ആൻഫീൽഡിലെ തോൽവി മറക്കാൻ മാഞ്ചസ്റ്റർ ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ ഇറങ്ങും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന ആദ്യ പാദത്തിൽ ലാലിഗ ക്ലബായ റയൽ ബെറ്റിസിനെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. കഴിഞ്ഞ മത്സരത്തിൽ പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ വലിയ പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആ പരാജയം മറക്കുക എന്ന ലക്ഷ്യത്തിൽ ആകും ഇന്ന് ഇറങ്ങുക. 7-0 എന്ന വലിയ പരാജയം താരങ്ങളെയും യുണൈറ്റഡ് പരിശീലകനെയും പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

ഇന്ന് ടീമിൽ ചില മാറ്റങ്ങൾ യുണൈറ്റഡ് വരുത്താൻ സാധ്യതയുണ്ട്. പരിക്ക് കാരണം സബിറ്റ്സറും മാർഷ്യലും ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല. കസെമിറോയും പരിക്ക് കാരണം ഇന്ന് കളിക്കുമോ എന്നുള്ളത് സംശയമാണ്. യൂറോപ്പ ലീഗിൽ കഴിഞ്ഞ റൗണ്ടിൽ ബാഴ്സലോണയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

മറുവശത്ത് റയൽ ബെറ്റിസ് ഞായറാഴ്ച നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് മാഞ്ചസ്റ്ററിനെ നേരിടാൻ വരുന്നത്. ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

കാർബാവോ കപ്പ് ഫൈനലിൽ റാഷ്ഫോർഡ് കളിക്കുമോ എന്നത് സംശയം

ഇനന്നലെ ബാഴ്സലോണക്ക് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് ഞായറാഴ്ച നടക്കുന്ന ലീഗ് കപ്പ് ഫൈനലിൽ കളിക്കുമോ എന്നത് സംശയം. താരത്തിന്റെ പരിക്ക് സാരമുള്ളതാണോ എന്ന കാര്യത്തിൽ യുണൈറ്റഡ് കൂടുതൽ പരിശോധനകൾ നടത്തുകയാണ്. നാളെ റാഷ്ഫോർഡ് പരിശീലനത്തിൽ ഇറങ്ങിയാൽ മാത്രമെ മറ്റന്നാൾ താരം കളിക്കാൻ ഉള്ള സാധ്യതയുള്ളൂ.

വ്യാഴാഴ്ച രാത്രി ബാഴ്‌സലോണയ്‌ക്കെതിരെ യുണൈറ്റഡ് 2-1ന് യൂറോപ്പ ലീഗ് പ്ലേ-ഓഫ് വിജയിച്ചതിന്റെ രണ്ടാം പകുതിയിൽ റാഷ്‌ഫോർഡിന് കണങ്കാലിന് ആണ് പരിക്കേറ്റത്.88-ാം മിനിറ്റിൽ പകരക്കാരനായി കളം വിടുകയും ചെയ്തിരുന്നു. 25-കാരൻ തന്റെ അവസാന 18 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയിരുന്നു. സീസണിൽ 24 ഗോളുകളുമായി

മറ്റൊരു സ്ട്രൈക്കർ ആയ ആന്റണി മാർഷ്യൽ നാളെ മുതൽ ടീമിനൊപ്പം പരിശീലനം നടത്തും എന്ന് പ്രതീക്ഷിക്കുന്നു. മാർഷ്യൽ മാച്ച് സ്ക്വാഡിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഗോളടിയിൽ സ്വന്തം റെക്കോർഡ് തകർത്ത് റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ തന്റെ തന്നെ സ്കോറിംഗ് റെക്കോർഡ് തകർത്തിരിക്കുകയാണ്. ഇന്നലെ ലെസ്റ്ററിന് എതിരെ കൂടെ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗോളടിയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണാക്കി ഈ സീസണെ മാറ്റി. എല്ലാ മത്സരങ്ങളിലുമായി 24 ഗോളുകളും 8 അസിസ്റ്റുകളും ഈ സീസണിൽ റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടി.

