അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് ലൂണ

ഫൈനലിലെ പരാജയം വേദനിപ്പിക്കുന്നതായിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണ. ഇന്ന് മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലൂണ ഫൈനലിനെ കുറിച്ച് സംസാരിച്ചത്‌. പെനാൾട്ടി ഷൂട്ടൗട്ട് ഭാഗ്യത്തിന്റെ കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സ് കിരീടം അർഹിച്ചിരുന്നു എന്നും ലൂണ പറഞ്ഞു. താൻ ഈ ക്ലബിൽ സന്തോഷവാൻ ആണ് എന്നും അടുത്ത സീസണിൽ ഇവിടേക്ക് തന്നെ വരും എന്നും ലൂണ പറഞ്ഞു. കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കാൻ താൻ കാത്തിരിക്കുക ആണെന്നും ക്യാപ്റ്റൻ പറഞ്ഞു.

Img 20220227 015755

ആരാധകർ ഫൈനലിൽ തന്ന പിന്തുണ വലിയ സന്തോഷം നൽകി. അവർക്ക് കിരീടം നൽകാൻ കഴിയാത്തതിൽ സങ്കടം ഉണ്ട്. ഗ്രൗണ്ടിൽ ടീം നടത്തിയ പ്രകടനം അഭിമാനകരമായിരുന്നു എന്നും ലൂണ പറയുന്നു. ഇതുപോലെ ടീം തുടർന്നാൽ എന്തായലും ടീം കിരീടം നേടും എന്നാണ് വിശ്വാസം എന്നും ലൂണ പറഞ്ഞു.

“ഫൈനലിൽ ആരായാലും പ്രശ്നമില്ല, മികച്ച ടീമിനെ തോൽപ്പിച്ചാലെ കിരീടം ലഭിക്കു” – ലൂണ

ഇന്ന് രണ്ടാം പാദ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയിരുന്നു ലൂണ. ഈ വിജയം വലിയ സന്തോഷം നൽകുന്നു എന്ന് ലൂണ പറഞ്ഞു. ഫൈനലിലേക്ക് എത്താനുള്ള കാത്തിരിപ്പ് നീണ്ടതായിരുന്നു. ഇനി ഫൈനൽ വിജയിച്ച് കിരീടം ഉയർത്താൻ ആകുമെന്ന് പ്രതീക്ഷിക്കാം. ലൂണ പറഞ്ഞു. ഫൈനലിൽ ആരാകും എതിരാളികൾ എന്നത് താൻ കാര്യമാക്കുന്നില്ല. ആരായാലും ഇത് ഫൈനലാണ്. മികച്ച ടീമിനെ തോൽപ്പിച്ചാൽ മാത്രമേ കിരീടം നേടാൻ ആകു. ലൂണ പറഞ്ഞു.

ഹൈദരബാദോ മോഹൻ ബഗാനോ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെ എതിരാളികൾ. ഇന്നത്തെ വിജയത്തിൽ അഭിമാനം ഉണ്ട് എന്നും സഹ താരങ്ങളെ ഓർത്തും ആരാധകരെ ഓർത്തും സന്തോഷം ഉണ്ട് എന്നും ലൂണ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

“ലൂണയെ പോലൊരു താരത്തെ ഏതു ടീമും ആഗ്രഹിക്കും” – ഇവാൻ

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ ലൂണ അത്ഭുത പ്രകടനം നടത്തിയിരുന്നു. ലൂണ ഈ സീസണിൽ അഞ്ചു ഗോളുകളും 7 അസിസ്റ്റും കേരള ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തു. ലൂണയെ പോലൊരു താരത്തെ ഏതു ടീമും ആഗ്രഹിച്ചു പോകും എന്ന് മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു.

