ഐഎസ്എൽ അടുത്ത്, വാക്കു പാലിക്കാതെ കേരള ബ്ലാസ്റ്റേഴ്സ്, അടിയന്തര നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെപ്റ്റംബർ രണ്ടാം വാരത്തിൽ ആരംഭിക്കാൻ ഒരുങ്ങുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും പല പ്രതിസന്ധികളിലുമാണ്. മധ്യനിരയിൽ ജീക്സണു പകരം ഒരാളെ എത്തിക്കാനോ ദിമിക്ക് പകരം ഒരു സ്ട്രൈക്കറെ എത്തിക്കാനോ കേരള ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല. അവരുടെ ഏറ്റവും തീവ്രമായ ആരാധകരായ മഞ്ഞപ്പട ഫാൻസ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ്.

ഇന്ന് പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയിൽ, അവരുടെ അചഞ്ചലമായ വിശ്വസ്തതയ്ക്കും ആവേശകരമായ പിന്തുണയ്ക്കും പേരുകേട്ട മഞ്ഞപ്പട, വരാനിരിക്കുന്ന സീസണിനായുള്ള ക്ലബ്ബിൻ്റെ തയ്യാറെടുപ്പിനെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകൾ പ്രകടിപ്പിച്ചു.

പുതിയ സീസൺ അടുക്കുമ്പോൾ, അടിസ്ഥാന സൗകര്യങ്ങൾ, കളിക്കാരുടെ സൈനിംഗ്, തുടങ്ങിയ നിർണായക വിഷയങ്ങളിൽ ക്ലബ്ബിൻ്റെ വ്യക്തതയില്ലായ്മയിൽ ആരാധക സംഘം നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ചു.

“ഞങ്ങളുടെ ഹൃദയം വേദനയിലാണ്,” പ്രസ്താവനയിൽ മഞ്ഞപ്പട പറയുന്നു. “സീസൺ അടുക്കുമ്പോൾ, വ്യക്തമല്ലാത്ത തന്ത്രങ്ങളും നിർണായക പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള നിശബ്ദതയും ഞങ്ങളെ, അഗാധമായ നിരാശയിലും സങ്കടത്തിലും ആക്കുന്നു” ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് അതിവേഗം പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത ഫാൻസ് ക്ലബ് ഊന്നിപ്പറഞ്ഞു. ടീമിന് സമന്വയിപ്പിക്കാനും മികച്ച പ്രകടനം നടത്താനും ആവശ്യമായ താരങ്ങളെയും അന്തരീക്ഷവും നൽകണമെന്ന് മാനേജ്‌മെൻ്റിനോട് അവർ അഭ്യർത്ഥിച്ചു.

ഐഎസ്എൽ സീസൺ ആരംഭിക്കാൻ രണ്ട് ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ പ്രസ്താവന കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെൻ്റിൽ കാര്യമായ സമ്മർദ്ദം ചെലുത്തും. മഞ്ഞപ്പടയുടെ പ്രവർത്തനത്തിനുള്ള ആഹ്വാനം സുതാര്യതയ്ക്കുള്ള ആവശ്യം മാത്രമല്ല, ക്ലബ്ബിനെ പിന്തുണയ്ക്കുന്നവരുടെ മൂല്യങ്ങളോടും അഭിനിവേശത്തോടും ഒപ്പം അണിനിരക്കാനുള്ള അഭ്യർത്ഥനയാണ്. “ഞങ്ങൾ ഇത്രയധികം നൽകിയ ക്ലബ്ബിന് ഞങ്ങളോട് പ്രതിബദ്ധതയുണ്ടെന്ന് ഞങ്ങൾ അറിയേണ്ടതുണ്ട്,” അവർ പറയുന്നു.

സെവൻസ് കളിച്ചു വളർന്നവൻ ആണ്,കൊച്ചിയിലെ ആരാധകർ പേടിപ്പിക്കുന്നില്ല – ആഷിഖ് കുരുണിയൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തിൽ സ്റ്റേഡിയത്തിൽ എത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ പേടിപ്പിക്കുന്നില്ലെന്നു എ.ടി.കെ മോഹൻ ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയൻ. മലപ്പുറത്ത് ചെറുപ്പം മുതൽ ഇത് പോലുള്ള ആരാധകർക്ക് മുന്നിൽ സെവൻസ് കളിച്ചു വളർന്നവ തനിക്ക് ഇത് പോലുള്ള ആരാധകരുടെ മുന്നിൽ കളിച്ചു ശീലം ആണെന്നും ആഷിഖ് കൂട്ടിച്ചേർത്തു.