2019-20 സീസൺ ആയിരുന്നു ഇതിനു മുമ്പത്തെ റാഷ്‌ഫോർഡിന്റെ ഏറ്റവും മികച്ച സീസൺ. 22 ഗോളുകൾ ആയിരുന്നു അന്ന് ഒലെ ഗണ്ണാർ സോൾഷ്യറിന്റെ കീഴിൽ റാഷ്ഫോർഡ് അടിച്ചത്. ഈ സീസൺ പകുതി കഴിയുമ്പോൾ തന്നെ റാഷ്ഫോർഡ് ആ റെക്കോർഡ് മറികടന്നിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ആകെ 5 ഗോളുകൾ മാത്രം നേടിയ താരമാണ് റാഷ്ഫോർഡ്. റാഷ്ഫോർഡിന്റെ 24 ഗോളുകളിൽ 16 ഗോളുകൾ വന്നത് ലോകകപ്പിനു ശേഷമായിരുന്നു.

ഗോളടി നിർത്താതെ റാഷ്ഫോർഡ്, അറ്റാക്ക് നിർത്താതെ മാഞ്ചസ്റ്റർ യുണൈറ്റഡ്!! സിറ്റിക്ക് മൂന്ന് പോയിന്റ് മാത്രം പിറകിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ ചുവന്ന ചെകുത്താന്മാർ ആയി മാറുകയാണ്. ഇന്ന് പ്രീമിയർ ലീഗിൽ മറ്റൊരു അറ്റാക്കിംഗ് പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വിരുന്നൊരുക്കി. ഇന്ന് ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി മാർക്കസ് റാഷ്ഫോർഡ് ആണ് ഇന്നും യുണൈറ്റഡ് നിരയിൽ സ്റ്റാർ ആയത്.

വ്യാഴാഴ്ച ബാഴ്സലോണയെ യൂറോപ്പ ലീഗയിൽ നേരിടാൻ ഉണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ശക്തമായ ടീമിനെ തന്നെയാണ് ഇന്ന് കളത്തിൽ ഇറക്കിയത്. ഇന്നും അറ്റാക്ക് ചെയ്യുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. പക്ഷെ നല്ല അവസരങ്ങൾ സൃഷ്ടിച്ചത് ലെസ്റ്റർ സിറ്റിയാണ്. ഡി ഹിയയുടെ രണ്ട് ലോകോത്തര സേവുകൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആദ്യ പകുതിയിൽ രക്ഷിച്ചത്. ഇതിനു പിന്നാലെ ബ്രൂണോയുടെ ഒരു ഗംഭീര പാസ് റാഷ്ഫോർഡിനെ കണ്ടെത്തി. അപാര ഫോമിൽ ഉള്ള റാഷ്ഫോർഡിന് പിഴച്ചില്ല. സ്കോർ 1-0. റാഷ്ഫോർഡിന്റെ സീസണിലെ 23ആം ഗോളായിരുന്നു ഇത്.

ഇതിനു ശേഷം ബ്രൂണോയുടെ ഒരു പാസിൽ നിന്ന് ഡാലോട്ടും ഗോളിന് അടുത്ത് എത്തി. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ കൂടുതൽ അപകടകാരികളായി. ഒന്നിനെതിരെ ഒന്നായി യുണൈറ്റഡ് അറ്റാക്ക് നടത്തി. 58ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ യുണൈറ്റഡ് വീണ്ടും വല കുലുക്കി. ഫ്രെഡിന്റെ പാസ് സ്വീകരിച്ച് മൈതാന മധ്യത്ത് നിന്ന് കുതിച്ചായിരുന്നു റാഷ്ഫോർഡിന്റെ രണ്ടാം ഗോൾ. സീസണിലെ 24ആം ഗോൾ.

യുണൈറ്റഡ് അറ്റാക്ക് നിർത്തിയില്ല. നാലു മിനുട്ടിനു ശേഷം സാഞ്ചോയിലൂടെ യുണൈറ്റഡിന്റെ മൂന്നാം ഗോൾ. ബ്രൂണോയുടെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോയുടെ ഫിനിഷ്. സ്കോർ 3-0.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 49 പോയിന്റിൽ എത്തി. മൂന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും രണ്ടാമതുള്ള സിറ്റിയും തമ്മിൽ ഇപ്പോൾ 3 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഇപ്പോൾ ഉള്ളൂ. ലെസ്റ്റർ സിറ്റി 24 പോയിന്റുമായി 14ആം സ്ഥാനത്തും നിൽക്കുന്നു.

