ചിലപ്പോൾ എനിക്ക് ക്ലബ്ബ് വിട്ടുപോകാൻ തോന്നും… – റൂബൻ അമോറിം

ചിലപ്പോൾ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കാറുണ്ട് എന്ന് അമോറിം. തന്റെ കഴിഞ്ഞ പ്രസ് മീറ്റിലെ വിവാദ പരാമർശങ്ങളെ ന്യായീകരിക്കുക ആയിരുന്നു അമോറിം.



“ചിലപ്പോൾ എനിക്ക് ക്ലബ്ബ് വിട്ടുപോകാൻ തോന്നും, മറ്റുചിലപ്പോൾ 20 വർഷം ഇവിടെ തുടരാൻ ആഗ്രഹിക്കും. എനിക്കിതിൽ മാറ്റം വരുത്തേണ്ടതുണ്ട്,” അമോറിം പറഞ്ഞു.


“ഇതുപോലൊരു തോൽവി ഉണ്ടാകുമ്പോഴെല്ലാം എനിക്ക് ഇങ്ങനെയാണ് തോന്നാറ്. ചിലപ്പോൾ എന്റെ കളിക്കാരെ വെറുക്കുന്നുവെന്ന് ഞാൻ പറയും, മറ്റുചിലപ്പോൾ അവരെ ഞാൻ സ്നേഹിക്കുന്നുവെന്നും.” അദ്ദേഹം കൂട്ടിച്ചേർത്തു.


“ചിലപ്പോഴത് തോൽവിയല്ല, മറിച്ച് നമ്മൾ തോറ്റ അല്ലെങ്കിൽ സമനിലയിൽ പിരിഞ്ഞ രീതിയാണ് പ്രശ്നം. അതാണ് അംഗീകരിക്കാൻ പ്രയാസമുള്ള കാര്യം. കാരണം, നമുക്ക് ഇതിലും നന്നായി കളിക്കാൻ കഴിയും. ഇപ്പോൾ അടുത്ത മത്സരം വരുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം. അതിലൂടെ നമുക്ക് ആ പ്രകടനം മെച്ചപ്പെടുത്താൻ കഴിയും.”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗർനാച്ചോയെ ചെൽസി സൈൻ ചെയ്തു


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ട്രാൻസ്ഫറുകളിലൊന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഗർനാച്ചോയെ ചെൽസി സ്വന്തമാക്കി. 40 മില്യൺ പൗണ്ട് നിശ്ചിത തുകയും 10 ശതമാനം സെൽ-ഓൺ ക്ലോസും ഉൾപ്പെടുന്നതാണ് ഈ കരാർ. 21-കാരനായ ഈ വിംഗർ 2032 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച അക്കാദമി താരങ്ങളിൽ ഒരാളായ ഗാർനാച്ചോയുടെ മെഡിക്കൽ പരിശോധനകൾ വെള്ളിയാഴ്ച നടക്കും. ഇരു ക്ലബ്ബുകളും തമ്മിൽ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം.


2020-ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഗാർനാച്ചോ തന്റെ മികച്ച പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. യൂറോപ്പ ലീഗ് ഫൈനലിലെ തോൽവിക്ക് ശേഷം പുതിയൊരു ക്ലബ്ബ് കണ്ടെത്താൻ മാനേജർ റൂബൻ അമോറിം ഗാർനാച്ചോയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കും മാനേജരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ഒടുവിലാണ് ഗാർനാച്ചോയുടെ ഈ കൂടുമാറ്റം.

