മെസ്സിയും റൊണാൾഡോയും അല്ല റാഷ്ഫോർഡ് ആണ് മികച്ച താരം എന്ന് ഗംഭീർ

ക്രിസ്റ്റ്യാനോ റൊണാൾഡോ ആണോ ലയണൽ മെസ്സി ആണോ മികച്ച താരം എന്ന് ചോദ്യത്തിന് വളരെ വ്യത്യസ്തമായ മറുപടി പറഞ്ഞ് ഗൗതം ഗംഭീർ. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളായ മെസ്സിയെയും റൊണാൾഡോയെയും എടുത്ത് ഇവരിൽ ആരെങ്കിലും ഒരാളെ തിരഞ്ഞെടുക്കാൻ വേണ്ടി ഗംഭീറിനോട് ചോദിച്ചപ്പോൾ ഗംഭീർ പറഞ്ഞത് ഇവര് രണ്ടുപേരും അല്ല പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ മാർക്കസ് റാഷ്ഫോർഡ് ആണ് മികച്ച ഫുട്ബോളർ എന്നാണ് ഗംഭീർ മറുപടി പറഞ്ഞത്.

സമീപകാലത്ത് ആയിട്ട് ഒട്ടും ഫോമിൽ ഇല്ലാത്ത മാർക്കസ് റാഷ്ഫോർഡിനെ മികച്ച കളിക്കാരനായി ഗംഭീർ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഗംഭീർ ട്രോൾ ചെയ്യപ്പെടാൻ കാരണമായി. ഈ സീസണിൽ ഫോം കണ്ടെത്താ‌ൻ കഷ്ടപ്പെടുന്ന റാഷ്ഫോർഫ് ഈ സീസണിൽ ആകെ രണ്ടു ഗോളുകൾ ആണ് ഇതുവരെ നേടിയത്‌. മോശം ഫോമിൽ ആയതു കൊണ്ട് തന്നെ റാഷ്ഫോർഡ് ഇപ്പോൾ ടെൻ ഹാഗിന്റെ ആദ്യ ഇലവനിൽ പോലും സ്ഥിരമായി ഉണ്ടാകാറില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡ് കാറപകടത്തിൽ പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് കാറപകടത്തിൽ പെട്ടു. ഇന്നലെ ബേർൺലിക്ക് എതിരായ മത്സരം കഴിഞ്ഞ് യുണൈറ്റഡിന്റെ കാരിംഗ്ടൺ പരിശീലന ഗ്രൗണ്ടിൽ എത്തിയ റാഷ്ഫോർഡ് അവിടെ നിന്ന് മടങ്ങുമ്പോൾ ആണ് അപകടത്തുൽ പെട്ടത്. 25കാരനായ റാഷ്ഫോർഡിന്റെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതായാണ് റിപ്പോർട്ട്.

റാഷ്‌ഫോർഡിന്റെ വെളുത്ത റോൾസ് റോയ്‌സ് അപകടത്തിൽ പെട്ട ചിത്രം സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നുണ്ട്. ദി സൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ആർക്കും പരിക്ക് ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോകേണ്ടി വന്നില്ല.

മാർക്കസ് റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2028 വരെ!!!

മാർക്കസ് റഷ്ഫോഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ല. 2028 വരെയുള്ള കരാർ റാഷ്ഫോർഡ് ഒപ്പുവെച്ചിരിക്കുകയാണ്. ഉടൻ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.താരത്തിന് 2024 ജൂൺ വരെയുള്ള കരാർ മാത്രമെ യുണൈറ്റഡിൽ ഉണ്ടായിരുന്നുള്ളൂ. ഒരു വർഷത്തോളം നീണ്ടു നിന്ന ചർച്ചകൾക്ക് ഒടുവിലാണ് റാഷ്ഫോർഡ് കരാർ ഒപ്പുവെച്ചത്.

