മലപ്പുറം എഫ്സി – കണ്ണൂർ വാരിയേഴ്സ്, മഞ്ചേരിയിൽ ഇന്ന് സൂപ്പർ ക്ലാസിക്കോ

ആരാധകരുടെ പ്രിയ മൈതാനമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്ന് സൂപ്പർ ക്ലാസിക്കോ. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ മലപ്പുറം എഫ്സി കണ്ണൂർ വാരിയേഴ്സുമായി മാറ്റുരയ്ക്കും. കിക്കോഫ് രാത്രി 7.30 ന്. കേരള ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ മലപ്പുറവും കണ്ണൂരും ഏറെ നിർണായകമായ മത്സരത്തിനാണ് ഇന്ന് ബൂട്ടുമുറുക്കുന്നത്.

ഗോളും വിജയവും കാത്ത് അൾട്രാസ്

ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഫോഴ്സ കൊച്ചിക്ക് അവരുടെ തട്ടകത്തിൽ ഇരട്ടപ്രഹരം നൽകിയാണ് മലപ്പുറം എഫ്സി തുടങ്ങിയത്. പിന്നീട് രണ്ടു മത്സരങ്ങൾ സ്വന്തം മൈതാനത്ത് കളിച്ചെങ്കിലും വിജയമോ ഒരു ഗോളോ സ്കോർ ചെയ്യാൻ മലപ്പുറത്തിന് കഴിഞ്ഞില്ല. കാലിക്കറ്റ് എഫ്സിയോട് മൂന്ന് ഗോളിന് തകർന്നപ്പോൾ തൃശൂർ മാജിക് എഫ്സിയോട് ഗോൾരഹിത സമനില വഴങ്ങി. ഫിനിഷിങ് പോരായ്മകളാണ് ടീമിനെ ഗോളിൽ നിന്നകറ്റുന്നത്.
ഐ ലീഗ് സൂപ്പർ താരം അലക്സ് സാഞ്ചസ്, ഉറൂഗ്വക്കാരൻ പെഡ്രോ മൻസി എന്നിവരെ മുന്നേറ്റനിരയിൽ കെട്ടഴിച്ചുവിട്ടാവും ഇന്ന് ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി മലപ്പുറത്തിൻ്റെ ഗോൾ ദാരിദ്ര്യത്തിന് പരിഹാരം തേടുക.

സ്പാനിഷ് താരങ്ങളായ റൂബൻ, ജോസബ എന്നിവർക്കൊപ്പം കഴിഞ്ഞ മത്സരത്തിൽ തകർത്തുകളിച്ച ബുജൈറും ഫസലുവും ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. നായകൻ അനസ് എടത്തൊടിക ഫോമിലേക്ക് ഉയർന്നതും ടീമിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ഫിനിഷിങ് കുറവുകൾ പരിഹരിച്ച് ആരാധകർ മോഹിച്ച വിജയം സമ്മാനിക്കാനാണ് ടീം ഒരുങ്ങുന്നതെന്ന് നായകൻ അനസ് എടത്തൊടിക പറഞ്ഞു. ലീഗിലെ ഏറ്റവും വലിയ ആരാധക സംഘമാണ് ‘ അൾട്രാസ് ‘ അവർ ടീമിന് നൽകുന്ന പിന്തുണ വളരെ വലുതാണ് – മുൻ ഇന്ത്യൻ താരം സൂചിപ്പിച്ചു.

കളി പിടിക്കാൻ വടക്കൻ പട

മൂന്ന് കളികളിൽ അഞ്ച് പോയൻ്റുള്ള കണ്ണൂർ നാല് പോയൻ്റുള്ള മലപ്പുറത്തെ നേരിടുമ്പോൾ തകർപ്പൻ വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറുകയാണ് വടക്കൻ പടയുടെ മോഹം. പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടുഗോൾ തിരിച്ചടിച്ച് ജയിച്ച അനുഭവം കണ്ണൂർ ടീമിന് കരുത്താകും.

മികവോടെ പന്ത് തട്ടുന്ന ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താതെയാവും സ്പാനിഷ് ബോസ് മനോലോ സാഞ്ചസ് ഇന്ന് ടീമിനെ വിന്യസിക്കുക. അജ്മൽ വല കാക്കുമ്പോൾ വികാസും അൽവാരോയും കോട്ടകെട്ടും. റിഷാദും അക്ബറും പാർശ്വങ്ങളിലൂടെ ആക്രമണം നയിക്കും. സ്പാനിഷ് താരങ്ങളായ അഡ്രിയാൻ സെർദിനെറോയും ഐസിയർ ഗോമസും ഗോളടിക്കാൻ കാത്തിരിക്കും. തകർപ്പൻ ഷോട്ടുകളും പാസുകളുമായി കാമറൂൺക്കാരൻ ലവ്സാംബ മധ്യനിര ഭരിക്കും.

തോൽവിയറിയാത്ത കുതിപ്പ് തുടരാൻ കണ്ണൂരും സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയം എന്ത് വില നൽകിയും നേടാൻ മലപ്പുറവും അൾട്രാസ് എന്ന ആരാധക കൂട്ടത്തെ സാക്ഷിനിർത്തി പോരിനിറങ്ങുന്നോൾ പയ്യനാട് സ്റ്റേഡിയം ഒരു ക്ലാസിക് കാൽപന്ത് പോരാട്ടത്തിനാവും ഇന്ന് സാക്ഷ്യം വഹിക്കുക.

