അത്ലറ്റിക്കോയുടെ പ്രതിരോധ ബസ് മതിയായില്ല, ഡിബ്രുയിനയുടെ മികവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് പൂട്ട് തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ കണ്ടത് തീർത്തും സിമിയോണിയുടെ ടീമിന്റെ ഡിഫൻസീവ് പ്രകടനമായുരുന്നു. ഡിഫൻസീവ് ബ്ലോക്ക് തീർത്ത് കൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ നിന്ന അത്ലറ്റിക്കോ മാഡ്രിഡ് അവരെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് തടഞ്ഞു. ആദ്യ പകുതിയിൽ 73% പൊസഷൻ സിറ്റിക്ക് ഉണ്ടായി എങ്കിലും ഒരു നല്ല അവസരം പോലും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയില്ല. ഒബ്ലകിനെ പരീക്ഷിക്കാനും അവർക്ക് ആയില്ല.20220406 020512

രണ്ടാം പകുതിയിലും അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻസീവ് ടാക്ടിക്സ് തുടർന്നു. അവസാനം 70ആം മിനുറ്റിൽ കെവിൻ ഡിബ്രുയിന ആ പ്രതിരോധ കോട്ട തകർത്തു. ഫിൽ ഫോഡന്റെ പാസ് സ്വീകരിച്ചായിരുന്നു ഡിബ്രുയിന്റെ ഗോൾ. ഡിബ്രുയിന്റെ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളാണിത്. ഈ ഗോൾ മതിയായി മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം ഉറപ്പാകാൻ.

ഇനി അടുത്ത ആഴ്ച മാഡ്രിഡിൽ രണ്ടാം പാദ ക്വാർട്ടർ മത്സരം നടക്കും.

ലിസ്ബണിൽ ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി പടയോട്ടം

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ് ലിസ്ബണിനു എതിരെ വമ്പൻ ജയവുമായി പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. പോർച്ചുഗീസ് വമ്പന്മാർക്ക് എതിരെ 62 ശതമാനം പന്ത് കൈവശം വച്ച സിറ്റി നിരവധി അവസരങ്ങൾ ആണ് തുറന്നത്. ആദ്യ പകുതിയിൽ തന്നെ 4 ഗോളുകൾക്ക് മുന്നിലെത്തിയ സിറ്റി എതിരില്ലാത്ത 5 ഗോളുകൾക്ക് ആയിരുന്നു മത്സരത്തിൽ ജയം കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ സിറ്റി മത്സരത്തിൽ മുന്നിലെത്തി. കെവിൻ ഡി ബ്രുയിനയുടെ പാസിൽ നിന്നു റിയാദ് മാഹ്രസ് ആയിരുന്നു ഗോൾ നേടിയത്. ആദ്യം റഫറി ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ ഗോൾ അനുവദിക്കുക ആയിരുന്നു. പതിനേഴാം മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അതിമനോഹരമായ ഒരു ഹാഫ് വോളിയിലൂടെ ബെർണാർഡോ സിൽവ സിറ്റിയുടെ രണ്ടാം ഗോളും കണ്ടത്തി.


മുപ്പത്തി ഒന്നാം മിനിറ്റിൽ റിയാദ് മാഹ്രസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഫിൽ ഫോഡൻ മൂന്നാം ഗോളും കണ്ടതിയതോടെ സിറ്റി വലിയ ജയം ഉറപ്പിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റഹീം സ്റ്റർലിങിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ബെർണാർഡോ സിൽവ സിറ്റിക്ക് ആദ്യ പകുതിയിൽ തന്നെ നാലു ഗോൾ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഗോൾ കണ്ടത്തിയ റഹീം സ്റ്റർലിങ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഇത് വരെ 10 വ്യത്യസ്ത താരങ്ങൾ സിറ്റിക്ക് ആയി ഗോൾ നേടിയിട്ടുണ്ട് എന്നത് അവരുടെ ആക്രമണ മികവ് ആണ് കാണിക്കുന്നത്. ആദ്യ പാദത്തിൽ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ ആയ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഈ പ്രകടനങ്ങളിലൂടെ ആവർത്തിച്ചു പറയുന്നത്.

