അംഗീകരിക്കാനാവാത്ത സീസൺ: മാറ്റങ്ങൾ ആവശ്യമാണെന്ന് ലൂക്ക് ഷോ


യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനോടേറ്റ തോൽവി അംഗീകരിക്കാൻ ആകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധനിര താരം ലൂക്ക് ഷോ പറഞ്ഞു.



“മാഞ്ചസ്റ്റർ യുണൈറ്റഡിനെപ്പോലുള്ള ഒരു ക്ലബ്ബിന് ഇത് ഒട്ടും നല്ലതല്ല,” ഷോ പറഞ്ഞു.
“എന്നെയും ഞങ്ങളെല്ലാവരെയും സ്വയം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ ഇവിടെ കളിക്കാൻ മാത്രം യോഗ്യരാണോ? കാരണം ഈ ക്ലബ്ബ്, ഈ സീസണിൽ നടത്തിയ പ്രകടനം ഇത് അംഗീകരിക്കാൻ കഴിയില്ല.” – ഷോ പറഞ്ഞു.


യുണൈറ്റഡ് ബോസ് ചുമതലയിൽ തുടരണമെന്ന് ഷോ പിന്തുണച്ചു. ഉത്തരവാദിത്തം അമോറിമിലല്ല, കളിക്കാരിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ഒരുപാട് കാര്യങ്ങൾ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് റൂബൻ 100% ശരിയായ വ്യക്തിയാണെന്ന് ഞാൻ കരുതുന്നത്,” ഷോ കൂട്ടിച്ചേർത്തു.



“അയാൾ എല്ലാം കാണുന്നുണ്ടെന്ന് ഞാൻ കരുതുന്നു, കൂടാതെ അയാൾക്ക് എന്താണ് മാറ്റേണ്ടതെന്നും അറിയാമെന്ന് ഞാൻ കരുതുന്നു.” – അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം, 5 താരങ്ങൾ പരിക്ക് മാറിയെത്തി

നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് അഞ്ച് കളിക്കാർ പരിശീലനത്തിലേക്ക് മടങ്ങി എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമായി. ലൂക്ക് ഷാ, ഹാരി മാഗ്വയർ, ലെനി യോറോ എന്നിവരെല്ലാം വെള്ളിയാഴ്ച ടീമിനൊപ്പം പരിശീലനതം നടത്തി. ,കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കളിക്കാത്ത ലൂക് ഷോ അടുത്ത പ്രീമിയർ ലീഗ് മത്സരം മുതൽ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ നാല് മത്സരങ്ങളിൽ പരിക്ക് കാരണം മാഗ്വയറും ഉണ്ടായിരുന്നില്ല. ആഴ്സണലിന് എതിരായ മത്സരത്തിൽ ആയിരുന്നു യോറോക്ക് പരിക്കേറ്റത്. ഇവരെ കൂടാതെ ഗോൾകീപ്പർമാരായ അൽതായ് ബയിന്ദിറും ടോം ഹീറ്റണും പരിശീലനം പുനരാരംഭിച്ചു.

ചൊവ്വാഴ്ച സിറ്റി ഗ്രൗണ്ടിൽ യുണൈറ്റഡ് തങ്ങളുടെ പ്രചാരണം പുനരാരംഭിക്കും, നിർണായക മത്സരത്തിനായി തിരിച്ചെത്തുന്ന കളിക്കാരെ വീണ്ടും ടീമിലെത്തിക്കുകയാണ് അമോറിം ലക്ഷ്യമിടുന്നത്.

ലൂക്ക് ഷോയ്ക്ക് വീണ്ടും പരിക്ക് തിരിച്ചടി, ഒരു മാസത്തേക്ക് കൂടെ പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലൂക്ക് ഷായ്ക്ക് ഷോയ്ക്ക് വീണ്ടും പരിക്ക് തിരിച്ചടിയായി. കുറഞ്ഞത് ഒരു മാസമെങ്കിലും അദ്ദേഹത്തിന് വീണ്ടും പുറത്തിരിക്കേണ്ടി വരും. അടുത്തിടെ മാത്രമായി ലൂക് ഷോ പരിശീലനത്തിലേക്ക് മടങ്ങി എത്തിയത്‌. യുണൈറ്റഡിനായി ലൂക് ഷോ ഒരു മത്സരം സ്റ്റാർട്ട് ചെയ്തിട്ട് ഒരു വർഷത്തോളമായി.