തത്സമയം

മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും (ഫസ്റ്റ്) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ഗള്‍ഫ് മേഖലയിലുള്ളവർക്ക് മനോരമ മാക്സിൽ ലൈവ് സ്ട്രീമിംഗ് കാണാം.

സൂപ്പർ ലീഗ് കേരള; മലപ്പുറം തൃശ്ശൂർ പോരാട്ടം സമനിലയിൽ

മലപ്പുറം എഫ്സി – 0 തൃശൂർ മാജിക് എഫ്സി – 0

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ്സി – തൃശൂർ മാജിക് എഫ്സി മത്സരം സമനിലയിൽ പിരിഞ്ഞു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട തൃശൂർ ഇന്നലെ ആദ്യ പോയൻ്റ് സ്വന്തമാക്കി. മൂന്ന് കളിയിൽ മലപ്പുറത്തിന് നാല് പോയൻ്റുണ്ട്.

ഗോൾ കീപ്പർ സ്ഥാനത്ത് ടെൻസിൻ, മുന്നേറ്റനിരയിൽ ബുജൈർ എന്നിവരെ ആദ്യ ഇലവനിൽ കൊണ്ടുവന്നാണ് കോച്ച് ജോൺ ഗ്രിഗറി ഇന്നലെ മലപ്പുറം ഇലവനെ കളത്തിലിറക്കിയത്. സ്പാനിഷ് താരം പെഡ്രോക്കൊപ്പം ഫസലു റഹ്മാനും ആതിഥേയരുടെ മുന്നേറ്റനിരയിൽ ഇറങ്ങി. ബ്രസീൽ താരങ്ങളായ ലൂക്കാസ്, മൈൽസൺ എന്നിവരെ പ്രതിരോധം ഏൽപ്പിച്ചാണ് തൃശൂർ ടീം തന്ത്രങ്ങൾ മെനഞ്ഞത്.

തുടക്കം മുതൽ തകർത്തു കളിച്ച മലപ്പുറത്തിൻ്റെ പതിനാലാം നമ്പർ താരം ബുജൈർ പത്താം മിനിറ്റിൽ പറത്തിയ പൊള്ളുന്ന ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോകുന്നത് കണ്ടാണ് ആരാധകർ നിറഞ്ഞ മഞ്ചേരി സ്റ്റേഡിയം കളിയിലേക്ക് ഉണർന്നത്. ആദ്യ അരമണിക്കൂറിനിടെ നിർണായകമായ ഫ്രീകിക്കുകൾ നേടിയെടുക്കാൻ തൃശൂരിന് കഴിഞ്ഞെങ്കിലും രണ്ടുതവണയും ലൂക്കാസിൻ്റെ ശ്രമങ്ങൾക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നില്ല. മുപ്പത്തി അഞ്ചാം മിനിറ്റിൽ തൃശൂർ നായകൻ സി കെ വിനീതിന് തുറന്ന അവസരം കൈവന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ പന്തിലേക്ക് ഓടിയെത്താൻ മുൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. നാല്പതാം മിനിറ്റിൽ മലപ്പുറത്തിൻ്റെ ശ്രമം ബാറിൽ തട്ടി തെറിച്ചതോടെ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാംപകുതിയുടെ തുടക്കം മുതൽ ഇരു സംഘങ്ങളും ഗോളിനായി ആഞ്ഞുശ്രമിച്ചതോടെ കളി ആവേശകരമായി. അൻപത്തിയേഴാം മിനിറ്റിൽ നന്നായി കളിച്ച ബുജൈറിനെ പിൻവലിച്ച് മലപ്പുറം റിസ്‌വാൻ അലിയെ കൊണ്ടുവന്നു. അഭിജിത്ത്, ജസീൽ എന്നിവരെയിറക്കി തൃശൂരും ആക്രമണത്തിന് മൂർച്ചകൂട്ടി. എഴുപത്തി ഒന്നാം മിനിറ്റിൽ തൃശൂരിൻ്റെ കോർണർ വഴിയുള്ള ആക്രമണത്തിന് ക്രോസ്സ് ബാർ വിലങ്ങായി. തുടർന്നും ഗോളിനുള്ള ശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടായെങ്കിലും റഫറി അജയ് കൃഷ്ണൻ ഫൈനൽ വിസിൽ മുഴക്കുമ്പോൾ സ്കോർ ബോർഡിൽ തെളിഞ്ഞത് മലപ്പുറം എഫ്സി – 0 തൃശൂർ മാജിക് എഫ്സി – 0. ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി കണ്ണൂർ വാരിയേഴ്സ് എഫ്സിയെ നേരിടും. കിക്കോഫ് രാത്രി 7.30 ന്.