ടെൻ ഹാഗിന്റെ വരവ് താരത്തെ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്തിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന റാഷ്ഫോർഫ് ക്ലബ് വിട്ട് എങ്ങോട്ടും പോകാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. പുതിയ കരാർ ഒപ്പുവെക്കുന്നതോടെ ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി റാഷ്ഫോർഡ് മാറും.

മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ 2022/23 സീസണിലെ മികച്ച താരത്തിനുള്ള സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുരസ്കാരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കിയിരുന്നു. കരിയറിൽ ആദ്യമായാണ് റാഷ്ഫോർഡ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ 30 ഗോളുകൾ നേടാൻ റാഷ്ഫോർഡിന് ആയിരുന്നു. 30 ഗോളുകൾക്ക് പുറമേ, 11 അസിസ്റ്റുകളും റാഷ്ഫോർഡ് ഈ സീസണിൽ സംഭാവന ചെയ്തു.

മാർക്കസ് റാഷ്ഫോർഡ് എങ്ങോട്ടുമില്ല!! മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കും

മാർക്കസ് റഷ്ഫോഡുമായി കരാർ ചർച്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്നതായി റിപ്പോർട്ടുകൾ. 2027വരെയുള്ള കരാർ ഒപ്പുവെക്കാൻ റാഷ്ഫോർഡ് തയ്യാറാണ്. താരം ഉടൻ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് നിലവിൽ 2024 ജൂൺ വരെയുള്ള കരാർ യുണൈറ്റഡിൽ ഉണ്ട്.

ടെൻ ഹാഗിന്റെ വരവ് താരത്തെ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്തിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന റാഷ്ഫോർഫ് ക്ലബ് വിട്ട് എങ്ങോട്ടും പോകാൻ ആഗ്രഹിക്കുന്നില്ല. പുതിയ കരാർ ഒപ്പുവെക്കുന്നതോടെ ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി റാഷ്ഫോർഡ് മാറും.

മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ 2022/23 സീസണിലെ മികച്ച താരത്തിനുള്ള സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുരസ്കാരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കിയിരുന്നു. കരിയറിൽ ആദ്യമായാണ് റാഷ്ഫോർഡ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഈ സീസണിൽ 30 ഗോളുകൾ നേടാൻ റാഷ്ഫോർഡിന് ആയിരുന്നു. 30 ഗോളുകൾക്ക് പുറമേ, 11 അസിസ്റ്റുകളും റാഷ്ഫോർഡ് ഈ സീസണിൽ സംഭാവന ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരമായി റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ 2022/23 സീസണിലെ മികച്ച താരത്തിനുള്ള സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് പുരസ്കാരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കി. കരിയറിൽ ആദ്യമായാണ് റാഷ്ഫോർഡ് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഈ സീസണിൽ ഇതുവരെ 30 ഗോളുകൾ നേടിയ റാഷ്ഫോർഡിന് ഇത് ഒരു ഗംഭീര സീസൺ ആയിരുന്നു.

ലോകമെമ്പാടുമുള്ള ആരാധകർ ManUtd.com വഴിയും യുണൈറ്റഡ് ആപ്പിലൂടെയും ഫോർവേഡിനായി വോട്ട് ചെയ്തു. 1998-ൽ റയാൻ ഗിഗ്‌സിന് ശേഷം സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടുന്ന ആദ്യത്തെ ക്ലബ്ബ് അക്കാദമി പ്രൊഡക്ട് ആണ് റാഷ്‌ഫോർഡ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും റാഷ്ഫോർഡ് തന്നെ സ്വന്തമാക്കി. 30 ഗോളുകൾക്ക് പുറമേ, 11 അസിസ്റ്റുകളും റാഷ്ഫോർഡ് ഈ സീസണിൽ സംഭാവന ചെയ്തു.

