ലാസ്കോയിൽ കിരീടം നേടി മണിക-അര്‍ച്ചന കാമത് ജോഡി

ലോക റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ടീമിനെ പരാജയപ്പെടുത്തി മണിക ബത്ര – അര്‍ച്ചന കാമത് ജോഡിയ്ക്ക് ലാസ്കോ ഡബ്ല്യടിടി കണ്ടന്റര്‍ ടൂര്‍ണ്ണമെന്റിൽ കിരീടം. പോര്‍ട്ടോറിക്കോയുടെ ഡയസ് സിസ്റ്റര്‍മാര്‍ക്കെതിരെയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. 3-0ന് ആണ് വിജയമെങ്കിലും മൂന്നാം ഗെയിമിൽ നാല് ഗെയിം പോയിന്റ് രക്ഷപ്പെടുത്തി ഗെയിമും കിരീടവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.

11-3, 11-8, 12-10 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരം വിജയിച്ചത്.

മിക്സഡ് ഡബിള്‍സ് ലോക റാങ്കിംഗിൽ 20ാം സ്ഥാനത്തേക്കുയര്‍ന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്

ബുഡാപെസ്റ്റ് ഡബ്ല്യടിടി കണ്ടെന്ററിലെ മിക്സഡ് ഡബിള്‍സ് വിജയത്തിന്റെ ബലത്തിൽ ഏറ്റവും പുതിയ മിക്സഡ് ഡബിള്‍സ് റാങ്കിംഗിൽ മുന്നേറ്റം നടത്തി ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്.

ഏറ്റവും പുതിയ റാങ്കിംഗിൽ ഇവര്‍ ഇപ്പോള്‍ 20ാം സ്ഥാനത്താണ്. അതെ സമയം ഇപ്പോള്‍ നടക്കുന്ന ചെക്ക് അന്താരാഷ്ട്ര ഓപ്പണിൽ മണിക കളിക്കുന്നില്ല. ടൂര്‍ണ്ണമെന്റിന്റെ സിംഗിള്‍സ് സെമി ഫൈനലിലേക്ക് സത്യന്‍ പ്രവേശിച്ചിട്ടുണ്ട്.

ബുഡാപെസ്റ്റിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയുടെ സൂപ്പര്‍ ജോഡി

ബുഡാപെസ്റ്റിൽ WTT കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ  ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ടിന് കിരീടം. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ 3-1 എന്ന സ്കോറിന് ഹംഗറിയുടെ ഡോറ മഡറാസ് – നാന്ദോരര്‍ എക്സെകി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

ആദ്യ മൂന്ന് ഗെയിമുകളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടതെങ്കിലും നാലാം ഗെയിമിൽ എതിരാളികളെ നിഷ്പ്രഭമാക്കി ഇന്ത്യന്‍ താരങ്ങള്‍ വിജയം പിടിച്ചെടുത്തു.

സ്കോര്‍ 11-9, 9-11, 12-10, 11-6.

മണിക – സത്യന്‍ ജോഡി ഫൈനലിൽ

ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ മിക്സഡ് ഡബിള്‍സിൽ ഇന്ത്യന്‍ ജോഡിയായ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈന. മത്സരത്തിൽ ബെലാറസിന്റ് ദാരിയ – അലക്സാണ്ടര്‍ കൂട്ടുകെട്ടിനെ 3-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

വനിത സിംഗിള്‍സിൽ മണിക ബത്ര സെമിയിൽ പരാജയപ്പെടുകയായിരുന്നു. ക്വാര്‍ട്ടറിൽ ഇന്ത്യയുടെ ശ്രീജ അകുലയെ 3-2ന് പരാജയപ്പെടുത്തിയെത്തിയ മണിക സെമിയിൽ നേരിട്ടുള്ള സെറ്റുകളിൽ 4-0ന് പരാജയം ഏറ്റുവാങ്ങി.