ഇന്ന് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം തൃശ്ശൂർ പോരാട്ടം

അലകടലായ് എത്തുന്ന മലപ്പുറം എഫ്സിയുടെ ആരാധകക്കൂട്ടം ‘ അൾട്രാസിന് ‘ ഹോം ഗ്രൗണ്ടിൽ ഒരു ആവേശവിജയം സമ്മാനിക്കാനാണ് ടീം ഇന്ന് ഇറങ്ങുകയെന്ന് ഗോൾകീപ്പർ വി മിഥുൻ. മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുമ്പോൾ കേരളത്തിൻ്റെ ഇതിഹാസ ഗോൾകീപ്പർമാരിൽ ഒരാളായ മിഥുന് പ്രതീക്ഷയേറെ. ഫോർസ കൊച്ചിയെ അവരുടെ ഗ്രൗണ്ടിൽ തോല്പിച്ചുകൊണ്ടാണ് മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗിൽ അരങ്ങേറിയത്. പക്ഷേ, രണ്ടാം അങ്കത്തിൽ കാലിക്കറ്റ് എഫ്സിയോട് മൂന്ന് ഗോളിൻ്റെ തോൽവി വഴങ്ങി. അത് ഏവരെയും ഞെട്ടിച്ചു. ആ ഷോക്കിൽ നിന്ന് തിരിച്ചുകയറാനാണ് മലപ്പുറം എഫ്സി ബൂട്ട് കെട്ടുന്നത്. ആദ്യ രണ്ടു കളികളിലും സുല്ലിട്ട തൃശൂർ വിജയത്തിൽ കുറഞ്ഞ ഒന്നിലും സംതൃപ്തരാവില്ല. അതുകൊണ്ട് തന്നെ ഒരു ‘ യുദ്ധത്തിനാവും ‘ ഇന്ന് മഞ്ചേരി സ്റ്റേഡിയം സാക്ഷിയാവുക.

മഞ്ചേരി; ലക്കി ഗ്രൗണ്ട്

കണ്ണൂർക്കാരൻ മിഥുന് മഞ്ചേരി എന്നത് ഭാഗ്യമൈതാനമാണ്. ടച്ച് ലൈനിൽ വരെ കാണികളെ നിർത്തി 2022 ൽ കേരളം അവസാനമായി സന്തോഷ് ട്രോഫി ജയിക്കുന്നത് ഇവിടെ വെച്ചാണ്. ബംഗാളിൻ്റെ വമ്പ് ഷൂട്ടൗട്ടിൽ മറികടന്ന് കേരളം കിരീടം നേടുമ്പോൾ പോസ്റ്റിന് കാവൽ നിന്നത് ഈ കണ്ണൂർക്കാരൻ. 2018 ൽ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ബംഗാളിനെ തോൽപ്പിച്ച് കേരളം ദേശീയ ചാമ്പ്യന്മാർ ആവുമ്പോഴും മിഥുൻ തന്നെ ഹീറോ. അന്ന് ഷൂട്ടൗട്ടിൽ രണ്ട് ബംഗാളി കിക്കുകൾ സേവ് ചെയ്താണ് മിഥുൻ പതിറ്റാണ്ടുകൾക്കു ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടമെത്തിച്ചത്. എട്ട് തവണ കേരളത്തെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ച മിഥുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്.

*കണ്ണൂരിൻ്റെ മുത്ത്, മലപ്പുറത്തിൻ്റെ സ്വത്ത്

  • മുഴുപ്പിലങ്ങാട് ബീച്ചിലും കണ്ണൂർ എസ്എൻ കോളേജിലും കളിച്ചുതെളിഞ്ഞ മിഥുൻ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഗോൾകീപ്പറായി എത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിർണായക ഘട്ടങ്ങളിൽ ടീമിന് തുണയായി മിഥുൻ എന്ന ഗോൾകീപ്പർ ഉയിർക്കും എന്ന വിശ്വാസം. കേരള പോലീസ് താരമായിരുന്ന മുരളിയുടെ മകനായി ജനിച്ച മിഥുന് ആരാധകരുടെ ആവേശം വളരെ വേഗം തിരിച്ചറിയാൻ കഴിയും. അവരുടെ വികാരങ്ങളെ ഉൾക്കൊള്ളാൻ പറ്റും. തൃശൂർ ഘടികൾ എത്തും

ഇന്ന് മലപ്പുറം എഫ്സിയുടെ ആരാധകർ മാത്രമാവില്ല മഞ്ചേരി സ്റ്റേഡിയത്തിൽ ആരവം മുഴക്കുക. മലപ്പുറത്തിനൊപ്പം തൃശൂർ ടീമിൻ്റെയും ഹോം ഗ്രൗണ്ടാണ് മഞ്ചേരി സ്റ്റേഡിയം. ഇവിടെ നടന്ന തൃശൂർ – കണ്ണൂർ മത്സരത്തിന് നിരവധി തൃശൂർ ഘടികൾ എത്തിയിരുന്നു. കൂടുതൽ കരുത്തോടെ അവർ വീണ്ടും നാളെ ഗ്യാലറിയിൽ ഉണ്ടാവും. ക്ലാസിക് പോരാട്ടത്തിൻ്റെ ടിക്കറ്റ് ഇന്നലെ ഉച്ചയോടെ തന്നെ 60 ശതമാനം വിറ്റുതീർന്നിട്ടുണ്ട്.

ഇനിയുമുണ്ട് ടിക്കറ്റ്

ഗ്യാലറി ടിക്കറ്റ് പരിമിതമാണ് എങ്കിലും
പേടിഎം വഴി ഇനിയും ലഭ്യമാണ്. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്. കളികളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ. വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്സിലും മഹീന്ദ്ര സൂപ്പർ ലീഗ് മത്സരങ്ങൾ കാണാം.

