മാഞ്ചസ്റ്റർ സിറ്റിയിൽ റിക്കോ ലൂയിസിനെ പുതിയ ദീർഘകാല കരാർ



തങ്ങളുടെ യുവ പ്രതിഭകളിലൊരാളായ റിക്കോ ലൂയിസുമായി പുതിയ കരാറിൽ ഏർപ്പെട്ട് 2030 വരെ ക്ലബ്ബിൽ തുടരാൻ വഴിയൊരുക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. കരാർ ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ലെങ്കിലും, ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സാധ്യതയടക്കം എല്ലാ കക്ഷികളും ഒരു ധാരണയിലെത്താനായി മുന്നോട്ട് നീങ്ങുകയാണ്.

നോട്ടിംഗ്ഹാം ഫോറസ്റ്റ് ലൂയിസിനെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സിറ്റിയുടെ ഈ നിർണ്ണായക നീക്കം. 2022-ൽ ആദ്യ ടീമിൽ ഇടം നേടിയ ശേഷം ലൂയിസ് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനായി മാറിയിട്ടുണ്ട്.
ഇപ്പോൾ 20 വയസ്സുള്ള ലൂയിസ് തന്റെ യുവത്വത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്: പെപ് ഗ്വാർഡിയോളക്ക് കീഴിൽ 94 മത്സരങ്ങൾ, റൈറ്റ്-ബാക്ക്, ലെഫ്റ്റ്-ബാക്ക്, കൂടാതെ മിഡ്ഫീൽഡർ സ്ഥാനങ്ങളിലും കളിച്ചു, കൂടാതെ ക്ലബ്ബിന്റെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലും പങ്കാളിയായി.

കഴിഞ്ഞ സീസണിൽ 44 തവണ കളത്തിലിറങ്ങിയ അദ്ദേഹം ഈ വർഷത്തെ ആദ്യ മത്സരത്തിൽ ഒരു അസിസ്റ്റും നൽകി തന്റെ പ്രാധാന്യം അടിവരയിട്ടു.

ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ ക്യാപ്റ്റൻ

പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ ക്യാപ്റ്റനായി ബെർണാഡോ സിൽവയെ നിയമിച്ചു. ക്ലബ്ബിന്റെ നായകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും താരം വിരാമമിട്ടു.
ഭാവി കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സമയമാകുമ്പോൾ താൻ അതിനെക്കുറിച്ച് സംസാരിക്കുമെന്നും, നിലവിൽ തന്റെ കരാറിൽ ഒരു വർഷം കൂടി ബാക്കിയുണ്ടെന്നും ബെർണാഡോ സിൽവ പറഞ്ഞു.

“ഈ സീസണിൽ തീർച്ചയായും ഞാൻ സിറ്റിയിൽ ഉണ്ടാകും, ഞാൻ ഇവിടെ തുടരാൻ പോകുകയാണ്,” സിൽവ പറഞ്ഞു.

“എനിക്ക് മുമ്പ് ഓപ്ഷനുകൾ ഉണ്ടായിരുന്നു, ഈ വർഷവും എനിക്ക് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകളുണ്ടായിരുന്നു, എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാനാണ് ഞാൻ തീരുമാനിച്ചത്.” അദ്ദേഹം പറഞ്ഞു.

വീണ്ടും ഹാളണ്ട് ഹാട്രിക്ക്!! മാഞ്ചസ്റ്റർ സിറ്റി ടോപ്പ്!!

തുടർച്ചയായ രണ്ടാം മത്സരത്തിലും എർലിംഗിന് ഹാട്രിക്ക്. ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരെ ആണ് ഹാളണ്ട് ഹാട്രിക്ക് അടിച്ചത്. കഴിഞ്ഞ ആഴ്ച ഇപ്സിചിന് എതിരെയും ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു. ഈ ഗോളുകളുടെ മികവിൽ 3-1ന്റെ വിജയം മാഞ്ചസ്റ്റർ സിറ്റി നേടി.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് അടിച്ച ഹാളണ്ട്

ഇന്ന് മത്സരത്തിന്റെ 10ആം മിനുട്ടിൽ ബെർണാഡോ സിൽവയുടെ പാസ് സ്വീകരിച്ചായിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. 19ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു.