അതേ സമയം പുരുഷ ഡബിള്‍സിൽ മാനവ് താക്കര്‍ – ഹര്‍മീത് ദേശായി കൂട്ടുകെട്ടിന് സെമിയിൽ പരാജയം ഏറ്റുവാങ്ങി. 3-1 എന്ന സ്കോറിനായിരുന്നു റഷ്യയുടെ കിറിൽ സ്കാച്ചകോവ് – വ്ലാഡിമിര്‍ സിഡോറെങ്കോ കൂട്ടുകെട്ട് ഇന്ത്യന്‍ താരങ്ങളെ പരാജയപ്പെടുത്തിയത്.

അട്ടിമറികള്‍ തുടര്‍ന്ന് ശ്രീജ അകുല, ക്വാര്‍ട്ടറിൽ എതിരാളി മണിക ബത്ര

ബുഡാപെസ്റ്റിലെ ഡബ്ല്യുടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ തന്റെ മികച്ച ഫോം തുടര്‍ന്ന് ഇന്ത്യയുടെ ശ്രീജ അകുല. ആദ്യ റൗണ്ടിൽ 3-2 എന്ന സ്കോറിന് സ്വീഡന്റെ ലിന്‍ഡ ബെര്‍സ്റ്റോമിനെ പരാജയപ്പെടുത്തിയ ശ്രീജ രണ്ടാം റൗണ്ടിൽ സ്ലൊവാക്കിയയുടെ ബാര്‍ബോറ ബലസോവയെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു.

തന്നെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള താരങ്ങളെയാണ് ആകുല കീഴടക്കിയത്. ക്വാര്‍ട്ടറിൽ ശ്രീജയുടെ എതിരാളി ഇന്ത്യയുടെ തന്നെ മണിക ബത്രയാണ്. 3-2 എന്ന സ്കോറിനായിരുന്നു മണിക ഇറ്റലിയുടെ ജോര്‍ജ്ജിയ പിക്കോലിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയത്. 12-10, 11-13, 11-5, 4-11, 11-8 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം വിജയം കുറിച്ചത്.

ദേശീയ കോച്ചിന്റെ സേവനം വേണ്ടെന്ന വെച്ച മണികയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍

ദേശീയ കോച്ച് സൗമ്യദീപ് റോയിയുടെ സേവനം വേണ്ടെന്ന് തീരുമാനിച്ച മണിക ബത്രയുടെ തീരുമാനത്തിനെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ഇത് അച്ചടക്കലംഘനമാണെന്നും താരത്തിനെതിരെ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്നുമാണ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

2006 കോമൺവെല്‍ത്ത് സ്വര്‍ണ്ണമെഡൽ ജേതാവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ സൗമ്യദീപ് റോയി ആണ് ഇന്ത്യയുടെ ടിടി സംഘത്തിന്റെ കോച്ചായി എത്തിയത്. മണികയുടെ വ്യക്തിഗത കോച്ച് സ‍ഞ്ജയ് പരാഞ്ജ്പേ ഗെയിംസിനെത്തിയെങ്കിലും താരത്തിനോട് പരിശീലനം നടത്തുവാന്‍ മാത്രമായിരുന്നു സംഘാടകര്‍ അനുവദിച്ചത്.

ടിടിഎഫ്ഐ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിൽ മണികയ്ക്കെതിരെ എടുക്കേണ്ട നടപടി എന്താണെന്നത് ഉടനെ തീരുമാനിക്കുമെന്നാണ് അറിയുന്നത്.

ക്വാര്‍ട്ടറിലെത്താനാകാത്തതിൽ നിരാശ, താന്‍ ഈ ഒളിമ്പിക്സിൽ മികച്ച രീതിയിൽ കളിച്ചുവെന്ന് കരുതുന്നു – മണിക ബത്ര

ടോക്കിയോയിൽ മികച്ച രീതിയിലാണ് താന്‍ കളിച്ചതെന്ന് പറഞ്ഞ് മണിക ബത്ര. 2016ൽ റിയോയിൽ താന്‍ ഒട്ടും തയ്യാറെടുപ്പില്ലായിരുന്നുവെന്നും ടോക്കിയോയിൽ താന്‍ രണ്ട് മത്സരം വിജയിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്നും പറഞ്ഞ് മണിക ബത്ര. രണ്ടാം റൗണ്ടിൽ ഉയര്‍ന്ന റാങ്കുള്ള ഉക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയത് മികച്ച പ്രകടനമായി കരുതുന്നുവെന്നും മണിക സൂചിപ്പിച്ചു.