റാഷ്ഫോർഡ് 2027വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും

മാർക്കസ് റഷ്ഫോഡുമായി കരാർ ചർച്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്നതായി റിപ്പോർട്ടുകൾ. 2027വരെയുള്ള കരാർ ഒപ്പുവെക്കാൻ റാഷ്ഫോർഡ് തയ്യാറാണ് എന്നാണ് വാരാത്ത വരുന്നത്. താരത്തിന് നിലവിൽ 2024 ജൂൺ വരെയുള്ള കരാർ യുണൈറ്റഡിൽ ഉണ്ട്. എന്നാൽ റയൽ മാഡ്രിഡ് അടക്കമുള്ള വലിയ ക്ലബുകൾ റാഷ്ഫോർഡിനായി ശ്രമിക്കുന്നതിനാൽ പെട്ടെന്ന് തന്നെ കരാർ പുതുക്കാൻ യുണൈറ്റഡ് ശ്രമിക്കുകയാണ്. ഇന്നലെ നേടിയ ഗോൾ ഉൾപ്പെടെ ഈ സീസണിൽ 22 ഗോളുകൾ നേടിയ റാഷ്ഫോർഡ് പകരം വെക്കാനില്ലാത്ത ഫോമിലാണ്‌.

ടെൻ ഹാഗിന്റെ വരവ് താരത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ റാഷ്ഫോർഡ് തന്റെ എക്കാലത്തെയും മികച്ച ഫോമിൽ ആണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന റാഷ്ഫോർഫ് ക്ലബ് വിട്ട് എങ്ങോട്ടും പോകാൻ ആഗ്രഹിക്കുന്നില്ല. പുതിയ കരാർ ഒപ്പുവെക്കുന്നതോടെ ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി റാഷ്ഫോർഡ് മാറും. റാഷ്ഫോർഡിന്റെ കരാർ പുതുക്കിയതിനു പിന്നാലെ യുണൈറ്റഡ് റൈറ്റ് ബാക്കായ ഡിയേഗോ ഡാലോട്ടിന്റെ കരാറും പുതുക്കും.

റാഷ്ഫോർഡിന് ഇത് കരിയറിലെ ഏറ്റവും മികച്ച സീസൺ!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർ ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ് ഈ സീസണിൽ അവിശ്വസനീയമായ ഫോമിലാണ്‌. ഇന്നലെ ബാഴ്സലോണക്ക് എതിരെ കൂടെ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗോളടിയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസണാക്കി ഈ സീസണെ മാറ്റി. എല്ലാ മത്സരങ്ങളിലുമായി 22 ഗോളുകളും 8 അസിസ്റ്റുകളും ഈ സീസണിൽ റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടി. മാനേജർ എറിക് ടെൻ ഹാഗ് വന്നത് മുതൽ റാഷ്ഫോർഡ് അപാര ഫോമിൽ ആണ്.

2019-20 സീസൺ ആയിരുന്നു ഇതിനു മുമ്പ് റാഷ്‌ഫോർഡിന്റെ ഏറ്റവും മികച്ച സീസൺ. 22 ഗോളുകൾ ആയിരുന്നു അന്ന് ഒലെ ഗണ്ണാാർ സോൾഷ്യറിന്റെ കീഴിൽ റാഷ്ഫോർഡ് അടിച്ചത്. ഈ സീസൺ പകുതി കഴിയുമ്പോൾ തന്നെ റാഷ്ഫോർഡ് ആ റെക്കോർഡിനൊപ്പം എത്തി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ആകെ 5 ഗോളുകൾ മാത്രം നേടിയ താരമാണ് റാഷ്ഫോർഡ്.

യൂറോപ്പിലെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളാണ് മാർക്കസ് റാഷ്ഫോർഡെന്ന് സാവി

നിലവിൽ യൂറോപ്പിലെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡെന്ന് ബാഴ്സലോണ മാനേജർ സാവി. ഇരു ടീമുകളും തമ്മിലുള്ള യുവേഫ യൂറോപ്പ ലീഗ് നോക്കൗട്ട് റൗണ്ട് പ്ലേഓഫ് പോരാട്ടത്തിന്റെ ആദ്യ പാദത്തിന് മുന്നോടിയായാണ് സാവിയുടെ പ്രശംസ.