30ആം മിനുട്ടിൽ ഹാളണ്ടിന്റെ ഒരു തകർപ്പൻ റോക്കറ്റ് ഷോട്ട് സിറ്റിയുടെ രണ്ടാം ഗോളായി മാറി. രണ്ടാം പകുതിയിൽ നൂനിയസിന്റെ പാസ് സ്വീകരിച്ച് ഒരു വൺ ഓൺ വണ്ണിൽ ഹാളണ്ട് ഫബിയൻസ്കിയെ കീഴ്പ്പെടുത്തി തന്റെ ഹാട്രിക്കും സിറ്റിയുടെ വിജയവും പൂർത്തിയാക്കി. ഈ വിജയത്തോടെ സിറ്റി ലീഗിൽ 9 പോയിന്റുമായി ഒന്നാമത് എത്തി.

ബയേണ് എതിരായി ആദ്യമായി ഹാളണ്ടിന് ഒരു വിജയം

ബയേൺ മ്യൂണിക്കിനെ തോൽപ്പിക്കുക എന്ന ഹാളണ്ടിന്റെ വലിയ മോഹം അവസാനം സഫലമായി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കറായ എർലിംഗ് ഹാളണ്ട് ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബയേണെ തോൽപ്പിക്കുകയും സിറ്റിയുടെ ഈ വിജയത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിന്റെ 3-0 വിജയത്തിൽ ഒരു മിന്നുന്ന ഗോളും ഒരു അസിസ്റ്റും ഹാളണ്ട് നേടി. ബയേൺ മ്യൂണിക്കിനെതിരായ ഏഴ് മത്സരങ്ങളുടെ തോൽവി പരമ്പരക്ക് ആണ് ഇതോടെ ഹാളണ്ട് അവസാനമിട്ടത്.

ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിക്കവെ ഏഴു തവണ ഹാളണ്ട് ബയേണെ നേരിട്ടിരുന്നു‌. ആ ഏഴു മത്സരങ്ങളിലും ഡോർട്മുണ്ട് പരാജയപ്പെടുകയും ചെയ്തിരുന്നു. ക്ലബ്ബിനായുള്ള തന്റെ അരങ്ങേറ്റ കാമ്പെയ്‌നിൽ അവിശ്വസനീയമായ ഫോമിൽ ഉള്ള ഹാളണ്ടിന് ഇരട്ടി സന്തോഷമാകും ഇന്നലത്തെ വിജയം. ഇന്നലത്തെ ഗോളോടെ ഒരു ഈ സീസണിൽ 45 ഗോളുകൾ നേടി ഹാളണ്ട് ഇംഗ്ലണ്ടിൽ ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.

ബയേൺ മ്യൂണിക്കിനെതിരായ ഈ തകർപ്പൻ വിജയത്തോടെ, ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്ക് മുന്നേറുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

ഹാളണ്ട് പരിശീലനത്തിന് ഇറങ്ങിയില്ല, ലിവർപൂളിന് എതിരെ കളിക്കുന്നത് സംശയം

മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് പരിക്കിന്റെ പിടിയിലായത് ക്ലബിന് ആശങ്ക നൽകുന്നു. ഇന്റർ നാഷണൽ ബ്രേക്കിന് മുന്നെ പരിക്കേറ്റ താരം ഇന്ന് സിറ്റിക്ക് ഒപ്പം പരിശീലനം നടത്തിയിട്ടില്ല. പരിക്കിനെ തുടർന്ന് നേരത്തെ ദേശീയ ടീമിൽ നിന്നും ഹാളണ്ട് പിന്മാറിയിരുന്നു. യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള നോർവേയുടെ ആദ്യ രണ്ടു മത്സരങ്ങളും ഹാളണ്ടിന് നഷ്ടമാകുകയും ചെയ്തു.

എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ബേൺലിയെ 6-0ന് തോൽപ്പിച്ച മത്സരത്തിനിടയിൽ ആണ് ഹാളണ്ടിന് പരിക്കേറ്റത്‌. അന്ന് സിറ്റിക്ക് വേണ്ടി ഹാട്രിക് നേടിയതിന് ശേഷമാണ് 22കാരൻ കളം വിട്ടത്. ശനിയാഴ്ച ലിവർപൂളിനെതിരെ വലിയ മത്സരം നടക്കാൻ ഇരിക്കെ ഈ പരിക്ക് സിറ്റിക്ക് ആശങ്കകൾ നൽകുന്നുണ്ട്. കിരീട പോരാട്ടത്തിൽ ആഴ്സണലിന് 8 പോയിന്റ് പിറകിലാണ് സിറ്റി ഇപ്പോൾ നിൽക്കുന്നത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വരാൻ പോകുന്നത് വമ്പൻ പോരാട്ടങ്ങൾ!!

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വൻ പോരാട്ടങ്ങൾ ആണ് വരാൻ പോകുന്നത്. ഇന്ന് നടന്ന ഡ്രോയിൽ ക്വാർട്ടർ ഫിക്സ്ചറുകൾ തീരുമാനം ആയി. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റർ സിറ്റി ബയേണുമായാണ് ഏറ്റുമുട്ടുക. പി എസ് ജിയെ തോൽപ്പിച്ചു വരുന്ന ബയേണെ തടയുക സിറ്റിക്ക് എളുപ്പമാകില്ല. രണ്ട് യൂറോപ്യൻ ശക്തികൾ തമ്മിലുള്ള പോരാട്ടത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരിക്കും.

മറ്റൊരു വലിയ പോരാട്ടത്തിൽ റയൽ മാഡ്രിഡും ചെൽസിയും നേർക്കുനേർ വരും. നിലവിലെ ചാമ്പ്യന്മാരായ റയൽ പ്രീക്വാർട്ടറിൽ ലിവർപൂളിനെ ആയിരുന്നു തോല്പ്പിച്ചത്‌. ചെൽസി ഡോർട്മുണ്ടിനെയും മറികടന്നു. എസി മിലാനും നാപ്പോളിയും തമ്മിൽ ഒരു ഓൾ-ഇറ്റാലിയൻ ക്വാർട്ടർ ഫൈനലിൽ പോരാട്ടവും ചാമ്പ്യൻസ് ലീഗ്ഗിൽ ഉണ്ട്. മറ്റൊരു ഇറ്റാലിയ ടീമായ ഇന്ററിന് ബെൻഫിക ആണ് എതിരാളികൾ.

Champions League quarter finals 2022-23🏆

▫️ Manchester City-Bayern
▫️ Real Madrid-Chelsea
▫️ AC Milan-Napoli
▫️ Inter-Benfica

UCL Draw Semifinals

Milan/Napoli Vs Benfica/Inter

Real/Chelsea Vs ManCity/Bayern

മാഞ്ചസ്റ്റർ സിറ്റിയെ തടഞ്ഞ് ലൈപ്സിഗ്

RB ലീപ്‌സിഗും മാഞ്ചസ്റ്റർ സിറ്റിയും അവരുടെ യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ടൈയുടെ ആദ്യ പാദത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും 1-1 എന്ന സ്കോറിലാണ് ആദ്യ ലാദം അവസാനിപ്പിച്ചത്‌. 27-ാം മിനിറ്റിൽ ലൈപ്സിഗിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് നടത്തിയ നീക്കം റിയാദ് മഹ്‌റസിലൂടെ ആദ്യ ഗോളായി മാറി‌‌‌‌. ആദ്യ പകുതി സിറ്റിക്ക് ഒപ്പം ആയിരുന്നു. അവരുടെ നല്ല നീക്കങ്ങളും കാണാൻ ആയി.

രണ്ടാം പകുതിയിൽ ലൈപ്സിഗ് മെച്ചപെട്ടു. എഴുപതാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഗ്വാർഡിയോളിന്റെ ഹെഡറിലൂടെ സമനില ഗോൾ നേടിയതോടെ ജർമൻ നിരയുടെ ശ്രമങ്ങൾ ഫലം കണ്ടു. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം വന്നില്ല. മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ മാൻ സിറ്റിക്ക് ഹോം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ വിജയം നേടേണ്ടി വരും. മൂന്നാഴ്ച ഉണ്ട് ഇനി രണ്ടാം പാദം നടക്കാൻ.

