മനോലോ മാർക്വസ് 2025-26 സീസണിലും എഫ്സി ഗോവ പരിശീലകനായി തുടരും



സ്പാനിഷ് ഹെഡ് കോച്ച് മനോലോ മാർക്വസ് 2025-26 സീസണിലും എഫ്സി ഗോവയുടെ പരിശീലകനായി തുടരുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ അദ്ദേഹം തുടർച്ചയായി മൂന്നാം വർഷവും ഗോവൻ ടീമിന്റെ പരിശീലക സ്ഥാനത്ത് ഉണ്ടാകും. 2023-ൽ എഫ്സി ഗോവയിൽ ചേർന്ന മാർക്വസ്, രണ്ട് വിജയകരമായ സീസണുകളിൽ ടീമിനെ നയിച്ചു. ഇപ്പോൾ ക്ലബ്ബിന്റെ ആഭ്യന്തര, ഏഷ്യൻ ടൂർണമെന്റുകളിലെ സ്വപ്നം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.


എഫ്സി ഗോവയിൽ തുടരുന്നതിൽ സന്തോഷമുണ്ടെന്ന് മാർക്വസ് പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിൽ അപൂർവമായ ക്ലബ്ബിന്റെ മികച്ച സംഘടനയെയും പ്രൊഫഷണൽ സമീപനത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. ക്ലബ്ബുമായും ആരാധകരുമായും ഉള്ള തന്റെ ബന്ധം കാരണം എഫ്സി ഗോവയിൽ തുടരാനുള്ള തീരുമാനം സ്വാഭാവികമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


എല്ലാ മത്സരങ്ങളിലുമായി 62 മത്സരങ്ങളിൽ എഫ്സി ഗോവയെ നയിച്ച മാർക്വസിന്റെ നേതൃത്വത്തിൽ, എഫ്സി ഗോവ കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സെമിഫൈനലിൽ എത്തുകയും സൂപ്പർ കപ്പ് വിജയിക്കുകയും ചെയ്തു.



എഎഫ്സി ചാമ്പ്യൻസ് ലീഗ് 2-ന്റെ പ്രാഥമിക ഘട്ടത്തിൽ ഒമാൻ ക്ലബ്ബായ അൽ-സീബ് ക്ലബ്ബുമായി ഓഗസ്റ്റ് 13-ന് ഫത്തോർഡയിൽ നടക്കുന്ന മത്സരമാണ് മാർക്വസിന്റെ അടുത്ത ശ്രദ്ധ.

മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു


ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ മനോലോ മാർക്വെസുമായി പരസ്പര ധാരണയോടെ വഴിപിരിയാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) തീരുമാനിച്ചു. ഇന്ന് ചേർന്ന എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. ഇതോടെ, പുതിയ ദേശീയ ടീം പരിശീലകനെ കണ്ടെത്താൻ ഫെഡറേഷൻ ഉടൻ പരസ്യം നൽകും.


മാർക്വെസിന്റെ കീഴിൽ ടീമിന്റെ പ്രകടനം, പ്രത്യേകിച്ച് സമീപകാലത്ത്, പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തത് ഈ വേർപിരിയലിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി കാര്യപരിപാടികൾ, യുവജന വികസനം, ലീഗ് ഘടനയിലെ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പരിശീലക മാറ്റവും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതിലൂടെ ടീമിന് ഒരു പുതിയ ദിശാബോധം നൽകാനാണ് എ.ഐ.എഫ്.എഫ് ലക്ഷ്യമിടുന്നത്.


