പ്രീമിയർ ലീഗിൽ 50 ഗോൾ നേട്ടം തികച്ച് സ്റ്റെർലിങ്

പ്രീമിയർ ലീഗിൽ 50 ഗോൾ എന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിങ്. ഇന്ന് ആഴ്സണലിനെതിരെ ആദ്യത്തെ ഗോൾ നേടിയതോടെയാണ് താരം 50 ഗോൾ എന്ന നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 14മത്തെ മിനുറ്റിലാണ് ആഴ്‌സണൽ പ്രതിരോധ നിരയെ കബളിപ്പിച്ച് മികച്ചൊരു ഷോട്ടിലൂടെ സ്റ്റെർലിങ് ഗോൾ സ്വന്തമാക്കിയത്. 193 മത്സരങ്ങളിൽ നിന്നാണ് സ്റ്റെർലിങ് ഈ നേട്ടം കൈവരിച്ചത്.

മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷമാണു സ്റ്റെർലിങ് ഗോളടിയിൽ കൂടുതൽ മികവ് കാണിച്ചത്. ലിവർപൂളിന് വേണ്ടി കളിക്കുമ്പോൾ 95 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയപ്പോൾ സിറ്റിയുടെ ജേഴ്സിയിൽ 98 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ സ്റ്റെർലിങ് നേടിയിരുന്നു. കഴിഞ്ഞ തവണ സിറ്റി കിരീടം ഉയർത്തുമ്പോൾ സ്റ്റെർലിങ് മികച്ച ഫോമിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൂപ്പർ സൺഡേ, ആഴ്സണൽ ഇന്ന് സിറ്റിക്കെതിരെ

പുതിയ ആഴ്സണൽ പരിശീലകൻ ഉനൈ എമറിക്ക് ഇതിലും കടുത്ത ഒരു അരങ്ങേറ്റം ഇനി ഉണ്ടാവാൻ ഇടയില്ല. ഇന്ന് പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന അവർക്ക് എതിരാളികൾ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ്.

കമ്യുണിറ്റി ഷീൽഡിൽ മികച്ച പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. പോയ സീസണിലെ അതേ പ്രകടനം തന്നെയാവും അവർ ഇത്തവണയും ലക്ഷ്യമിടുക. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി എന്നത് ആഴ്സണലിന് അൽപം ആശ്വാസം നൽകിയേക്കും.

ആഴ്സണൽ നിരയിലേക്ക് റംസി ഇന്ന് കളിച്ചേക്കും. പക്ഷെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന നാച്ചോ മോൻറിയാൽ, കോലാസിനാച് എന്നിവർക്ക് പരിക്കാണ്. ഇതോടെ ഈ പൊസിഷനിൽ തൽകാലം പുതിയ ഒരാളെ എമറിക്ക് കളിപ്പിക്കേണ്ടി വരും. സിറ്റി നിരയിലേക്ക് മെൻഡി തിരിച്ചെത്തും. കഴിഞ്ഞ സീസണിൽ പരിക്കേറ്റ താരം ഈ സീസണിൽ പുതിയ തുടക്കമാകും ലക്ഷ്യമിടുക. റിയാദ് മഹ്റസും അരങ്ങേറിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓസ്ട്രേലിയൻ ലോകകപ്പ് താരം ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം

ഓസ്ട്രേലിയൻ ദേശീയ താരം ഡാനിയേൽ അർസാനിയെ മാഞ്ചസ്റ്റർ സിറ്റി ടീമിൽ എത്തിച്ചു. മെൽബണ് സിറ്റിയിൽ നിന്നാണ് താരം സിറ്റിയിലേക്ക് എത്തുന്നത്.

ഇംഗ്ലണ്ടിൽ ഡെഡ്ലൈൻ ഡേയിലെ ആദ്യ സൈനിങ്ങാന് സിറ്റി നടത്തിയത്. 19 വയസുകാരനായ അർസാനി ഇറാൻ വംശജൻ ആണെങ്കിലും ഓസ്ട്രേലിയക്ക് വേണ്ടിയാണ് കളിക്കുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും വിങ്ങർ ആയും കളിക്കാൻ സാധിക്കുന്ന താരത്തെ പക്ഷെ സിറ്റി ഈ സീസണിൽ ആദ്യ ടീമിൽ ഉൾപ്പടുത്താൻ സാധ്യതയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഗ്യൂറോക്ക് സിറ്റിയുടെ നീല കുപ്പായത്തിൽ 200 ഗോളുകൾ

അർജന്റീനയുടെ സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 200 ഗോളുകൾ തികച്ചു. കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ചെൽസിക്കെതിരെ സിറ്റിയുടെ അക്കൗണ്ട്‌ തുറന്നതോടെയാണ് ഈ അര്‍ജന്റീനന്‍ താരം സിറ്റിക്ക് വേണ്ടി 200 ഗോളുകള്‍ എന്ന നേട്ടത്തില്‍ എത്തിയത്. ഇതോടെ സിറ്റിക്ക് വേണ്ടി 200 ഗോളുകള്‍ നേടുന്ന ആദ്യത്തെ താരവുമായി മാറി അഗ്യൂറോ.