ഡി ബ്രുയിൻ ഉൾപ്പെടെ മൂന്ന് പ്രധാന താരങ്ങൾ ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സിറ്റിക്ക് ഒപ്പം ഒല്ല

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ RB ലെയ്പ്സിഗിനെതിരായ അവരുടെ 22 അംഗ ടീമിൽ നിന്ന് സ്റ്റാർ കളിക്കാരായ കെവിൻ ഡി ബ്രൂയ്ൻ, ജോൺ സ്റ്റോൺസ്, അയ്മെറിക് ലാപോർട്ടെ എന്നിവരെ ഒഴിവാക്കി. ആരോഗ്യപരമായ പ്രശനങ്ങൾ ആണ് ഡി ബ്രുയ്‌നും ലാപോർട്ടെയും ഇല്ലാത്തതിന്റെ കാരണം എന്ന് ക്ലബ് അറിയിച്ചു.

ജനുവരിയിൽ ടീമിൽ എത്തിയ മാക്സിമോ പെറോൺ സിറ്റി ടീമിൽ ഇടം നേടി പോർച്ചുഗീസ് മിഡ്ഫീൽഡർ ബെർണാഡോ സിൽവ ഇന്ന് ലെഫ്റ്റ് ബാക്കായി കളിക്കാൻ സാധ്യത ഉണ്ട് എന്നും പരിശീലകൻ ഗാർഡിയോള സൂചിപ്പിച്ചു. ഇന്ന് രാത്രി 1.30ന് നടക്കുന്ന പ്രീക്വാർട്ടറിന്റെ ആദ്യ പാദ മത്സരം ജർമ്മനിയിൽ വെച്ചാണ് നടക്കുന്നത്.

പ്രീമിയർ ലീഗിൽ വീണ്ടും ട്വിസ്റ്റ്, മാഞ്ചസ്റ്റർ സിറ്റി ഫോറസ്റ്റിൽ സമനിലയിൽ പെട്ടു!! ആഴ്സണൽ ഒന്നാമത് തുടരും

പ്രീമിയർ ലീഗ് പോരാട്ടത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ സിറ്റിയെ 1-1ന് സമനിലയിൽ തളച്ചു കൊണ്ട് ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചു. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ മാഞ്ചസ്റ്റർ സിറ്റി ബെർണാർഡോ സിൽവയുടെ തകർപ്പൻ സ്‌ട്രൈക്കിലൂടെ 41ആം മിനുട്ടിൽ ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം ഗോൾ നേടാതെ അലസരായ സിറ്റിക്ക് അവസാനം തിരിച്ചടി കിട്ടി.

ക്രിസ് വുഡിന്റെ വൈകി സമനില ഗോൾ ആതിഥേയ ടീമിന് ഒരു പോയിന്റ് നൽകി.സിറ്റിക്ക് വിലപ്പെട്ട ർണ്ട് പോയിന്റ് നഷ്ടമാവുകയും ചെയ്തു. ഈ സമനില സിറ്റിക്ക് കനത്ത തിരിച്ചടിയാണ്, ഇപ്പോൾ ലീഗിലെ മുൻനിരയിലുള്ള ആഴ്‌സണലിനേക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് ഇപ്പോൾ പെപിന്റെ ടീം. കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെ തോൽപ്പിച്ച് നേടിയ ഒന്നാം സ്ഥനാമാണ് സിറ്റി ഇന്ന് വീണ്ടും ആഴ്സണലിന് നൽകിയിരിക്കുന്നത്‌..

സ്പർസിന് മുന്നിൽ സിറ്റി വീണു, ആഴ്സണലിന്റെ പരാജയം മുതലെടുക്കാൻ ആകാതെ പെപിന്റെ ടീം

പുതിയ ടോട്ടൻഹാം സ്റ്റേഡിയം മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ബാലി കേറാ മലയായി തുടരും. ഒരിക്കൽ കൂടെ അവർ സ്പർസിന്റെ ഹോമിൽ പരാജയപ്പെട്ടു. ഇന്ന് നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ 1-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.

15-ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രിയുടെ പിഴവിൽ നിന്ന് ടോട്ടൻഹാമിന്റെ ഹാരി കെയ്‌നാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. കെയ്ൻ ഈ ഗോളോടെ സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മാറി.

