മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം

ഓൾഡ് ട്രാഫോഡിൽ ജോസ് മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം. ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ മറ്റാരേക്കാളും ആകാംക്ഷ ജോസ് മൗറീഞ്ഞോക്കാവും. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ഒരു പക്ഷെ പോർച്ചുഗീസ് പരിശീലകന്റെ ജോലി തന്നെ തെറിച്ചേക്കും.

യുണൈറ്റഡ് അവസാനം കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാതെയാണ് ഇന്ന് സ്വന്തം മൈതാനത്ത് ഇറങ്ങുന്നത്. ലീഗിലെ ആദ്യ ജയമാകും ബെനീറ്റസിന്റെ ടീം ലക്ഷ്യമിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലേക്ക് പരിക്ക് മാറി ആഷ്ലി യങ് തിരിച്ചെത്തും. ചാമ്പ്യൻസ് ലീഗിൽ മൗറീഞ്ഞോ പുരത്തിരുത്തിയ ജോൻസ്, ഡാലോട്ട് എന്നിവർ പകരക്കാരുടെ ബെഞ്ചിൽ തിരിച്ചെത്തും.

ന്യൂ കാസിലിനെതിരെ കളിച്ച 36 ഹോം മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് യുണൈറ്റഡ് പരാജയപ്പെട്ടിട്ടുള്ളത്. 2013 ൽ ഡേവിഡ് മോയസ് പരിശീലകനായിരിക്കെയാണ് ആ പരാജയം എത്തിയത്. അത്തരമൊരു നാണക്കേട് ആവർത്തിച്ചാൽ ഓൾഡ് ട്രാഫോഡിൽ മൗറീഞ്ഞോയുടെ ദിനങ്ങൾക്ക് അവസാനമായേക്കും. പോഗ്ബയും സാഞ്ചസും ലുകാകുവും അടക്കമുള്ളവർ ഫോമിലെത്തിയില്ലെങ്കിൽ കാര്യങ്ങൾ എളുപമാവില്ല.

സ്വന്തം ഗ്രൗണ്ടിൽ എത്താൻ വൈകി, യൂണൈറ്റഡിനെതിരെ യുവേഫ നടപടി എടുത്തേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങൾക്ക് അവസാനമില്ല. കളി തുടങ്ങാൻ വൈകിയതിന് യുവേഫ യൂണിറ്റഡിനെതിരെ നടപടി എടുക്കും എന്നതാണ് പുതിയ വാർത്ത. ഫോമില്ലാതെ വിഷമിക്കുന്ന ടീമിന് കൂടുതൽ സമ്മർദ്ദം നൽകുന്ന വാർത്തകളാണ് ഇതെല്ലാം.

ചാമ്പ്യൻസ് ലീഗിൽ വലൻസിയക്ക് എതിരായ മത്സരം യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിലാണ് നടന്നത്. പക്ഷെ ഹോട്ടലിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്താൻ യുണൈറ്റഡ് ടീം ബസ് വൈകിയതോടെ 5 മിനുറ്റ് വൈകിയാണ് മത്സരം കിക്കോഫ് നടന്നത്. ഇതോടെയാണ് യുണൈറ്റഡിന് എതിരെ നടപടിക്ക് യുവേഫ തയ്യാറെടുക്കുന്നത്.

പോലീസ് എസ്കോർട്ട് നൽകാൻ വിസമ്മതിച്ചതാണ് വൈകാൻ കാരണമെന്ന് യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞോ പറഞ്ഞെങ്കിലും കളിക്കാരുടെ സുരക്ഷയിൽ ഭീഷണി ഇല്ലാത്ത കാലത്തോളം പ്രത്യേക എസ്കോർട്ട് നൽകാനാവില്ല എന്നാണ് മാഞ്ചെസ്റ്റർ പോലീസിന്റെ വാദം.