പുതിയ പരിശീലകനെ തേടിയുള്ള എ.ഐ.എഫ്.എഫിന്റെ നീക്കം ഇന്ത്യൻ ഫുട്ബോളിന്റെ അടുത്ത ഘട്ടത്തിന് ഒരു പുതിയ തുടക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനോലോ മാർക്വെസിന്റെ ഇന്ത്യൻ പരിശീലകനായുള്ള ഭാവിയിൽ നാളെ തീരുമാനമാകും

ഇന്ത്യൻ ഫുട്ബോളിന് നിർണായകമായ ഒരു തീരുമാനം നാളെ വരും. ഇന്ത്യൻ സീനിയർ പുരുഷ ടീം പരിശീലകൻ മനോലോ മാർക്വെസിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യൻ ഫുട്ബോളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും.


കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനങ്ങൾ വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാർക്വെസിന്റെ കീഴിലുള്ള ടീമിന്റെ പ്രകടനവും അദ്ദേഹത്തിന്റെ കരാർ സംബന്ധിച്ച വിഷയങ്ങളും എ.ഐ.എഫ്.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വരുന്നത്.


ഒപ്പം ഐ എസ് എല്ലിന്റെ ഭാവിയും യോഗത്തിൽ ചർച്ചയാകും. എഫ് എസ് ഡി എല്ലുമായി ഇനിയും പുതിയ കരാർ ധാരണയിൽ എത്താൻ ആവാതെ വലയുകയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.

മനോലോ മാർക്വെസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിയാനൊരുങ്ങുന്നു


ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് മുഖ്യപരിശീലകൻ മനോലോ മാർക്വെസ് ദേശീയ ടീമുമായി വഴിപിരിയാൻ ഒരുങ്ങുന്നു. എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ റൗണ്ടിൽ ഹോങ്കോങ്ങിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് ഈ തീരുമാനത്തിന് കാരണം. ഈ തോൽവിയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടി ഗ്രൂപ്പ് ഡിയിൽ ഇന്ത്യ അവസാന സ്ഥാനത്തായി. ഇത് ഇന്ത്യയുടെ യോഗ്യതാ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്.


ജൂൺ ഒന്നിന് ദേശീയ ടീമിന്റെ മുഴുവൻ സമയ പരിശീലകനായി ചുമതലയേറ്റ ശേഷം മാർക്വെസിന്റെ കീഴിൽ ഇന്ത്യ രണ്ട് തോൽവികൾ നേരിട്ടു. എഫ്‌സി ഗോവയുടെയും ദേശീയ ടീമിന്റെയും ഇരട്ട ചുമതല വഹിച്ചിരുന്ന സമയത്ത് മാലിദ്വീപിനെതിരെ നേടിയ ഒരു വിജയം മാത്രമാണ് അദ്ദേഹത്തിന് കീഴിൽ ഇന്ത്യയ്ക്കുള്ളത്.


തുടക്കത്തിലെ പ്രതീക്ഷകൾക്ക് വിപരീതമായി, തായ്‌ലൻഡിനെതിരെ സൗഹൃദ മത്സരത്തിൽ 0-2 ന് തോറ്റതടക്കം ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. ജൂൺ അവസാനത്തോടെ കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് എഐഎഫ്എഫ് (ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ) ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ 29-ന് ഔദ്യോഗിക കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ട്. തന്റെ രണ്ട് വർഷത്തെ കരാറിൽ നിന്ന് മാർക്വെസിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെങ്കിലും, ഇരു പാർട്ടികളും അദ്ദേഹത്തിന്റെ വിടവാങ്ങലിന് സമ്മതിച്ചതായാണ് റിപ്പോർട്ട്.

ഒക്ടോബർ 9-നും 14-നും സിംഗപ്പൂരിനെതിരെ ഇന്ത്യക്ക് മത്സരങ്ങളുള്ളതിനാൽ അതിനുമുമ്പ് സ്ഥാനം ഒഴിയാനാണ് സാധ്യത.

