ഇംഗ്ലണ്ടിനെ നേരിടുവാനുള്ള പാക് ടീം തയ്യാര്‍

മലേഷ്യയില്‍ ഇംഗ്ലണ്ട് വനിതകളെ നേരിടുവാനുള്ള പാക്കിസ്ഥാന്‍ വനിത ടീം പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയിലാണ് ടീമുകള്‍ ഏറ്റുമുട്ടുക. കറാച്ചിയില്‍ നിന്ന് നവംബര്‍ 30ന് പാക്കിസ്ഥാന്‍ വനിതകള്‍ മലേഷ്യയിലേക്ക് യാത്രയാവും. അതേ സമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്ത സന മിര്‍ ടീമില്‍ ഇല്ല.

ഏകദിനങ്ങള്‍: ബിസ്മ മഹ്റൂഫ്, അലിയ റിയാസ്, അനം അമീന്‍, ആറൂബ് ഷാ, ഡയാന ബെയ്ഗ്, ഫാത്തിമ സന, ജവേരിയ ഖാന്‍, കയനാറ്റ് ഹഫീസ്, നാഹിദ ഖാന്‍, നിദ ദാര്‍, ഒമൈമ സൊഹൈല്‍, റമീന്‍ ഷമീം, സിദ്ര അമീന്‍, സിദ്ര നവാസ്

ടി20: ബിസ്മ മഹ്റൂഫ്, അലിയ റിയാസ്, അനം അമീന്‍, ആറൂബ് ഷാ, ഡയാന ബെയ്ഗ്, ഫാത്തിമ സന, ജവേരിയ ഖാന്‍, ഇറാം ജാവേദ്, നാഹിദ ഖാന്‍, നിദ ദാര്‍, ഒമൈമ സൊഹൈല്‍, റമീന്‍ ഷമീം, സാദിയ ഇക്ബാല്‍ സിദ്ര നവാസ്

ഡബിള്‍സ് ടീമുകളുടെ തോല്‍വി, സുധീര്‍മന്‍ കപ്പില്‍ ഇന്ത്യയ്ക്ക് മലേഷ്യയോട് പരാജയം

മിക്സഡ് ഡബിള്‍സ് സഖ്യവും പിവി സിന്ധുവും വിജയം കരസ്ഥമാക്കി 2-1ന്റെ ലീഡ് നല്‍കിയെങ്കിലും തുടര്‍ന്നുള്ള ഡബിള്‍സ് പോരാട്ടങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ മലേഷ്യയോട് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. അവസാന രണ്ട് ഡബിള്‍സ് മത്സരങ്ങളില്‍ മനു അട്രി-സുമീത് റെഡ്ഢി എന്നിവരുടെ പുരുഷ ജോഡിയും അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടും തോല്‍വിയേറ്റു വാങ്ങിയതോടെ 2-3 എന്ന സ്കോറിനു ഇന്ത്യ പരാജയമേറ്റു വാങ്ങി.

നാളെ ചൈനയെ കീഴടക്കിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുവാനാകുള്ളു.

സുധീര്‍മന്‍ കപ്പ്: സിന്ധുവിന്റെ ജയം ഇന്ത്യ മുന്നില്‍

സുധീര്‍മന്‍ കപ്പില്‍ ഇന്ത്യയ്ക്ക് മലേഷ്യയ്ക്കെതിരെ ലീഡ്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ലോക 13ാം നമ്പര്‍ ജോഡികളെ 16-21, 21-17, 24-22 എന്ന ആവേശകരമായ മത്സരത്തില്‍ അട്ടിമറിച്ചുവെങ്കിലും പുരു സിംഗിള്‍സില്‍ ലോക 20ാം നമ്പര്‍ താരത്തോട് സമീര്‍ വര്‍മ്മ 13-21, 15-21 എന്ന സ്കോറിനു പരാജയപ്പെട്ടപ്പോള്‍ മത്സരത്തിലേക്ക് മലേഷ്യ തിരിച്ചുവരവ് നടത്തി.