2011ൽ ആണ് അഗ്യൂറോ സിറ്റിയിൽ എത്തുന്നത്, തുടർന്ന് ആ സീസണിൽ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അഗ്യൂറോ സിറ്റിക്ക് വേണ്ടി ഇതുവരെ 293 മത്സരങ്ങളിൽ ആണ് കളത്തിൽ ഇറങ്ങിയിട്ടുള്ളത്. സിറ്റിയുടെ കൂടെ മൂന്ന് പ്രീമിയർ ലീഗ്, മൂന്ന് ലീഗ് കപ്പ്, ഒരു കമ്മ്യൂണിറ്റി ഷീൽഡ് എന്നിവയും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച തിരിച്ചുവരവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

ബയേൺ മ്യൂണികിനോട് ആദ്യ അര മണിക്കൂറിനുള്ളിൽ രണ്ടു ഗോളിന് പിറകിലായിട്ടും മികച്ച തിരിച്ചു വരവ് നടത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജർമൻ ചാമ്പ്യന്മാരെ തോൽപ്പിച്ചത്. ഇരട്ട ഗോളോടെ ബെർണാർഡോ സിൽവ കളം നിറഞ്ഞു കളിച്ചപ്പോൾ സിറ്റി ജയിച്ചു കയറുകയായിരുന്നു. യുവ നിരയുടെ മികച്ച പ്രകടനവും പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗ്വാർഡിയോളക്ക് ആശ്വാസം നൽകും.

മത്സരത്തിൽ മികച്ച തുടക്കമാണ് ബയേൺ മ്യൂണിക്കിന് ലഭിച്ചത്. മത്സരം തുടങ്ങി 25 മിനുട്ട് തികയുന്നതിനു മുൻപ് തന്നെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്കു സിറ്റി വലയിലെത്തിക്കാൻ ബയേൺ മ്യൂണിക്കിനായി. മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ചിട്ടും ഗോൾ നേടാനാവാതെ പോയതാണ് സിറ്റിക്ക് വിനയായത്. 15ആം മിനുട്ടിൽ മെറിറ്റൻ ഷബാനിയും 24ആം മിനുറ്റിൽ റോബനുമാണ് ബയേണിന്റെ ഗോളുകൾക്കു നേടിയത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ബെർണാർഡോ സിൽവയിലൂടെ ഒരു ഗോൾ മടക്കി സിറ്റി മത്സരത്തിലേക്ക് തിരിച്ച് വന്നു. തുടർന്ന് രണ്ടാം പകുതിയിൽ അധികം താമസിയാതെ ലൂക്കാസ് എൻമെച്ചയിലൂടെ സിറ്റി സമനിലയും പിടിച്ചു.

മത്സരത്തിന്റെ 70ആം മിനുട്ടിൽ തന്റെ മത്സരത്തിലെ രണ്ടാമത്തെ ഗോൾ നേടി ബെർണാർഡോ സിൽവ സിറ്റിയുടെ തിരിച്ചുവരവ് പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് റോബൻ ബയേൺ മ്യൂണിക്കിന് സമനില നേടികൊടുക്കുമെന്ന് തോന്നിച്ചെങ്കിലും ഗോൾ പോസ്റ്റിൽ ക്ലോഡിയോ ബ്രാവോയുടെ മികച്ച പ്രകടനം സിറ്റിയുടെ രക്ഷക്കെത്തി. പ്രീ സീസൺ മത്സരങ്ങളിൽ ഡോർട്ടുമുണ്ടിനെതിരെയും ലിവർപൂളിനെതിരെയും നേരത്തെ പരാജയപ്പെട്ട സിറ്റിയുടെ ആദ്യ പ്രീ സീസൺ വിജയമായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റിക്ക് പ്രീ സീസണിലെ രണ്ടാം തോൽവി, ഇത്തവണ വീണത് ലിവർപൂളിന് മുൻപിൽ

