ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരത്തിൽ മഹമ്മദുള്ള കളിക്കില്ല

ബംഗ്ലാദേശിന്റെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ടീമിന്റെ സന്നാഹ മത്സരത്തിൽ ക്യാപ്റ്റന്‍ മഹമ്മദുള്ള കളിക്കില്ല. പുറംവേദനയാണ് കാരണമെന്നാണ് സെലക്ടര്‍ ഹബീബുള്‍ ബഷര്‍ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ലിറ്റൺ ദാസ് ആണ് ടീമിനെ നയിക്കുന്നത്.

ഒക്ടോബര്‍ 17ന് ബംഗ്ലാദേശിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍ സ്കോട്‍ലാന്‍ഡ് ആണ്. സന്നാഹ മത്സരത്തിലും ബംഗ്ലാദേശ് സ്കോട്‍ലാന്‍ഡ്, അയര്‍ലണ്ട് എന്നിവരുമായാണ് ഏറ്റുമുട്ടുന്നത്.

അരങ്ങേറ്റത്തിൽ ഹാട്രിക്കുമായി നഥാന്‍ എല്ലിസ്

ബംഗ്ലാദേശിനെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക്ക് നേടി നഥാന്‍ എല്ലിസ്. മത്സരത്തിന്റെ അവസാന ഓവറിലെ മൂന്ന് പന്തിൽ മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍, മഹേദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് എല്ലിസ് തന്റെ ഹാട്രിക്ക് നേടിയത്. എല്ലിസിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ജോഷ് ഹാസല്‍വുഡും ആഡം സംപയും ഓസ്ട്രേലിയന്‍ ബൗളര്‍മാരിൽ തിളങ്ങി.

Nathanellis

20 ഓവറിൽ 127/9 എന്ന സ്കോറാണ് ബംഗ്ലാദേശ് നേടിയത്. മഹമ്മദുള്ള 52 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് 26 റൺസും അഫിഫ് 19 റൺസും നേടി.

ആവേശപോരാട്ടത്തിൽ അവസാന ഓവറിൽ വിജയം കുറിച്ച് ബംഗ്ലാദേശ്, പൊരുതി വീണ് സിംബാബ്‍വേ

സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പര വിജയിച്ച് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 193/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് വിജയം കുറിച്ചത്. 49 പന്തിൽ 68 റൺസ് നേടിയ സൗമ്യ സര്‍ക്കാരും 28 പന്തിൽ 34 റൺസ് നേടിയ മഹമ്മദുള്ളയും ബംഗ്ലാദേശിന്റെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയപ്പോളും ഇരുവരും പുറത്തായ ശേഷം ബംഗ്ലാദേശിന്റെ നില പരുങ്ങലിലാകുകയായിരുന്നു.

18 പന്തിൽ 28 റൺസ് എന്ന നിലയിൽ ബംഗ്ലാദേശ് നില്‍ക്കുമ്പോള്‍ ഡിയോൺ മയേഴ്സിന്റെ ഓവറിൽ ഹാട്രിക്ക് ബൗണ്ടറികള്‍ നേടി ഷമീം ഹൊസൈന്‍ ആണ് കളി മാറ്റി മറിച്ചത്. 12 പന്തിൽ 13 റൺസ് എന്ന് നിലയിലേക്ക് മത്സരം വന്ന ശേഷം അനായാസം മത്സരം ബംഗ്ലാദേശ് കൈപ്പിടിയിലായി.

15 പന്തിൽ പുറത്താകാതെ 31 റൺസ് ഷമീം പുറത്താകാതെ നില്‍ക്കുകയായിരുന്നു. സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും ലൂക്ക് ജോംഗ്വേയും രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.

തിരിച്ചുവരവിൽ ശതകം, പക്ഷേ ഞെട്ടിക്കുന്ന വിരമിക്കൽ തീരുമാനവുമായി മഹമ്മുദുള്ള

ബംഗ്ലാദേശിന് വേണ്ടി തിരിച്ചുവരവിൽ ശതകം നേടിയ പ്രകടനവുമായി ആദ്യ ഇന്നിംഗ്സില്‍ പുറത്താകാതെ നിന്ന മഹമ്മുദുള്ള ഏവരെയും ഞെട്ടിച്ച് ടെസ്റ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചു. 150 റൺസ് നേടി പുറത്താകാതെ നിന്ന താരം ബംഗ്ലാദേശിന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോളാണ് ഈ പ്രഖ്യാപനം നടത്തിയത്.

