സൂപ്പർ ലീഗ് കേരള സീസണിന് മുന്നോടിയായി മലപ്പുറം എഫ്‌സി പുതിയ എവേ കിറ്റ് അവതരിപ്പിച്ചു

വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസണിലേക്കുള്ള തങ്ങളുടെ പുതിയ എവേ കിറ്റ് മലപ്പുറം എഫ്‌സി പുറത്തിറക്കി. ക്ലബിൻ്റെ ഏറ്റവും പുതിയ ജേഴ്സി കടും നീലയും ഓറഞ്ചും വരകളാൽ അലങ്കരിച്ച വെളുത്ത നിറത്തിലുള്ള ഡിസൈനിലാണ്,. ഹമ്മൽസ് നിർമ്മിച്ച പുതിയ കിറ്റ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് മലപ്പുറം എഫ് സി ആരാധകരിലേക്ക് എത്തിച്ചത്. നേരത്തെ അവർ ഹോം കിറ്റും അവതരിപ്പിച്ചിരുന്നു.

സെപ്തംബർ 7 ന് ഫോഴ്സ കൊച്ചിക്കെതിരായ സീസണിലെ ആദ്യ മത്സരത്തിൽ പുതിയ എവേ കിറ്റുമായി ടീം അരങ്ങേറ്റം കുറിക്കും. കൊച്ചിയിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം വന്നു, അലക്സ് സാഞ്ചസ് മലപ്പുറം എഫ് സിയിൽ

മലപ്പുറം എഫ് സി അലക്സ് സാഞ്ചസിനെ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ഗോകുലം കേരള എഫ് സിയിൽ നിന്നാണ് സ്പാനിഷ് സ്‌ട്രൈക്കർ മലപ്പുറം എഫ് സിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഐ ലീഗിലെ ടോപ് സ്കോറർ ആണ് അലക്സ് സാഞ്ചസ്. ഗോകുലം കേരളയുടെ ആം ബാൻഡും അണിഞ്ഞിരുന്നു. സ്‌പെയിനിൽ നിന്നുള്ള ഫോർവേഡ് താരം കഴിഞ്ഞ ഐ ലീഗിൽ 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയിരുന്നു. ഗോൾഡൻ ബൂട്ടും മികച്ച പ്ലയർക്കുള്ള പുരസ്കാരവും അലക്സ് ആയിരുന്നു നേടിയത്.

സൂപ്പർ ലീഗ് കേരളയിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സൈനിംഗിൽ ഒന്നായി ഇതിനെ കണക്കാക്കണം. വലതു കൈപത്തി ഇല്ലാതെ ജനിച്ച സാഞ്ചസ് ഫുട്ബോൾ ലോകത്തിന് തന്നെ ഒരു ഇൻസ്പിരേഷൻ ആണ്‌. സ്പാനിഷ് ലാ ലീഗയിൽ കളിക്കുന്ന ഹാൻഡികാപ്ഡ് ആയ ആദ്യ കളിക്കാരനായി സാഞ്ചസ് മുമ്പ് മാറിയിരുന്നു.

34 കാരനായ ഫോർവേഡ് സി ഡി ടുഡെലാനോ, സി ഡി ടെറുവൽ, സി എ ഒസാസുന പ്രൊമെസാസ്, ഉറ്റെബോ എഫ്‌സി, സിഎ ഒസാസുന,റിയൽ സരഗോസ തുടങ്ങി വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

സ്‌പെയിനിന്റെ മൂന്നാം നിരയിൽ 127 മത്സരങ്ങളിൽ കളിച്ചിട്ടുള്ള അലെക്‌സ് സാഞ്ചസ് 42 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ, 33 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ അദ്ദേഹം SD എജിയയ്ക്ക് കാര്യമായ സംഭാവന നൽകി.

സൂപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിനായുള്ള ടിക്കറ്റ് എത്തി

സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലെ ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ എത്തി. സെപ്റ്റംബർ ഏഴിന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ് സിയും ആണ് നേർക്കുനേർ വരുന്നത്. മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് വേദിയാകുന്നത്. കളിയുടെ ടിക്കറ്റുകൾ insider.com വഴി വാങ്ങാൻ ആകും.