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ സിറ്റിക്കെതിരെ ലിവർപൂളിന്റെ ശക്തമായ തിരിച്ചു വരവ്. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചു വന്ന ലിവർപൂൾ 2-1 ന് മത്സരം ജയിച്ചു. സലാഹ്, മാനെ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. സിറ്റിയുടെ ഏക ഗോൾ സാനെയാണ് നേടിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 57 ആം മിനുട്ടിലാണ് സിറ്റിയുടെ ഗോൾ പിറന്നത്. ബെർനാടോ സിൽവയുടെ പാസിൽ നിന്ന് സാനെയുടെ ഗോൾ. തുടർന്ന് ക്ളോപ്പ് സലാഹിനെ കളത്തിൽ ഇറക്കി. ഇറങ്ങി ഒരു മിനുട്ടിനകം താരം ലിവർപൂളിന്റെ സമനില ഗോൾ കണ്ടെത്തി.

കളി സമനിലയിൽ അവസാനിക്കും എന്ന ഘട്ടത്തിൽ പക്ഷെ റഫറി ലിവർപൂളിന് പെനാൽറ്റി നൽകി. ഡൊമനിക് സോളങ്കിയെ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. കിക്കെടുത്ത മാനെ പിഴവൊന്നും വരുത്തിയില്ല. സ്കോർ 2-1.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പിയാനിച്ചിനായി സിറ്റി ശ്രമം നടത്തില്ല- ഗാർഡിയോള

യുവന്റസ് മധ്യനിര താരം മിരാലം പിയാനിച്ചിനെ ടീമിൽ എത്തിക്കാനായി മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കില്ലെന്നു പരിശീലകൻ പെപ്പ് ഗാർഡിയോള. ബോസ്നിയൻ താരമായ പിയാനിച് പ്രീമിയർ ലീഗ് ജേതാക്കളുമായി ചർച്ച നടത്തുന്നു എന്ന വാർത്തകൾക്ക് ഇതോടെ വിരാമമായി. പിയാനിച് മികച്ച കളിക്കാരൻ ആണെങ്കിലും സിറ്റിക്ക് താൽപര്യം ഇല്ലെന്ന് പെപ്പ് പറഞ്ഞു.

28 വയസുകാരനായ പിയാനിച് പ്രീമിയർ ലീഗിലേക്ക് മാറാൻ തയ്യാറെടുക്കുന്നുണ്ട്. പക്ഷെ ഗാർഡിയോള പിന്മാറിയതോടെ താരത്തെ സ്വന്തമാക്കാൻ മറ്റു പ്രീമിയർ ലീഗ് ക്ലബ്ബ്കൾ വരുമോ ഉറപ്പില്ല. ചെൽസിയും താരത്തിനായി രംഗത്ത് ഉള്ളതായാണ് വിവരം.

2 വർഷം മുൻപ് റോമയിൽ നിന്നാണ് താരം യുവന്റസിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് : മാഞ്ചസ്റ്റർ സിറ്റി ഡോർട്ട്മുണ്ടിനോടേറ്റു മുട്ടും

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ആദ്യ മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി മുൻ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനോടേറ്റു മുട്ടും. സ്വിസ് റാക്റ്റീഷ്യൻ ലൂയിസൻ ഫെവ്‌റേയുടെ കീഴിൽ ആദ്യമായാണ് സിറ്റിക്കെതിരെ ഡോർട്ട്മുണ്ട് ഇറങ്ങുന്നത്. യൂറോപ്പിലെ 18 പ്രമുഖ ടീമുകളാണ് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിനു വേണ്ടിയുള്ള പ്രീ സീസൺ മത്സരത്തിനിറങ്ങുന്നത്. ഓരോ ടീമുകളും മൂന്ന് മത്സരം വീതമാണ് കളിക്കുക. ഇന്ത്യൻ സമയം പുലർച്ചെ 6 .30 നാകും മത്സരം നടക്കുക.

മുൻ ബയേൺ കോച്ചായിരുന്ന പെപ് ഗ്വാർഡിയോള മികച്ച ടീമിനെയാണ് ഡോർട്ട്മുണ്ടിനെതിരായി ഇറക്കുന്നത്. മുൻ ഷാൽകെ താരം സെയിനും ടീമിലുൾപ്പെടും. സിറ്റിയുടെ വണ്ടർ കിഡ് ജേഡൻ സാഞ്ചോ ഡോർട്ട്മുണ്ടിന് വേണ്ടിയാണ് ഇത്തവണയിറങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ഒരു മത്സരവും ഇതുവരെ ഡോർട്ട്മുണ്ട് പരാജയപ്പെട്ടിട്ടില്ല. 2012/13 യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയം ഡോർട്ട്മുണ്ടിനൊപ്പമായിരുന്നു.