ഫുൾഹാമിനോടും വിജയിക്കാൻ ആകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്രേവൻ കോട്ടേജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഫുൾഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആദ്യം ഗോൾ നേടിയത്. 58-ാം മിനിറ്റിൽ ഫുൾഹാം താരം റോഡ്രിഗോ മുനിസിൻ്റെ സെൽഫ് ഗോളാണ് യുണൈറ്റഡിന് ലീഡ് നൽകിയത്. എന്നാൽ പകരക്കാരനായി എത്തിയ എമിൽ സ്മിത്ത് റോവി 73-ാം മിനിറ്റിൽ ഫുൾഹാമിനായി സമനില ഗോൾ നേടി.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ബ്രൂണോ ഫെർണാണ്ടസ് പാഴാക്കിയതും മത്സരത്തിൽ നിർണായകമായി.


സമനിലയോടെ ഫുൾഹാം തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു. എന്നാൽ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് മറ്റൊരു തിരിച്ചടിയായി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ സെൻ ലാമൻസിനെ സൈൻ ചെയ്യുന്നതിലേക്ക് അടുക്കുന്നു


പുതിയ ഗോൾകീപ്പർക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ വിജയിക്കുന്നു. റോയൽ ആൻറ്‌വെർപ്പുമായി ചർച്ചകൾ പുരോഗമിക്കുന്നു എന്ന് അത്ലറ്റുക് റിപ്പോർട്ട് ചെയ്യുന്നു. 23-കാരനായ സെൻ ലാമൻസിനെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. 6 അടി 4 ഇഞ്ച് ഉയരമുള്ള ലാമൻസ്, ബെൽജിയൻ പ്രോ ലീഗിൽ 52 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായിട്ടാണ് എത്തുന്നത്. ലാമൻസ് വരുന്നതോടെ നിലവിൽ ടീമിലുള്ള ആന്ദ്രേ ഒനാനയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.


ട്രാൻസ്ഫറിനായി ആൻറ്‌വെർപ്പ് 20 മില്യൺ യൂറോയാണ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒനാനയെ വിറ്റാൽ മാത്രമേ പുതിയ ഗോൾകീപ്പറെ ടീമിലെത്തിക്കൂ എന്നതായിരുന്നു യുണൈറ്റഡിന്റെ ആദ്യ തീരുമാനം. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒനാനയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയത് നിലവിലെ ഗോൾകീപ്പിംഗ് ഓപ്ഷനുകളിലുള്ള ക്ലബ്ബിന്റെ ആശങ്ക വർദ്ധിപ്പിച്ചു. നേരത്തെ എമി മാർട്ടിനെസ്, ജിയാൻലൂജി ഡൊണ്ണറുമ്മ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എങ്കിലും ഉയർന്ന വേതനവും മറ്റ് ചില കാരണങ്ങളും ആ നീക്കങ്ങൾ തടസ്സപ്പെടുത്തി.


ലാമൻസിന്റെ വരവ് അൽതായ് ബായിന്ദിറിന്റെ ഭാവിയെയും ബാധിച്ചേക്കാം. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കാമറൂണിനായി കളിക്കേണ്ടി വരുന്നതിനാൽ ഒനാനയ്ക്ക് ചില മത്സരങ്ങൾ നഷ്ടമാകും. അതുകൊണ്ട് തന്നെ ടീമിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഒരു അധിക ഗോൾകീപ്പർ അത്യാവശ്യമാണെന്ന് യുണൈറ്റഡ് കരുതുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സെൻ ലാമൻസിനെ സ്വന്തമാക്കാൻ ശ്രമം തുടരുന്നു


മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾകീപ്പർക്കായി സജീവമായി രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബെൽജിയൻ ഗോൾകീപ്പറായ സെൻ ലാമൻസിനെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. റോയൽ ആൻറ്‌വെർപ്പ് താരമായ ലാമൻസുമായി വ്യക്തിപരമായ കരാർ ധാരണയിൽ യുണൈറ്റഡ് ഉടൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. 23-കാരനായ ഈ യുവതാരത്തെ ഒരു മികച്ച ദീർഘകാല ഓപ്ഷനായിട്ടാണ് യുണൈറ്റഡ് മാനേജ്മെന്റ് കാണുന്നത്.