ലോകകപ്പ് കഴിഞ്ഞ് ക്ലബ് ഫുട്ബോൾ പുനരാരംഭിച്ചപ്പോൾ മുതൽ റാഷ്‌ഫോർഡ് തകർപ്പൻ ഫോമിലാണ്, കഴിഞ്ഞ മത്സരത്തിൽ ലീഡ്‌സിനെതിരെ യുണൈറ്റഡ് 2-0ന് വിജയിച്ചപ്പോൾ റാഷ്ഫോർഡ് തന്റെ അവസാന 15 മത്സരങ്ങളിൽ നിന്നുള്ള 13-ാം ഗോൾ നേടിയിരുന്നു. ഈ സീസണിലെ 25-കാരന്റെ 21-ാം ഗോളായിരുന്നു ഇത്. ഡിഫൻസിൽ നിന്ന് അറ്റാക്കിലേക്ക് മാറുമ്പോൾ ഉള്ള റാഷ്‌ഫോർഡിന്റെ കഴിവുകൾ സാവി അംഗീകരിക്കുകയും അദ്ദേഹത്തെയും മറ്റ് യുണൈറ്റഡ് കളിക്കാരെയും തടയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

“ട്രാൻസിഷനിൽ റാഷ്ഫോർഡ് വളരെ അപകടകാരിയാണ്,യുണൈറ്റഡ് അറ്റാക്കിൽ ഉള്ളവരെയെല്ലാം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്, പക്ഷേ പ്രത്യേകിച്ച് റാഷ്ഫോർഡ്. യൂറോപ്പിലെ ഏറ്റവും അപകടകാരിയായ കളിക്കാരിൽ ഒരാളാണ് അദ്ദേഹം,” സാവി പറഞ്ഞു.

ഇംഗ്ലീഷുകാരന്റെ പ്രകടനം കളിയുടെ ഫലം നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന ഘടകമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്‌. ഇന്ന് രാത്രിയാണ് ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം നടക്കുന്നത്‌‌.

വീണ്ടും റാഷ്ഫോർഡ്, പിന്നെ ഗർനാചോയും ലീഡ്സിൽ ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം

ഓൾഡ്ട്രാഫോർഡിൽ വഴങ്ങിയ സമനിലക്ക് ലീഡ്സിന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറുപടി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. റാഷ്ഫോർഡും ഗർനാചോയും യുണൈറ്റഡിനായി ഗോൾ നേടി.

ഓൾഡ്ട്രാഫോർഡിൽ എന്ന പോലെ ലീഡ്സ് യുണൈറ്റഡിൽ നിന്ന് വലിയ പോരാട്ടം തന്നെയാണ് ഇന്ന് എലൻ റോഡിലും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത്. നാലു ദിവസം കഴിഞ്ഞു ബാഴ്സലോണയെ നേരിടേണ്ടതുള്ളത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കാര്യമായ മാറ്റങ്ങൾ ഇന്ന് വരുത്തി. സെന്റർ ബാക്കി ഹാരി മഗ്വയറും ലൂക് ഷോയും ആയിരുന്നു ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റർ ഡിഫൻസിൽ നിന്ന് ഒരുപാട് അബദ്ധങ്ങൾ പിറക്കുന്നതും അതുകൊണ്ട് കാണാൻ ആയി.

ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ലഭിച്ച അവസരങ്ങൾ എതിർ ടീമിന്റെ അബദ്ധങ്ങളിൽ ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം ബ്രൂണോ ഫെർണാണ്ടസിന് കിട്ടിയ അവസരം താരത്തിന് മുതലെടുക്കാൻ ആയില്ല. രണ്ടാം പകുതിയിൽ ലീഡ്സിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. അവർ ഹൈ പ്രസിങിലൂടെ യുണൈറ്റഡിനെ പലപ്പോഴും സമ്മർദ്ദത്തിലാക്കി.

തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിസാൻഡ്രോ മാർട്ടിനസിനെയും ഗർനാചോയെയുൻ കളത്തിൽ ഇറക്കി. ഇത് യുണൈറ്റഡിന്റെ പ്രകടനം മെല്ലെ മെച്ചപ്പെടുത്തി. 80ആം മിനുട്ടിൽ മാർക്കസ് റാഷോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ലൂക് ഷോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചുത്. കഴിഞ്ഞ മത്സരത്തിലും റാഷ്ഫോർഡ് ഒരു ഹെഡറിലൂടെ ആയിരുന്നു ലീഡ്സിന് എതിരെ ഗോൾ നേടിയത്. ഈ സീസണിലെ റാഷ്ഫോർഡിന്റെ 21ആം ഗോളാണിത്.