തായ്‌ലൻഡ് സൗഹൃദ മത്സരത്തിനുള്ള 28 അംഗ ഇന്ത്യൻ ടീമിനെ മാനുവൽ മാർക്വേസ് പ്രഖ്യാപിച്ചു


കൊൽക്കത്ത, 2025 മെയ് 28:
ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ മാനുവൽ മാർക്വേസ്, തായ്‌ലൻഡിനെതിരായ വരാനിരിക്കുന്ന ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 4 ന് പത്തം താനിയിലെ തമ്മാസാത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്കാണ് മത്സരം.
മെയ് 19 ന് കൊൽക്കത്തയിൽ ആരംഭിച്ച പരിശീലന ക്യാമ്പിലെ എല്ലാ കളിക്കാരും ടീമിൽ ഉൾപ്പെടുന്നു.

ബ്ലൂ ടൈഗേഴ്സ് ബുധനാഴ്ച വൈകുന്നേരം തായ്‌ലൻഡിലേക്ക് തിരിക്കും. തുടർന്ന് ജൂൺ 10 ന് നടക്കുന്ന നിർണായക എഎഫ്‌സി ഏഷ്യൻ കപ്പ് 2027 ക്വാളിഫയറിനായി ജൂൺ 5 ന് ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യും.
കൊൽക്കത്ത ക്യാമ്പിനിടെ ഇന്ത്യ രണ്ട് പരിശീലന മത്സരങ്ങൾ കളിച്ചു. ബംഗാളിനെ 2-1 ന് (ബ്രണ്ടൻ ഫെർണാണ്ടസ്, ആഷിക് കുരുണിയൻ എന്നിവരുടെ ഗോളുകൾ) തോൽപ്പിച്ചു, നോർത്ത് 24 പർഗാനസിനെ 3-0 ന് (സുനിൽ ഛേത്രി, ചിങ്ലെൻസാന സിംഗ്, ഉദാന്ത സിംഗ് എന്നിവരുടെ ഗോളുകൾ) പരാജയപ്പെടുത്തി.

India’s 28-man squad for Thailand Friendly:

🧤 Goalkeepers:
Hrithik Tiwari, Vishal Kaith, Gurmeet Singh, Amrinder Singh

🛡️ Defenders:
Naorem Roshan Singh, Rahul Bheke, Chinglensana Singh, Anwar Ali, Boris Singh, Sandesh Jhingan, Asish Rai, Subhasish Bose, Mehtab Singh, Abhishek Singh

🎯 Midfielders:
Suresh Singh Wangjam, Mahesh Singh Naorem, Ayush Dev Chhetri, Udanta Singh, Apuia, Liston Colaco, Ashique Kuruniyan, Brandon Fernandes, Nikhil Prabhu

⚽ Forwards:
Sunil Chhetri, Edmund Lalrindika, Manvir Singh, Suhail Ahmad Bhat, Lallianzuala Chhangte

🧠 Coaching Staff:

Head Coach: Manolo Márquez

Assistant Coaches: Mahesh Gawali, Benito Montalvo

Goalkeeping Coach: Marc Gamon

Strength & Conditioning: José Carlos Barroso

ജൂണിലെ യോഗ്യതാ മത്സരത്തിന് ശേഷം മാനോലോ ഇന്ത്യൻ പരിശീലകനായി തുടരുമോ എന്നത് സംശയത്തിൽ


നിലവിൽ ഇന്ത്യൻ ദേശീയ ടീമിന്റെയും പരിശീലകനായ മാനുവൽ മാർക്വേസ് ജൂണിൽ ഹോങ്കോങ്ങിനെതിരായ നിർണായകമായ 2027 ലെ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ നയിക്കും. എന്നിരുന്നാലും, ദേശീയ ടീമിനൊപ്പമുള്ള അദ്ദേഹത്തിന്റെ ദീർഘകാല ഭാവി അനിശ്ചിതത്വത്തിലാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.


ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരെണ്ണം മാത്രം തോൽക്കുകയും ഗോവയെ അടുത്തിടെ സൂപ്പർ കപ്പ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത മികച്ച റെക്കോർഡ് ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര ടീമിന്റെ പരിശീലകനായി തുടരാൻ അദ്ദേഹത്തിന് താല്പര്യമില്ല. അവസാന നിമിഷത്തിലെ തടസ്സങ്ങൾ, കളിക്കാർക്കൊപ്പമുള്ള പരിമിതമായ സമയം, കളത്തിന് പുറത്തുള്ള പ്രശ്നങ്ങൾ എന്നിവ കാരണം അദ്ദേഹത്തിന് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനുള്ള താല്പര്യം കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.


എഫ്‌സി ഗോവയുമായുള്ള അദ്ദേഹത്തിന്റെ കരാർ മെയ് 31 ന് അവസാനിക്കും. കൊൽക്കത്തയിൽ നടക്കുന്ന ദേശീയ ക്യാമ്പിനായി അദ്ദേഹം തയ്യാറെടുക്കുന്നുണ്ടെങ്കിലും, ജൂണിലെ യോഗ്യതാ മത്സരത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഭാവി സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.

പുതിയ ഇന്ത്യൻ പരിശീലകന് ആശംസകൾ നേർന്ന് സ്റ്റിമാച്

ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ പുതിയ മുഖ്യ പരിശീലകനായി ചുമതലയേറ്റ മനോലോ മാർക്വേസിന് ആശംസകളുമായി മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. ഇന്ന് “എക്സ്” പ്ലാറ്റ്ഫോമിലൂടെ ആയിരുന്നു സ്റ്റിമാചിന്റെ ആശംസകൾ.

ഇന്ത്യൻ പരിശീലകൻ ആയതിൽ മനോലോയ്ക്ക് അഭിനന്ദനങ്ങൾ. ഈ യാത്ര എളുപ്പമാകില്ല. എന്നാൽ ഇന്ത്യൻ ഫുട്ബോളിലെ നിങ്ങളുടെ പരിചയസമ്പത്ത് ഈ ജോലി ചെയ്യാൻ നിങ്ങളെ അനുയോജ്യനാക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. സ്റ്റിമാച് പറഞ്ഞു.

ഇന്ത്യൻ ടീമിനെ അടുത്ത ലെവലിലേക്ക് ഉയർത്താൻ ആകുന്ന പരിശീലകനാണ് താ‌ങ്കൾ. എല്ലാ ആശംസകളും നേരുന്നു. സ്റ്റിമാച് കുറിച്ചു.

മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

എഫ്‌സി ഗോവയുടെ പരിശീലകനായ മനോലോ മാർക്കസ് ഇനി ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പരിശീലകൻ. മനോലോ മാർക്കസിനെ പുതിയ പരിശീലകനായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചതായി പ്രമുഖ മാധ്യമപ്രവർത്തകൻ ആയ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം എഫ് സി ഗോവയെയും ഇന്ത്യൻ ടീമിനെയും ഒരേ സമയം പരിശീലിപ്പിക്കും. ഇതിനായുള്ള നിയമപ്രശ്നങ്ങൾ എ ഐ എഫ് എഫ് പരിഹരിച്ചതായാണ് റിപ്പോർട്ട്.

AIFF എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നൽകി. ഇനി AIFFഉം മനോലോയും തമ്മിൽ കരാർ ഒപ്പുവെച്ചാൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. മനോലോ ഒരു സീസൺ മുമ്പ് ആയിരുന്നു ഗോവയുടെ പരിശീലകനായത്.

2021-22 സീസണിൽ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാർക്കേസ്. 66 മത്സരങ്ങളിൽ ഹൈദരബാദിനെ പരിശീലിപ്പിച്ച മനോലോ 31 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പരാജയങ്ങൾ മാത്രമെ അദ്ദേഹത്തിന്റെ കീഴിൽ ഹൈദരാബാദ് വഴങ്ങിയുള്ളൂ.

ഹൈദരബാദിൽ ഇരിക്കെ യുവതാരങ്ങളെ വളർത്തി കൊണ്ടുവരുന്നതിലും അദ്ദേഹം മികവു കാണിച്ചിരുന്നു.