ആഴ്സണലിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ഗോൾകീപ്പർ അൽതായ് ബായിന്ദിറിനുണ്ടായ പിഴവുകളും, കൂടാതെ ആന്ദ്രേ ഒനാനയുടെ ഫോം സംബന്ധിച്ച ആശങ്കകളും ലാമൻസിനോടുള്ള യുണൈറ്റഡിന്റെ താൽപര്യം വർധിപ്പിച്ചു. യൂറോപ്പിലെ മറ്റ് ക്ലബ്ബുകൾ, പ്രത്യേകിച്ച് ഫ്രാൻസിലെയും ഇറ്റലിയിലെയും ക്ലബ്ബുകളിൽ നിന്ന് മത്സരമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് തന്നെ ലാമൻസിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുകയാണ്.


കഴിഞ്ഞ സീസണിൽ റോയൽ ആൻറ്‌വെർപ്പിനായി 44 മത്സരങ്ങളിൽ നിന്ന് 10 ക്ലീൻ ഷീറ്റുകൾ നേടിയ ലാമൻസ്, തന്റെ ഏരിയൽ സ്ട്രെങ്തും റിഫ്ലെക്സുകളും കൊണ്ട് ശ്രദ്ധേയനാണ്.

ചെൽസി ഗർനാച്ചോയെ സ്വന്തമാക്കാൻ ഒരുങ്ങുന്നു: മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിൽ


മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അലെജാൻഡ്രോ ഗർനാച്ചോയെ സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങൾ ചെൽസി സജീവമാക്കി. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ.


കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ബയേൺ മ്യൂണിക്കിന്റെ ഒരു നീക്കം ഗാർനാച്ചോ നിരസിച്ചിരുന്നു. ചെൽസിയിൽ കളിക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് താരം വ്യക്തമാക്കിയതോടെ ഈ കൈമാറ്റത്തിൽ ചെൽസിക്ക് മുൻതൂക്കം ലഭിച്ചു. ഗാർനാച്ചോയുടെ മൂല്യം 50 മില്യൺ പൗണ്ടിന് മുകളിലാണെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിലയിരുത്തൽ.


മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നുവന്ന പ്രതിഭാശാലിയായ ഈ യുവതാരം യുണൈറ്റഡ് പരിശീലകൻ അമോറിമുമായി ഉടക്കിയിരുന്നു. അതിനു ശേഷം താരം ക്ലബ് വിടാൻ ആവശ്യപ്പെടുകയായിരുന്നു‌. ഗർനാചോയെ കൂടാതെ, സാഞ്ചോ, ആന്റണി, മലാഷിയ എന്നിവരെയും വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്‌.

ലുക്കാക്കുവിന് പകരം ഹൊയ്ലുണ്ടിനെ തേടി നാപോളി രംഗത്ത്!


റൊമേലു ലുക്കാക്കുവിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നാപോളി പ്രതിസന്ധിയിലാണ്. മൂന്ന് മാസത്തേക്ക് ലുക്കാക്കുവിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ നാപോളി തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഡാനിഷ് സ്ട്രൈക്കറായ റസ്മസ് ഹോയ്ലണ്ടിനെ ഒരു ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കുന്നതിനായി നാപോളി ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി നേരിട്ട് ചർച്ചകൾ നടത്തി.


മാഞ്ചസ്റ്റർ യുണൈറ്റഡ് ഹൊയ്ലുണ്ടിനെ വിൽക്കാൻ തയ്യാറാണ്‌. എന്നാൽ ഹൊയ്ലുണ്ട് ഇതുവരെ ക്ലബ് വിടാൻ തയ്യാറായിട്ടില്ല. ജോശുവാ സിർക്ക്‌സിക്കായും നാപോളി ശ്രമിക്കുന്നുണ്ട് എന്ന് വാർത്ത ഉണ്ടെങ്കിലും യുണൈറ്റഡ് സിർക്സിയെ വിൽക്കില്ല. സിർക്ക്‌സിയെ വിൽക്കാൻ യുണൈറ്റഡിന് യാതൊരു ഉദ്ദേശവുമില്ലെന്ന് മാനേജർ റൂബൻ അമോറിം വ്യക്തമാക്കിയിരുന്നു.

