മക്കാവൂ ഓപ്പണ്‍, ആദ്യ റൗണ്ടില്‍ പുറത്തായി അജയ് ജയറാം

മക്കാവു ഓപ്പണ്‍ 2019ല്‍ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി അജയ് ജയറാം. ചൈനയുടെ ഫെയ് സിയാംഗ് സണിനോട് നേരിട്ടുള്ള ഗെയിമുകളില്‍ ആയിരുന്നു അജയ് പരാജയപ്പെട്ടത്. 16-21, 16-21 എന്ന സ്കോറിന് 39 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് അജയ് കീഴടങ്ങിയത്.

ഇന്ത്യയുടെ പുരുഷ-വനിത ഡബിള്‍സ് ടീമുകളും തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങി. മേഘന ജക്കുംപുഡി-പൂര്‍വിഷ റാം കൂട്ടുകെട്ട് 17-21, 19-21 എന്ന സ്കോറിന് ചൈനീസ് താരങ്ങളോട് പരാജയപ്പെട്ടപ്പോള്‍ പുരുഷ വിഭാത്തില്‍ വസന്ത കുമാര്‍-ആഷിത് സൂര്യ കൂട്ടുകെട്ട് 14-21, 14-21 എന്ന സ്കോറിന് കീഴടങ്ങി.

മക്കാവു ഓപ്പണ്‍: ഋതുപര്‍ണ്ണ ദാസിനു ആദ്യ റൗണ്ടില്‍ വിജയം

മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ വനിത സിംഗിള്‍സ് ആദ്യ റൗണ്ട് മത്സരത്തില്‍ വിജയം നേടി ഇന്ത്യയുടെ ഋതുപര്‍ണ്ണ ദാസ്. 24 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-13, 21-17 എന്ന സ്കോറിനു ആണ് ഇന്ത്യന്‍ താരം തായ്‍വാന്റെ യിംഗ് ലി ചിയാംഗിനെ പരാജയപ്പെടുത്തിയത്.

മക്കാവു ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരത്തിനു പരാജയം

2018 മക്കാവു ഓപ്പണില്‍ ഇന്ത്യയുടെ സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗിനു പരാജയം. ചൈനീസ് താരമായ സെക്കി സോഹൗവിനോട് പുരുഷ വിഭാഗം സിംഗിള്‍സില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു താരത്തിന്റെ പരാജയം. 37 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 15-21, 19-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

Exit mobile version