മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി മഹേല ജയവർധന തിരിച്ചെത്തി

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർദ്ധനെ ഐപിഎൽ 2025 ന് മുന്നോടിയായി മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി വീണ്ടും നിയമിക്കപ്പെട്ടു. മാർക്ക് ബൗച്ചറിന് പകരക്കാരനായാണ് ജയവർധനെ ചുമതലയേൽക്കുന്നത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ഐപിഎലിൽ അവസാന സ്ഥാനത്ത് ആയിരുന്നു മുംബൈ ഫിനിഷ് ചെയ്തത്.

ജയവർധനെ മുമ്പ് 2017 മുതൽ 2022 വരെ മുംബൈയുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരെ മൂന്ന് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചു.


“MI-യുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ്… ഞാൻ ആവേശകരമായ ഒരു വെല്ലുവിളിയാണ് കാത്തിരിക്കുന്നത്‌” ജയവർധനെ പറഞ്ഞു.

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ വിജയിക്കും എന്ന് ജയവർധന

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയെ തോല്പിച്ച് ഓസ്ട്രേലിയ പരമ്പര നേടും എന്ന് ശ്രീലങ്കൻ ഇതിഹാസം ജയവർധന. ഈ പരമ്പരയുടെ ഫലം പ്രവചിക്കൽ പ്രയാസമാണ് എന്നും പക്ഷേ ഒരു ശ്രീലങ്കൻ എന്ന നിലയിൽ, ഓസ്‌ട്രേലിയ ഈ സീരീസ് ജയിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയക്ക് 2-1ന് പരമ്പര ജയിക്കും എങ്കിലും ഇത് കഠിനമായ വിജയമായിരിക്കും. ജയവർധന പറഞ്ഞു.

ബോർഡർ ഗവാസ്കർ പരമ്പര എല്ലായ്പ്പോഴും ഒരു മികച്ച പരമ്പരയായിരിക്കും. ഇന്ത്യൻ സാഹചര്യങ്ങളും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്‌മാൻമാർ അതിനെ എങ്ങനെ നേരിടും എന്നതും ഉറ്റു നോക്കുന്നു. ഓസ്ട്രേലിയക്ക് നല്ല ബൗളിംഗ് യൂണിറ്റുണ്ട്, ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ അത് എങ്ങനെ നേരിടും. ഓരോ ടീമും എങ്ങനെ പരമ്പര എങ്ങനെ തുടങ്ങുന്നു എന്നത് നിർണായകമാകും. ഈ പരമ്പര എന്തായായാലും ആകർഷകമായിരിക്കും,” ജയവർധന പറഞ്ഞു.

Story Highlight: “I’m hoping that Australia can go all the way,” Mahela Jayawardene

ലോകകപ്പിന് ശ്രീലങ്കന്‍ ടീമിന്റെ കൺസള്‍ട്ടന്റായി മഹേല ജയവര്‍ദ്ധനേ

ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിനുള്ള ശ്രീലങ്കന്‍ ടീമിനൊപ്പം മഹേല ജയവര്‍ദ്ധനേ കൺസള്‍ട്ടന്റായി എത്തും. ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ശ്രീലങ്ക നെതര്‍ലാണ്ട്സ്, അയര്‍ലണ്ട്, നമീബിയ എന്നിവര്‍ക്കൊപ്പമാണ് കളിക്കുന്നത്. അതിൽ നിന്ന് സൂപ്പര്‍ 12ലേക്ക് രണ്ട് ടീമുകള്‍ യോഗ്യത നേടും.

മുംബൈ ഇന്ത്യന്‍സ് കോച്ചായി യുഎഇയിലുള്ള മഹേല ഒക്ടോബര്‍ 16 മുതൽ 23 വരെയാണ് ശ്രീലങ്കയ്ക്കൊപ്പം നില്‍ക്കുക. അതിന് ശേഷം ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ മെന്ററായും മഹേല ചുമതല വഹിക്കും. ടീമിന്റെ അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിൽ നടക്കുന്ന ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് മഹേല ഈ അഞ്ച് മാസത്തെ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

തെളിവുകളില്ല, ലോകകപ്പ് വാതുവെപ്പ് അന്വേഷണം ശ്രീലങ്ക നിർത്തി

2011ലെ ലോകകപ്പിൽ ഇന്ത്യയോട് ഫൈനലിൽ ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുക്കുകായായിരുന്നെന്ന ആരോപണത്തിന് പിന്നാലെ ആരംഭിച്ച അന്വേഷണം നിർത്തിവെച്ചു. ശ്രീലങ്കൻ സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണം കമ്മീഷൻ ആണ് 2011 ലോകകപ്പ് ഫൈനലിലെ തോൽവി അന്വേഷിച്ചിരുന്നത്.

എന്നാൽ മതിയായ തെളിവുകൾ ലഭിക്കാത്തതിന്റെ പേരിൽ അന്വേഷണം നിർത്തിവെക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. വാതുവെപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റന്മാരായ കുമാര സംഗക്കാര, അരവിന്ദ ഡി സിൽവ, മഹേള ജയവർദ്ധന എന്നിവരെ അന്വേഷണം കമ്മീഷൻ ചോദ്യം ചെയ്തിരുന്നു. ഇതിനെതിരെ ആരാധകർ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തിരുന്നു.

2011ൽ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്ന മാഹിൻഡാനന്ദ അല്തഗമാഗേയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്ക മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി രംഗത്ത് വന്നത്. തുടർന്നാണ് ഇതിനെ പറ്റി അന്വേഷിക്കാൻ ശ്രീലങ്കൻ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചത്.

ശ്രീലങ്കയിലെ സ്റ്റേഡിയം നിർമ്മാണത്തിനെതിരെ വിമർശനവുമായി മഹേല ജയവർദ്ധനെ

ശ്രീലങ്കയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള സർക്കാരിന്റെയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ ശ്രീലങ്കൻ താരം മഹേല ജയവർദ്ധനെ.  60,000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ശ്രീലങ്കയിലെ ദിയഗാമയിലാണ് പണി കഴിപ്പിക്കുന്നത്. മൂന്ന് വർഷം കൊണ്ട് സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കാനാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്.

ഇതിനെതിരെയാണ് വിമർശനവുമായി മഹേല ജയവർദ്ധനെ രംഗത്തെത്തിയത്. നിലവിലെ സ്റ്റേഡിയത്തിൽ തന്നെ ആവശ്യമായ മത്സരങ്ങൾ നടക്കുന്നില്ലെന്നും പിന്നെ എന്തിനാണ് പുതിയ സ്റ്റേഡിയമെന്നും സോഷ്യൽ മീഡിയയിലൂടെ മഹേല ജയവർദ്ധനെ ചോദിച്ചു. ഏകദേശം 30-40 മില്യൺ ഡോളർ ചിലവാക്കിയാണ് സ്റ്റേഡിയം പണികഴിപ്പിക്കുന്നതെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ പറഞ്ഞു. നിലവിൽ ശ്രീലങ്കയിൽ 8 ഇന്റർനാഷണൽ സ്റ്റേഡിയങ്ങൾ ഉണ്ട്.

Exit mobile version