കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ പൊട്ടിത്തെറിച്ചു മാർസെലോ ബിയേൽസ

തീർത്തും അവിശ്വസനീയം എന്നു പറയാവുന്ന പത്രസമ്മേളനത്തിൽ വെച്ചു കോപ്പ അമേരിക്ക സംഘാടകർ ആയ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷനു എതിരെയും ഈ വർഷത്തെ നടത്തിപ്പുകാർ ആയ അമേരിക്കക്ക് എതിരെയും ആഞ്ഞടിച്ച് ഇതിഹാസ അർജന്റീന പരിശീലകൻ മാർസെലോ ബിയേൽസ. നിലവിൽ ഉറുഗ്വേ പരിശീലകൻ ആയ ബിയേൽസ ടൂർണമെന്റ് നടത്തിയ മോശം രീതിയെ പറ്റി കാരണങ്ങൾ എടുത്ത് പറഞ്ഞാണ് വിമർശിച്ചത്. പല ഇടത്തും കുണ്ടും കുഴിയും നിറഞ്ഞ മോശം ഫുട്‌ബോൾ പിച്ചുകൾ ഒരുക്കിയ സംഘാടകർ ബൊളീവിയക്ക് ട്രെയിനിങ് സൗകര്യം ഒരുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനത്തിന് ആയി ടീമുകൾക്ക് ലഭിച്ച ഏറ്റവും മോശം സൗകര്യങ്ങൾ ഒരു കാലത്തും അംഗീകരിക്കാൻ ആവില്ലാത്ത ദുരന്തം ആയിരുന്നു എന്നും ബിയേൽസ പറഞ്ഞു.

രൂക്ഷമായ ഭാഷയിൽ കടുത്ത നിരാശയിലും ദേഷ്യത്തിലും പ്രതികരിച്ച അദ്ദേഹം ഉറുഗ്വേ താരങ്ങൾക്ക് വിലക്ക് ലഭിക്കുമോ എന്ന ചോദ്യത്തിന് കടുത്ത രീതിയിൽ ആണ് മറുപടി പറഞ്ഞത്. താരങ്ങളുടെ കുടുംബങ്ങൾക്ക് കള്ള് കുടിച്ചു വന്നു ആക്രമണം കാണിച്ച കാണികളിൽ നിന്നു സുരക്ഷ ഒരുക്കാൻ പറ്റാത്ത സംഘാടകരെയാണ് ആദ്യ വിലക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എങ്ങനെയാണ് താരങ്ങൾ തങ്ങളുടെ അമ്മമാരെയും, ഭാര്യയെയും, കുട്ടികളെയും കുടുംബത്തെയും രക്ഷിക്കാതിരിക്കുക എന്നു അദ്ദേഹം ചോദിച്ചു. മോശം സെക്യൂരിറ്റിയും പ്രവർത്തിക്കാത്ത സെക്യൂരിറ്റി വാതിലും ഒക്കെ ഒരുക്കിയ സംഘാടകർ എന്താണ് ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇതിനു എതിരെ പ്രതികരിക്കാൻ കളിക്കാർക്കും പരിശീലകർക്കും വിലക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയെ വരെ ഒരു പ്രതികരണം കഴിഞ്ഞ ശേഷം പ്രതികരിക്കരുത് എന്നു പറഞ്ഞു സംഘാടകർ വിലക്കി എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കളിക്കാരും പരിശീലകരും ഒന്നു പറയാൻ പാടില്ല എന്ന അപ്രഖ്യാപിത ഭീഷണി കോപ്പ അമേരിക്കയിൽ സംഘാടകരിൽ നിന്നും അമേരിക്കയിൽ നിന്നും നിലനിൽക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലാറ്റിൻ അമേരിക്കൻ ഫെഡറേഷനു സാമ്പത്തിക താൽപ്പര്യങ്ങൾ മാത്രമാണ് ഉള്ളത് എന്നു പറഞ്ഞ ബിയേൽസ എല്ലാം ശരിയാണ് എന്നു പറഞ്ഞ അവർ കള്ളം പറയാൻ ശീലിച്ച കള്ളങ്ങൾ കൊണ്ടുള്ള പ്ലേഗ് ആണെന്നും കൂട്ടിച്ചേർത്തു. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെയും വെറുതെ വിട്ടില്ല. ഇതൊക്കെ കണ്ടിട്ടും പുറത്ത് കൊണ്ടു വരാത്ത മാധ്യമങ്ങൾ സാമ്പത്തിക താൽപ്പര്യവും അധികാരത്തെ പേടിച്ചും ഇതിൽ ഭാഗം ആവുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ ബിയേൽസയുടെ പത്രസമ്മേളനം വലിയ വൈറൽ ആയിരിക്കുക ആണ്. കുറച്ചു ദിവസം മുമ്പ് ഫുട്‌ബോൾ കൂടുതൽ കൂടുതൽ വിരസം ആവുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും വൈറൽ ആയിരുന്നു. നിലവിൽ അടുത്ത ലോകകപ്പ് നടക്കേണ്ട അമേരിക്കയുടെ മോശം കോപ്പ അമേരിക്ക നടത്തിപ്പിന് എതിരെ ഇതിനകം തന്നെ വലിയ വിമർശങ്ങൾ ഉയരുന്നുണ്ട്. അതിനു ഇടയിൽ ആണ് ബിയേൽസ കൂടി ഇവർക്ക് എതിരെ രംഗത്ത് വരുന്നത്.