Credit: Twitter

തനിക്ക് എതിരായ കാണികളുടെ ചാന്റുകൾ 15 മത്തെ വയസ്സു മുതൽ കേൾക്കുന്ന തനിക്ക് അതിനാൽ തന്നെ കൊച്ചിയിലെ ആരാധകരുടെ ചാന്റുകളും കൂക്കി വിളികളും വിഷയം ഇല്ലെന്നും താരം പറഞ്ഞു. എതിർ ആരാധകർ ആണെങ്കിലും ഇത്രയും വലിയ ആരാധകർക്ക് മുന്നിൽ കളിക്കാൻ പറ്റുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ മുൻ ബെഗലുരു എഫ്.സി താരമായ ആഷിഖ് തന്റെ കളി മെച്ചപ്പെടുത്താൻ കളത്തിൽ താൻ ആവുന്നത് എല്ലാം നൽകും എന്നും പറഞ്ഞു.

സുഹൈറിനെതിരെ ചാന്റ് ചെയ്തതിന് സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നു എന്ന് മഞ്ഞപ്പട

ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധാകരായ മഞ്ഞപ്പട പാടിയ ചാന്റ്സ് വിവാദമായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരമായ വി പി സുഹൈറിന് എതിരെ പാടിയ ചാന്റ്സ് മഞ്ഞപ്പടക്ക് എതിരെ വിമർശനം ഉയരാൻ കാരണം ആയിരുന്നു. ഇത് മഞ്ഞപ്പടക്ക് എതിരെ സൈബർ ബുള്ളിയിങിന് കാരണം ആയെന്ന് മഞ്ഞപ്പട ഇന്ന് പ്രസ്താവന ഇറക്കി‌. മഞ്ഞപ്പടയിലെ അംഗങ്ങൾക്ക് എതിരെ സൈബർ ആക്രമണം ആണ് നടക്കുന്നത് എന്നും മഞ്ഞപ്പട അംഗങ്ങൾക്ക് എതിരെ തെറിവിളികൾ നടക്കുന്നുണ്ട് എന്നും മഞ്ഞപ്പട ഇന്ന് പുറത്ത് ഇറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഒരു ടീം ഹോം സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ അവർക്ക് എല്ലാ പിന്തുണയും ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും എതിരാളികൾ ഭയക്കുന്ന അന്തരീക്ഷം ഉണ്ടാക്കുകയും ആരാധക ക്ലബിന്റെ പ്രധാന ഉത്തരവാദിത്വം എന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തെയോ ഇന്ത്യയെയോ പ്രതിനിധീകരിക്കുന്ന എല്ലാ താരങ്ങളെയും പിന്തുണക്കാൻ മഞ്ഞപ്പട മുന്നിൽ ഉണ്ടാകും. എന്നാൽ ക്ലബ് ഫുട്ബോളിൽ അതിന് പ്രസക്തിയില്ല. എതിരാളിയുടെ പേരോ നാടോ 90 മിനുട്ടിൽ കാര്യമാക്കില്ല എന്നും അവർ എതിരാളി മാത്രമാണെന്നും അവർ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് കേരള മണ്ണിൽ എത്തി, വൻ സ്വീകരണം | Video

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കേരളത്തിലേക്ക് തിരികെയെത്തി. ടീമിന് ആവേശകരമായ സ്വീകരണം ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധക സംഘം കൊച്ചിയിൽ ഒരുക്കിയത്‌. താരങ്ങൾക്ക് പുഷ്പം നൽകിയും അവർക്കായുള്ള ചാന്റ്സ് പാടിയും ആരാധകർ വരവേറ്റു.

അവസാന മൂന്ന് ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്സ് യു എ ഇയിൽ പരിശീലനം നടത്തുക ആയിരുന്നു. ഇനിയുള്ള പരിശീലനങ്ങൾ കൊച്ചിയിൽ ആകും.

ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ഉദ്ദേശിച്ച പോലെ ആയിരുന്നില്ല നടന്ന. മൂന്ന് മികച്ച പ്രീസീസൺ മത്സരങ്ങൾ കളിക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആകെ ഒരു സൗഹൃദ മത്സരം ആണ് യു എ ഇയിൽ കളിച്ചത്. ആ മത്സരത്തിൽ വലിയ സ്കോറിന് ബ്ലാസ്റ്റേഴ്സ് അൽ ജസീറ അൽ ഹമ്രയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവിടെയുള്ള ക്ലബുകളുമായി ഇനി കേരള ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരങ്ങൾ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. ഇനി ഒരു മാസത്തിൽ താഴെ മാത്രമെ പുതിയ ഐ എസ് എൽ സീസൺ തുടങ്ങാൻ ഉള്ളൂ

വീഡിയോ:

ഇനി സ്നേഹമില്ല, ഹൃദയത്തിൽ നിന്ന് വിട!! ജിങ്കന്റെ വലിയ ടിഫോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കത്തിച്ചു

കേരള ബ്ലാസ്റ്റേഴ്സ് മുൻ ഡിഫൻഡറും ക്യാപ്റ്റനും ആയിരുന്ന ജിങ്കന് ഇനി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മ ആയ മഞ്ഞപ്പട പറഞ്ഞു. അവർ കൊച്ചി സ്റ്റേഡിയത്തിൽ എന്നും ഉയർത്തിയിരുന്ന ജിങ്കന്റെ വലിയ ടിഫോ കത്തിച്ച് കൊണ്ട് ജിങ്കന് എതിരായ പ്രതിഷേധം ശക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിലുള്ള മത്സര ശേഷം ബഗാൻ താരമായ ജിങ്കൻ നടത്തിയ സ്ത്രീവിരുദ്ധ മനുഷ്യവിരുദ്ധ പ്രസ്താവന ജിങ്കന് എതിരെ നാലു ദിക്കിൽ നിന്നും പ്രതിഷേധങ്ങൾ ഉയരാൻ കാരണമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെ മോശമാക്കാൻ ശ്രമിച്ച ജിങ്കൻ തന്റെ മനസ്സിലുള്ള നീചമായ ചിന്തകളാണ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ജിങ്കൻ മാപ്പ് പറഞ്ഞു എങ്കിലും താൻ ചെയ്ത തെറ്റ് അംഗീകരിക്കാനോ അത് തിരുത്താനോ ജിങ്കൻ തയ്യാറായിരുന്നില്ല.

ജിങ്കനോടുള്ള സ്നേഹം കൊണ്ടാണ് ഞങ്ങൾ ഈ ടിഫോ ഉണ്ടാക്കിയത് എന്നും ഇത് ഒരുപാട് പേരുടെ അധ്വാനം ആയിരുന്നു എന്നും മഞ്ഞപ്പട പറഞ്ഞു. എന്നാൽ ജിങ്കനോടുള്ള സ്നേഹം അവസാനിച്ചതിനാൽ ഇനി ഈ ടിഫോയുടെ ആവശ്യമില്ല എന്നും ഈ ബന്ധം അവസാനിക്കുന്നു എന്നും ആരാധകർ ടിഫോ കത്തിക്കുന്ന വീഡിയോയിൽ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ്

കേരള ബ്ലാസ്റ്റേഴ്സിനെ പ്രീ സീസൺ മത്സരത്തിൽ സമനിലയിൽ തളച്ച് ഇന്ത്യൻ U18 നിരയായ ഇന്ത്യൻ ആരോസ്. കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ച് മടങ്ങി ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ആരോസും. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഒഗ്ബചെയാണ് ഗോളടിച്ചത്. ഇന്ത്യൻ യുവനിരക്ക് വേണ്ടി ഗോളടിച്ചത് ലാൽ ആണ്. ബ്ലാസ്റ്റേഴ്സ് താരം ഹക്കുവിന്റെ പിഴവ് മുതലെടുത്താണ് ലാൽ ആരോസിന് വേണ്ടി സ്കോർ ചെയ്തത്. വിക്രമാണ് ആരോസിന്റെ ഗോളിന് വഴിയൊരുക്കിയത്.

യുഎഇയിൽ പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിന് ശേഷം തിരികെ കൊച്ചിയിലേക്ക് എത്തി. ബ്ലാസ്റ്റേഴ്സ് ടീമീനും കോച്ചിനും ഏറ്റ ദുരനുഭവത്തെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ പ്രീ സീസൺ ആരംഭിച്ചത്. കർണാടക ക്ലബ്ബായ സൗത്ത് യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്.