Squads

Man City: Bravo, Hart, Laporte, Sane, B. Silva, Mendy, Adarabioyo, Mahrez, Roberts, Denayer, Grimshaw, Zinchenko, Luiz, Harrison, Nmecha, Foden, Muric, Garcia, Touaizi, Diaz, Pozo, Dele-Bashiru, Garre, Bolton, Humphreys, Matondo, Wilson, Ogbeta

Dortmund: Zagadou, Diallo, Sancho, Sahin, Götze, Reus, Isak, Toljan, Wolf, Rode, Dahoud, Philipp, Schürrle, Pulisic, Gomez, Piszczek, Schmelzer, Burnic, Bruun Larsen, Hitz, Toprak, Oelschlägel, Hakimi, Bochdorn, Pieper, Boadu, Hupe, Dieckmann, Sechelmann

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കാത്തിരിപ്പിനൊടുവിൽ മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ

ലെസ്റ്റർ സിറ്റി താരം റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടു. 60 മില്യൺ പൗണ്ട് നൽകിയാണ് പ്രീമിയർ ലീഗ് ജേതാക്കൾ താരത്തെ സ്വന്തമാക്കിയത്. വിങ്ങറയ താരത്തെ ജനുവരിയിൽ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും ലെസ്റ്റർ നിരസിക്കുകയായിരുന്നു.

2016 ൽ പ്രീമിയർ ലീഗ് നേടിയ ലെസ്റ്റർ ടീമിന്റെ പ്രധാന താരമായിരുന്നു മഹ്റസ്. ആ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. ജനുവരിയിൽ സിറ്റിയിലേക്ക് മാറാനുള്ള ശ്രമം നടക്കാതെ വന്നതോടെ താരം ക്ലബ്ബ്മായി ഇടഞ്ഞു പരിശീലനത്തിൽ നിന്ന് മാറി നിന്നിരുന്നു. അന്ന് പെപ്പ് ഗാർഡിയോള താരത്തിനായി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാക്കാണ് ഇന്നത്തെ ട്രാൻസ്ഫറോടെ പൂർത്തിയാക്കപ്പെട്ടത്.

അൾജീരിയൻ ദേശീയ താരമായ മഹ്റസ് 2014 ലാണ് ലെസ്റ്ററിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

ലെസ്റ്റർ വിങ്ങർ റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടേക്കും. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും 60 മില്യൺ പൗണ്ടിന്റെ കരാറിൽ എത്തിയതായി ഇംഗ്ലണ്ടിൽ നിന്നുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ മഹ്റസിനെ സ്വന്തമാക്കാൻ ഗാർഡിയോള ശ്രമിച്ചെങ്കിലും ലെസ്റ്റർ 90 മില്യൺ ചോദിച്ചതോടെ ട്രാൻസ്ഫർ നടക്കാതെ പോയിരുന്നു. ഇതോടെ ഇടഞ്ഞ മഹ്റസ് പരിശീലനത്തിൽ നിന്ന് വിട്ട് നിന്നിരുന്നു.

27 വയസുകാരനായ മഹ്റസ് അൾജീരിയൻ ദേശീയ താരമാണ്. 2014 മുതൽ ലെസ്റ്ററിന്റെ താരമാണ്. 2015 ൽ ലെസ്റ്റർ കിരീടം നേടിയപ്പോൾ അതിന് പിന്നിലെ പ്രധാന ശക്തി ഈ താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാല് ഗോളുകളുമായി അഗ്യൂറോ, ലെസ്റ്ററിന് ഇത്തിഹാദിൽ വമ്പൻ തോൽവി

സെർജിയോ അഗ്യൂറോയുടെ 4 ഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലെസ്റ്ററിനെതിരെ കൂറ്റൻ ജയം. 5-1 നാണ് പെപ്പിന്റെ ടീം ഫോക്‌സസിനെ മറികടന്നത്. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ അഗ്യൂറോ നേടിയ 4 ഗോളുകളാണ് സിറ്റിക്ക് ജയം ഒരുക്കിയത്. ജയത്തോടെ 72 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനക്കാരായ യുനൈറ്റഡിനെക്കാൾ 16 പോയിന്റ് മുന്നിലാണ്.