ബിയെൽസയുടെ ഉറുഗ്വേ വൻ വിജയത്തോടെ കോപ അമേരിക്കൻ യാത്ര ആരംഭിച്ചു

കോപ്പ അമേരിക്കയിൽ ഉറുഗ്വേ വിജയത്തോടെ തുടങ്ങി. ഇന്ന് പനാമയെ നേരിട്ട ഉറുഗ്വേ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ബിയെൽസയുടെ കീഴിൽ ഏറെ മെച്ചപ്പെട്ട ഉറുഗ്വേ 16ആം മിനുട്ടിൽ അറോഹോയിലൂടെ ആണ് ഇന്ന് ലീഡ് എടുത്തത്‌. നിരവധി അവസരങ്ങൾ സൃഷ്ടിച്ച അവർ പക്ഷെ രണ്ടാം ഗോൾ നേടാൻ 85ആം മിനുട്ട് വരെ എടുത്തു..

85ആം മിനുട്ടിൽ ലിവർപൂൾ താരം ഡാർവിൻ നൂനിയസിന്റെ ഒരു ഇടം കാലൻ വോളി ഉറുഗ്വേക്ക് രണ്ടാം ഗോൾ നൽകി‌. ഇതിനു ശേഷം 90ആം മിനുട്ടിൽ മാറ്റ്യസ് വിനയിലൂടെ ഉറുഗ്വേ തങ്ങളുടെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. മുറിലോയിലൂടെ കളിയുടെ അവസാന നിമിഷം ഒരു ആശ്വാസ ഗോൾ നേടാൻ പനാമയ്ക്ക് ആയി‌.

ഉറുഗ്വേ ദേശീയ ടീമിനെ ഇനി ബിയെൽസയുടെ തന്ത്രങ്ങൾ

മുൻ ലീഡ്സ് യുണൈറ്റഡ് മാനേജർ മാഴ്‌സെലോ ബിയെൽസ ഉറുഗ്വേ ദേശീയ ടീമിന്റെ പരിശീലകനായി കരാർ ഒപ്പുവെച്ചു. മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത് സംബന്ധിച്ച് ഉറുഗ്വേ എഫ് എ തന്നെ സ്ഥിരീകരണം നൽകി. ഇപ്പോൾ ഉറുഗ്വേ താൽക്കാലിക പരിശീലകൻ മാർസെലോ ബ്രോലിയുടെ കീഴിലാണ് കളിക്കുന്നത്. 2026 ലോകകപ്പ് വരെയുള്ള കരാർ ബിയെൽസക്ക് നൽകാൻ ആണ് ഉറുഗ്വേ തീരുമാനിച്ചിരിക്കുന്നത്.

ലീഡ്‌സിൽ ഗംഭീര ഫുട്ബോൾ കളിപ്പിച്ച് പേരുകേട്ട പരിശീലകനാണ് ബിയൽസ. അവിടെ അദ്ദേഹം ടീമിനെ പ്രീമിയർ ലീഗിലേക്ക് പ്രമോഷനിലേക്ക് നയിക്കുകയും ആവേശകരമായ ഫുട്ബോൾ ബ്രാൻഡ് കളിക്കുകയും ചെയ്തു. ബിയൽസ ഈ ജോലി ഏറ്റെടുക്കുന്നത് ഉറുഗ്വേ ആരാധകർക്ക് അത് വലിയ പ്രതീക്ഷയും സന്തോഷവും നൽകും. മുമ്പ് അർജന്റീന ദേശീയ ടീമിനെ ബിയെൽസ പരിശീലിപ്പിച്ചിട്ടുണ്ട്.

ഉറുഗ്വേ ദേശീയ ടീമിന്റെ പരിശീലകനാകാൻ ബിയെൽസ

മുൻ ലീഡ്സ് യുണൈറ്റഡ് മാനേജർ മാഴ്‌സെലോ ബിയെൽസ ഉറുഗ്വേ ദേശീയ ടീമിന്റെ പരിശീലകനാകും. മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത് സംബന്ധിച്ച് ഉറുഗ്വേ എഫ് എയും ബിയെൽസയും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ ആണ്‌. ഇപ്പോൾ ഉറുഗ്വേ താൽക്കാലിക പരിശീലകൻ മാർസെലോ ബ്രോലിയുടെ കീഴിലാണ് കളിക്കുന്നത്. 2026 ലോകകപ്പ് വരെയുള്ള കരാർ ബിയെൽസക്ക് നൽകാൻ ആണ് ഉറുഗ്വേ ആലോചിക്കുന്നത്.

ലീഡ്‌സിൽ ഗംഭീര ഫുട്ബോൾ കളിപ്പിച്ച് പേരുകേട്ട പരിശീലകനാണ് ബിയൽസ. അവിടെ അദ്ദേഹം ടീമിനെ പ്രീമിയർ ലീഗിലേക്ക് പ്രമോഷനിലേക്ക് നയിക്കുകയും ആവേശകരമായ ഫുട്ബോൾ ബ്രാൻഡ് കളിക്കുകയും ചെയ്തു. ബിയൽസ ഈ ജോലി ഏറ്റെടുക്കുകയാണെങ്കിൽ ഉറുഗ്വേ ആരാധകർക്ക് അത് വലിയ പ്രതീക്ഷയും സന്തോഷവും നൽകും. മുമ്പ് അർജന്റീന ദേശീയ ടീമിനെ ബിയെൽസ പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version