സാഞ്ചോ റോമയുടെ ഓഫർ നിരസിച്ചു! താരത്തെ വിൽക്കാൻ ആകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്


മാഞ്ചസ്റ്റർ യുണൈറ്റഡ് £20 മില്യൺ ഡീൽ അംഗീകരിക്കാൻ തയ്യാറായിട്ടും, ഈ വേനൽക്കാലത്ത് ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയിൽ ചേരാനുള്ള ഓഫർ ജേഡൻ സാഞ്ചോ ഔദ്യോഗികമായി നിരസിച്ചു. ആഴ്ചകളോളം നീണ്ട ചർച്ചകൾക്കൊടുവിൽ, സാഞ്ചോയുടെ ഏജന്റ് റോമയെ തങ്ങളുടെ തീരുമാനം അറിയിക്കുകയായിരുന്നു.

ഇതോടെ 25-കാരനായ വിംഗറും യുണൈറ്റഡും വീണ്ടും പ്രതിസന്ധിയിലായി. വ്യക്തിപരമായ വ്യവസ്ഥകളിൽ, പ്രത്യേകിച്ച് വേതനത്തിന്റെ കാര്യത്തിൽ, ധാരണയിലെത്താൻ കഴിയാതെ വന്നതാണ് ഈ നീക്കം പരാജയപ്പെടാൻ പ്രധാന കാരണം.


ഇതോടെ സാഞ്ചോ മറ്റ് അവസരങ്ങൾ പരിഗണിക്കാൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 1-ന് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് താരത്തെ ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതിനാൽ, £20 മില്യൺ പൗണ്ടിനടുത്തുള്ള സമാന ഓഫറുകൾ വരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അടുത്ത വേനൽക്കാലത്ത് കരാർ അവസാനിക്കുന്നതും താരത്തിന്റെ മൂല്യം ഇടിയുന്നതും കാരണം, സാഞ്ചോയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിറഞ്ഞ മറ്റൊരു സീസൺ ഒഴിവാക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നു.



മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റു!! എന്നിട്ടും നിരാശയേക്കാൾ പ്രതീക്ഷ!!


ഓൾഡ് ട്രാഫോർഡിൽ ഇന്നലെ പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് തോറ്റെങ്കിലും, നിരാശയേക്കാൾ യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷയാണ് ഈ പ്രകടനം നൽകിയത്‌. കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിനും 15-ാം സ്ഥാനത്തിനും ശേഷം വലിയ മാറ്റങ്ങൾ സ്ക്വാഡിൽ വരുത്തിയാണ് യുണൈറ്റഡ് ഇറങ്ങിയത്‌. 1-0ന് തോറ്റെങ്കിലും കളിയിൽ പൂർണ്ണ ആധിപത്യം പുലർത്താൻ യുണൈറ്റഡിനായി.


ആഴ്സണലിന് ഒത്ത എതിരാളിയായി കളിക്കുകയും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടും യുണൈറ്റഡിന് ഗോൾ ഒന്നും ഇന്നലെ നേടാനായില്ല. 2011-ൽ 8-2ന് വിജയിച്ചതിന് ശേഷം ആഴ്സണലിനെതിരെ യുണൈറ്റഡ് ഏറ്റവും കൂടുതൽ ഷോട്ട് തൊടുത്ത മത്സരമായി ഇത്. 22 ഷോട്ടുകളാണ് അവർ ഉതിർത്തത്.