മൂന്നാം മിനുട്ടിൽ തന്നെ സിറ്റി സ്വന്തം മൈതാനത്തു ലീഡ് നേടിയപ്പോൾ തന്നെ ലെസ്റ്ററിന്റെ വിധി എന്താകുമെന്ന്‌ ചിത്രം തെളിഞ്ഞതാണ്. ഡുബ്രെയ്‌നയുടെ പാസ്സിൽ സ്റെർലിംഗാണ്‌ ഗോൾ നേടിയത്. പിന്നീടും സിറ്റി ആക്രമണം തുടർന്നപ്പോൾ ലെസ്റ്ററിന് കാര്യമായി ഒന്നും ചെയാനായില്ല. പക്ഷെ 24 ആം മിനുട്ടിൽ ഒറ്റാമെന്റിയുടെ പിഴവ് മുതലാക്കി വാർഡി ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ഫോർമേഷനിൽ മാറ്റം വരുത്തിയ ലെസ്റ്റർ പരിശീലകന് കനത്ത വിലയാണ് നല്കേണ്ടി വന്നത്. രണ്ടാം പകുതിയിൽ അഡ്രിയാൻ സിൽവയെ പിൻവലിച്ച പ്യുവൽ ഡാനി സിംപ്സനെ ഇറക്കിയതോടെ ലെസ്റ്റർ പ്രതിരോധത്തിന്റെ താളം തെറ്റി. 48,53,77 മിനുട്ടുകളിൽ ലെസ്റ്റർ വല ചലിപ്പിച്ച അഗ്യൂറോ ഹാട്രിക് നേടി സിറ്റിയുടെ ജയം ഉറപ്പിച്ചു. പിന്നീട് 90 ആം മിനുട്ടിൽ ഫിൽ ഫോടന്റെ പാസ്സ് ഗോളാക്കി അഗ്യൂറോ ഗോൾ നേട്ടം നാൽക്കി. സിറ്റിയുടെ ആദ്യ 3 ഗോളിനും വഴി ഒരുക്കിയ കെവിൻ ഡു ബ്രെയ്‌നയുടെ പ്രകടനവും മത്സരത്തിൽ സിറ്റിക്ക് നിർണായക ആധിപത്യം നൽകി. ഏറെ നാളുകൾക്ക് ശേഷം റിയാദ് മഹ്‌റസ് അവസാന 30 മിനുറ്റ് കളിച്ചെങ്കിലും ലെസ്റ്ററിനായി കാര്യമായി ഒന്നും ചെയ്യാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റി ഇന്ന് ലെസ്റ്ററിനെതിരെ, സിൽവ കളിച്ചേക്കില്ല

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അടുക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്വന്തം മൈതാനത്ത് ലെസ്റ്റർ സിറ്റിയെ നേരിടും. റിയാദ് മഹ്‌റസിനെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയ ശേഷം ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ മത്സരത്തിന് പുതിയ മാനം വരും എന്ന് ഉറപ്പാണ്. ബേൺലിക്ക് എതിരായ മത്സരത്തിൽ സമനില വഴങ്ങിയ സിറ്റി ഇന്ന് ജയിച്ചു ഫോം വീണ്ടെടുക്കാനാവും ശ്രമിക്കുക. സ്വാൻസിയോട് സമനില വഴങ്ങിയ ലെസ്റ്ററും ജയം തന്നെയാവും ലക്ഷ്യമിടുക.

സിറ്റി പ്ലെ മേക്കർ ഡേവിഡ് സിൽവക്ക് ഇന്നും പരിക്ക് കാരണം കളിക്കാനാവില്ല. പക്ഷെ ജോണ് സ്റ്റോൻസ് പരിക്ക് മാറി തിരിച്ചെത്തും. 3 ആഴ്ച്ച പരിശീലനത്തിൽ നിന്ന് മാറി നിന്ന റിയാദ് മഹ്‌റസിന് ഇന്നും കളിക്കാനാവില്ല. ലെസ്റ്റർ ഫോർവേഡ് ഒകസാക്കിക്ക് പരിക്ക് കാരണം കളിക്കാനാവില്ല.

സിറ്റിക്കെതിരായ അവസാന മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ് ലെസ്റ്ററിന് പ്രതീക്ഷയാകുക. ലെസ്റ്ററിനോട് കളിച്ച അവസാന 6 മത്സരങ്ങളിൽ 4 ഇലും സിറ്റി തോൽവി വഴങ്ങിയിരുന്നു. പക്ഷെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ അവസാന 12 മത്സരങ്ങളിൽ തുടർച്ചയായ ജയങ്ങൾക്ക് ശേഷം വരുന്ന സിറ്റിയെ വീഴ്ത്തുക ഫോക്‌സസിന് എളുപ്പമാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version