മൗറീഞ്ഞോയെ കടുത്ത ഭാഷയിൽ വിമർശിച്ച് സ്കോൾസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോക്കെതിരെ രൂക്ഷ വിമർശനവുമായി യൂണൈറ്റഡ് ഇതിഹാസ താരം പോൾ സ്കോൾസ്. ശനിഴാഴ്ചത്തെ തോൽവിക്ക് ശേഷവും മൗറീഞ്ഞോ യുണൈറ്റഡ് പരിശീലകനായി തുടരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിഹാസ പാത്രമാക്കി മാക്കിയിരിക്കുകയാണെന്നും സ്കോൾസ് പറഞ്ഞു.

യുണൈറ്റഡ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിൽ മൗറീഞ്ഞോക്ക് കീഴിൽ യുണൈറ്റഡ് നടത്തിയത്. വെസ്റ്റ് ഹാമിനെതിരെ 3-1 ന് തോറ്റ യുണൈറ്റഡ് ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വലൻസിയക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മുൻപ് ലൂയിസ് വാൻ ഗാൽ യുണൈറ്റഡ് പരിശീലകനായിരിക്കെയും സ്കോൾസ് സമാന വിമർശനം നടത്തിയിരുന്നു.

കളിക്കാരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ മൗറീഞ്ഞോക്ക് ആകുന്നില്ലെന്നും സംസാരം മാത്രമാണ് മൗറീഞ്ഞോ നടത്തുന്നതും എന്നും ചാമ്പ്യൻസ് ലീഗിന് മുന്നോടിയായുള്ള ചാനൽ ചർച്ചയിൽ സ്കോൾസ് പങ്ക് വച്ചു. മറ്റൊരു യൂണൈറ്റഡ്‌ മുൻ താരമായ റിയോ ഫെർഡിനൻഡും മൗറീഞ്ഞോക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാൻ മൗറീഞ്ഞോയും സംഘവും ഇന്ന് ലണ്ടനിൽ

ലീഗ് കപ്പിൽ പുറത്തായതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വെസ്റ്റ് ഹാമിന്റെ വെല്ലുവിളി. ഡർബി കൗണ്ടിയോട് തോറ്റ ശേഷമുള്ള ആദ്യ മത്സരത്തിൽ മൗറിഞ്ഞോക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ ആഴ്ച്ച കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാകും ഹാമേഴ്സ് ഇന്നിറങ്ങുക. വെസ്റ്റ് ഹാമിന്റെ മൈതാനത്ത് ഇന്ന് വൈകീട്ട് 5 നാണ് മത്സരം കിക്കോഫ്.

യുണൈറ്റഡ് നിരയിൽ സസ്പെൻഷൻ മാറി മാർകസ് റാഷ്ഫോഡ് തിരിച്ചെത്തും. കൂടാതെ സസ്പെന്ഷനിലുള്ള റൊമേറോക്ക് പകരം ലീ ഗ്രാന്റ് ബെഞ്ചിൽ ഇടം നേടും. ഹാമേഴ്സ് നിരയിലേക്ക് പരിക്ക് മാറി അനാടോവിച് തിരിച്ചെത്തും.

ഒരു കളിക്കാരനും മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ വലുതല്ല- മൗറീഞ്ഞോ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോൾ പോഗ്ബ- മൗറീഞ്ഞോ പോര് എന്ന റിപ്പോർട്ടുകൾ തുടരുന്നതിനിടെ പ്രതികരണവുമായി മൗറീഞ്ഞോ രംഗത്ത്. ഇന്ന് നടന്ന പത്ര സമ്മേളനത്തിലാണ് അദ്ദേഹം തന്റെ പ്രതികരണം വ്യക്തമാക്കിയത്. ഒരു കളിക്കാരനും മാഞ്ചസ്റ്റർ യൂണിറ്റഡിനേക്കാൾ വലുതല്ല എന്ന് മൗറീഞ്ഞോ വ്യക്തമാക്കി.