മലബാർ ഡർബി കാലിക്കറ്റിന് സ്വന്തം, മലപ്പുറത്ത് ചെന്ന് തകർപ്പൻ ജയം

സൂപ്പർ ലീഗ് കേരളയിലെ ആദ്യ മലബാർ ഡർബിയിൽ കാലിക്കറ്റ് എഫ് സി സ്വന്താമാക്കി. ഇന്ന് മലപ്പുറം മഞ്ചേരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. കാലിക്കറ്റ് എഫ് സിയുടെ സീസണിലെ ആദ്യ വിജയമാണിത്. ഇരട്ട ഗോളുമായി ഗനി ആണ് കാലിക്കറ്റിന്റെ ഹീറോ ആയത്.

മത്സരത്തിൽ 22ആം മിനുട്ടിൽ മലയാളി താരം ഗനി നിഗം ആണ് കാലിക്കറ്റിന് ലീഡ് നൽകിയത്. നല്ല ചിപ്പ് ഫിനിഷിലൂടെ ആയിരുന്നു ഗനിയുടെ ഗോൾ. ആദ്യ പകുതിയിൽ 1-0ന്റെ ലീഡ് നിലനിർത്താൻ കാലിക്കറ്റിനായി. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ കാലിക്കറ്റ് ലീഡ് ഇരട്ടിയാക്കി.

ഡിഫൻസിലെ ഒരു അബദ്ധം മുതലെടുത്ത് ബെൽഫോർട്ട് പന്ത് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0. മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ ഗനി വീണ്ടും ഗോൾ നേടിയതോടെ കാലിക്കറ്റ് ജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ കാലിക്കറ്റിന് 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് ആയി. മലപ്പുറത്തിന് 3 പോയിന്റുമാണുള്ളത്.

ഇന്ന് സൂപ്പർ ലീഗ് കേരളയിൽ മലബാർ ഡർബി

കേരള ഫുട്ബോളിലെ മഹത്തായ രണ്ട് സാമ്രാജ്യങ്ങളാണ് കോഴിക്കോടും മലപ്പുറവും. ആരാധകക്കരുത്തിലും താരസമ്പത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് പ്രദേശങ്ങൾ. മഹീന്ദ്ര സൂപ്പർ ലീഗ്‌ കേരളയിൽ ഇരുദേശങ്ങളെയും പ്രതിനിധീകരിക്കുന്നത്   മലപ്പുറം എഫ്സിയും കലിക്കറ്റ്‌ എഫ്‌സിയും. ഇവർ തമ്മിലുള്ള മലബാർ ഡർബിക്ക്‌ ഇന്ന് മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം സാക്ഷിയാകും.

രാത്രി ഏഴിനാണ്‌ പെരുംപോരാട്ടത്തിൻ്റെ കിക്കോഫ്. മൈതാനത്തെ  വീറിനൊപ്പം ഗ്യാലറിയിലും വാശിനുരയുമെന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്, ആരാധകരെ ത്രസിപ്പിക്കുന്നത്. 

ഇരുടീമുകൾക്കും വമ്പൻ ഫാൻ ബെയ്സുള്ളതിനാൽ ​ഗാലറി നിറഞ്ഞൊഴുകും. ടിക്കറ്റുകളുടെ വിൽപ്പന ഓൺലൈനിലും ഓഫ് ലൈനിലും തകർക്കുകയാണ്. 

ഹോം ടീമായ മലപ്പുറം എഫ്സിയുടെ ആരാധക സംഘം ‘അൾട്രാസ്‌ ’   മത്സരത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തുന്നത്‌. സർപ്രൈസ് ആഘോഷങ്ങളും ഗ്യാലറിയിൽ നടക്കുമെന്ന് ഉറപ്പ്. കാണികളെ എത്തിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഉൾപ്പെടെ  ഏർപ്പെടുത്തിയിട്ടുണ്ട്‌ അൾട്രാസ്.  

മലപ്പുറം എഫ്‌സി സ്വന്തം തട്ടകത്തിൽ ആദ്യ കളിക്കിറങ്ങുമ്പോൾ അതിനെ അവിസ്മരണീയമാക്കാനാണ് ‘ അൾട്രാസ്‌ ‘ പദ്ധതിയിടുന്നത്. 

കലൂർ സ്‌റ്റേഡിയത്തിൽ നടന്ന മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ ഉദ്‌ഘാടന മത്സത്തിൽ മലപ്പുറവും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ സാക്ഷിയാവാനായി പതിനായിരക്കണക്കിന് സാധാരണക്കാർ പോലും മലപ്പുറത്ത് നിന്ന് കൊച്ചിയിൽ എത്തി. അവർ കൂടുതൽ കരുത്തോടെ ഇന്ന് പയ്യനാട് ഉണ്ടാവും. ‘ബീക്കൺസ്‌ ബ്രിഗേഡ്‌ ’ എന്ന പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ് എഫ്സിയുടെ ആരാധകപ്പടയും ചില്ലറക്കാരല്ല. അവരും വനിതാ ആരാധകരെ ഉൾപ്പടെ ആയിരങ്ങളെ ഗ്യാലറിയിൽ എത്തിക്കും.

 വമ്പും കൊമ്പുമയി ഇറങ്ങിയ ഫോഴ്‌സ കൊച്ചിയെ അവരുടെ തട്ടകത്തിൽ രണ്ടുഗോളുകൾക്ക് കശാപ്പ് ചെയ്താണ് മലപ്പുറം എഫ്സി സൂപ്പർ ലീഗ് കേരളയിൽ പൂജകുറിച്ചത്. രണ്ടാം മത്സരവും ജയിച്ച് പോയൻ്റ് പട്ടികയിൽ പോൾ പോസിഷനിൽ തുടരാനാവും ഇന്ത്യൻ താരം അനസ് എടത്തൊടിക നയിക്കുന്ന മലപ്പുറംപടയുടെ ലക്ഷ്യം.

