സൗദിയുടെ രണ്ടു വമ്പൻ ഓഫറുകൾ നിരസിച്ചു മാർക്കോ സിൽവ, ഫുൾഹാമിൽ തുടരും

സൗദി അറേബ്യയിൽ നിന്നുള്ള വലിയ 2 ഓഫറുകൾ നിരസിച്ചു ഫുൾഹാമിന്റെ പോർച്ചുഗീസ് പരിശീലകൻ മാർക്കോ സിൽവ. അൽ അഹ്‌ലി മുന്നോട്ട് വെച്ച 40 മില്യൺ യൂറോയുടെ ശമ്പളം എന്ന വലിയ ഓഫർ ആണ് സിൽവ നിരസിച്ചത്. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ തിരികെ എത്തിയ ഫുൾഹാം സിൽവക്ക് കീഴിൽ മികച്ച പ്രകടനം ആണ് സീസണിൽ നടത്തിയത്.

നിലവിൽ വോൾവ്സ് താരം റൗൾ ഹിമനസിനെ ഉടൻ ഫുൾഹാം സ്വന്തമാക്കും. ഇതിനു പുറമെ പ്രതിരോധം ശക്തമാക്കാൻ അയാക്സ് താരം കാൽവിൻ ബാസിയെയും സൗതാപ്റ്റൺ താരം സാലിസുവിനെയും സ്വന്തമാക്കാനും ഫുൾഹാം ശ്രമിക്കുന്നു. അതേസമയം അൽ ഹിലാലിൽ ചേരാനുള്ള ശ്രമം അവരുടെ മുഖ്യതാരം മിട്രോവിച് തുടർന്നും നടത്തുകയാണ്. സിൽവയെ നിലനിർത്താൻ ആയത് ഫുൾഹാമിനു വലിയ നേട്ടമാണ്.

ഫുൾഹാമിന്റെ മാനേജറെ അൽ അഹ്ലി റാഞ്ചുന്നു, 40 മില്യന്റെ ഓഫർ!!

അൽ-അഹ്‌ലി ഫുൾഹാം മാനേജർ മാനേജർ മാർക്കോ സിൽവയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. അൽ അഹ്ലിയുടെ ഓഫർ സംബന്ധിച്ച് ഫുൾഹാമുമായി സംസാരിക്കാൻ മാർക്കോ സിൽവ ഒരുങ്ങുകയാണ്. ക്ലബ്ബിന്റെ പ്രീ-സീസൺ ടൂറിനായി സിൽവ ഇപ്പോൾ യുഎസിലുണ്ട്.

പോർച്ചുഗീസ് മാനേജർ തന്റെ കരാറിന്റെ അവസാന 12 മാസത്തിലാണ് ഉള്ളത്. ഫുൾഹാം നൽകിയ പുതിയ കരാർ സിൽവ ഇതുവരെ ഒപ്പുവെച്ചിട്ടുമില്ല. ഫു 6 മില്യൺ പൗണ്ട് റിലീസ് ക്ലോസ് നൽകിയാൽ 46 കാരനെ അൽ അഹ്ലിക്ക് സ്വന്തമാക്കാം. മാർകോ സിൽവക്ക് മുന്നിൽ ഏകദേശം 40 മില്യൺ പൗണ്ടിന്റെ രണ്ട് വർഷത്തെ കരാർ ആണ് അഹ്ലി വെച്ചിരിക്കുന്നത്.

2021-ലെ വേനൽക്കാലത്ത് ഫുൾഹാം പരിശീലകനായി എത്തിയ ശേഷം പ്രീമിയർ ലീഗിലേക്കുള്ള പ്രമോഷൻ ക്ലബിന് നേടിക്കൊടുത്തു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ഫുൾഹാം 52 പോയിന്റുകൾ നേടി പ്രീമിയർ ലീഗ് പട്ടികയുടെ ആദ്യ പത്തിൽ ഫിനിഷ് ചെയ്തിരുന്നു‌.

എഡ്വാർഡ് മെൻഡി, ഫർമിനോ എന്നിവരെ ടീമിൽ എത്തിച്ച അൽ അഹ്ലി മെഹ്റസിനെ കൂടെ സ്വന്തമാക്കുന്നതിന് അടുത്താണ് ഇപ്പോൾ ഉള്ളത്‌.

Exit mobile version