നേരത്തെ മൗറീഞ്ഞോയും പോഗ്ബയും ട്രെയിനിങ് ഗ്രൗണ്ടിൽ ഉണ്ടായ തർക്കം എന്ന പേരിൽ വീഡിയോ പുറത്തായിരുന്നു. ഇതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റെക്കോർഡ് സൈനിങ്ങുമായി മൗറീഞ്ഞോയുടെ ബന്ധത്തെക്കുറിച്ച് ചോദ്യം ഉയർന്നത്. ” പോഗ്ബ മറ്റ് എല്ലാവരെയും പോലെ ഉള്ള ഒരു കളിക്കാരൻ മാത്രമാണ്, ഒരാളും യൂണിറ്റഡിനേക്കാൾ വലുതല്ല, അയാളുടെ ജോലി മികച്ചതാണെങ്കിൽ അയാൾ കളിക്കും, ഇല്ലെങ്കിൽ കളിക്കില്ല”എന്നാണ് മൗറീഞ്ഞോ പറഞ്ഞത്.

നേരത്തെ യുണൈറ്റഡിന്റെ വൈസ് ക്യാപ്റ്റൻ പദവിയിൽ നിന്ന് മൗറീഞ്ഞോ പോഗ്ബയെ നീക്കിയിരുന്നു. വോൾവ്സിനെതിരായ മത്സര ശേഷം മൗറീഞ്ഞോയുടെ പ്രതിരോധ ഫുട്ബോളിന് എതിരെ പോഗ്ബ സംസാരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

പോഗ്ബക്ക് പിന്തുണയുമായി ഫ്രാൻസ് പരിശീലകൻ

ആരാധകരുടെയും മാധ്യമ പ്രവർത്തകരുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബക്ക് പിന്തുണയുമായി ഫ്രാൻസ് പരിശീലകൻ ദെഷാംപ്‌സ്. ദെഷാംപ്‌സിനു കീഴിൽ റഷ്യ ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു പോഗ്ബ കാഴ്ചവെച്ചത്.

സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി എല്ലാ മത്സരത്തിലും ഫോം കണ്ടെത്താൻ പോഗ്ബക്കായിരുന്നില്ല.  കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനെതിരെ ഗോൾ നേടാൻ സഹായിച്ചെങ്കിലും വോൾവ്‌സ് ഗോൾ നേടിയത് പോഗ്ബയുടെ പിഴവിൽ നിന്നായിരുന്നു.

പോഗ്ബയെ മാധ്യമങ്ങളും ആരാധകരും ആവശ്യമില്ലാതെ വിമർശിക്കുകയാണെന്നും ദെഷാംപ്‌സ് പറഞ്ഞു. തന്റെ വ്യക്തിഗത പ്രകടനങ്ങൾക്കാണ് പോഗ്ബ മുൻതൂക്കം നൽകുന്നതെന്ന വാദത്തെയും ഫ്രാൻസ് പരിശീലകൻ തള്ളി കളഞ്ഞു. പോഗ്ബ മികച്ചൊരു ടീം പ്ലയെർ ആണെന്നും ദെഷാംപ്‌സ് പറഞ്ഞു.

കഴിഞ്ഞ സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയ പോഗ്ബ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. പോഗ്ബ ബാഴ്‌സലോണയിലേക്ക് മാറുമെന്നായിരുന്നു വാർത്തകൾ. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുകയായിരുന്നു.

യുണൈറ്റഡ് താരങ്ങളുടെ സമീപനം ചോദ്യം ചെയ്ത് മൗറീഞ്ഞോ

യുണൈറ്റഡ് താരങ്ങളുടെ സമീപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പരിശീലകൻ ജോസ് മൗറീഞ്ഞോ രംഗത്ത്. വോൾവ്സിന് എതിരായ സമനിലക്ക് ശേഷമാണ് തന്റെ കളിക്കാരുടെ മത്സര സമീപന രീതിയെ ചോദ്യം ചെയ്ത് മൗറീഞ്ഞോ രംഗത്ത് എത്തിയത്.