ടീം മാനേജ്മെന്റിനും അംഗങ്ങള്‍ക്കും മഹമ്മുദുള്ളയുടെ പ്രഖ്യാപനം ഞെട്ടിക്കുന്ന ഒന്നായിരുന്നു. താരത്തിന്റെ തീരുമാനം പെട്ടെന്നുള്ളതാണെന്നും അത് ഔദ്യോഗികമാണോ എന്നത് വ്യക്തമല്ലെന്നുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു അംഗം വ്യക്തമാക്കിയത്.

17 മാസത്തിന് ശേഷം ആണ് മഹമ്മുദുള്ള ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നത്. തന്നെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി നിര്‍ത്തിയ കോച്ച് റസ്സൽ ഡൊമിംഗോയ്ക്കെതിരെയുള്ള വികാരവിക്ഷുബ്ധമായ തീരുമാനം ആയാണ് പൊതുവേയുള്ള വിലയിരുത്തൽ. നേരത്തെ ബംഗ്ലാദേശ് ബോര്‍ഡിനോട് മൂന്ന് ഫോര്‍മാറ്റിലും കളിക്കുവാന്‍ താല്പര്യമുണ്ടെന്നറിയിച്ച ശേഷമുള്ള താരത്തിന്റെ ഈ തീരുമാനം ഞെട്ടലോടെയാണ് ബോര്‍ഡും കാണുന്നത്.

ബംഗ്ലാദേശിന്റെ വമ്പന്‍ തിരിച്ചുവരവ്, മഹമ്മുദുള്ളയ്ക്ക് ശതകം

132/6 എന്ന നിലയിൽ നിന്ന് രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 404 റൺസ് നേടി ബംഗ്ലാദേശിന്റെ ശക്തമായ തിരിച്ചുവരവ്. ആദ്യം ലിറ്റൺ ദാസും മഹമ്മുദുള്ളയും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നേടിയ 138 റൺസിന്റെ ബലത്തിൽ ഒന്നാം ദിവസം 298/8 എന്ന നിലയിൽ അവസാനിപ്പിച്ച ബംഗ്ലാദേശിനെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ആണ് തിരിച്ച് മത്സരത്തിലേക്ക് ശക്തമായ രീതിയിലെത്തിച്ചിരിക്കുന്നത്.

അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ബംഗ്ലാദേശ് പാടുപെട്ടപ്പോള്‍ മഹമ്മുദുള്ള ശതകവും ടാസ്കിന്‍ അഹമ്മദ് അര്‍ദ്ധ ശതകവും നേടി. 134 റൺസ് കൂട്ടുകെട്ടാണ് 9ാം വിക്കറ്റിൽ ഇവര്‍ നേടിയത്. ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ മഹമ്മുദുള്ള 112 റൺസും ടാസ്കിന്‍ അഹമ്മദ് 52 റൺസുമാണ് നേടിയിട്ടുള്ളത്.

ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസത്തെ ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ 110 റൺസാണ് ബംഗ്ലാദേശ് നേടിയിട്ടുള്ളത്. ക്യാച്ചുകള്‍ കൈവിട്ട് സിംബാബ്‍വേ ഫീൽഡര്‍മാരും കാര്യങ്ങള്‍ ബംഗ്ലാദേശിന് അനുകൂലമാക്കി മാറ്റി.

ആശ്വാസ ജയം നേടി ശ്രീലങ്ക, ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത് 97 റൺസിന്

ബംഗ്ലാദേശിനെതിരെ അവസാന ഏകദിനത്തിൽ 97 റൺസിന്റെ ആശ്വാസ ജയം കരസ്ഥമാക്കി ശ്രീലങ്ക. ക്യാപ്റ്റൻ കുശൽ പെരേരയുടെയും ധനൻജയ ഡി സിൽവയുടെയും ബാറ്റിംഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 286 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 189 റൺസ് മാത്രമേ നേടാനായുള്ളു. ടീം 42.3 ഓവറിൽ ഓൾഔട്ട് ആകുകയായിരുന്നു.

പുറത്താകാതെ 55 റൺസ് നേടിയ മഹമ്മുദുള്ളയും 51 റൺസ് നേടിയ മൊസ്ദേക്ക് ഹൊസൈൻ സൈക്കത്തും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പൊരുതി നിന്നത്. ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര അഞ്ചും വനിൻഡു ഹസരംഗ, രമേശ് മെൻഡിസ് എന്നിവർ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്.