കുഞ്ഞ്യ, ബ്രയാൻ എംബ്യൂമോ, മേസൺ മൗണ്ട് എന്നിവരുടെ ഷോട്ടുകൾ ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റായ സമർത്ഥമായി തടഞ്ഞു. 7 സേവുകളോളം ചെയ്ത റയ തന്നെ ആയിരുന്നു കളിയിലെ താരം.


ഈ ട്രാൻസ്ഫറിൽ ടീമിലെത്തിയ കുഞ്ഞ്യയുടെയും എംബ്യൂമോയുടെയും പ്രകടനങ്ങൾ മികവുറ്റതായിരുന്നു. ഇരുവരും ഓൾഡ് ട്രാഫോർഡിലെ ശ്രദ്ധാകേന്ദ്രമായി. ഒരൊറ്റ കളി കൊണ്ട് ആരാധകരുടെ സ്നേഹം ഇരുവരും സമ്പാദിച്ചു. ഇവരുടെ ഫിസിക്കാലിറ്റിയും വേഗതയും ഇവർക്ക് കരുത്തായി. ഇരുവരും നിരന്തരമായി ആഴ്സണൽ പ്രതിരോധത്തെ ബുദ്ധിമുട്ടിച്ചു. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് നഷ്ടപ്പെട്ട ഊർജ്ജം ഇവരുടെ പ്രകടനത്തിൽ കാണാൻ കഴിഞ്ഞു.


പ്രീമിയർ ലീഗിൽ പരിചയസമ്പന്നരായ താരങ്ങളെ ടീമിലെടുത്ത അമൊറിമിന്റെ തീരുമാനം ഫലം കാണും എന്ന പ്രതീക്ഷ ഈ പ്രകടനം നൽകി.

പോസിറ്റീവ് ആയി ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ആശങ്കപ്പെടാനുള്ളതും ഇന്നലെ യുണൈറ്റഡിന്റെ പ്രകടനങ്ങളിൽ ഉണ്ടായിരുന്നു. ബയിന്ദിർ വഴങ്ങിയ ഗോൾ തന്നെ ഏറ്റവും വലിയ ആശങ്ക. ഗോൾ കീപ്പിംഗ് ഡിപാർട്മെന്റിൽ യുണൈറ്റഡിന് വിശ്വസിക്കാൻ ആകുന്ന ആരും ടീമിൽ ഇല്ല എന്ന് ഈ ഗോൾ ഒരിക്കൽ കൂടി വ്യക്തമാക്കി. ഒരു പുതിയ ഗോൾ കീപ്പർ വന്നില്ല എങ്കിൽ യുണൈറ്റഡ് ഒരുപാട് പോയിന്റുകൾ ഇങ്ങനെ നഷ്ടപ്പെടുത്തിയേക്കാം.

മറ്റൊരാശങ്ക മധ്യനിരയിൽ ആയിരുന്നു. കസെമിറോ-ബ്രൂണോ പിവറ്റ് ആദ്യ പകുതിയിൽ നന്നായി കളിച്ചു. രണ്ടാം പകുതിയിൽ കസെമിറോയുടെ വേഗത പ്രശ്നമായി തോന്നി അമോറിം ഉഗാർതയെ പകരക്കാരനായി എത്തിച്ചു. എന്നാൽ ഉഗാർതെയിൽ നിന്ന് തീർത്തും നിരാശയാർന്ന പ്രകടനമാണ് കാണാൻ ആയത്. ഉഗാർതെ മാത്രം കഴിഞ്ഞ സീസണിൽ നിൽക്കുന്നത് പോലെ തോന്നിപ്പിച്ചു. ഉഗാർതെ എന്ത് കൊണ്ട് ആദ്യ ഇലവനിൽ എത്തുന്നില്ല എന്നതിന്റെ ഉത്തരം കൂടിയായി ഈ പ്രകടനം.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ രണ്ടാഴ്ച കൂടെയിരിക്കെ ഒരു മിഡ്ഫീൽഡറെയും ഒരു ഗോൾ കീപ്പറെയും യുണൈറ്റഡിന് എത്തിക്കാൻ ആയാൽ യുണൈറ്റഡ് ആദ്യ 5ൽ എത്തുന്ന രീതിയിൽ മെച്ചപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്. ഇനി അത്തരം സൈനിംഗുകൾ ഉണ്ടായില്ലെങ്കിൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ടോപ് ഹാഫിൽ തന്നെ ഉണ്ടാകും എന്ന് ഇന്നലത്തെ പ്രകടനം സൂചന നൽകുന്നു.