തന്റെ പഴയ ശിഷ്യൻ എസ്പേരിറ്റോ സാന്റോ പരിശീലിപ്പിച്ച വോൾവ്സിന് മുൻപിൽ സ്വന്തം മൈതാനത്ത് 1-1 ന്റെ സമനില നേടാൻ മാത്രമാണ് മൗറീഞ്ഞോയുടെ ടീമിന് ആയത്. മത്സരത്തിൽ വോൾവ്സ് താരങ്ങൾ കാണിച്ച ആത്മാർത്ഥത യുണൈറ്റഡ് താരങ്ങൾ കാണിച്ചില്ല, സമീപന രീതിയാണ് മത്സരത്തിന്റെ ഫലം നിർണയിച്ചത്. യുണൈറ്റഡ് താരങ്ങൾ വോൾവ്സ് താരങ്ങൾക്ക് മത്സരത്തെ സമീപിച്ച രീതി പാഠമാക്കാവുന്നതാണ്. എന്നിങ്ങനെയുള്ള ശതമായ വിമർശനങ്ങളാണ് മൗറീഞ്ഞോ ഉയർത്തിയത്.

നിലവിൽ 10 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ്.

മൗറീഞ്ഞോ വലിയ പ്രചോദനം- വോൾവ്സ് പരിശീലകൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ തനിക്ക് വലിയ പ്രചോദനം ആണെന്ന് വോൾവ്സ് പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോ. പോർട്ടോയിൽ മൗറീഞ്ഞോക്ക് കീഴിൽ കളിച്ച സാന്റോ ഓൾഡ് ട്രാഫോഡിൽ അദ്ദേഹത്തെ നേരിടാനിരിക്കെയാണ് തന്റെ പഴയ ബോസിന് പ്രശംസയുമായി എത്തിയത്.

നേരത്തെ സാന്റോക്ക് പ്രശംസയുമായി മൗറീഞ്ഞോ രംഗത്ത് വന്നിരുന്നു. സാന്റോയുടെ നേട്ടങ്ങളെ മൗറീഞ്ഞോ വാനോളം പുകഴ്ത്തിയിരുന്നു. ഇതിന് മറുപടിയായി നന്ദിയും സാന്റോ പറഞ്ഞു. പക്ഷെ ഓൾഡ് ട്രാഫോഡിലെ പോരാട്ടം തങ്ങൾ തമ്മിലുള്ളതല്ലെന്നും മികച്ച രണ്ട് ടീമുകളുടെ പോരാട്ടമാണെന്നും സാന്റോ കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് നിരക്കിൽ വലൻസിയക്ക് പണി കൊടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ചാമ്പ്യൻസ് ലീഗിൽ  മാഞ്ചസ്റ്റർ യുണൈറ്റഡ് – വലൻസിയ മത്സരത്തിൽ  വലൻസിയ ആരാധകർക്കുള്ള ടിക്കറ്റ് തുക വർദ്ധിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. വലൻസിയയിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഹോം മത്സരത്തിൽ വലൻസിയ ആരാധകരുടെ ടിക്കറ്റ് തുക വർദ്ധിപ്പിച്ചത്.

വർധിപ്പിച്ച തുകയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം വലൻസിയ മത്സരം കാണാൻ പോവുന്ന ആരാധകർക്കുള്ള ടിക്കറ്റ് നിരക്കിൽ കുറച്ച് നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ആരാധകർക്കായി 77 യൂറോയുടെ ടിക്കറ്റുകളാണ് വലൻസിയ നൽകിയത്.

ടിക്കറ്റിന്റെ വില കുറക്കാൻ വലൻസിയ അധികൃതരോട് മാഞ്ചസ്റ്റർ യുണൈറ്റഡ് അപേക്ഷിച്ചെങ്കിലും ടിക്കറ്റ് തുക കുറക്കാൻ വലൻസിയ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലൻസിയ എവേ ഫാൻസിനുള്ള ടിക്കറ്റ് തുക കൂട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ഇതോടെ ഒരു ടിക്കറ്റിന് 25യൂറോ അധികം ഈടാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. ആരാധകർക്ക് നൽകുന്ന കിഴിവ് കഴിഞ്ഞു കൂടുതൽ തുക ലഭിച്ചാൽ അത് ക്ലബ്ബിന്റെ ചാരിറ്റിയിലേക്ക് സംഭവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