മാർക്കസ് റാഷ്ഫോർഡ് യൂറോപ്പ ക്വാർട്ടറിന് ഉണ്ടാകില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ് നാളെ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിർണായകമായ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഉണ്ടാകില്ല. താരം രണ്ട് ആഴ്ച എങ്കിലും പുറത്തിരിക്കും എന്ന് ക്ലബ് അറിയിച്ചു. എവർട്ടനെതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു റാഷ്ഫോർഡിന് പരിക്കേറ്റത്. ഗ്രോയിൻ ഇഞ്ച്വറി ആയതു കൊണ്ട് തന്നെ ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും താരം പുറത്ത് ഇരിക്കും. നാളെ സെവിയ്യയെ ആണ് യുണൈറ്റഡ് നേരിടേണ്ടത്.

റാഷ്‌ഫോർഡ് ഈ സീസണിൽ 28 ഗോളുകൾ യുണൈറ്റഡിനായി നേടിയിട്ടുണ്ട്. റാഷ്ഫോർഡിന്റെ അഭാവത്തിൽ മാർഷ്യൽ സ്ട്രൈക്കർ ആയി കളിച്ചേക്കും. നാളെ ലൂക് ഷോയും ഉണ്ടാകില്ല എന്ന് പരിശീലകൻ ടെൻ ഹാഗ് അറിയിച്ചു. എന്നാൽ ലൂക് ഷോ അടുത്ത ആഴ്ച തിരികെയെത്തും. ഗർനാചോ തിരികെ ടീമിൽ എത്താൻ ആയിട്ടില്ല എന്നും ടെൻ ഹാഗ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

റാഷ്ഫോർഡിന്റെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാർ അറ്റാക്കിംഗ് താരം മാർക്കസ് റാഷ്ഫോർഡിന് ഇന്നലെ പരിക്കേറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകുന്നു. ഇന്നലെ എവർട്ടണെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു റാഷ്ഫോർഡിന് പരിക്കേറ്റത്. ഗ്രോയിൻ ഇഞ്ച്വറി ആണ്. താരം ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും പുറത്തിരിക്കും എന്നാ‌ണ് പ്രാഥമിക സൂചനകൾ. ഇന്ന് കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം ക്ലബ് ഈ കാര്യത്തിൽ ഒരു വ്യക്തത നൽകും.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ 27 ഗോളുകൾ അടിച്ചിട്ടുള്ള റാഷ്ഫോർഡ് മികച്ച ഫോമിലാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളുകൾക്ക് ആയി ആശ്രയിക്കുന്ന റാഷ്ഫോർഡിന്റെ അഭാവം യുണൈറ്റഡിനെ പ്രതിസന്ധിയിൽ ആക്കിയേക്കും. ഗോളടിക്കാൻ കഷ്ടപ്പെടുന്ന വെഗോർസ്റ്റും ഫിറ്റ്നസിൽ ആശങ്കയുള്ള മാർഷ്യലും മാത്രമാണ് ഇനി സ്ട്രൈക്കർ റോളിൽ കളിക്കാൻ യുണൈറ്റഡിൽ ഉള്ള താരങ്ങൾ.

യൂറോപ്പ ലീഗ് ക്വാർട്ടറും പ്രീമിയർ ലീഗിലെ പ്രധാന മത്സരങ്ങളും മുന്നിൽ നിൽക്കെ റാഷ്ഫോർഡിന്റെ അഭാവം എങ്ങനെ യുണൈറ്റഡ് നികത്തും എന്നത് കണ്ടറിയണം. വിശ്രമം നൽകാത്ത ഫിക്സ്ചറുകളാണ് റാഷ്ഫോർഡിന്റെ പരിക്കിന് കാരണം എന്ന് ഇന്നലെ മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു.

റാഷ്ഫോർഫിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരികെയെത്തി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വിജയം കണ്ടെത്തി. ഇന്ന് ബ്രെന്റ്ഫോർഡിനെ ഓൾഡ്ട്രാഫോർഡിൽ വെച്ച് നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം ഗോൾ സ്കോറിംഗ് ഫോമിലേക്ക് മടങ്ങിയെത്തിയ റാഷ്ഫോഡ് ആണ് ഇന്നും യുണൈറ്റഡിന്റെ വിജയശില്പി ആയത്.