നിരവധി അവസരങ്ങൾ സ്പർസ് ഇന്ന് സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താൻ അവർക്ക് ആയില്ല.മറുവശത്ത് റിയാദ് മഹ്‌റസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ അവസരം. 86-ാം മിനിറ്റിൽ ടോട്ടൻഹാം ഡിഫൻഡർ റൊമേരോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയ ടീമിന് മത്സരത്തിന്റെ അവസാന ഘട്ടങ്ങൾ ദുഷ്കരമാക്കി. എങ്കിലും അവസാന വിസിൽ വരെ പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞു.

ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 45 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. സിറ്റി ആഴ്സണലുമായുള്ള ഗ്യാപ് കുറക്കാനുള്ള അവസരമാണ് നഷ്ടമാക്കിയത്.

അർജന്റീനയുടെ അത്ഭുത താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നു

അർജന്റീന ഫുട്ബോളിന്റെ ഭാവി പ്രതീക്ഷയായ താരം മാക്സിമോ പെറോണിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നു. ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്നാണ് 19കാരനെ സിറ്റി സ്വന്തമാക്കുന്നത്. അർജന്റീനിയൻ ക്ലബായ വെലസിനായാണ് ഇപ്പോൾ പെറോൺ കളിക്കുന്നത്. 8 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകിയാണ് സിറ്റി താരത്തെ സൈൻ ചെയ്യുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡർ ആയ താരം അടുത്ത സമ്മറിൽ സിറ്റിക്ക് ഒപ്പം ചേരും എന്നാണ് പ്രതീക്ഷ. ഹൂലിയൻ അൽവാരസിനുശേഷം അർജന്റീനയിൽ നിന്ന് ഒരു മികച്ച യുവതാരം കൂടെ സിറ്റിയിൽ എത്തുന്നു എന്നത് അർജന്റീന ആരാധകർക്കും സന്തോഷം നൽകും. ഇതിനകം അർജന്റീന ക്ലബിനായി 33 സീനിയർ മത്സരങ്ങൾ പെറോൺ കളിച്ചിട്ടുണ്ട്.

ഹാളണ്ടിന്റെ പവർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അറിഞ്ഞു തുടങ്ങി

കമ്മ്യൂണിറ്റി ഷീൽഡിൽ ഗോളടിക്കാതിരുന്നപ്പോൾ ഹാളണ്ടിനെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു നോർവീജിയൻ യുവതാരത്തിൽ നിന്ന് ഇന്ന് കാണാൻ ആയത്. ഇന്ന് വെസ്റ്റ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചപ്പോൾ രണ്ട് ഗോളുകളും നേടിയത് എർലിങ് ഹാളണ്ട് ആയിരുന്നു. സിറ്റി മൂന്ന് പോയിന്റുമായി സീസൺ തുടങ്ങുകയും ചെയ്തു.

ലണ്ടൺ സ്റ്റേഡിയത്തിൽ ലീഗ് ചാമ്പ്യന്മാർ പതിയെ ആണ് തുടങ്ങിയത്. ആദ്യ പകുതിയിൽ വെസ്റ്റ് ഹാമിന്റെ ഡിഫൻസ് ഭേദിക്കാൻ സിറ്റി പ്രയാസപ്പെട്ടു. അപ്പോഴാണ് ഹാളണ്ട് ഒരു പെനാൾട്ടി നേടുന്നത്. 36ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി അനായാസം ഹാളണ്ട് ലക്ഷ്യത്തിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ഹാളണ്ടിന്റെ രണ്ടാം ഗോൾ വന്നു. കെവിൻ ഡിബ്രുയിന്റെ ഒരു ത്രൂസ് പാസ് സ്വീകരിച്ച് തന്റെ ഇടം കാലു കൊണ്ട് ഒരു നീറ്റ് ഫിനിഷ്. സ്കോർ 2-0. സിറ്റിക്കായി പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ ഇരട്ട ഗോളടിക്കുന്ന രണ്ടാമത്തെ താരം മാത്രമായി ഹാളണ്ട് ഇതോടെ മാറി. മുമ്പ് അഗ്വേറോ ആയിരുന്നു ഇതേ പോലെ ഇരട്ട ഗോളുമായി സിറ്റിക്കായി അരങ്ങേറ്റം കുറിച്ചത്.

ഈ രണ്ട് ഗോളുകൾ സിറ്റിയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.

Story Highlight: Manchester City start with Haaland brace

Exit mobile version