“മുംബൈ സിറ്റിയും മോഹൻ ബഗാനും ഐ എസ് എല്ലിലെ റയൽ മാഡ്രിഡും ബാഴ്സലോണയും പോലെ” – മനോലോ

ഐ എസ് എല്ലിൽ മുംബൈ സിറ്റിയും മോഹൻ ബഗാനും വളരെ മുന്നിൽ ആണ് എന്നും ഏറെ കരുത്തരാണ് എന്നും പുതിയ എഫ് സി ഗോവ പരിശീലകൻ മനോലോ മാർക്കസ്. ഈ രണ്ട് ക്ലബുകളും ഐ എസ് എല്ലിലെ ബാഴ്സലോണയും റയൽ മാഡ്രിഡും പോലെ ആണ് എന്ന് മനോലോ പറയുന്നു. ബഡ്ജറ്റ് കൊണ്ട് വലിയ സ്ക്വാഡ് കൊണ്ടും ഈ രണ്ടു ടീമുകളും ഏറെ മുന്നിൽ ആണെന്ന് ഫബ്രിസിയോ പറയുന്നു.

“ഇപ്പോൾ മുംബൈ സിറ്റി എഫ്‌സിയും മോഹൻ ബഗാനും ഇന്ത്യൻ ഫുട്‌ബോളിലെ ബാഴ്‌സലോണയെയും റയൽ മാഡ്രിഡിനെയും പോലെയാണ്, അവർ മറ്റ് ടീമുകളെക്കാൾ ഏറെ മുന്നിലാണ്. എന്നാൽ ഇതിനർത്ഥം ഞങ്ങൾ ഷീൽഡ് നേടുന്നതിന് അവരോട് പോരാടില്ല എന്നല്ല” – മനോലോ പറഞ്ഞു.

അവസാന മൂന്ന് സീസണുകളിൽ ഹൈദരാബാദ് എഫ് സിയുടെ പരിശീലകൻ ആയിരുന്ന മനോലോ ഈ വരുന്ന സീസൺ മുതൽ എഫ് സി ഗോവയുടെ പരിശീലകൻ ആയിരിക്കും.

“ഹൈദരബാദിൽ ആർക്കും ഫുട്ബോൾ വേണ്ട, അവസാനം ഫിനിഷ് ചെയ്യുന്ന സൺറൈസേഴ്സ് മതി”

ഹൈദരബാദ് എഫ് സി വിട്ട് ഗോവയിലേക്ക് ചേക്കേറിയ പരിശീലകൻ മനോലോ മാർക്കസ് താൻ ഗോവയിലേക്ക് വരാനുള്ള കാരണം വ്യക്തമാക്കി. “ഗോവയിൽ ഒരുപാട് ലെഗസി ക്ലബ്ബുകൾ ഉണ്ട്, അത് തീർച്ചയായും ഞാൻ ഇവിടേക്ക് വരാനുള്ള ഒരു കാരണമാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു ടീമാണ് ഹൈദരാബാദ് എഫ് സി‌. അവിടെ നിന്നാണ് ഞാൻ വരുന്നത്, എന്റെ ജീവിതകാലം മുഴുവൻ ഞാൻ ആ ക്ലബിനെ സ്നേഹിക്കും, പക്ഷേ ഹൈദരാബാദിൽ ഫുട്ബോളിൽ ആർക്കും താൽപ്പര്യമില്ല, അവർ സൺറൈസേഴ്‌സിൽ മാത്രമേ താൽപ്പര്യമുള്ളൂ.” മനോലോ പറഞ്ഞു.