ഇന്ന് തുടക്കം മുതൽ നല്ല പ്രസിംഗ് ഫുട്ബോൾ കളിച്ച് നിരന്തരം അറ്റാക്ക് നടത്താൻ യുണൈറ്റഡിനായി. ആദ്യ പകുതിയിൽ തന്നെ ഗോൾ നേടാൻ യുണൈറ്റഡിന് ആയി. 27ആം മിനുട്ടിൽ സബിറ്റ്സറിന്റെ ഒരു അസിസ്റ്റിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ. റാഷ്ഫോർഫിന്റെ ഈ സീസണിലെ 28ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയി ബ്രെന്റ്ഫോർഡ് സമനിലക്കായി ആഞ്ഞു ശ്രമിച്ചു. യുണൈറ്റഡ് ഡിഫൻസും ഡി ഹിയയും ആ ആക്രമണങ്ങളെ തടഞ്ഞു വിജയം ഉറപ്പിച്ചു. ഈ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 53 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

റാഷ്ഫോർഡിനെയും ഡി ഹിയയെയും ടീമിൽ നിലനിർത്തണം എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പല പ്രധാനപ്പെട്ട താരങ്ങളുടെയും കരാർ പുതുക്കാനുള്ള ശ്രമം തുടരുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് ക്ലബ് ഇപ്പോൾ റാഷ്ഫോർഡിന്റെയും ഡി ഹിയയുടെയും കരാർ പുതുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക ആണെന്നു പറഞ്ഞു. ക്ലബിന് രണ്ടു പേരെയും നിലനിർത്താൻ ആണ് ആഗ്രഹം എന്ന് ടെൻ ഹാഗ് പറഞ്ഞു. എനിക്ക് ഈ താരങ്ങൾ ക്ലബിൽ തുടരണം എന്നാണ് ആഗ്രഹം. അദ്ദേഹം പറഞ്ഞു.

ചർച്ചകൾ പിന്നണിയിൽ നടക്കുന്നുണ്ട്‌. ടീം ഇപ്പോൾ വിജയിക്കുന്നതിൽ ശ്രദ്ധ കൊടുക്കുകയാണ്. തന്റെയും താരങ്ങളുടെയും പൂർണ്ണമായ ശ്രദ്ധ പിച്ചിലാണ് എന്നും കോച്ച് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് വെച്ച കരാർ ഡി ഹിയ നിരസിച്ചു എന്നും റാഷ്ഫോർഡ് വലിയ വേതനം ആവശ്യപ്പെടുന്നുണ്ട് എന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകൾ നിരസിച്ചു ഇരു താരങ്ങളും രംഗത്ത് എത്തിയിരുന്നു.

മാർക്കസ് റാഷ്ഫോർഡിന് പരിക്ക്, ഇംഗ്ലണ്ടിനായി കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡായ മാർക്കസ് റാഷ്ഫോർഡിന് പരിക്ക്. അതുകൊണ്ട് തന്നെ താരം ഇംഗ്ലണ്ട് ടീമിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് പിന്മാറാൻ നിർബന്ധിതനായിരിക്കുകയാണ്‌. ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെ 3-1 വിജയത്തിനിടെകായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡിന് പരിക്കേറ്റത്‌. 83-ാം മിനിറ്റിൽ റാഷ്ഫോർഡിനെ സബ്ബും ചെയ്തിരുന്നു.

ലോകകപ്പിൽ ഇംഗ്ലണ്ടിനായി മൂന്ന് തവണ വലകുലുക്കിയ താരമാണ് റാഷ്ഫോർഡ്. 51 മത്സരങ്ങളിൽ നിന്ന് താരം തന്റെ 25 ഗോളുകൾ ഇംഗ്ലണ്ടിനായി നേടിയിട്ടുണ്ട്. ഇറ്റലിക്കും ഉക്രൈനും എതിരായ മത്സരങ്ങൾ ആകുm റാഷ്ഫോർഡിന് നഷ്ടമാവുക. ഏപ്രിൽ 2 ഞായറാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടാൻ അദ്ദേഹം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്പെയിനിലും വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ

സ്പെയിനിൽ ചെന്ന് രണ്ടാം പാദവും വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് റയൽ ബെറ്റിസിന് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ആദ്യ പാദത്തിൽ യുണൈറ്റഡ് 4-1നും വിജയിച്ചിരുന്നു‌. ഇതോടെ അഗ്രിഗേറ്റ് സ്കോറിൽ 5-1ന്റെ വിജയം യുണൈറ്റഡ് സ്വന്തമാക്കി.