എന്നാല്‍ ആവേശകരമായ മത്സരത്തില്‍ പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ അനായാസ ജയം കുറിച്ച് ഇന്ത്യയ്ക്ക് 2-1 എന്ന ലീഡ് നല്‍കുകായിരുന്നു. ഇനി അവശേഷിക്കുന്ന പുരുഷ ഡബിള്‍സ്, വനിത ഡബിള്‍സ് മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാല്‍ ഇന്ത്യയ്ക്ക് മലേഷ്യയ്ക്കെതിരെ വിജയം കരസ്ഥമാക്കുവാനാകും. സിന്ധു 21-12, 21-8 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

മലേഷ്യന്‍ ചെറുത്ത്നില്പിനെ മറികടന്ന് ജര്‍മ്മനി ഗ്രൂപ്പ് ജേതാക്കള്‍

മലേഷ്യയുടെ ചെറുത്ത്നില്പിനെ മറികടന്ന് ജര്‍മ്മനി ജേതാക്കള്‍. വിജയത്തോടെ മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ജര്‍മ്മനി ഗ്രൂപ്പ് ഡിയിലെ ജേതാക്കളായി. 5-3 എന്ന സ്കോറിനായിരുന്നു ജര്‍മ്മനിയുടെ ജയം. രണ്ടാം മിനുട്ടില്‍ ടിം ഹെര്‍സ്ബ്രുച്ച് നേടിയ ഗോളിലൂടെ ലീഡ് നേടിയ ജര്‍മ്മനി ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ കൂടി നേടി. ആദ്യ ഇരുപത് മിനുട്ടിനുള്ള ക്രിസ്റ്റഫര്‍ റൂഹര്‍, മാര്‍ക്കോ മില്‍ടാകു എന്നിവര്‍ ജര്‍മ്മനിയ്ക്കായി വല ചലിപ്പിച്ചു.

എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ റാസി റഹിം, നബീല്‍ നൂര്‍ എന്നിവര്‍ മലേഷ്യയ്ക്കായി ഗോളുകള്‍ മടക്കി ലീഡ് കുറച്ചു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 3-2ന്റെ ലീഡാണ് ജര്‍മ്മനി സ്വന്തമാക്കിയത്. 39ാം മിനുട്ടില്‍ മാര്‍ക്കോ മില്‍ടാകു വീണ്ടും ജര്‍മ്മനിയ്ക്കായി സ്കോര്‍ ചെയ്തുവെങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ റാസി റഹിം തന്റെ രണ്ടാം ഗോളും കുറിച്ചു. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകളുള്ളപ്പോള്‍ ടിം ഹെര്‍സ്ബ്രുച്ച് ജര്‍മ്മനിയുടെ അഞ്ചാം ഗോള്‍ നേടി.

പാക്കിസ്ഥാന്‍ മലേഷ്യ പോര് സമനിലയില്‍

പാക്കിസ്ഥാനും മലേഷ്യയും തമ്മിലുള്ള തമ്മിലുള്ള പൂള്‍ ഡി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ അവസാന പത്ത് മിനുട്ടിലാണ് ഇരു ഗോളുകളും വീണത്. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ച ശേഷം 51ാം മിനുട്ടില്‍ മുഹമ്മദ് ആതീക്ക് ആണ് പാക്കിസ്ഥാനെ മുന്നിലെത്തിച്ചത്.

എന്നാല്‍ നാല് മിനുട്ടിനുള്ളില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകളെ തകര്‍ത്ത് ഫൈസല്‍ സാരി പെനാള്‍ട്ടി കോര്‍ണറിലൂടെ മലേഷ്യയെ ഒപ്പമെത്തിച്ചു.