രണ്ട് മത്സരങ്ങള്‍ കളിച്ച താന്‍ ആദ്യമായി കളിക്കാനെത്തുന്ന ഓസ്ട്രിയന്‍ താരത്തെക്കാള്‍ മികച്ച പ്രകടനം നടത്തണമായിരുന്നുവെന്നത് ശരിയാണെന്നും മണിക ബത്ര വ്യക്തമാക്കി. തന്റെ വ്യക്തിഗത കോച്ച് തന്റെ കോര്‍ണറില്ലാത്തതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും ഉണ്ടായിരുന്നുവെങ്കിൽ നന്നാകുമായിരുന്നുവെന്നും മണിക വ്യക്തമാക്കി.

ക്വാര്‍ട്ടര്‍ ഫൈനലിൽ എത്തിയിരുന്നുവെങ്കിൽ അത് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് സര്‍ക്കിളിൽ തന്നെ വലിയൊരു കാര്യമായേനെ എന്നും മണിക സൂചിപ്പിച്ചു. അതിന് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും മണിക വ്യക്തമാക്കി. താന്‍ ഈ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് അല്പം ടെന്‍ഷനടിച്ചിരുന്നുവെന്നും അത് തന്നെ ഇന്ന് ബാധിച്ചുവെന്നും മണിക പറഞ്ഞു.

മണിക മടങ്ങുന്നു, പത്താം സീഡിനോട് പരാജയം

വനിത സിംഗിള്‍സിൽ ഇന്ത്യയുടെ പ്രാതിനിധ്യം അവസാനിച്ചു. ഇന്ത്യയുടെ മണിക ബത്ര പത്താം സീഡും ലോക റാങ്കിംഗിൽ 17ാം സ്ഥാനത്തുമുള്ള ഓസ്ട്രിയയുടെ സോഫിയ പൊള്‍കാനോവയോടാണ് നേരിട്ടുള്ള ഗെയിമുകളിൽ 0-4 എന്ന നിലയിൽ പുറത്തായത്.

ആദ്യ ഗെയിമിൽ ഓസ്ട്രിയന്‍ താരം 8-4ന്റെ ലീഡ് നേടിയെങ്കിലും ഇന്ത്യന്‍ താരം ലീഡ് കുറച്ച് കൊണ്ടുവരുന്നതാണ് കണ്ടത്. എന്നാൽ ഗെയിം 11-9ന് സോഫിയ സ്വന്തമാക്കി. രണ്ടാം ഗെയിമിൽ മണികയെ കാഴ്ചക്കാരിയായി പൊള്‍കാനോവ ഗെയിം 11-2 എന്ന നിലയിൽ സ്വന്തമാക്കുകയായിരുന്നു.

മൂന്നാം ഗെയിമിലും ആദ്യ രണ്ട് പോയിന്റ് ബത്ര നേടിയെങ്കിലും പിന്നീട് കളത്തിൽ താരമില്ലായിരുന്നു. ഗെയിം 11-5ന് പൊള്‍കാനോവ സ്വന്തമാക്കി. അവസാന ഗെയിം മണിക 7-11ന് നഷ്ടപ്പെടുത്തി മത്സരത്തിൽ പരാജയപ്പെട്ടു.