പിന്നീട് ഐ ലീഗ് ക്ലബ്ബായ റയൽ കാശ്മീരിനോട് ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞു. സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനോട് പൊരുതി 3-2 ന്റെ ജയം നേടാൻ ഷറ്റോരിയുടെ ബ്ലാസ്റ്റേഴ്സിനായിരുന്നു. ഒക്ടോബർ 20 ആണ് ഐഎസ്എൽ ആരംഭിക്കുക. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എടികെയാണ്.

കേരള ബ്ലാസ്റ്റേഴ്സ് :

രഹ്നേഷ്, റാകിപ്, ഹക്കു, ജൈറോ, ജെസ്സെൽ, ജെയ്ക്സൺ, മൗസ്തഫ, രാഹുൽ, മാരിയോ, നർസാരി, മെസ്സി

കിൻഡർ ഹോസ്പിറ്റൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-20 സീസണിൽ ക്ലബ്ബിന്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറായി കിൻഡർ ഹോസ്പിറ്റലിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. സിംഗപ്പൂർ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിൻഡർ മെഡിക്കൽ ഗ്രൂപ്പിന് ഇന്ത്യയിൽ കൊച്ചി, ആലപ്പുഴ, ബാംഗ്ലൂർ എന്നിവടങ്ങളിൽ ആശുപത്രികളുണ്ട്.

“മികച്ച നേതൃത്വവും കഴിവുറ്റ താരങ്ങളും അടങ്ങിയ ഐ‌എസ്‌എല്ലിലെ മികച്ച പ്രൊഫഷണൽ ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ലോകമെമ്പാടും ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ സമർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യസംരക്ഷണ വിദഗ്ധരുടെ ഒരു സംഘം വികസിപ്പിച്ചെടുത്ത ആരോഗ്യസംരക്ഷണ കമ്പനികളുടെ ഒരു കൺസോർഷ്യമാണ് “കിൻഡർ മെഡിക്കൽ ഗ്രൂപ്പ്”. രണ്ട് സ്ഥാപനങ്ങളും തങ്ങളുടെ മികവ്, നേതൃത്വം, പരിശ്രമം എന്നിവയിൽ അധിഷ്ഠിതമാണ്. കിൻഡറും കെബിഎഫ്‌സിയും തമ്മിലുള്ള ഈ പങ്കാളിത്തതിലൂടെ സ്‌പോർട്‌സ് മെഡിസിനിലെ അറിവും, നൂതന സാങ്കേതികവിദ്യയും, ആരോഗ്യ പരിപാലന രംഗത്തെ മുന്നേറ്റവും സമുന്യയിപ്പിച്ചുകൊണ്ട് എല്ലാ കളിക്കാരുടേയും മികച്ച ശാരീരിക ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുമെന്ന്” കിൻഡർ മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ എ വ്യക്തമാക്കി.

“വിജയിക്കുന്ന ടീമിനെ സംബന്ധിച്ചിടത്തോളം മൈതാനത്തെ തയ്യാറെടുപ്പുകളെ പോലെ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്നതാണ് ഓഫ് ഫീൽഡ് ഒരുക്കങ്ങളും. ഞങ്ങളുടെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയെന്ന നിലയിൽ ഈ സീസണിലുടനീളം ഗുണനിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ കിൻഡർ ഹോസ്പിറ്റൽ ഞങ്ങൾക്ക് ഉറപ്പുനൽകുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരും അത്യാധുനിക ഉപകരണങ്ങളും ഒന്ന് ചേർന്ന കിന്ററിന്റെ ടീം വളരെ മികവുറ്റതാണ്, കിൻഡർ ഹോസ്പിറ്റലുമായി ഒരു ദീർഘകാല പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരേൻ ഡി സിൽവ, ഹെഡ് കോച്ച്‌ ഇൽക്കോ ഷട്ടോരി, ടീമംഗങ്ങളായ രാഹുൽ കെ പി, അബ്ദുൾ ഹക്കു, കിൻഡർ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പ്രവീൺ കുമാർ, കിൻഡർ ഹോസ്പിറ്റൽ സ്പോർട്സ് മെഡിസിൻ ആൻഡ് ഓർത്തോ പീഡിക്സ് സീനിയർ കൺസൾറ്റൻറ് ഡോ. പ്രവീൺ എന്നിവർ ചേർന്ന് പത്ര സമ്മേളനത്തിലാണ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്.

Exit mobile version