സ്റ്റെർലിംഗിന് ഹാട്രിക്ക്, പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം തുടരുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു വലിയ വിജയം. ഇന്ന് നോർവിച് സിറ്റിയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. കാരോ റോഡിൽ നടന്ന മത്സരത്തിൽ സ്റ്റെർലിംഗിന്റെ ഹാട്രിക്ക് ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നൽകിയത്. ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ ആണ് സ്റ്റെർലിംഗ് ആദ്യ ഗോൾ നേടിയത്. വാൽക്കറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സ്റ്റെർലിംഗ് ഗോൾ.

രണ്ടാം പകുതിയിൽ സിറ്റിയുടെ ആക്രമണത്തിന് കുറച്ച് കൂടെ മൂർച്ച കൂടി. 48ആം മിനുട്ടിൽ ഫോഡനിലൂടെ സിറ്റി രണ്ടാം ഗോൾ നേടി. 70ആം മിനുട്ടിൽ ആയിരുന്നു സ്റ്റെർലിംഗിന്റെ രണ്ടാം ഗോൾ. സ്റ്റെർലിംഗിന്റെ ഹാട്രിക്ക് ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു. പെനാൾട്ടി സേവ് ചെയ്തു എങ്കിലും റീബൗണ്ടിലൂടെ താരം മൂന്നാം ഗോൾ നേടുക ആയിരുന്നു.

ഈ വിജയത്തിലൂടെ സിറ്റി 25 മത്സരങ്ങളിൽ നിന്ന് 63 പോയിന്റിലെത്തി. ലീഗിൽ ഇപ്പോൾ 12 പോയിന്റിന്റെ ലീഡ് സിറ്റിക്ക് ഉണ്ട്.

കാൻസെലോ സിറ്റിയുടെ വിങ്ങുകളിൽ തുടരും!!

പോർച്ചുഗീസ് ഡിഫൻഡർ കാൻസെലോ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി. ജോവോ കാൻസെലോ രണ്ട് വർഷത്തെ കരാർ നീട്ടിയതായി ക്ലബ് സ്ഥിരീകരിച്ചു. 2027-ലെ വേനൽക്കാലം വരെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തുടരുമെന്നാണ് 27-കാരന്റെ പുതിയ കരാർ അർത്ഥമാക്കുന്നത്, അപ്പോഴേക്കും അദ്ദേഹം എട്ട് വർഷം ക്ലബ്ബിൽ പൂർത്തിയാക്കും.

“മാഞ്ചസ്റ്റർ സിറ്റി ഒരു മികച്ച ക്ലബ്ബാണ്, അതിനാൽ ഈ പുതിയ കരാറിൽ ഒപ്പുവെച്ചതിൽ എനിക്ക് അവിശ്വസനീയമാംവിധം സന്തോഷമുണ്ട്,” കാൻസെലോ പറഞ്ഞു.

“അതിശയകരമായ സൗകര്യങ്ങൾ, ലോകോത്തര ടീമംഗങ്ങൾ, എല്ലാ ദിവസവും ഞങ്ങളെ പ്രേരിപ്പിക്കുന്ന അവിശ്വസനീയമായ മാനേജർ എന്നിവയ്‌ക്കൊപ്പം സിറ്റി കളിക്കാർക്ക് അവരുടെ പൂർണ്ണ ശേഷിയിലെത്താൻ ആവശ്യമായതെല്ലാം ഉണ്ട്. ഫുട്ബോൾ കളിക്കാൻ ഇതിലും നല്ല മറ്റൊരിടമില്ല” അദ്ദേഹം പറഞ്ഞു.

Exit mobile version