ഇംഗ്ലീഷ് കോച്ച് ജോൺ ഗ്രിഗറി തന്ത്രങ്ങൾ ഒരുക്കുന്ന മലപ്പുറം എഫ്‌സിയിൽ നാട്ടുകാർക്ക് പ്രിയങ്കരായ മിഥുൻ, ഫസലു, റിസ്വാൻ അലി, അജയ്, ജാസിം തുടങ്ങിയവർ ബൂട്ടുകെട്ടുന്നു. ഒപ്പം ഐ ലീഗ് സ്റ്റാർ അലക്സ് സാഞ്ചസ്, ബാർബോസ തുടങ്ങിയ വിദേശ താരങ്ങളും പറന്നുകളിക്കും. 

യൂറോപ്യൻ ഫുട്ബോളിൻ്റെ പരിചയസമ്പത്തുള്ള ഇയാൻ ആൻഡ്രൂ ഗിലാൻ ഒരുക്കുന്ന കാലിക്കറ്റ് എഫ്സി ആദ്യമത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനോട് 1-1 ന് സ്വന്തം ഗ്രൗണ്ടിൽ സമനില  വഴങ്ങിയിരുന്നു. കിരീട നേട്ടത്തിലേക്ക് കണ്ണെറിയുന്ന മലബാറിൻ്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ടീമിന് രണ്ടാം മത്സരം ജയിക്കത്തെ വയ്യ. അതിനാൽ പയ്യനാട്ടെ യുദ്ധം ജയിക്കാൻ എല്ലാ പടക്കോപ്പുകളും അവർ പുറത്തെടുക്കും. കേരളത്തിൻ്റെ സന്തോഷ് ട്രോഫി നായകൻ ജിജോ ജോസഫ് നായകൻ്റെ ആം ബാൻഡ് അണിയുന്ന ടീമിൽ വിശാൽ, ഹക്കു, ഗനി, ബ്രിട്ടോ, അഷ്റഫ് തുടങ്ങിയ നാട്ടുകരുത്തും പടവെട്ടും. വിദേശതാരങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്ബോളിൻ്റെ നഴ്സറിയായ നോർത്ത് ഈസ്റ്റ് ബൂട്ടുകളും ടീമിൻ്റെ വജ്രായുധങ്ങളാണ്.  

ഒളിമ്പ്യൻ റഹ്മാൻ, എൻ എം നജീബ്, പ്രേംനാഥ് ഫിലിപ്പ്, സേതുമാധവൻ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ഓർമ്മകൾ കരുത്താക്കി കാലിക്കറ്റ് എഫ്സി പടക്കളത്തിൽ ഇറങ്ങുമ്പോൾ മലപ്പുറം എഫ്സിക്കുമുണ്ട് അതിനൊപ്പം നിൽക്കുന്ന പാരമ്പര്യം. ഇന്ത്യക്കും പാക്കിസ്ഥാനും കളിച്ച മൊയ്തീൻ കുട്ടിമാർ, എം ആർ സി അബൂബക്കറും കൊറ്റനും കുഞ്ഞനും. ഒപ്പം ശറഫലിയും ജാബിറും നയിച്ച പോരാട്ടങ്ങളും മലപ്പുറം എഫ്സിക്കും കരുത്താവും.  ഭൂത – വർത്തമാന – ഭാവി ജീവിതങ്ങൾ ഫുട്ബോളിൽ കോർത്തുവെച്ച രണ്ടു ദേശങ്ങൾ നാളെ ഉത്രാടനാളിൽ മുഖാമുഖം നിൽക്കുമ്പോൾ അതിനായി പ്രകൃതി പോലും മഴമാറ്റി വെളിച്ചം പ്രസരിപ്പിച്ച് കാത്തിരിക്കുന്നു. ഒപ്പം ആയിരക്കണക്കിന് ആരാധകരും. 

…..

പേടിഎംവഴിയാണ്‌ മത്സരത്തിൻ്റെ ടിക്കറ്റ് ബുക്കിങ്‌. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ ലഭ്യമാണ്.

മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ, വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ലഭിക്കും

ഔദ്യോഗിക പ്രഖ്യാപനം വന്നു, മലപ്പുറം എഫ് സിയുടെ സഹ ഉടമയായി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബായ മലപ്പുറം എഫ്‌സിയിൽ ഓഹരികൾ സ്വന്തമാക്കി. ഇന്ന് മലപ്പുറം എഫ് സി തന്നെ ഔദ്യോഗികമായി സഞ്ജു ക്ലബിന്റെ ഭാഗമായതായി പ്രഖ്യാപിച്ചു. ഉദ്ഘാടന സീസൺ വിജയത്തോടെ ആരംഭിച്ച മലപ്പുറം എഫ് സിക്ക് സഞ്ജുവിന്റെ വരവ് കൂടുതൽ ഊർജ്ജം നൽകും.

മലപ്പുറം എഫ്‌സി ലീഗിലെ ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ തോൽപ്പിച്ചിരുന്നു. ഇനി രണ്ടാം മത്സരത്തിൽ കാലിക്കറ്റ് എഫ് സിയെ നേരിടാൻ ഇരിക്കുകയാണ്.