മലേഷ്യയെ ഗോള്‍ മഴയില്‍ മുക്കി നെതര്‍ലാണ്ട്സ്

ഹോക്കി ലോകകപ്പില്‍ മലേഷ്യയെ ഗോളില്‍ മുക്കി നെതര്‍തലാണ്ട്സ്. ഏകപക്ഷീയമായ മത്സരത്തില്‍ 7-0 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ജിയോറെന്‍ ഹെര്‍ട്ബര്‍ഗറുടെ ഹാട്രിക്കിന്റെ മികവിലാണ് നെതര്‍ലാണ്ട്സിന്റെ തകര്‍പ്പന്‍ ജയം. ആദ്യ പകുതിയില്‍ 3-0നു ആയിരുന്നു വിജയികള്‍. 11ാം മിനുട്ടില്‍ ഹെര്‍ട്ബര്‍ഗറിലൂടെ ഗോള്‍ വേട്ടയാരംഭിച്ച നെതര്‍ലാണ്ട്സിനു വേണ്ടി മിര്‍കോ പ്രുയിജ്സര്‍, മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍, റോബെര്‍ട് കെംപെര്‍മാന്‍, തിയറി ബ്രിങ്ക്മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

29, 60 മിനുട്ടുകളില്‍ നേടിയ ഗോളുകളിലൂടെ ജിയോറെന്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ലൈനപ്പ് അറിയാം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലുകളില്‍ ഇന്ത്യ ജപ്പാനെയും പാക്കിസ്ഥാന്‍ മലേഷ്യയെയും നേരിടും. അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച ഇന്ത്യ മലേഷ്യയോട് മാത്രമാണ് സമനില വഴങ്ങിയത്. 13 പോയിന്റുായി ഇന്ത്യ ഒന്നാം സ്ഥാനക്കാരായപ്പോള്‍ 10 പോയിന്റ് നേടി പാക്കിസ്ഥാനും മലേഷ്യയും തൊട്ടു പുറകിലെത്തി. മികച്ച ഗോള്‍ ശരാശരിയില്‍ പാക്കിസ്ഥാന്‍ മലേഷ്യയെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 7 പോയിന്റുമായി ജപ്പാന്‍ നാലാം സ്ഥാനക്കാരായി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ 9 ഗോളുകള്‍ക്ക് ഇന്ത്യ വിജയിച്ചിരുന്നു. ഫോം കണക്കിലാക്കുമ്പോള്‍ ഇന്ത്യ അനായാസം ഫൈനലില്‍ കടക്കുമെന്ന് ഉറപ്പാണ്.

ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും മലേഷ്യയും

ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഗോള്‍രഹിത സമനില. ഒമാന്‍, ജപ്പാന്‍, പാക്കിസ്ഥാന്‍ എന്നിവരെ തകര്‍ത്തെറിഞ്ഞെത്തിയ ഇന്ത്യയ്ക്ക് തങ്ങളുടെ മികച്ച ഫോം മലേഷ്യയ്ക്കെതിരെ തുടരുവാന്‍ സാധിച്ചില്ല. ഇന്ത്യയുടെയും മലേഷ്യയുടെയും മുന്നേറ്റങ്ങള്‍ പ്രതിരോധത്തില്‍ തട്ടിയകന്നപ്പോള്‍ ഗോള്‍ മഴ പ്രതീക്ഷിച്ചെത്തിയ കാണികള്‍ക്ക് നിരാശയായിരുന്നു ഫലം.

മറ്റൊരു മത്സരത്തില്‍ 4-2 എന്ന സ്കോറിനു കൊറിയ ഒമാനെ കീഴടക്കി.

മലേഷ്യയോട് തോല്‍വി, വെള്ളി മെഡലുമായി ഇന്ത്യയ്ക്ക് മടക്കം

യൂത്ത് ഒളിമ്പിക്സില്‍ വെള്ളി മെഡലുമായി മടങ്ങി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. ഹോക്കി 5s ഫൈനലില്‍ മലേഷ്യയോടാണ് ഇന്ത്യ കീഴടങ്ങിയത്. 10 മിനുട്ടിന്റെ രണ്ട് പകുതിയിലായി നടക്കുന്ന മത്സരത്തില്‍ ആദ്യം ലീഡ് നേടുന്നത് ഇന്ത്യയായിയരുന്നു. വിവേക് സാഗര്‍ 2, 5 മിനുട്ടുകളില്‍ ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയപ്പോള്‍ ആദ്യ പകുതിയില്‍ മലേഷ്യയുടെ ഗോള്‍ നേടിയത് ഫിര്‍ദൗസ് ആയിരുന്നു. അഞ്ചാം മിനുട്ടിലാണ് ഈ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ ഇന്ത്യ 2-1നു മുന്നിലായിരുന്നു.