99 രൂപ മുതൽ ആണ് ടിക്കറ്റുകൾ ആരംഭിക്കുന്നത്. നോർത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയും ആണ് 99 രൂപയ്ക്ക് ലഭിക്കുന്ന ടിക്കറ്റുകൾ. പ്രേക്ഷകരുടെ ഇഷ്ട സ്റ്റാൻഡുകളായ ഈസ്റ്റ് ഗ്യാലറിയും വെസ്റ്റ് ഗ്യാലറിയും 129 രൂപയുടെ ടിക്കറ്റുകളിൽ ലഭ്യമാണ്. 149, 199, 249, 499,999 എന്നിങ്ങനെയാണ് മറ്റു സ്റ്റാൻഡുകളുടെ ടിക്കറ്റ് റേറ്റുകൾ.

വൻ നീക്കം!! ഐലീഗിലെ ടോപ് സ്കോറർ അലക്സ് സാഞ്ചസിനെ മലപ്പുറം എഫ് സി റാഞ്ചി

ഗോകുലം കേരള എഫ് സിയുടെ സ്പാനിഷ് സ്‌ട്രൈക്കർ അലക്‌സ് സാഞ്ചസിനെ സൂപ്പർ ലീഗ് കേരള ക്ലബ് ആയ മലപ്പുറം എഫ് സി സൈൻ ചെയ്തു. കഴിഞ്ഞ ഐ ലീഗിലെ ടോപ് സ്കോറർ ആണ് അലക്സ് സാഞ്ചസ്. ഗോകുലം കേരളയുടെ ആം ബാൻഡും അണിഞ്ഞിരുന്നു. സ്‌പെയിനിൽ നിന്നുള്ള ഫോർവേഡ് താരം കഴിഞ്ഞ ഐ ലീഗിൽ 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയിരുന്നു. ഗോൾഡൻ ബൂട്ടും മികച്ച പ്ലയർക്കുള്ള പുരസ്കാരവും അലക്സ് ആയിരുന്നു നേടിയത്.

സൂപ്പർ ലീഗ് കേരളയിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സൈനിംഗിൽ ഒന്നായി ഇതിനെ കണക്കാക്കണം.. വലതു കൈപത്തി ഇല്ലാതെ ജനിച്ച സാഞ്ചസ് ഫുട്ബോൾ ലോകത്തിന് തന്നെ ഒരു ഇൻസ്പിരേഷൻ ആണ്‌. സ്പാനിഷ് ലാ ലീഗയിൽ കളിക്കുന്ന ഹാൻഡികാപ്ഡ് ആയ ആദ്യ കളിക്കാരനായി സാഞ്ചസ് മുമ്പ് മാറിയിരുന്നു.

34 കാരനായ ഫോർവേഡ് സി ഡി ടുഡെലാനോ, സി ഡി ടെറുവൽ, സി എ ഒസാസുന പ്രൊമെസാസ്, ഉറ്റെബോ എഫ്‌സി, സിഎ ഒസാസുന,റിയൽ സരഗോസ തുടങ്ങി വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.

സ്‌പെയിനിന്റെ മൂന്നാം നിരയിൽ 127 മത്സരങ്ങളിൽ കളിച്ചിട്ടുള്ള അലെക്‌സ് സാഞ്ചസ് 42 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ, 33 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ അദ്ദേഹം SD എജിയയ്ക്ക് കാര്യമായ സംഭാവന നൽകി.

സൂപ്പർ ലീഗ് കേരളയ്ക്ക് സെപ്റ്റംബർ 7ന് കിക്കോഫ്!! കേരള ഫുട്ബോളിന്റെ സീൻ മാറും!!

സൂപ്പർ ലീഗ് കേരള ആദ്യ സീസൺ ഫികചറുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 7ന് ആകും കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചി മലപ്പുറം എഫ് സിയെ നേരിടും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം നടക്കുക. സെപ്റ്റംബർ 7ന് രാത്രി 7 മണിക്കാവും കിക്കോഫ്.

ഫസലു റഹ്മാൻ മലപ്പുറം എഫ് സിക്ക് ഒപ്പം പരിശീലനത്തിൽ

ആകെ നാലു വേദികളിലാണ് ആദ്യ സൂപ്പർ ലീഗ് കേരള സീസൺ മത്സരങ്ങൾ നടക്കുക. കോഴിക്കോട് ഇഎംഎസ് കോപ്പറേഷൻ സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ നായർ സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം, മലപ്പുറം ജില്ലാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം എന്നിവയാകും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിലെ വേദികൾ.

