പുതിയ പ്രതീക്ഷയുമായി മാർക്ക് ഗ്യുയി ചെൽസിയിൽ നിന്ന് സണ്ടർലാൻഡിലേക്ക്


ചെൽസിയുടെ യുവ സ്‌ട്രൈക്കർ മാർക്ക് ഗ്യുയിയെ ഒരു സീസൺ ലോണിൽ സണ്ടർലാൻഡ് എ.എഫ്.സി സ്വന്തമാക്കി. 2025-26 സീസണിലേക്കാണ് 19-കാരനായ സ്പാനിഷ് താരം സണ്ടർലാൻഡിനൊപ്പം ചേരുന്നത്. ചെൽസിക്കൊപ്പം ഫിഫ ക്ലബ് ലോകകപ്പും യുവേഫ കോൺഫറൻസ് ലീഗും നേടിയാണ് ഗ്യുയിയുടെ വരവ്.


കഴിഞ്ഞ സീസണിൽ ചെൽസിക്കായി 16 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിയിലേക്കുള്ള തന്റെ വലിയ നീക്കത്തിന് മുൻപ് ബാഴ്സലോണയുടെ പ്രശസ്തമായ അക്കാദമിയായ ലാ മാസിയയുടെ താരമായിരുന്നു ഗ്യുയി. 2023 ഒക്ടോബറിൽ ബാഴ്സലോണയ്ക്ക് വേണ്ടി സീനിയർ അരങ്ങേറ്റം കുറിച്ച ഗ്യുയി, വെറും 23 സെക്കൻഡിനുള്ളിൽ ഗോൾ നേടിയിരുന്നു. ഇതോടെ, ലാ ലിഗയിൽ ബാഴ്സയുടെ ഏറ്റവും പ്രായം കുറഞ്ഞതും വേഗമേറിയതുമായ അരങ്ങേറ്റ ഗോൾ സ്കോററായി ഗ്യുയി മാറി.


പ്രഖ്യാപനം എത്തി, മാർക് ഗ്യുവിനെ ചെൽസി സ്വന്തമാക്കി

ബാഴ്‌സലോണയുടെ യുവ സ്‌ട്രൈക്കർ മാർക് ഗ്യുവിനെ ചെൽസി സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. താരത്തിന്റെ 6 മില്യൺ യൂറോ (5 മില്യൺ പൗണ്ട്) റിലീസ് ക്ലോസ് ട്രിഗർ ചെയ്‌താണ് താരത്തെ ചെൽസി സ്വന്തമാക്കിയത്‌‌. ബാഴ്സലോണ വാഗ്ദാനം ചെയ്ത കരാർ നിരസിച്ചാണ് താരം ചെൽസിയിലേക്ക് വരുന്നത്. 2030 വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി ഏഴ് മത്സരങ്ങൾ കളിച്ച 18കാരൻ രണ്ട് ഗോളുകൾ നേടിയിരുന്നു‌. കഴിഞ്ഞ ഒക്ടോബറിൽ അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിൽ ആയിരുന്നു സീനിയർ അരങ്ങേറ്റം. ബാഴ്സലോണ ബിക്ക് ആയി 17 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ താരം നേടി.

ബയേൺ മ്യൂണിക്കും ഗ്യുവിനെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു.

ബാഴ്സലോണയുടെ യുവ ഫോർവേഡിനെ ചെൽസി സ്വന്തമാക്കുന്നു

ബാഴ്‌സലോണയുടെ യുവ സ്‌ട്രൈക്കർ മാർക് ഗ്യുവിനെ ചെൽസി സ്വന്തമാക്കുന്നു. താരത്തിന്റെ 6 മില്യൺ യൂറോ (5 മില്യൺ പൗണ്ട്) റിലീസ് ക്ലോസ് ട്രിഗർ ചെയ്‌ത് താരത്തെ സ്വന്തമാക്കാൻ ആണ് ചെൽസി തീരുമാനിച്ചിരിക്കുന്നത്. താരത്തിന് ബാഴ്സലോണ ഒരു പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട് എങ്കിലും ഇതുവരെ അതിൽ ബാഴ്സലോണക്ക് ഗ്യു മറുപടി നൽകിയിട്ടില്ല.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി ഏഴ് മത്സരങ്ങൾ കളിച്ച 18കാരൻ രണ്ട് ഗോളുകൾ നേടിയിരുന്നു‌. കഴിഞ്ഞ ഒക്ടോബറിൽ അത്ലറ്റിക് ബിൽബാവോക്ക് എതിരായ മത്സരത്തിൽ ആയിരുന്നു സീനിയർ അരങ്ങേറ്റം. ബാഴ്സലോണ ബിക്ക് ആയി 17 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ താരം നേടി.

ബയേൺ മ്യൂണിക്കും ഗ്യുവിനെ സൈൻ ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചെൽസി ആണ് താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ ഫേവറിറ്റ്സ്.