“ഐ‌പി‌എല്ലിൽ സൺ‌റൈസേഴ്‌സ് എല്ലായ്പ്പോഴും ഏറ്റവും താഴെയുള്ള 2 സ്ഥാനങ്ങളിൽ ആണ് ഫിനിഷ് ചെയ്യാറുള്ളത്, എന്നിട്ടും ഹൈദരാബാദുകാർ ഹീറോ ഐ‌എസ്‌എല്ലിൽ ഉയർത്തിയ ടീമിനേക്കാൾ സൺ റൈസേഴ്സിനെ ആണ് ഇഷ്ടപ്പെടുന്നത്.” – മനോലോ പറഞ്ഞു.

അവസാന മൂന്ന് സീസണുകളായി ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്ന പരിശീലകൻ അടുത്ത സീസൺ മുതൽ എഫ് സി ഗോവയ്ക്ക് വേണ്ടിയാകും തന്ത്രങ്ങൾ മെനയുക.

മനോലോ ഇനി എഫ് സി ഗോവക്ക് വേണ്ടി തന്ത്രങ്ങൾ മെനയും

ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് ആയിരുന്ന മനോലോ മാർക്വേസ് ഇനി എഫ് സി ഗോവയുടെ പരിശീലകൻ. ഇന്ന് ഗോവ ഔദ്യോഗികമായി തന്നെ മനോലോയുടെ വരവ് പ്രഖ്യാപിച്ചു. ഒരു വീഡിയോയിലൂടെ ആയിരുന്നു ഗോവയുടെ പ്രഖ്യാപനം.

2021-22 സീസണിൽ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാർക്കേസ്. ഈ കഴിഞ്ഞ സീസണിൽ ക്ലബിനെ ഐ എസ് എൽ സെമിഫൈനലിലേക്കും മാർക്കേസ് നയിച്ചിരുന്നു.

അദ്ദേഹം ഇന്ത്യയിൽ എത്തിയത് മുതലാണ് ഹൈദരാബാദ് എഫ് സിയുടെ നല്ല കാലം ആരംഭിച്ചത്‌. അവർ കളിക്കുന്ന ഫുട്ബോളും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രശംസ നേടിയിട്ടുണ്ട്. 66 മത്സരങ്ങളിൽ ഹൈദരബാദിനെ പരിശീലിപ്പിച്ച മനോലോ 31 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പരാജയങ്ങൾ മാത്രമെ അദ്ദേഹത്തിന്റെ കീഴിൽ ഹൈദരാബാദ് വഴങ്ങിയുള്ളൂ.

മനോലോ മാർക്കസിന് ഇന്ന് ഹൈദരാബാദ് പരിശീലകനായുള്ള അവസാന മത്സരം

ഇന്ന് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ക്ലബ് പ്ലേ ഓഫ് പോരാട്ടം ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് മനോലോ മാർക്വേസിന്റെ അവസാന മത്സരമാകും. ഈ സീസണോടെ ക്ലബ് വിടും എന്ന് മനോലോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു‌. അദ്ദേഹം ജൂൺ ആദ്യത്തോടെ എഫ് സി ഗോവയുടെ പരിശീകനായി മാറാൻ ഒരുങ്ങുകയാണ്‌.

2021-22 സീസണിൽ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാർക്കേസ്. ഈ സീസണിൽ ക്ലബിനെ ഐ എസ് എൽ സെമിഫൈനലിലേക്കും മാർക്കേസ് നയിച്ചിരുന്നു.

അദ്ദേഹം ഇന്ത്യയിൽ എത്തിയത് മുതലാണ് ഹൈദരാബാദ് എഫ് സിയുടെ നല്ല കാലം ആരംഭിച്ചത്‌. അവർ കളിക്കുന്ന ഫുട്ബോളും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രശംസ നേടിയിട്ടുണ്ട്. 65 മത്സരങ്ങളിൽ ഹൈദരബാദിനെ പരിശീലിപ്പിച്ച മനോലോ 31 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പരാജയങ്ങൾ മാത്രമെ അദ്ദേഹത്തിന്റെ കീഴിൽ ഹൈദരാബാദ് വഴങ്ങിയുള്ളൂ.

Exit mobile version