ആകെ 6 ടീമുകളാണ് ആദ്യ സൂപ്പർ ലീഗ് കേരള സീസണൽ മത്സരിക്കുന്നത്. ഫോഴ്സ കൊച്ചി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ്, തൃശ്ശൂർ മാജിക്, കണ്ണൂർ വാരിയേഴ്സ് എന്നിവർ ഈ സീസണിൽ കിരീടത്തിനായി ഏറ്റുമുട്ടും.

എല്ലാ മത്സരങ്ങളും രാത്രി 7 മണിക്കാണ് കിക്കോഫ് എന്നത് കൂടുതൽ പ്രേക്ഷകരിലേക്ക് കളിയെത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലീഗ് ഘട്ടത്തിനുശേഷം സെമിഫൈനലുകളും ഫൈനലുകളും നടക്കും. സെമിഫൈനൽ നവംബർ അഞ്ചിനും ആറിനും നടക്കും. നവംബർ പത്തിനാകും ഫൈനൽ നടക്കുക. ഫൈനൽ മത്സരത്തിന് കൊച്ചി തന്നെയാകും വേദി. സെമി ഫൈനൽ മത്സരങ്ങൾ കോഴിക്കോടും മലപ്പുറത്തും വെച്ചാകും നടക്കുക

ഫിക്സ്ചർ’

SLK ഫിക്സ്ചർ
Credit: Anas Talks

ബെറ്റിയയെ മലപ്പുറം എഫ് സി സ്വന്തമാക്കി

സൂപ്പർ ലീഗ് കേരള ടീമായ മലപ്പുറം എഫ് സി മറ്റൊരു മികച്ച സൈനിംഗ് കൂടെ പൂർത്തിയാക്കി. മോഹൻ ബഗാനു വേണ്ടി മുമ്പ് ഐ ലീഗ് കിരീടം നേടിയ ജൊസേബ ബെറ്റിയയെ ആണ് മലപ്പുറം എഫ് സി സ്വന്തമാക്കിയത്. ഡെൽഹി എഫ് സിക്ക് ആയാണ് അവസാനം ബെറ്റിയ കളിച്ചത്. മോഹൻ ബഗാൻ വിട്ട ശേഷം രാജസ്ഥാൻ യുണൈറ്റഡ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പഞ്ചാബ് എഫ് സി എന്നിവർക്ക് ആയും അദ്ദേഹം കളിച്ചിട്ടുണ്ട്.

മോഹൻ ബഗാൻ ഐ ലീഗ് കിരീടം നേടിയ സീസണിൽ മോഹൻ ബഗാനും വേണ്ടി 9 അസിസ്റ്റും മൂന്ന് ഗോളുകളും നേടിയ താരമാണ് ബെറ്റിയ. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ബെറ്റിയ മലപുറം എഫ് സിയുടെ പ്രധാന താരമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന്ഹ്. 33കാരനായ താരം മുൻ റയൽ സോസിഡാഡ് താരമാണ്.

മുൻ ഐ ലീഗ് ഗോൾഡ് ബൂട്ട് വിന്നർ പെഡ്രോ മാൻസി മലപ്പുറം എഫ് സിയിൽ

മുൻ ചെന്നൈ സിറ്റി സ്ട്രൈക്കർ ആയ പെഡ്രോ
മാൻസിയെ സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി സ്വന്തമാക്കി. ഇന്ന് ഈ സൈനിംഗ് പൂർത്തിയാക്കിയതായി മലപ്പുറം എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാനമായി രാജസ്ഥാൻ യുണൈറ്റഡിൽ ആയിരുന്നു താരം കളിച്ചിരുന്നത്. മൊഹമ്മദൻസ്, ബെംഗളൂരു യുണൈറ്റഡ് എന്നിവർക്കായും മുൻ സീസണുകളിൽ കളിച്ചിട്ടുണ്ട്.