Stat Man United Arsenal
Goals 0 1
Shots 22 7
Shots on Target 7 3
Possession (%) 55 45
Corners 5 4
Fouls 12 13
Yellow Cards 2 3
Opta Stats: Manchester United 0-1 Arsenal, Premier League, August 17, 2025


ആരെയും തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും – അമോറിം


മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീമിയർ ലീഗ് ഓപ്പണറിൽ ആഴ്സണലിനോട് 1-0 ന് പരാജയപ്പെട്ടെങ്കിലും, പ്രകടനത്തിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ എടുക്കാനുണ്ടെന്ന് മുഖ്യ പരിശീലകൻ റൂബൻ അമൊറിം പറഞ്ഞു.


ഓൾഡ് ട്രാഫോർഡിൽ ഗോൾകീപ്പർ അൽതായ് ബായിന്ദിറിൻ്റെ പിഴവ് മുതലെടുത്തുള്ള റിക്കാർഡോ കലാഫിയോറിയുടെ ഹെഡർ ആണ് മത്സരത്തിൽ നിർണ്ണായകമായത്.


“ഞങ്ങൾക്ക് പ്രീമിയർ ലീഗിലെ ഏത് കളിയും ജയിക്കാൻ കഴിവുള്ള കളിക്കാരുണ്ട്,” മത്സരശേഷം അമൊറിം പറഞ്ഞു. “കഴിഞ്ഞ വർഷത്തേക്കാൾ ഞങ്ങൾ കൂടുതൽ ആക്രമണോത്സുകരായിരുന്നു. ഞങ്ങൾ വൺ-ഓൺ-വൺ കളിച്ചു, ഉയർന്ന പ്രസ്സിംഗ് നടത്തി, പന്ത് കൈവശം വെച്ചപ്പോൾ ഗുണമേന്മ കാണിച്ചു.”


പുതിയ സൈനിംഗുകളായ മാറ്റിയസ് കുഞ്ഞ്യയും ബ്രയാൻ എംബ്യൂമോയും യുണൈറ്റഡിൻ്റെ മുന്നേറ്റനിരയിൽ വേഗതയും സർഗ്ഗാത്മകതയും നൽകി. മൂന്ന് ഷോട്ടുകൾ ഓൺ ടാർഗെറ്റിൽ എത്തിച്ച കുഞ്ഞ്യ പ്രത്യേക ശ്രദ്ധ നേടി. അവരുടെ സ്വാധീനത്തെ അമൊറിം പ്രശംസിച്ചു.


പ്രതിരോധത്തിൽ യുണൈറ്റഡ് കൂടുതൽ ശക്തമായി കാണപ്പെട്ടെങ്കിലും, ഗോളിന് കാരണമായ കോർണറിലെ ബായിന്ദിറിൻ്റെ പിഴവ് ഗോൾകീപ്പർ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. പ്രത്യേകിച്ചും ആന്ദ്രേ ഒനാന പരിക്കിൽ നിന്ന് തിരിച്ചെത്തിയ സാഹചര്യത്തിൽ. എന്നിരുന്നാലും, അമൊറിം ആശങ്കകൾ ലഘൂകരിച്ചു.