വൈകാതെ പരിശീലക റോളിൽ തിരിച്ചെത്തും- സിദാൻ

ഏറെ വൈകാതെ പരിശീലക റോളിൽ തിരിച്ചെത്തുമെന്ന്‌മുൻ റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഈ സീസൺ അവസാനത്തോടെ സിദാൻ മൗറീഞ്ഞോക്ക് പകരക്കാരനായി ഇംഗ്ലണ്ടിലേക്ക് എത്തും എന്ന വാർത്തകൾക്ക് ഇടയിലാണ് സിദാന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

2016 ൽ റാഫ ബെനീറ്റസിന്റെ പകരക്കാരനായി റയൽ പരിശീലക സ്ഥാനം ഏറ്റെടുത്ത സിദാൻ തുടർച്ചയായി 3 ചാമ്പ്യൻസ് ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. റയലിനൊപ്പം ല ലീഗ കിരീടവും നേടിയിട്ടുണ്ട്.

യുണൈറ്റഡ് ബോർഡുമായി ഏറെ അഭിപ്രായ വിത്യാസങ്ങളുള്ള മൗറീഞ്ഞോ ഈ സീസണിന്റെ അവസാനത്തിനപ്പുറം ഓൾഡ് ട്രാഫോഡിൽ തുടരാനുള്ള സാധ്യത വിരളമാണ്.

‘ഞാൻ ഇപ്പോഴും ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാൾ’ – മൗറീഞ്ഞോ

താൻ ഇപ്പോഴും ലോകത്തെ മികച്ച പരിശീലകരിൽ ഒരാളാണെന്ന് ജോസ് മൗറീഞ്ഞോ. പ്രീമിയർ ലീഗിൽ ബേൻലിക്ക് എതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് മൗറീഞ്ഞോ നയം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനം കരിയറിലെ മികച്ച നേട്ടങ്ങളിൽ ഒന്നാണെന്നും പോർച്ചുഗീസുകാരൻ കൂട്ടി ചേർത്തു.

‘ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നിന്റെ പരിശീലകനാണ്, ഞാൻ ലോകത്തിലെ മികച്ച പരിശീലകരിൽ ഒരാളുമാണ്’ എന്നാണ് മൗറീഞ്ഞോ പറഞ്ഞത്. പ്രീമിയർ ലീഗിൽ തുടർച്ചയായ 2 തോൽവികളോടെ ഏറെ വിമർശനം നേരിടുന്ന മൗറീഞ്ഞോ നേരത്തെ സ്പർസിന് എതിരായ തോൽവിക്ക് ശേഷം താൻ 3 പ്രീമിയർ ലീഗ് കിരീടം നേടിയതാണെന്നും താൻ ബഹുമാനം അർഹിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ലീഗ് കിരീടം നേടാൻ സാധിച്ചില്ലെങ്കിലും തന്റെ കരിയർ മികച്ചതായി തന്നെ കണക്കാക്കപ്പെടും എന്നും മൗറീഞ്ഞോ പത്ര പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സ്പർസ് മൗറീഞ്ഞോക്ക് സമ്മാനിച്ചത് കരിയറിലെ റെക്കോർഡ് തോൽവി

ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് സ്പർസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നപ്പോൾ പിറന്നത് ഒരു റെക്കോർഡ് കൂടിയാണ്. ജോസ് മൗറീഞ്ഞോയുടെ കരിയറിലെ ഹോം ഗ്രൗണ്ടിലെ ഏറ്റവും വലിയ തോൽവിയാണ് പോചെട്ടിനോ സമ്മാനിച്ചത്.

കരിയറിൽ ഒരിക്കൽ പോലും സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് മൗറീഞ്ഞോ തോറ്റിട്ടില്ല. ലുകാസ്‌ മോറയുടെ ഇരട്ട ഗോളുകൾക്ക് പുറമെ ഹാരി കെയ്ൻ നേടിയ ഗോളിന്റെയും പിൻബലത്തിലാണ് സ്പർസ് ജയം സ്വന്തമാക്കിയത്.

നിലവിൽ 13 ആം സ്ഥാനത്തിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി വരുന്ന മത്സരങ്ങൾ അതി നിർണായകമായി.

Exit mobile version