ചെന്നൈ സിറ്റിക്കായി മുമ്പ് ഗോളടിച്ചു കൂട്ടിയ സ്ട്രൈക്കർ ആണ് പെട്രോ മാൻസി. ചെന്നൈ സിറ്റി ഐ ലീഗ് കിരീടം നേടിയ സീസണിൽ ഐ ലീഗിലെ ടോപ് സ്കോറർ ആയിരുന്നു മാൻസി. 35കാരനായ താരം 25 ഗോളുകളാണ് ചെന്നൈ സിറ്റിക്കു വേണ്ടി അന്ന് അടിച്ചു കൂട്ടിയത്. ആ സീസണിലെ ഐ ലീഗിലെ മികച്ച കളിക്കാരനും മാൻസി ആയിരുന്നു.

റിസ്വാൻ അലിയെ മലപ്പുറം എഫ് സി സ്വന്തമാക്കി

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം റിസ്വാൻ അലി ഇനി സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സിയിൽ. വിംഗറെ സ്വന്തമാക്കിയതായി മലപ്പുറം എഫ് സി ഇന്ന് ഔദ്യോഗികമായി അറിയിച്ചു. അവസാന സീസണിൽ കേരള യുണൈറ്റഡിനായാണ് 27കാരനായ താരം കളിച്ചത്. അവർക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിരുന്നു.

മിഡ്‌ഫീൽഡറായ താരം ഗോകുലം കേരള, ചെന്നൈ സിറ്റി, കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് , സൗത്ത് യുണൈറ്റഡ് ബാംഗ്ലൂർ, സിറ്റി അത്ലറ്റികോ കൊൽക്കത്ത എന്നീ പ്രമുഖ ടീമുകൾക്ക് വേണ്ടി മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്.

കണ്ണൂർ യൂണിവേഴ്സിറ്റി ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച് 2018 ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടൂർണമെന്റിൽ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ മോംഗിലും സൂപ്പർ ലീഗ് കേരള കളിക്കാൻ എത്തുന്നു

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം വിക്ടർ മോംഗിലും സൂപ്പർ ലീഗ് കേരളയിലേക്ക് എന്ന് റിപ്പോർട്ട്. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി വിക്ടർ മോംഗിലിനെ സ്വന്തമാക്കുന്നതിന് അടുത്താണ്‌.
30കാരനായ താരം രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ്. വിക്ടർ മോംഗിൽ ബ്ലാസ്റ്റേഴ്സിനായി 2022-23 സീസണിൽ 19 മത്സരങ്ങൾ കളിച്ചിരുന്നു.

വിക്ടർ മോംഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കവെ

സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് മോംഗിൽ തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.

മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം കളിച്ചു കൊണ്ട് ഇന്ത്യയിലേക്ക് തിരികെ വന്നു. അതിനു ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.

മലപ്പുറം എഫ് സി ഇതിനകം അനസ് എടത്തൊടിക, ഫസലു റഹ്മാൻ, മിഥുൻ എന്നിവരുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിശീലകനായി അവർ ജോൺ ഗ്രിഗറിയെയും എത്തിച്ചിട്ടുണ്ട്.

ഫസലു റഹ്മാൻ ഇനി മലപ്പുറം എഫ് സിയിൽ

മലപ്പുറം സ്വദേശിയും മുമ്പ് കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടത്തിൽ പ്രധാനിയുമായിരുന്ന ഫസലു റഹ്മാൻ ഇനി മലപ്പുറം എഫ് സിയിൽ. ഫലസു റഹ്മാന്റെ ട്രാൻസ്ഫർ മലപ്പുറം എഫ് സി ഔദ്യോഗികമായി പൂർത്തിയാക്കി. അവസാനം ഡെൽഹി എഫ് സിക്ക് ആയാണ് കളിച്ചത്. അതിനു മുമ്പ് മൊഹമ്മദൻസിന്റെ താരമായിരുന്നു.

ഫസലു റഹ്മാൻ സന്തോഷ് ട്രോഫി കിരീടവുമായി

താരം മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. അവർക്ക് ഒപ്പം കേരള പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്. 29കാരനായ ഫസലു സാറ്റ് തിരൂരിനായും കളിച്ചിട്ടുണ്ട്. ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു സാറ്റ് തീരൂരിനു വേണ്ടി ബൂട്ടുകെട്ടി തന്നെ ആയിരിന്നു കളി തുടങ്ങിയത്. മലപ്പുറം താനൂർ സ്വദേശിയാണ് ഫസ്‌ലു.