വലിയ വിജയം ആവശ്യമുള്ളതു കൊണ്ട് തന്നെ ആക്രമിച്ചു കളിക്കുന്ന റയൽ ബെറ്റിസിനെ ആണ് ഇന്ന് തുടക്കം മുതൽ കാണാൻ ആയത്. അവർ നല്ല കുറച്ച് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അറ്റാക്കിംഗ് താരങ്ങൾ മികവ് പുലർത്താത്തതും കൂടെ ഡി ഹിയയുടെ നല്ല സേവുകളും റിയൽ ബെറ്റിസിനെ ഗോളിൽ നിന്ന് അകറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനും നല്ല കുറച്ച് അവസരങ്ങൾ കിട്ടി. വെഗോർസ്റ്റിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിലെ റാഷ്ഫോർഡിന്റെ ഒരു ഷോട്ട് ബെറ്റിസ് കീപ്പർ റുയിസ് സിൽവ സേവ് ചെയ്തു. തൊട്ടടുത്ത നിമിഷം എതിർ പോസ്റ്റിൽ ഡി ഹിയയുടെ സേവും കാണാൻ ആയി. മത്സരത്തിന്റെ 56ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡിന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ബെറ്റിസ് ഗോൾ കീപ്പറെ പരാജയപ്പെടുത്തി. സീസണിലെ റാഷ്ഫോർഡിന്റെ 27ആം ഗോളായിരുന്നു ഇത്. യുണൈറ്റഡ് 1-0 ബെറ്റിസ്. അഗ്രിഗേറ്റിൽ 5-1.

ഈ ഗോളിന് ശേഷം യുണൈറ്റഡ് റാഷ്ഫോർഡിനെയും ഫ്രെഡിനെയും പിൻവലിച്ച് സാഞ്ചോയെയും സബിറ്റ്സറെയും കളത്തിൽ ഇറക്കി. കളി പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് നിയന്ത്രിച്ചത്. നിരവധി മാറ്റങ്ങൾ അവർ വരുത്തി എങ്കിലും യുണൈറ്റഡിന് വിജയം ഉറപ്പിക്കാനും ക്വാർട്ടറിലേക്ക് മുന്നേറാനും ആയി.

റാഷ്ഫോർഡ് വീണ്ടും പ്രീമിയർ ലീഗിലെ മികച്ച താരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡ് സ്വന്തമാക്കി. ഫെബ്രുവരിയിൽ മാർക്കസ് റാഷ്ഫോർഡ് നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ പ്രീമിയർ ലീഗിൽ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നു വിജയത്തിലേക്ക് നയിക്കാനും റാഷ്ഫോർഡിനായി. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് റാഷ്ഫോർഡ് ഈ പുരസ്കാരം നേടുന്നത്. സെപ്റ്റംബർ മാസത്തിലും ജനുവരി മാസത്തിലും റാഷ്ഫോർഡ് ഈ പുരസ്കാരം നേടിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ഫെബ്രുവരിയിലെ മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. ടെം ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ഈ പുരസ്കാരം നേടുന്നത്. നേരത്തെ സെപ്റ്റംബറിലും ടെൻ ഹാഗ് പുരസ്കാരം നേടിയിരുന്നു. ടെൻ ഹാഗ് മാനേജർ ഓഫ് ദി മന്ത് ആയ രണ്ട് മാസവും റാഷ്ഫോർഡ് ആയിരുന്നു പ്രീമിയർ ലീഗിലെ പ്ലയർ ഓഫ് ദി മന്ത്‌.

Exit mobile version