കഴിഞ്ഞ വർഷങ്ങളിൽ ലൂക് ഷോ നിരവധി പരിക്കുകൾ നേരിട്ടിട്ടുണ്ട്, 2023-24 സീസണിന്റെ അവസാന മൂന്ന് മാസങ്ങളിൽ ഹാംസ്ട്രിംഗ് പരിക്ക് കാരണം താരത്തിന് നഷ്ടമായിരുന്നു. നിലവിലെ സീസൺ തുടക്കം മുതൽ പല പ്രശ്നങ്ങൾ ലൂക് ഷോ നേരിടുകയാണ്‌. പുതിയ മാനേജർ റൂബൻ അമോറിമിന് കീഴിൽ മൂന്ന് മത്സരങ്ങളിൽ പകരക്കാരായി ഇറങ്ങിയത് ആണ് അവസാനം ലൂക് ഷോ കളിച്ച മത്സരങ്ങൾ.

കാൽമുട്ടിനേറ്റ പരിക്ക് കാരണം ലിസാൻഡ്രോ മാർട്ടിനെസും ഈ സീസണിൽ കളിക്കില്ല എന്ന് ഉറപ്പായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് പ്രതിസന്ധിയിലാണ്.

വീണ്ടും പരിക്ക്!! ആഴ്സണൽ പോരാട്ടം ലൂക്ക് ഷോയ്ക്ക് നഷ്ടമാകും

പ്രീമിയർ ലീഗിൽ നാളെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്‌സണലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുകയാണ്. എന്നാൽ പരിക്കുമൂലം ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലാത്ത ലൂക്ക് ഷോ ഇല്ലാതെയാകും അവർ ആ മത്സരത്തിന് ഇറങ്ങുക. ഈ വാർത്ത യുണൈറ്റഡിന് ഒരു പ്രഹരമാണ്, ലൂക്ക് ഷോ അടുത്തിടെയാണ് പരിക്ക് മാറിയെത്തിയത്.

ലെഫ്റ്റ്-ബാക്ക് കഴിഞ്ഞ സീസണിൽ ഭൂരിഭാഗം സമയവും പുറത്തായിരുന്നു, ഈ കാമ്പെയ്‌നിൻ്റെ ആദ്യ രണ്ട് മാസങ്ങളും പരിക്ക് കാരണം അദ്ദേഹത്തിന് നഷ്‌ടമായി. രണ്ടാഴ്‌ച മുമ്പ് മാത്രമാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ലിസാൻഡ്രോക്ക് സസ്പെൻഷൻ ആയതിനാൽ ലൂക് ഷോ പകരം ലെഫ്റ്റ് സെന്റർ ബാക്ക് ആകും എന്നായിരുന്നു കരുതപെട്ടിരുന്നത്.

ലൂക് ഷോക്ക് വീണ്ടും പരിക്ക്!! ഒരു മാസത്തോളം പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കായ ലൂക് ഷോയ്ക്ക് വീണ്ടും പരിക്ക്. താരത്തിന് കാഫ് ഇഞ്ച്വറിയേറ്റതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരം ഒരു മാസത്തോളം പുറത്തിരിക്കും എന്ന് ക്ലബ് അറിയിച്ചു. ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞു മാത്രമാകും ലൂക് ഷോ തിരികെയെത്തുക.

ലൂക്ക് ഷോ

കഴിഞ്ഞ സീസണിലും ലൂക് ഷോ പരിക്ക് കാരണം ഏറെ പ്രയാസപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയ ഒരു വർഷത്തോളമായി പുറത്താണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹൊയ്ലുണ്ട്, ലെനി യോറോ എന്നീ താരങ്ങളെയും സീസൺ തുടക്കത്തിൽ പരിക്ക് കാരണം നഷ്ടമാകും.

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി, ലൂക് ഷോ ഇനി ഈ സീസണിൽ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ ഇനു ഈ സീസണിൽ കളിക്കില്ല. മസിലിന് ഏറ്റ പരിക്ക് കാരണം അവസാന മത്സരത്തിൽ ലൂക് ഷോ സബ് ആയി പുറത്ത് പോയിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം 4 മാസം എങ്കിലും താരം ചുരുങ്ങിയത് പുറത്തിരിക്കും എന്ന് ക്കബ് അറിയിച്ചു. ഇനി അടുത്ത പ്രീസീസണിൽ ആകും ലൂക് ഷോ ക്ലബിനൊപ്പം ചേരുക.

ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ലൂക് ഷോ ഇത്തരത്തിൽ ഒരു വലിയ പരിക്ക് നേരിടേണ്ടി വരുന്നത്. ലൂക് ഷോയുടെ അഭാവത്തിൽ യുണൈറ്റഡ് എങ്ങനെ പൊരുത്തപ്പെടും എന്ന് കണ്ടറിയണം. യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്ക് ആയ ടൈലർ മലാസിയയും പരിക്കേറ്റു ദീർഘകാലമായി പുറത്താണ്. ലൂക് ഷോയുടെ അഭാവത്തിൽ ലിൻഡെലോഫ് ആകും ലെഫ് ബാക്കായി ഇറങ്ങാൻ സാധ്യത.