സൂപ്പർ ലീഗ് കേരളയ്ക്ക് ഇപ്പോൾ തന്നെ നിരവധി സെലിബ്രിറ്റി ഉടമകളുണ്ട്. നടൻ പൃഥ്വിരാജ് ഫോഴ്സാ കൊച്ചിയുടെ ഉടമയാണ്, നടൻ ആസിഫ് അലി കണ്ണൂർ വാരിയേഴ്സിൻ്റെ സഹ ഉടമയാണ്. നിവിൻ പോളി തൃശ്ശൂർ മാജികിന്റെ ഭാഗമാണ്. ബേസിൽ ജോസഫ് കാലിക്കറ്റ് എഫ് സിയുടെ ബ്രാൻഡ് അംബാസിഡറുമാണ്.

മലപ്പുറം മാസ്സ്! സൂപ്പർ ലീഗ് കേരള ചരിത്രത്തിലെ ആദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചിയെ വീഴ്ത്തി

സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലെ ആദ്യ വിജയം മലപ്പുറം എഫ് സിക്ക് സ്വന്തമാക്കി. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചിയെ നേരിട്ട മലപ്പുറം എഫ് സി എതിരില്ലാത്തരണ്ടു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ മലപ്പുറം രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ആദ്യ ഗോൾ ആഘോഷിക്കുന്ന പെഡ്രോ മാൻസി

കളി ആരംഭിച്ച് നടത്തിയ ആദ്യ ആക്രമണം തന്നെ ഗോളായി മാറി. വലതു വിംഗിൽ നിന്ന് നന്ദു കൃഷ്ണ നൽകിയ ക്രോസ് മാൻസി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഫോഴ്സ ഗോൾ കീപ്പർ സുഭാഷിശിന് പന്ത് വലയിൽ പതിക്കുന്നത് നോക്കി നിൽക്കാനെ ആയുള്ളൂ.

ഇതിനു ശേഷം ഫോഴ്സ കൊച്ചി അറ്റാക്കുകൾ നടത്തി എങ്കിലും കൃത്യമായ എൻഡ് പ്രൊഡക്ട് അവരിൽ നിന്ന് ഉണ്ടായില്ല‌. അർജുൻ ജയരാജിന്റെ ഒരു ഷോട്ട് മിഥുൻ അനായാസം സേവ് ചെയ്തു. നിജോ ഗിൽബേർട്ടിന്റെ രണ്ട് ലോംഗ് റേഞ്ച് ശ്രമങ്ങൾ ടാർഗറ്റിൽ എത്തിയതുമില്ല.

39ആം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ മലപ്പുറം എഫ് സി ലീഡ് ഇരട്ടിയാക്കി. ബേറ്റിയ ബോക്സിലേക്ക് നൽകിയ ഒരു ക്രോസ് മാൻസി ഗോൾ വലക്ക് സമാന്താരമായി ഹെഡ് ചെയ്തു. ഒരു ഡൈവിംഗ് ഫിനിഷിലൂടെ ഫസലുറഹ്മാൻ പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാനം ഒമ്രാനു മുന്നിൽ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ഫോഴ്സ കൊച്ചി ഡിഫൻഡർക്ക് പന്ത് ടാർഗറ്റിൽ എത്തിക്കാൻ ആയില്ല.

രണ്ടാം പകുതിയിലും ഫോഴ്സ കൊച്ചിക്ക് മലപ്പുറം എഫ് സിയുടെ മികവിലേക്ക് എത്താൻ ആയില്ല. വലിയ സമ്മർദ്ദം ഇല്ലാതെ തന്നെ വിജയം ഉറപ്പിക്കാൻ മലപ്പുറം എഫ് സിക്ക് ആയി.

ആദ്യ പകുതിയിൽ ഫോഴ്സ കൊച്ചിയുടെ വലയിൽ 2 അടിച്ച് മലപ്പുറം എഫ് സി

സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ മലപ്പുറം എഫ് സി ഫോഴ്സ കൊച്ചിക്ക് എതിരെ രണ്ടു ഗോളിന് മുന്നിൽ നിൽക്കുന്നു. മത്സരത്തിന്റെ നാലാം മിനുട്ടിൽ പിറന്ന ഗോളാണ് മലപ്പുറം എഫ് സിക്ക് ലീഡ് നൽകിയത്.

ആദ്യ ഗോൾ ആഘോഷിക്കുന്ന പെഡ്രോ മാൻസി

കളി ആരംഭിച്ച് നടത്തിയ ആദ്യ ആക്രമണം തന്നെ ഗോളായി മാറി. വലതു വിംഗിൽ നിന്ന് നന്ദു കൃഷ്ണ നൽകിയ ക്രോസ് മാൻസി ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ഫോഴ്സ ഗോൾ കീപ്പർ സുഭാഷിശിന് പന്ത് വലയിൽ പതിക്കുന്നത് നോക്കി നിൽക്കാനെ ആയുള്ളൂ.

ഇതിനു ശേഷം ഫോഴ്സ കൊച്ചി അറ്റാക്കുകൾ നടത്തി എങ്കിലും കൃത്യമായ എൻഡ് പ്രൊഡക്ട് അവരിൽ നിന്ന് ഉണ്ടായില്ല‌. അർജുൻ ജയരാജിന്റെ ഒരു ഷോട്ട് മിഥുൻ അനായാസം സേവ് ചെയ്തു. നിജോ ഗിൽബേർട്ടിന്റെ രണ്ട് ലോംഗ് റേഞ്ച് ശ്രമങ്ങൾ ടാർഗറ്റിൽ എത്തിയതുമില്ല.