സ്കോര്‍: 8-11, 2-11, 5-11, 7-11

അവിശ്വസനീയ തിരിച്ചുവരവുമായി മണിക, മൂന്നാം റൗണ്ടിൽ

ഉക്രൈന്റെ മാര്‍ഗറിറ്റ പെസോറ്റ്സകയോട് ആദ്യ രണ്ട് ഗെയിമുകളും കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മണിക ബത്ര. ലോക റാങ്കിംഗിൽ 32ാം നമ്പറും ഒളിമ്പിക്സിലെ 20ാം സീഡുമായിരുന്നു ഉക്രൈന്‍ താരം. മണികയുടെ റാങ്ക് 62 ആണ്.

ആദ്യ സെറ്റിൽ ഉക്രൈയിന്‍ താരത്തോട് പിന്നിൽ പോയ മണിക വലിയ മാര്‍ജിനിലാണ് പരാജയം ഏറ്റുവാങ്ങിയത്. 4-11ന് ആണ് ആദ്യ ഗെയിം മാര്‍ഗറിറ്റ പെസോറ്റ്സ്ക നേടിയത്. രണ്ടാം ഗെയിമിലും ഉക്രൈയിന്‍ താരം അതേ മാര്‍ജിനിൽ വിജയിക്കുകയായിരുന്നു.

മൂന്നാം ഗെയിമിൽ ആണ് മണിക തന്റെ മികവ് പുറത്തെടുക്കുന്നത് കാണാനായത്. നാല് ഗെയിം പോയിന്റ് നേടിയ താരം ഒടുവിൽ ഗെയിം 11-7ന് സ്വന്തമാക്കി. നാലാം സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുകയായിരുന്നു. സ്കോര്‍ 9-9ൽ നില്‍ക്കവേ മികച്ചൊരു റാലിയ്ക്ക് ശേഷം മണിക ഗെയിം പോയിന്റ് സ്വന്തമാക്കിയെങ്കിലും ഒരു പിഴവ് വരുത്തിയത് മുതലാക്കി സെറ്റ് ഡ്യൂസിലേക്ക് പോയി. അടുത്ത രണ്ട് പോയിന്റിലും മാര്‍ഗറിറ്റ പിഴവ് വരുത്തിയപ്പോള്‍ മത്സരം 2-2 എന്ന സ്കോറിലേക്ക് എത്തി.

അഞ്ചാം ഗെയിമിൽ 5-8ന് പിന്നിൽ പോയ മണിക 8-8ന് ഒപ്പമെത്തിയെങ്കിലും അടുത്ത മൂന്ന് പോയിന്റും നഷ്ടപ്പെടുത്തി ആനുകൂല്യം കളയുകയായിരുന്നു. ഗെയിം 11-8ന് പെസോറ്റ്സ്ക നേടി. ആറാം ഗെയിമിലും ഉക്രൈന്‍ താരം തുടക്കത്തിലെ ലീഡ് നേടി. 2-5ന് പിന്നിൽ പോയ ശേഷം തുടരെ എട്ട് പോയിന്റ് നേടി മണിക ഗെയിം പോയിന്റിലേക്ക് എത്തുന്നതാണ് കണ്ടത്. ഗെയിം സ്വന്തമാക്കി മണിക മത്സരം നിര്‍ണ്ണായക ഗെയിമിലേക്ക് കൊണ്ടു പോകുകയായിരുന്നു.

ഏഴാം ഗെയിമിൽ 5-2ന്റെ ലീഡ് മണിക നേടുകയായിരുന്നു. ആധിപത്യം തുടര്‍ന്ന മണിക ബത്ര ഉക്രൈന്‍ താരത്തിൽ നിന്ന് തുടരെ വിഴവുകള്‍ വരുത്തി 9-3ന്റെ ലീഡ് നേടി. അഞ്ച് മാച്ച് പോയിന്റുകള്‍ മണിക നേടിയെങ്കിലും രണ്ടെണ്ണം ഉക്രൈന്‍ താരം രക്ഷപ്പെടുത്തിയെങ്കിലും അടുത്ത പോയിന്റ് ഒരു തകര്‍പ്പന്‍ സ്മാഷിൽ സ്വന്തമാക്കി മണിക മൂന്നാം റൗണ്ടിൽ കടന്നു.

