ഹൈലോ ഓപ്പണിൽ ഇന്ത്യയുടെ മാളവിക ബൻസോദ് ക്വാർട്ടറിലേക്ക് മുന്നേറി

ഹൈലോ ഓപ്പണിൽ ഇന്ത്യയുടെ മാളവിക ബൻസോദ് ക്വാർട്ടറിലേക്ക് മുന്നേറി. വനിതാ സിംഗിൾസ് വിഭാഗത്തിൽ ബ്രസീലിന്റെ ജൂലിയാന വിയാന വിയേരയെ ആണ് മാളവിക പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് മാളവിക.

22-20,21-10 എന്ന സ്‌കോറിന് ആയിരുന്നു വിജയം. 35 മിനിറ്റ് മാത്രമെ പോരാട്ടം നീണ്ടു നിന്നുള്ളൂ. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടൂർണമെന്റിൽ മാളവിക ബൻസോദ് സ്‌കോട്ട്‌ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെ നേരിടും.

ഇന്നലെ നടന്ന പുരുഷ വിഭാഗം സിംഗിൾസിൽ മിഥുൻ മഞ്ജുനാഥ് പരാജയപ്പെട്ടു. രണ്ടാം സീഡ് ഹോങ്കോങ്ങിന്റെ ലീ ച്യൂക് യിയുവിനെതിരെയാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്.

മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സിൽ സിന്ധുവിനും മാളവികയയ്ക്കും വിജയം

മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സിൽ ഇന്ത്യയുടെ പിവി സിന്ധുവിനും മാളവിക ബന്‍സോദിനും റൗണ്ട് ഓഫ് 32ൽ വിജയം. സിന്ധു സ്വിസ് താരം ജെന്‍ജിറയെ പരാജയപ്പെടുത്തിത് 21-10, 21-14 എന്ന സ്കോറിനാണ്.

മാളവിക മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിൽ മലേഷ്യയുടെ കിസോണ സെൽവദുരൈയെ 21-19, 16-21, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തി.

ഫൈനലില്‍ സിന്ധുവിന് എതിരാളി മാളവിക

സയ്യദ് മോദി ഇന്ത്യ ഇന്റര്‍നാഷണൽ ബാഡ്മിന്റൺ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം. പിവി സിന്ധുവും മാളവിക ബന്‍സോഡുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ഇന്ന് സിന്ധു സെമിയിൽ റഷ്യയുടെ എവ്ജെനിയ കോസെറ്റ്സ്കായയ്ക്കെതിരെയുള്ള മത്സരത്തിൽ ആദ്യ ഗെയിം 21-11ന് സിന്ധു ജയിച്ച ശേഷം റഷ്യന്‍ താരം മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

മാളവിക ഇന്ത്യയുടെ അനുപമ ഉപാദ്ധ്യായയ്ക്കെതിരെ 19-21, 21-19, 21-7 എന്ന സ്കോറിനാണ് വിജയം നേടിയത്.

Exit mobile version