ലക്ഷ്യം വൈറ്റ് വാഷ് വിജയം, ശ്രീലങ്കയ്ക്കെതിരെ ഇതുവരെ മികച്ച പ്രകടനം ടീം എടുത്തിട്ടില്ല

ശ്രീലങ്കയ്ക്കെതിരെ ചരിത്രത്തിൽ ആദ്യമായി ഒരു പരമ്പര വിജയം സ്വന്തമാക്കി ബംഗ്ലാദേശ് തങ്ങളുടെ മുന്തിയ പ്രകടനം ഇതുവരെ എടുത്തിട്ടില്ലെന്ന് പറഞ്ഞ് മഹമ്മുദുള്ള. ഏകദിന പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്യുക എന്നതിനൊപ്പം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയെന്ന് കൂടിയാണ് അവസാന മത്സരത്തിൽ ബംഗ്ലാദേശിന്റെ ലക്ഷ്യം എന്ന് മഹമ്മുദുള്ള പറഞ്ഞു.

ബാറ്റിംഗ് ആയാലും ബൌളിംഗ് ആയാലും ഫീൽഡിംഗ് ആയാലും ബംഗ്ലാദേശ് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ടോപ് ഓർഡർ ബാറ്റിംഗ് തകർച്ചയാണ് ടീം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എന്നും മഹമ്മുദുള്ള പറഞ്ഞു. സ്ലോഗ് ഓവറുകളിലാണ് ഇപ്പോൾ ടീം റൺസ് സ്കോർ ചെയ്യുന്നതെന്നും അതിലൊരു മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും മഹമ്മുദുള്ള വ്യക്തമാക്കി.

വിക്കറ്റ് അനായാസമല്ലെങ്കിലും അത്ര മോശമല്ലായിരുന്നുവെന്നും ബംഗ്ലാദേശ് കൂടുതൽ മെച്ചപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേയ് 28നാണ് അവസാന ഏകദിനം നടക്കുക.

വെല്ലുവിളി ഏറ്റെടുക്കുവാന്‍ യുവതാരങ്ങള്‍ മുന്നോട്ട് വരണം – മഹമ്മുദുള്ള

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യിലെ കനത്ത പരാജയത്തിന് ശേഷം സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വരണമെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ മഹമ്മുദുള്ള. തമീം ഇക്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം എന്നീ മുന്‍ നിര സീനിയര്‍ താരങ്ങള്‍ ഇല്ലാതെയാണ് ബംഗ്ലാദേശ് ആദ്യ മത്സരത്തിന് ഇറങ്ങിയത്. 66 റണ്‍സിന്റെ പരാജയം ആണ് ടീം ഏറ്റുവാങ്ങിയത്.

അഫിഫ് ഹൊസന്‍, നയിം ഷെയ്ഖ് എന്നീ താരങ്ങളുടെ പ്രകടനം മത്സരത്തില്‍ നിന്ന് ബംഗ്ലാദേശിന്റെ പോസിറ്റീവ് വശങ്ങളാണ്. അരങ്ങേറ്റക്കാരന്‍ നസും അഹമ്മദും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ഈ താരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അവസരം മുതലാക്കിയത് പോലെ തന്നെ മറ്റു താരങ്ങളും മുന്നോട്ട് വരണമെന്നും മഹമ്മുദുള്ള പറഞ്ഞ്.

ഈ താരങ്ങള്‍ മികച്ച പ്രതിഭകളാണെന്നും ബംഗ്ലാദേശിനെ ഭാവിയില്‍ വലിയ വിജയങ്ങള്‍ നല്‍കുവാന്‍ സാധ്യതയുള്ള താരങ്ങളാണ് ഇവരെന്നും മഹമ്മുദുള്ള വ്യക്തമാക്കി. ചില അവസരങ്ങള്‍ ടീം സൃഷ്ടിച്ചുവെങ്കിലും അവ കൈപ്പിടിയിലൊതുക്കുവാന്‍ ടീമിന് സാധിക്കാതെ പോയതാണ് ആദ്യ മത്സരത്തില്‍ തിരിച്ചടിയായതെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട്, മഹമ്മദുള്ളയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകായയിരുന്നു.  ആദ്യ മത്സരത്തിലേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകളുമായി തിരിച്ചുവരവ് നടത്തി ബംഗ്ലാദേിനെ 300നു താഴെ പിടിച്ചുകെട്ടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടായ മഹമ്മദുള്ള-മൊസ്ദൈക്ക് ഹൊസൈന്‍ ടീമിനെ 300 കടക്കുവാന്‍ സഹായിച്ചു. ആറാം വിക്കറ്റില്‍ നേടിയ 66 റണ്‍സിന്റെ സഹായത്തോടെ ബംഗ്ലാദേശ് 50 ഓവറില്‍ നിന്ന്  330 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് നേടിയ ശേഷം ഇരുവരും അടത്തതുട്ത്ത പുറത്താകുകയായിരുന്നു. തമീം മെല്ലെ തുടങ്ങി 16 റണ്‍സ് നേടി പുറത്തായപ്പോള്‍ സൗമ്യ സര്‍ക്കാര്‍ അതിവേഗത്തിലുള്ള സ്കോറിംഗ് ആണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് സൗമ്യ സര്‍ക്കാര്‍ 42 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് 142 റണ്‍സ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ വലിയ സ്കോറിലേക്ക് ഷാക്കിബ് അല്‍ ഹസനും മുഷ്ഫിക്കുര്‍ റഹിമും കൂടി നയിക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന്‍ താഹിര്‍ ഷാക്കിബിനെയും മുഹമ്മദ് മിഥുനിനെയും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. ഷാക്കിബ് 75 റണ്‍സും മുഹമ്മദ് മിഥുന്‍ 21 റണ്‍സുമാണ് നേടിയത്.