ഓൾഡ്ട്രാഫോർഡിൽ ചെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ആഴ്സണൽ

പ്രീമിയർ ലീഗ് സീസൺ വിജയത്തോടെ ആരംഭിച്ച് ആഴ്സണൽ. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്സണൽ വിജയിച്ചത്. കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ചു നിന്നെങ്കിലും ഗോൾ കണ്ടെത്താൻ ആവാത്തത് അവർക്ക് നിരാശ നൽകി.

ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നന്നായി തുടങ്ങി എങ്കിലും സെറ്റ് പീസ് എന്ന വജ്രായുധത്തിലൂടെ ആഴ്സണൽ ലീഡ് എടുത്തു. 13ആം മിനുറ്റിൽ ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ബയിന്ദീറിന്റെ പഞ്ച് ഗോൾ വലയ്ക്ക് അടുത്ത് തന്നെ നിന്നപ്പോൾ കലിയഫൊരു അത് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം ആദ്യ പകുതിയിൽ നിരവധി നല്ല നീക്കങ്ങൾ നടത്തി. ഡോർഗുവിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. കുഞ്ഞ്യയുടെ ഒരു ഷോട്ട് റയ മനോഹരമായി സേവ് ചെയ്യുകയും ചെയ്തു. ആദ്യ പകുതിയിൽ 1-0 എന്ന ലീഡ് ആഴ്സണൽ നിലനിർത്തി.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അമദ് ദിയാലോയെയും പുതിയ സൈനിംഗ് ആയ ഷെസ്കോയെയും രംഗത്ത് ഇറക്കി അറ്റാക്കിന്റെ മൂർച്ച കൂട്ടി. പക്ഷെ എന്നിട്ടും ആഴ്സണൽ ഡിഫൻസ് ഉറച്ചു നിന്നു. 74ആം മിനുറ്റിൽ എംബ്യൂമോയുടെ ഹെഡർ തകർപ്പൻ സേവിലൂടെ റയ രക്ഷപ്പെടുത്തി.

റാസ്മസ് ഹോയ്ലൻഡ് പുറത്തേക്ക് തന്നെ, ആഴ്സണലിനെതിരായ മത്സരത്തിൽ ടീമിൽ ഇല്ല


റാസ്മസ് ഹോയ്ലൻഡിന്റെ ഭാവി മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറത്താണെന്ന് ഉറപ്പാകുന്നു. ഇന്ന് ലീഗിൽ ആഴ്സണലിനെതിരായ ആദ്യ മത്സരത്തിനുള്ള ടീമിൽ നിന്ന് 22-കാരനായ ഈ യുവ സ്ട്രൈക്കറെ സ്ക്വാഡിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.


ആർബി ലീപ്‌സിഗിൽ നിന്ന് 73.7 മില്യൺ പൗണ്ടിന് ബെഞ്ചമിൻ ഷെസ്കോയെ യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു. ഇതാണ് ഹോയ്ലൻഡിനെ വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നതിന് കാരണം. എസി മിലാൻ, ലീപ്‌സിഗ് തുടങ്ങിയ ക്ലബുകൾ ഹോയ്ലൻഡിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ടീമിൽ തുടരാനും തന്റെ സ്ഥാനം നിലനിർത്താനും താൻ തയ്യാറാണെന്ന് ഹോയ്ലൻഡ് വ്യക്തമാക്കിയിരുന്നു.

പ്രീ-സീസൺ മത്സരങ്ങളിൽ പ്രൊഫഷണലിസവും പ്രതിബദ്ധതയും താരം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ യൂറോപ്യൻ ഫുട്ബോൾ ഇല്ലാത്തതിനാൽ വലിയ സ്ക്വാഡ് വേണ്ട എന്നാണ് അമോറിമിന്റെ നിലപാട്.

ഫിയോറന്റീനയ്‌ക്കെതിരായ യുണൈറ്റഡിന്റെ അവസാന സൗഹൃദ മത്സരത്തിലും ഹോയ്ലൻഡ് കളിച്ചിരുന്നില്ല.

Exit mobile version