39ആം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ മലപ്പുറം എഫ് സി ലീഡ് ഇരട്ടിയാക്കി. ബേറ്റിയ ബോക്സിലേക്ക് നൽകിയ ഒരു ക്രോസ് മാൻസി ഗോൾ വലക്ക് സമാന്താരമായി ഹെഡ് ചെയ്തു. ഒരു ഡൈവിംഗ് ഫിനിഷിലൂടെ ഫസലുറഹ്മാൻ പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാനം ഒമ്രാനു മുന്നിൽ ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ഫോഴ്സ കൊച്ചി ഡിഫൻഡർക്ക് പന്ത് ടാർഗറ്റിൽ എത്തിക്കാൻ ആയില്ല.

ഫോഴ്സ കൊച്ചി vs മലപ്പുറം എഫ് സി: സൂപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിലെ ലൈനപ്പുകൾ പ്രഖ്യാപിച്ചു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരം ഇന്ന് 2024 സെപ്റ്റംബർ 7 ന് കൊച്ചി ജവഹർലാൽ നെഹ്‌റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്‌. മലപ്പുറം എഫ്‌സിയും ഫോഴ്സ കൊച്ചിയും തമ്മിലാണ് മത്സരം.

മലപ്പുറം എഫ് സി കോച്ച് ജോൺ ഗ്രിഗറി കലൂരിൽ

### ഫോഴ്സ കൊച്ചി ലൈനപ്പ്:
ഗോൾകീപ്പർ സുഭാശിഷ് ​​റോയ് ചൗധരി (സി) നയിക്കുന്ന ഫോഴ്സ കൊച്ചി, ടുണീഷ്യൻ ഡിഫൻഡർ ഡിസിരി ഒമ്രാൻ, ബ്രസീലിൽ നിന്നുള്ള മിഡ്‌ഫീൽഡ് മാസ്‌ട്രോ റാഫേൽ അഗസ്‌റ്റോ സാൻ്റോസ് ഡാസിൽവ എന്നിവരടങ്ങുന്ന മികച്ച മധ്യനിരയെയും ഡിഫൻസീവ് ലൈനപ്പിനെയും ആശ്രയിക്കും. ഫോർവേഡ് സാൽ അനസ് ആക്രമണത്തിന് നേതൃത്വം നൽകും, അതേസമയം പ്രാദേശിക പ്രതിഭകളായ മുഹമ്മദ് നൗഫൽ കെ, നിജോ ഗിൽബെർട്ട് എന്നിവരും ടീമിൽ ഉണ്ട്.

### മലപ്പുറം എഫ് സി ലൈനപ്പ്:
വെറ്ററൻ ഡിഫൻഡർ അനസ് എടത്തൊടിക ക്യാപ്റ്റനായ മലപ്പുറം എഫ് സിയുടെ സ്ക്വാഡ്, പ്രാദേശികവും അന്തർദേശീയവുമായ കളിക്കാരുടെ ഇടകലർന്ന് ശക്തമാണ്. സ്പാനിഷ് , മിഡ്ഫീൽഡർ ജോസെബ ബെയ്റ്റിയ, ഫോർവേഡ് പെഡ്രോ ഹാവിയർ എം എന്നിവർ ആക്രമണത്തിൽ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റൂബൻ ഗാർസെസ് സോബ്രേവിയ (സ്‌പെയിൻ), ഗുർജീന്ദർ കുമാർ എന്നിവരുടെ ശക്തമായ പ്രതിരോധത്തിന് പിറകിൽ മിധുൻ വി ഗോൾകീപ്പറായി വല കാക്കും.

### പ്രധാന കളിക്കാർ:

  • ഫോഴ്സ കൊച്ചി: റാഫേൽ അഗസ്റ്റോ (ബ്രസീൽ), ഡിസിരി ഒമ്രാൻ (തുണീഷ്യ)
  • മലപ്പുറം എഫ് സി: ജോസെബ ബെയ്‌റ്റിയ (സ്പെയിൻ), പെഡ്രോ ഹാവിയർ എം (സ്പെയിൻ)
  • ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 8:00 PM-നാണ് കിക്ക്-ഓഫ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ലൈനപ്പ്:

Forca Kochi FC Lineup:
Goalkeeper: Subhasish Roy Chowdhury (C)
Defenders: Muhammed Noufal K, Dziri Omran (Tunisia), Ameen, Nithin Madhu (U-23)
Midfielders: Said Mohamed Nidhal (Tunisia), Nijo Gilbert, Asif Kottayil, Arjun Jayaraj, Raphael Augusto Santos Da Silva (Brazil)
Forward: Sal Anas (U-23)

Substitutes:
– Ajay Alex (DF), Arunlal M (MF), Jaganath (DF, U-23), Sreenath M (MF), Anurag PV (MF), Hajmal S (GK), Lijo K (FW), Remith PK (DF, U-23), Jesil Muhammed (DF, U-23)

Malappuram FC Lineup:
-Goalkeeper: Midhun V
Defenders: Nandu Krishna P (U-23), Gurjinder Kumar, Ruben Garces Sobrevia (Spain), Anas Edathodika (C)
Midfielders: Joseba Beitia (Spain), Ajay Krishnan (U-23), Aitor Aldalur Aguirrezabala (Spain)
-Forwards Riswanali Edakkavil, Pedro Javier M (Spain), Faslurahman Methukayil

