കോഹ്ലിയുടെ വിക്കറ്റ് എന്നും സ്വപ്നം കണ്ടിരുന്നു എന്ന് സിദ്ധാർഥ്

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ (എൽഎസ്ജി) ഇടങ്കയ്യൻ സ്പിന്നർ എം സിദ്ധാർത്ഥ് ഇന്നലെ വിരാട് കോഹ്ലിയെ പുറത്താക്കിയിരുന്നു‌. ഈ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വിക്കറ്റാണ് കോഹ്ലിയുടേത് എന്ന് താരം മത്സര ശേഷം പറഞ്ഞു.

സിദ്ദാർഥ് RCB-ക്ക് എതിരായ മത്സരത്തിൽ (Picture: IPL)

നാലാമത്തെ ഓവറിൽ പന്തെറിഞ്ഞ എം സിദ്ധാർത്ഥ് ഒരു ലീഡിംഗ് എഡ്ജിലൂടെ ആണ് കോഹ്‌ലിയെ പുറത്താക്കിയത്‌. “ഞാൻ എപ്പോഴും കോഹ്ലിയുയ്യെ വിക്കറ്റ് വീഴ്ത്തുന്നത് സ്വപ്നം കണ്ടിരുന്നു” എന്ന് സിദ്ദാർത്ഥ് മത്സര ശേഷം പറഞ്ഞു.

വിരാട് കോഹ്‌ലിയെ പുറത്താക്കുന്നതിൽ ലോകത്തിലെ ആർക്കും സന്തോഷമുണ്ടാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. അത്ര വലിയ വലിയ വിക്കറ്റാണ് കോഹ്ലിയുടേത്. സിദ്ദാർത്ഥ് പറഞ്ഞു. 3 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് സിദ്ദാർത്ഥ് ഒരു കിക്കറ്റ് വീഴ്ത്തിയത്.

Exit mobile version