അഞ്ചു മിനുട്ടുകൾക്ക് ശേഷം യുവതാരം ഗർനാചോയിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച ഗോളായി ഇത് മാറി. റാഷ്ഫോർഡ് ഒരു തവണകൂടെ ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡായിരുന്നു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തൽക്കാലം ആണെങ്കിലും 46 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ട് മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡ് 19 പോയിന്റുനായി 17ആം സ്ഥാനത്താണ്.

പ്രീമിയർ ലീഗിലെ മികച്ച താരമായി റാഷ്ഫോർഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കി. ജനുവരിയിൽ മാർക്കസ് റാഷ്ഫോർഡ് നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ട് വിജയത്തിലേക്ക് നയിക്കാനും റാഷ്ഫോർഡിനായി. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് റാഷ്ഫോർഡ് ഈ പുരസ്കാരം നേടുന്നത്. സെപ്റ്റംബർ മാസത്തിലും റാഷ്ഫോർഡ് ഈ പുരസ്കാരം നേടിയിരുന്നു.

ആഴ്സണലിന്റെ പരിശീലകൻ അർട്ടേറ്റ ജനുവരിയിലെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. അർട്ടേറ്റ ഈ സീസണിൽ ഇത് മൂന്നാം തവണയാണ് ഈ പുരസ്കാരം നേടുന്നത്. നേരത്തെ ഓഗസ്റ്റിലും ഡിസംബറിലും അർട്ടേറ്റ ഈ പുരസ്കാരം നേടിയിരുന്നു. അർട്ടേറ്റയുടെ ആഴ്സണൽ ആണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്.

“റാഷ്ഫോർഡ് ഫോമിൽ ആണെങ്കിൽ തടയുക അസാധ്യം” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാഷ്ഫോർഡിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ടെൻ ഹാഗ്. ഇന്നലെ റാഷ്ഫോർഡ് ലീഗ് കപ്പിൽ സെമിയിൽ ആറാം മിനുട്ടിൽ തന്നെ യുണൈറ്റഡിന് ലീഡ് നൽകിയിരുന്നു. നല്ല സ്പിരിറ്റിൽ ഉള്ള റാഷ്ഫോർഡിനെ തടയുക എതിരാളികൾക്ക് അസാധ്യമാണെന്ന് ടെൻ ഹാഗ് പറഞ്ഞു. ലോകകപ്പ് കഴിഞ്ഞ് തിരിച്ചു വന്ന ശേഷം റാഷ്ഫോർഡ് നേടുന്ന പത്താം ഗോളായിരുന്നു ഇത്.

നന്നായി കളിക്കുന്ന ഒന്നിൽ കൂടുതൽ കളിക്കാർ ടീമിൽ ഉണ്ട്, എന്നാൽ മാർക്കസിലും അദ്ദേഹത്തിന്റെ പ്രകടനത്തിലും അദ്ദേഹത്തിന്റെ വികസനത്തിലും ഞാൻ സന്തുഷ്ടനാണ്. സീസണിന്റെ തുടക്കം മുതൽ അവൻ മെച്ചപ്പെടുകയാണ്, അവൻ ഇപ്പോഴും അത് തുടരുന്നു. അവൻ ഈ മാനസികാവസ്ഥയിലും ഈ ആത്മവിശ്വാസത്തിലും ആണെങ്കിൽ അവനെ തടയാനാവില്ല. ടെൻ ഹാഗ് പറഞ്ഞു.

ക്ലബ്ബിനായുള്ള വൗട്ട് വെഘോർസ്റ്റിന്റെ ആദ്യ ഗോൾ നേടിയതിനെ കുറിച്ചും ഡച്ച് മാനേജർ സംസാരിച്ചു.
സ്‌ട്രൈക്കർമാർ ഗോളുകൾ സ്‌കോർ ചെയ്യുക അത്യാവശ്യമാണ് എന്നും അവർ സ്‌കോർ ചെയ്യാത്തപ്പോൾ അവർ സന്തുഷ്ടരല്ല എന്നും ടെൻ ഹാഗ് പറഞ്ഞു