അരങ്ങേറ്റത്തിൽ ഗോളുമായി പതിനെഴുകാരൻ ഗ്യൂ; അത്ലറ്റിക്കിനെ കീഴടക്കി ബാഴ്‌സലോണ

സീനിയർ ടീം അരങ്ങേറ്റം അവിസ്മരണീയമാക്കിയ പതിനെഴുകാരനായ മുന്നേറ്റ താരം മാർക് ഗ്യൂ നേടിയ ഏക ഗോളിന്റെ ബലത്തിൽ അത്ലറ്റിക് ക്ലബ്ബിനെ വീഴ്ത്തി ബാഴ്‌സലോണ. ഭൂരിഭാഗം സമയവും ഗോൾരഹിതമായ മത്സരത്തിൽ പത്തു മിനിറ്റോളം ശേഷിക്കേ താരം ഗോൾ കണ്ടെത്തുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിനും ജിറോണക്കും തൊട്ടു പിറകിൽ മൂന്നാം സ്ഥാനത്ത് എത്താനും ബാഴ്‌സക്കായി. അത്ലറ്റിക് ക്ലബ്ബ് അഞ്ചാമത് തുടരുകയാണ്. ഇതോടെ അടുത്ത വാരം നടക്കുന്ന എൽ ക്ലാസിക്കോയും നിർണായകമായി.

ലെവെന്റോവ്സ്കിയുടെ അഭാവത്തിൽ ജാവോ ഫെലിക്സിനെ മുൻ നിർത്തിയാണ് ബാഴ്‌സ കളത്തിൽ എത്തിയത്. ഇരു ഭാഗത്തും ഗോൾ നേടാൻ അവസരങ്ങൾ പിറന്നെങ്കിലും കീപ്പർമാരുടെ മികവിൽ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. തുടക്കത്തിൽ ഇനാകി വില്യംസിന്റെ ഷോട്ട് കൈക്കലാക്കിയ റ്റെർ സ്റ്റഗൻ താരത്തിന്റെ മറ്റൊരു തകർപ്പൻ ശ്രമം പോസ്റ്റിന് മുകളിലൂടെ തട്ടിയിട്ടു. ബാൾടെയുടെ പാസിൽ ബോക്സിനുള്ളിൽ നിന്നും ഫെർമിന്റെ ഷോട്ട് ഉനയ് സൈമൺ തടുത്തു. ജാവോ ഫെലിക്സിന്റെ ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചു. തന്റെ മുൻ ക്ലബ്ബിനെതിരെ ആദ്യ ഇലവനിൽ എത്തിയ ഇനിഗോ മാർട്ടിനസും നിർണായ ബ്ലോക്കുകൾ നടത്തി. ഇടവേളക്ക് മുൻപായി നിക്കോ വില്യംസിന്റെ ശ്രമം തടഞ്ഞ് റ്റെർ സ്റ്റഗൻ ബാഴ്‌സയുടെ രക്ഷകനായി.

രണ്ടാം പകുതിയിൽ ബാഴ്‌സ കൂടുതൽ ലക്ഷ്യ ബോധം കാണിച്ചു. എങ്കിലും ഗോൾ കണ്ടെത്താൻ വിഷമിച്ചു. ഫെലിക്‌സിന്റെ ശ്രമം തടഞ്ഞ ഉനയ്, പിറകെ ഫെർമിനും അവസരം നൽക്കാതെ പന്ത് തട്ടിയകറ്റി. ഫെലിക്‌സ് ഒരുക്കിയ മികച്ചൊരു അവസരത്തിൽ ലമീന്റെ ഷോട്ട് ഇഞ്ചുകൾ അകന്ന് പോയി. കാൻസലോയുടെ ഷോട്ട് ഉനയ് തട്ടിയകറ്റി. അത്ലറ്റികിന് ആദ്യ പകുതിയിലെന്ന പോലെ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. പിന്നീട് പകരക്കാരനായി എത്തിയ മാർക് ഗ്യൂ മത്സരം മാറ്റി മറിച്ചു. കളത്തിൽ ഇറങ്ങി ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലെടുത്തു. ജാവോ ഫെലിക്സിന്റെ ത്രൂ ബോളുമായി ബോസ്‌കിലേക്ക് കയറിയ താരം തന്റെ അരങ്ങേറ്റത്തിലെ ആദ്യ മുന്നേറ്റത്തിൽ തന്നെ വല കുലുക്കി. 79ആം മിനിറ്റിലാണ് ഗോൾ പിറന്നത്. പിന്നീട് ലമീന്റെ ക്രോസിൽ നിന്നും ഫെലിക്സിന്റെ ഹെഡർ കീപ്പർ തട്ടിയകറ്റി. പിന്നീട് ഇരു ഭാഗത്തും അവസരങ്ങൾ പിറക്കാതെ പോയതോടെ മത്സരം ബാഴ്‌സ സ്വന്തമാക്കി.

Exit mobile version