രണ്ടാം പകുതിയുടെ 13ാം മിനുട്ടില്‍ അക്കിമുള്ളയിലൂടെ മലേഷ്യ സമനില ഗോള്‍ നേടി. 17ാം മിനുട്ടില്‍ ഇഷാക് ആരിഫ് ടീമിനു ലീഡ് നേടിക്കൊടുത്തപ്പോള്‍ അക്കിമുള്ള തന്റെ രണ്ടാം ഗോള്‍ തൊട്ടടുതത് മിനുട്ടില്‍ നേടി 4-2 എന്ന സ്കോറിനു മലേഷ്യയെ സ്വര്‍ണ്ണമണിയിച്ചു.

മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ സ്ക്വാഷ് ഫൈനലിലേക്ക്

മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ വനിത സ്ക്വാഷ് ടീം വിഭാഗം മത്സരത്തിന്റെ ഫൈനലിലേക്ക്. ഗെയിംസിലെ ഒന്നാം സീഡുകാരായ, ഫൈനലിലേക്ക് സാധ്യത കല്പിച്ചിരുന്ന ടീമായ മലേഷ്യയെ അട്ടിമറിച്ച സ്വര്‍ണ്ണ മെഡല്‍ മത്സരത്തിനാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. 2-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

ഫൈനലില്‍ ഹോങ്കോംഗ്-ജപ്പാന്‍ മത്സരത്തിലെ വിജയികളെയാവും ഇന്ത്യ നേരിടുക. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനായിരുന്ന നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് ജോഷ്ന ചിന്നപ്പയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. വ്യക്തിഗത മത്സരത്തില്‍ മലേഷ്യന്‍ താരങ്ങളോട് ഇന്ത്യന്‍ താരങ്ങള്‍ ഏതാനും ദിവസം മുമ്പ് സെമിയില്‍ പരാജയപ്പെട്ടിരുന്നു.

59ാം മിനുട്ടില്‍ സമനില ഗോള്‍, ഷൂട്ടൗട്ടില്‍ ഇന്ത്യയെ ഞെട്ടിച്ച് മലേഷ്യ

ഏഷ്യന്‍ ഗെയിംസ് ഹോക്കി പുരുഷ വിഭാഗം സ്വര്‍ണ്ണ സാധ്യത നഷ്ടപ്പെടുത്തി ഇന്ത്യ. മത്സരം അവസാനിക്കുവാന്‍ ഒരു മിനുട്ടോളം മാത്രം ബാക്കി നില്‍ക്കെ 2-1നു മുന്നിലായിരുന്ന ഇന്ത്യയെ അവസാന മിനുട്ടില്‍ ഗോള്‍ നേടി സമനിലയിലാക്കിയ മലേഷ്യ ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കെതിരെ 7-6ന്റെ ജയം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിനു ഇരു ടീമുകളും പിരിയുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

സഡന്‍ ഡെത്തിലായിരുന്നു ഇന്ത്യയുടെ തോല്‍വി. എസ് വി സുനിലിന്റെ അവസരം നഷ്ടപ്പെടുത്തിയതോടെയാണ് മലേഷ്യ ഹോക്കി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 32ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് പെനാള്‍ട്ടി കോര്‍ണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. 39ാം മിനുട്ടില്‍ ഫൈസല്‍ സാരിയിലൂടെ മലേഷ്യ ഗോള്‍ മടക്കിയെങ്കിലും സെക്കന്‍ഡുകള്‍ക്കകം വരുണ്‍ കുമാര്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയെന്ന് ഏകദേശം ഉറപ്പിച്ച നിമിഷത്തിലാണ് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ച് മുഹമ്മദ് റാസി റഹിം മലേഷ്യയുടെ സമനില ഗോള്‍ നേടിയത്.

Exit mobile version