ഫോറസ്റ്റിനെ തകർത്തു, മാഞ്ചസ്റ്റർ യുണൈറ്റഡ് കാർബാവോ കപ്പ് ഫൈനലിന് അടുത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക് ടെൻ ഹാഗിനു കീഴിലെ ആദ്യ ഫൈനലിന് അടുത്ത്. ഇന്ന് കാർബാവോ കപ്പ്സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്. ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരം. ഇനി രണ്ടാം പാദത്തിൽ ഓൾഡ്ട്രാഫോർഡിൽ ഒരു അത്ഭുതം കാണിച്ചാൽ മാത്രമെ ഫോറസ്റ്റിന് ഫൈനൽ കാണാൻ ആകൂ.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ തുടക്കം മുതൽ എളുപ്പമായിരുന്നു‌. ആറാം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. കസെമിറോയുടെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. ലോകകപ്പ് ഇടവേളക്ക് ശേഷം റാഷ്ഫോർഡ് നേടുന്ന പത്താം ഗോളായിരുന്നു ഇത്‌. തുടക്കത്തിൽ തന്നെ ഗോൾ വന്നതു കൊണ്ട് യുണൈറ്റഡ് അധികം സമ്മർദ്ദമില്ലാതെ ആണ് കളിച്ചത്.

ആദ്യ പകുതിയിൽ രണ്ട് തവണ ആന്റണി ഗോളിന് അടുത്ത് എത്തുന്നത് കാണാൻ ആയെങ്കിലും രണ്ടാം ഗോൾ വന്നില്ല. ഇ ആദ്യ പകുതിക്ക് പിരിയുന്നതിനു തൊട്ടു മുമൊ വെഗോർസ്റ്റിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ആന്റണിയുടെ ഒരു ഷോട്ടിൽ നിന്ന് റീബൗണ്ടിലൊഇടെ ആയിരുന്നു വെഗോർസ്റ്റിന്റെ ഫിനിഷ്. താരത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളായി ഇത്.

രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും മൂന്നാം ഹോക്ക് വരാൻ 89ആം മിനുട്ട് ആകേണ്ടി വന്നു. എലാംഗയുടെ പാസിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് ആണ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച ഗോൾ നേടിയത്.ഫെബ്രുവരി ഒന്നാം തീയതി ആണ് രണ്ടാം പാദ സെമി ഫൈനൽ നടക്കുക.

“ടീം നന്നായി കളിക്കുന്നത് കൊണ്ടാണ് മറ്റു ക്ലബുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ തേടി വരുന്നത്” — ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ തേടി മറ്റു ക്ലബുകൾ വരുന്നതിൽ സന്തോഷമേ ഉള്ളൂ എന്ന് പരിശീലകൻ ടെൻ ഹാഗ്. മാഞ്ചസ്റ്റർ ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനായി പി എസ് ജി രംഗത്തുള്ളതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ടെൻ ഹാഗ്. ലോകകപ്പിൽ നിന്ന് മടങ്ങിയതിന് ശേഷം ഒമ്പത് മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ നേടി മികച്ച ഫോമിൽ ആണ് റാഷ്ഫോർഡ് ഉള്ളത്. ഈ സീസണിൽ ആകെ 17 ഗോളുകൾ നേടി റാഷ്ഫോർഡ് യുണൈറ്റഡിന്റെ ടോപ് സ്കോറർ ആണ്. ടീമിന്റെ പരിശീലകനായ ടെൻ ഹാഗ്, റാഷ്‌ഫോർഡിന്റെ പ്രകടനങ്ങളെ പ്രശംസിക്കുകയും മാൻ യുണൈറ്റഡ് തന്റെ ക്ലബ്ബാണെന്ന് റാഷ്ഫോർഫ്ഡ് മനസ്സിലാക്കുന്നുവെന്നും പറഞ്ഞു.

ഈ ടീമിൽ റാഷ്ഫോർഡ് തന്റെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നുണ്ടെന്നും ടീമിന് താൻ പ്രധാനമാണെന്ന് റാഷ്ഫോർഡിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് മറ്റ് ക്ലബ്ബുകളിൽ നിന്ന് എല്ലാ കളിക്കാർക്കും വേണ്ടി ഓഫറ്യ്കൾ ലഭിക്കുന്നത് എന്നുൻ കോച്ച് ടെൻ ഹാഗ് പറഞ്ഞു.

ഡിസംബറിൽ റാഷ്‌ഫോർഡിന്റെ കരാർ ഒരു വർഷത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് നീട്ടിയിരുന്നു. 2024-ൽ ആണ് റാഷ്ഫോർഡിന്റെ കരാർ അവസാനിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്ന സക്സസ് നേടണമെങ്കിൽ ടീമിൽ റാഷ്ഫോർഡ് വേണമെന്നും ടെൻ ഹാഗ് പറഞ്ഞു

Exit mobile version