“നിങ്ങൾക്കറിയാമോ, ഞങ്ങളുടെ ഈ സീസണിലെ ആദ്യ സൈനിംഗ് ലൂണയായിരുന്നു, ഹീറോ ഐ എസ്‌ എല്ലിൽ അത്ഭുതങ്ങൾ കാണിക്കുന്ന കളിക്കാരിൽ ഒരാളായിരിക്കും ലൂണയെന്ന് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.” ഇവാൻ പറയുന്നു.

“അത്തരത്തിലുള്ള ഒരു കളിക്കാരനെ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒന്നാമതായി, ഒരു ലീഡർ എന്ന നിലയിൽ, രണ്ടാമതായി, തന്റെ പാസിംഗിലൂടെയും ഫിനിഷിങിലൂടെയും കളിയുടെ ഗതി തന്നെ തീരുമാനിക്കാൻ ആകുന്ന മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ഒരു മികച്ച കളിക്കാരൻ എന്ന നിലയിൽ.” ഇവാൻ പറഞ്ഞു.

ഇതൊക്കെ കൊണ്ട് തന്നെ എല്ലാ ടീമുകളും ആഗ്രഹിക്കുന്ന തരം ഒരു കളിക്കാരനാണ് ലൂണ എന്നും ഇവാൻ പറഞ്ഞു.

“ഐ എസ് എൽ കിരീടത്തെ കുറിച്ച് പറയാൻ ആയിട്ടില്ല, അത് താരങ്ങളിൽ സമ്മർദ്ദം കൂട്ടുകയെ ചെയ്യൂ” – ലൂണ

ഐ എസ് എൽ കിരീടത്തെ കുറിച്ച് പറയാൻ ഉള്ള സമയം ആയിട്ടില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിംഗ് മിഡ്ഫീൽഡർ അഡ്രിയൻ ലൂണ. തീർച്ചയായും ചാമ്പ്യൻസ് ആകാൻ തന്നെ ആണ് ആഗ്രഹം. പക്ഷെ സഹതാരങ്ങളോട് കിരീടത്തെ കുറിച്ച് ഇപ്പോൾ പറയുന്നത് അവർക്ക് സമ്മർദ്ദം കൂട്ടുകയെ ചെയ്യുകയുള്ളൂ. ഒരു മത്സരം എന്ന നിലയിൽ തന്നെ കളികളെ സമീപിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ലൂണ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഐ എസ് എൽ കിരീടം എളുപ്പമുള്ള കാര്യമല്ല. എല്ലാ ടീമും ശക്തരാണ്. അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ താൻ സന്തോഷവാൻ ആണ്. 15 ദിവസത്തോളം പരിശീലനം നടത്താതെ ഞങ്ങൾ ബെംഗളൂരു എഫ് സിയോട് നടത്തിയ പ്രകടനം ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞു.

ബയോ ബബിൾ തകർന്നെങ്കിലും ഇന്ത്യയിലേക്ക് വരാൻ ഭയമില്ല എന്ന് ലൂണ, കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരും

ബയോ ബബിൾ തകർന്ന് ഒരുപാട് ബുദ്ധിമിട്ടേണ്ടി വന്നു എങ്കിലും അടുത്ത സീസണിലും ഇന്ത്യയിലേക്ക് തന്നെ വരും എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. തനിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ രണ്ട് വർഷത്തെ കരാർ ഉണ്ട്. അതുകൊണ്ട് തന്നെ ഇവിടേക്ക് തിരികെ വരാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ പറഞ്ഞു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോളുകളും ആറ് അസിസ്റ്റും ലൂണ സംഭാവന ചെയ്തിട്ടുണ്ട്.

താൻ തുടരണം എന്ന് മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ വിദേശ താരങ്ങളൊക്കെ അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം. എന്ന് ലൂണ പറഞ്ഞു. കാരണം ടീം പ്രധാന താരങ്ങളെ നിലനിർത്തിയാൽ അത് ക്ലബിന്റെ വളർച്ചയെ സഹായിക്കും എന്നും ലൂണ അഭിപ്രായപ്പെട്ടു.

Exit mobile version