മുഷ്ഫിക്കുര്‍ റഹിമിനെയും അധികം വൈകാതെ ദക്ഷിണാഫ്രിക്ക പുറത്താക്കി. 80 പന്തില്‍ നിന്ന് 78 റണ്‍സാണ് താരം നേടിയത്. ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കാണ് വിക്കറ്റ്. മഹമ്മദുള്ള അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതും ബംഗ്ലാദേശിനു ഗുണകരമായി മാറി. താരം 33 പന്തില്‍ നിന്ന് 46 റണ്‍സാണ് നേടിയത്. മൊസ്ദേക്ക് ഹൊസൈന്‍ 26 റണ്‍സ് നേടി പുറത്തായി

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

തമീം ഇല്ല, ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയും

ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രം. മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയുമാണ് ഈ താരങ്ങള്‍. അതേ സമയം ഓപ്പണര്‍ തമീം ഇക്ബാലിനു ലേലത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിയ്ക്കാനായില്ല. ഷാക്കിബ് അല്‍ ഹസനെ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിലനിര്‍ത്തിയപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല.

അഫ്ഗാനിസ്ഥാനില്‍ നിന്ന് എട്ട് താരങ്ങളും അേരിക്കയില്‍ നിന്ന് മുഹമ്മദ് ഖാനും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎല്‍ ലേലം ഡിസംബര്‍ 18നു ജയ്പൂരില്‍ നടക്കും.

508 റണ്‍സിനു ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്, 136 റണ്‍സുമായി മഹമ്മദുള്ള

വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 508 റണ്‍സാണ് ടീം ആദ്യ ഇന്നിംഗ്സില്‍ നേടിയത്. മഹമ്മദളുള്ളയുടെ 136 റണ്‍സിന്റെയും ഷാക്കിബ് അല്‍ ഹസന്‍(80), ലിറ്റണ്‍ ദാസ്(54) എന്നിവരുടെയും മികവിലാണ് രണ്ടാം ദിവസം ബാറ്റിംഗില്‍ ബംഗ്ലാദേശ് തിളങ്ങിയത്. ആദ്യ ദിവസം അരങ്ങേറ്റക്കാരന്‍ ഷദ്മാന്‍ ഇസ്ലാം 76 റണ്‍സുമായി മികച്ച് നിന്നിരുന്നു.

വിന്‍ഡീസിനായി ക്രെയിഗ് ബ്രാത്‍വൈറ്റ്, ജോമല്‍ വാരിക്കന്‍, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച് എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

പടുകൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്

മഹമ്മദുള്ളയുടെ ശതകത്തിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ കൂടി നേടിയപ്പോള്‍ ബംഗ്ലാദേശ് രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 471/8 എന്ന നിലയിലാണ്. 111 റണ്‍സുമായി ബാറ്റ് ചെയ്യുന്ന മഹമ്മദുള്ളയ്ക്കൊപ്പം 26 റണ്‍സുമായി തൈജുള്‍ ഇസ്ലാമാണ് കൂട്ടായി ക്രീസിലുള്ളത്.

ാക്കിബ് 8 റണ്സ് നേടിയപ്പോള്‍ ലിറ്റണ്‍ ദാസ് 54 റണ്‍സ് നേടി.

Exit mobile version