സാറ്റ് തീരൂരിനു വേണ്ടി താരം മൂന്ന് സീസണുകളിൽ കേരള പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. ബാംഗ്ലൂർ സൂപ്പർ ഡിവിഷൻ ചാമ്പ്യൻസ് ആയ ഓസോൺ എഫ് സിയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു. മുമ്പ് ത്രിപുര ലീഗിൽ എഗിയോ ചാലോക് ആയി കളിക്കുകയും അവിടെ ലീഗിലെ ടോപ് സ്‌കോറർ ആവുകയും ചെയ്തു. ഫസലുവിനു മുമ്പ് ത്രിപുര സന്തോഷ് ട്രോഫി ടീമിലും കളിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അന്ന് സന്തോഷ് ട്രോഫിയിൽ രണ്ടു ഗോളുകൾ ഫസ്‌ലു ത്രിപുരയ്ക്കു വേണ്ടി നേടുകയും ചെയ്തു.

സന്തോഷ് ട്രോഫി താരം മിഥുൻ മലപ്പുറം എഫ് സിയിൽ

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുള്ള ഗോൾ കീപ്പർ മിഥുൻ ഇനി മലപ്പുറം എഫ് സിയിൽ. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി താരത്തെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. എസ് ബി ഐ താരവുമായി ഒരു വർഷത്തെ കരാർ മലപ്പുറം എഫ് സി ഒപ്പുവെച്ചു‌.

മിഥുൻ കേരള ടീമിന്റെ ജേഴ്സിയിൽ

31 വയസ്സുകാരനായ, കണ്ണൂർ സ്വദേശി മുമ്പ് കേരള യുണൈറ്റഡിലും കളിച്ചിട്ടുണ്ട്. മിഥുൻ ദീർഘകാലമായി സന്തോഷ് ട്രോഫി ടീമിൽ അംഗമാണ്. 2018 സന്തോഷ് ട്രോഫി വിജയിക്കുകയും ചെയ്തു. ബിനോ ജോർജ് നയിച്ച കഴിഞ്ഞ സന്തോഷ് ട്രോഫി കേരളത്തിന്റെ ക്യാപ്റ്റൻ കൂടി ആയിരുന്നു മിഥുൻ.

സൂപ്പർ ലീഗ് കേരള കളറാകുന്നു!! അനസ് എടത്തൊടികയെ മലപ്പുറം എഫ് സി സ്വന്തമാക്കി

മുൻ ഇന്ത്യൻ സെന്റർ ബാക്ക് താരം അനസ് എടത്തൊടികയും സൂപ്പർ ലീഗ് കേരളയിലേക്ക്. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി ആണ് അനസ് എടത്തൊടികയെ സ്വന്തമാക്കുന്നത്. താരം ഈ സീസണിൽ മലപ്പുറം എഫ് സിക്ക് ഒപ്പം ഉണ്ടാകും എന്ന് ഉറപ്പാവുകയാണ്‌. അവസാനമായി കഴിഞ്ഞ സീസണ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടിയാണ് അനസ് കളിച്ചത്.

അനസ് എടത്തൊടിക മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റേഡിയമായ ഓൾഡ്ട്രാഫോർഡിൽ

2021-22 ഐ‌എസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി ഫുട്‌ബോൾ കളിച്ച 36 കാരനായ അനസ്, 2 വർഷത്തെ ഇടവേള കഴിഞ്ഞായിരുന്നു കഴിഞ്ഞ സീസണിൽ പ്രൊഫഷണൽ ഫുട്ബോളിലേക്ക് തിരികെയെത്തിയത്.

.

2021-22 സീസണിൽ ജംഷഡ്പൂർ എഫ്‌സി ഐഎസ്‌എൽ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും സീസണിൽ മൂന്ന് തവണ മാത്രമാണ് അനസിനെ ഫീൽഡ് ചെയ്തത്. അനസിന്റെ അനുഭവസമ്പത്ത് ടീമിനും യുവതാരങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് മലപ്പുറത്തിന്റെ പ്രതീക്ഷ. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾക്ക് എല്ലാം കളിച്ച താരമാണ് അനസ്. ഒരു കാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന സെന്റർ ബാക്കും ആയിരുന്നു.

Exit mobile version