രംഗത്ത് വന്ന ഇന്റർ മിലാൻ താരത്തിന് മുമ്പിൽ കൂടുതൽ മികച്ച ഓഫർ വക്കുക ആയിരുന്നു. തുടർന്ന് ചർച്ചകൾക്ക് ശേഷം താരം ഇന്റർ മിലാൻ തിരഞ്ഞെടുക്കുക ആയിരുന്നു. വേതനം ആയി വർഷത്തിൽ 6/6.5 മില്യൺ യൂറോ ആവും വർഷത്തിൽ താരത്തിന് ലഭിക്കുക എന്നാണ് ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തത്. താരം ഈ ആഴ്ച തന്നെ ഇന്റർ മിലാനിൽ കരാർ ഒപ്പ് വക്കും എന്നാണ് റിപ്പോർട്ട്.

മാർകസ് തുറാം എ.സി മിലാനിലേക്ക്, താരത്തെ സ്വന്തമാക്കുന്നതിന്റെ അടുത്ത് ഇറ്റാലിയൻ ക്ലബ്

ജർമ്മൻ ക്ലബ് ഗ്ലെബാക്കിന്റെ ഫ്രഞ്ച് മുന്നേറ്റനിര താരം മാർകസ് തുറാം എ.സി മിലാനിലേക്ക്. നിലവിൽ താരത്തിന് ആയി അവസാന ഘട്ട ശ്രമം നടത്തുക ആണ് മിലാൻ. ഏകദേശം താരവും ആയി മിലാൻ ധാരണയിൽ എത്തി എന്നാണ് സൂചന.

5 കൊല്ലത്തെ കരാറും ടീമിലെ തന്നെ ഏറ്റവും വലിയ വേതനവും ആണ് നിലവിൽ മിലാൻ താരത്തിന് മുന്നിൽ വക്കുന്നത്. നിലവിൽ താരത്തിൽ താൽപ്പര്യം ഉള്ള പി.എസ്.ജി, ആർ.ബി ലൈപ്സിഗ് ടീമുകൾ താരത്തിന് ആയി ഇനിയും രംഗത്ത് വന്നേക്കും എങ്കിലും മിലാനു തന്നെയാണ് താരത്തെ സ്വന്തമാക്കാൻ കൂടുതൽ സാധ്യത.

മാർക്കസ് തുറാം ക്ലബ് വിടും എന്ന് ഗ്ലാഡ്ബാച്

യുവ അറ്റാക്കിംഗ് താരം മാർക്കസ് താരം ക്ലബ് വിടും എന്ന് ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഗ്ലാഡ്ബാചിന്റെ ഡയറക്ടർ അറിയിച്ചു. ഫ്രാൻസ് ഫോർവേഡ് മാർക്കസ് തുറാം ഈ വേനൽക്കാലത്ത് ക്ലബ്ബുമായുള്ള കരാർ നീട്ടില്ലെന്ന് റോളണ്ട് വിർക്കസ് സൂചിപ്പിച്ചു.

തുറാം നാല് സീസണുകൾക്ക് മുമ്പ് ആയിരുന്നു ബുണ്ടസ്‌ലിഗ ടീമിൽ ചേർന്നത്. ഈ സീസണിൽ തുറാം ടീമിനായി 26 മത്സരങ്ങളിൽ നിന്ന് 13 തവണ വല കണ്ടെത്തിയിട്ടുണ്ട്. 130 മത്സരങ്ങളിൽ നിന്ന് ടീമിനൊപ്പം 44 ഗോളുകൾ താരം ക്ലബിനായി നേടിയിട്ടുണ്ട്. പാരീസ് സെന്റ്-ജെർമെയ്ൻ തുറാമിനെ സ്വന്തമാംകാൻ ആഗ്രഹിക്കുന്നു‌ണ്ട്. താരം ഇംഗ്ലണ്ടിലേക്കോ ഫ്രാൻസിലേക്കോ പോകാൻ ആണ് സാധ്യത.

Exit mobile version