Substitutes:
– Saurav Gopalkrishnan (DF), Muhammed Jasim (MF, U-23), Alejandro Sanchez Lopez (FW, Spain), Sergio Barboza Junior (MF, Brazil), Miit Adekar (MF), Bujair Valiyattu (FW), Muhammed Nisham A (MF), Muhammed Sinan Mirdas Abbas (GK, U-23), George D Souza (DF)

കേരളത്തിന്റെ സൂപ്പർ ലീഗ് ഇന്ന് ആരംഭിക്കും!! ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചി vs മലപ്പുറം എഫ് സി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര സൂപ്പർ ലീഗ് കേരള (SLK) യുടെ ആദ്യ സീസൺ ഇന്ന്, സെപ്റ്റംബർ 7, 2024 ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചി, മലപ്പുറം എഫ്‌സി എന്നിവർ തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ആരംഭിക്കുന്നു. 7 PM ന് ആരംഭിക്കുന്ന മത്സരം Hotstar OTT, Star Sports First എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.

കേരള ഫുട്‌ബോൾ അസോസിയേഷൻ അവതരിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള പ്രഥമ സീസണിൽ ആറ് ഫ്രാഞ്ചൈസി ടീമുകൾ ആണ് പങ്കെടുക്കുന്നത്‌. ഫോഴ്സ കൊച്ചി എഫ്‌സി, മലപ്പുറം എഫ്‌സി, കാലിക്കറ്റ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, ഒപ്പം തൃശൂർ മാജിക് എഫ്സി എന്നിവരാണ് ഇത്തവണ കളിക്കുന്നത്.

ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വലിയ പരിപാടികൾ ഇന്ന് കലൂർ സ്റ്റേഡിയത്തിൽ നടക്കും. കലാ കായിക രംഗത്തെ പ്രമുഖർ ഇന്ന് കലൂരിൽ അണിനിരക്കും.

അനസ് എടത്തൊടിക മലപ്പുറം എഫ് സിയുടെ ക്യാപ്റ്റൻ

മുൻ ഇന്ത്യൻ സെന്റർ ബാക്ക് താരം അനസ് എടത്തൊടിക മലപ്പുറം എഫ് സിയുടെ ക്യാപ്റ്റൻ ആകും. സൂപ്പർ ലീഗ് കേരള ക്ലബായ മലപ്പുറം എഫ് സി ഇന്ന് അനസ് എടത്തൊടികയെ ക്യാപ്റ്റൻ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ ലീഗ് ആരംഭിക്കാൻ ഇരിക്കെയാണ് പ്രഖ്യാപനം. ഇന്ന് മലപ്പുറം എഫ് സി സ്ക്വാഡും പ്രഖ്യാപിച്ചു.

https://twitter.com/malappuram_fc/status/1832047431619625464?t=-zwrFAuYsR5QEcKs0LIxDQ&s=19

അനസിന്റെ അനുഭവസമ്പത്ത് ടീമിനും യുവതാരങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് മലപ്പുറത്തിന്റെ പ്രതീക്ഷ. മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ടീമുകൾക്ക് എല്ലാം കളിച്ച താരമാണ് അനസ്. ഒരു കാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ പ്രധാന സെന്റർ ബാക്കും ആയിരുന്നു.

.

https://twitter.com/malappuram_fc/status/1832010459568058699?t=q60up1-dnZq-O8eh6rhPUg&s=19
മലപ്പുറം എഫ് സി സ്ക്വാഡ്

സീൻ മാറും!! സഞ്ജു സാംസൺ മലപ്പുറം എഫ്‌സിയുടെ ഉടമയാകുന്നു!!

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സൂപ്പർ ലീഗ് കേരളയിലെ ക്ലബ്ബായ മലപ്പുറം എഫ്‌സിയിൽ ഓഹരികൾ സ്വന്തമാക്കി തൻ്റെ കായിക പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നു. മലപ്പുറം എഫ്‌സി ഉദ്ഘാടന സീസണിന് തയ്യാറെടുക്കുമ്പോൾ, അവരുടെ ഉടമസ്ഥതയിലേക്കുള്ള സഞ്ജു സാംസന്റെ വരവ് ക്ലബ്ബിന് കൂടുതൽ ഊർജ്ജം നൽകു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.

സെപ്തംബർ 7ന് മലപ്പുറം എഫ്‌സി, ഫോഴ്സാ കൊച്ചിയുമായി സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടാൻ ഇരിക്കുകയാണ്‌. സൂപ്പർ ലീഗ് കേരളയ്ക്ക് ഇപ്പോൾ തന്നെ നിരവധി സെലിബ്രിറ്റി ഉടമകളുണ്ട്. നടൻ പൃഥ്വിരാജ് ഫോഴ്സാ കൊച്ചിയുടെ ഉടമയാണ്, നടൻ ആസിഫ് അലി കണ്ണൂർ വാരിയേഴ്സിൻ്റെ സഹ ഉടമയാണ്. സഞ്ജു സാംസൺ ഫുട്ബോൾ രംഗത്തേക്ക് ചേക്കേറിയതോടെ, കളിക്കളത്തിലും പുറത്തും ലീഗ് ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version