ടേബിള്‍ ടെന്നീസിൽ അനായാസ വിജയവുമായി മണിക ബത്ര

ആദ്യ റൗണ്ട് മത്സരത്തിൽ ബ്രിട്ടീഷ് താരത്തിനെതിരെ വിജയവുമായി ഇന്ത്യയുടെ മണിക ബത്ര. 4-0 എന്ന നിലയിലാണ് മണികയുടെ വിജയം. ബ്രിട്ടന്റെ ടിന്‍-ടിന്‍ ഹോയ്ക്കെതിരെ ആദ്യ രണ്ട് സെറ്റ് അനായാസം ജയിച്ചുവെങ്കിലും മൂന്നാം സെറ്റിൽ മണിക പിന്നിൽ പോകുകയായിരുന്നു. 10-6ന്റെ ലീഡ് ബ്രിട്ടീഷ് താരം നേടിയെങ്കിലും മണിക അത് 10-10ന് ഒപ്പമെത്തിക്കുകയായിരുന്നു. പിന്നീട് 12-10ന് മണിക മൂന്നാം സെറ്റും നേടി.

11-7, 11-6, 12-10, 11-8 എന്ന സ്കോറിനാണ് മണികയുടെ വിജയം. ലോക റാങ്കിംഗിൽ 94ാം സ്ഥാനത്തുള്ള ബ്രിട്ടീഷ് താത്തെ പരാജയപ്പെടുത്തി എത്തുന്ന ഇന്ത്യന്‍ താരത്തിന് അടുത്ത റൗണ്ടിൽ ഉക്രെയിനിന്റെ മാര്‍ഗാരിറ്റ പെസോട്സ്കയാണ് എതിരാളി.

ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍, ശരത് കമാലിനും യോഗ്യത

ദോഹയില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക്ക് ക്വാളിഫിക്കേഷന്‍ ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍ താരത്തെ 4-0ന് പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി സത്യന്‍ ജ്ഞാനശേഖരന്‍. നേരത്തെ സത്യന്‍ സഹതാരം ശരത് കമാലിനെതിരെ 4-3ന്റെ വിജയം നേടിയിരുന്നു. റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ശരത് കമാലും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. വനിത താരം സുതീര്‍ത്ഥ മുഖര്‍ജ്ജിയ്ക്കും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായി.

Suthirtha

വനിത താരം മണിക ബത്ര റാങ്കിംഗിന്റെ മികവില്‍ യോഗ്യത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സത്യനും സുതീര്‍ത്ഥയും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയം കുറിച്ചാണ് യോഗ്യത നേടിയത്. ശരത് കമാലിനെയും റമീസ് മുഹമ്മദിനെയും സത്യന്‍ വീഴ്ത്തിയപ്പോള്‍ സുതീര്‍ത്ഥ മണിക ബത്രയെ പരാജയപ്പെടുത്തി.

മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങി മണിക ബത്ര, ഹാരിമോട്ടോയോട് സത്യന് തോല്‍വി

ദോഹയില്‍ നടക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യുയുടെ വനിത താരം മണിക ബത്രയ്ക്ക് പരാജയം. നേരിട്ടുള്ള സെറ്റുകളിലാണ് ഇന്ത്യന്‍ താരം ജപ്പാന്റെ മിമ ഇറ്റോയോട് പരാജയം ഏറ്റുവാങ്ങിയത്.
സ്കോര്‍ : 7-11, 6-11, 7-11. മിമ ഇറ്റോ കഴിഞ്ഞാഴ്ച നടന്ന ഡബ്ല്യുടിടി കണ്ടെന്റര്‍ ഇവന്റിലെ ജേതാവായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ജപ്പാന്റെ ടൊമോകാസു ഹാരിമോട്ടോയോട് 0-3 എന്ന സ്കോറിന് പരാജയപ്പെട്ടു. 4-11, 5-11, 8-11 എന്ന സ്കോറിനായിരുന്നു സത്യന്റെ പരാജയം.

Exit mobile version