ലൂക് ഷോയും ലിസാൻഡ്രോ മാർട്ടിനസും തിരികെയെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ തിരികെയെത്തുന്നു. താരം തിരിച്ചുവരവിന്റെ അവസാനഘട്ടത്തിലാണ്. എവർട്ടണ് എതിരായ ഞായറാഴ്ചത്തെ മത്സരത്തിൽ ലൂക് ഷോ സ്ക്വാഡിൽ ഉണ്ടായേക്കും. താരം ഇപ്പോൾ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്‌. ലൂക് ഷോയുടെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ സീസണിൽ ഇതുവരെ കാര്യമായി തന്നെ ബാധിച്ചിരുന്നു‌.

മസിലിന് ഏറ്റ പരിക്ക് കാരണം ദീർഘകാലമായി യുണൈറ്റഡിനൊപ്പം ലൂക് ഷോ ഇല്ലായിരുന്നു. അവസാന കുറേ സീസണുകളായി ലൂക് ഷോ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലെഫ്റ്റ് ബാക്ക്. ലൂക് ഷോയും മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയയും ദീർഘകാലമായി യുണൈറ്റഡിനൊപ്പം ഇല്ല.

ലൂക് ഷോ മാത്രമല്ല സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസും തിരിച്ചുവരവിന്റെ പാതയിലാണ്. താരവും പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ലിസാൻഡ്രോ തിരികെ കളത്തിൽ എത്താൻ ഡിസംബർ അവസാനമാകും എന്നാണ് വിലയിരുത്തൽ.

ലൂക് ഷോ നവംബറിൽ തിരികെയെത്തും

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ അടുത്ത മാസം തിരികെയെത്തും. താരം തിരിച്ചുവരവിബ്റ്റെ പാതയിൽ ആണെന്നും ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് പരിശീലനത്തിലേക്ക് തിരികെയെത്തും എന്നും പരിശീലകൻ അറിയിച്ചു. നവംബർ ഇന്റർ നാഷണൽ ബ്രേക്ക് കഴിയുന്നതോടെ ലൂക് ഷോ മാച്ച് സ്ക്വാഡിൽ എത്തും എന്നും ടെൻ ഹാഗ് സൂചന നൽകി.

മസിലിന് ഏറ്റ പരിക്ക് കാരണം അവസാന 9 മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ ലൂക് ഷോ ഇല്ലായിരുന്നു. അവസാന കുറേ സീസണുകളായി ലൂക് ഷോ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലെഫ്റ്റ് ബാക്ക്. ലൂക് ഷോയും മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയയും ദീർഘകാലമായി യുണൈറ്റഡിനൊപ്പം ഇല്ലം ചെറിയ പരിക്കേറ്റ് അവസാന ആഴ്ചകളിൽ ഇല്ലാതിരുന്ന റെഗുലിയൻ തിരികെ എത്തിയിട്ടുണ്ട്. അത് യുണൈറ്റഡിന് ആശ്വാസം നൽകും

ലൂക് ഷോ 3 മാസം എങ്കിലും പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ തിരികെയെത്താൻ ഡിസംബർ എങ്കിലും ആയേക്കും. മസിലിന് ഏറ്റ പരിക്ക് കാരണം അവസാന മത്സരത്തിൽ ലൂക് ഷോ ഇല്ലായിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം 3 മാസം എങ്കിലും താരം ചുരുങ്ങിയത് പുറത്തിരിക്കും. അവസാന കുറേ സീസണുകളായി ലൂക് ഷോ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലെഫ്റ്റ് ബാക്ക്.

ലൂക് ഷോയുടെ അഭാവത്തിൽ യുണൈറ്റഡ് എങ്ങനെ പൊരുത്തപ്പെടും എന്ന് കണ്ടറിയണം. യൂറോ കപ്പ് യോഗ്യത കളിക്കാൻ ഇറങ്ങുന്ന ഇംഗ്ലണ്ടിനും ഇത് തിരിച്ചടിയാവും. യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്ക് ആയ ടൈലർ മലാസിയയും പരിക്കേറ്റു പുറത്താണ്. പുതിയ സ്‌ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ട്, അമദ്, ടോം ഹീറ്റൺ, മേസൺ മൗണ്ട്, വരാനെ തുടങ്ങിയവറും ഇതിനകം പരിക്കേറ്റു യുണൈറ്റഡ് ടീമിൽ പുറത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടി, ലൂക് ഷോ പരിക്കേറ്റു പുറത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിക്കുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വേട്ടയാടുന്നു. മസിലിന് ഏറ്റ പരിക്ക് കാരണം ലെഫ്റ്റ് ബാക്ക് ലൂക് ഷോ കുറെ നാൾ പരിക്കേറ്റു പുറത്ത് ഇരിക്കും എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഒർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. നിലവിൽ താരത്തിന്റെ പരിക്ക് പരിശോധിച്ചു വരികയാണ് എന്നും താരം ആഴ്ചകൾ പുറത്ത് പോയേക്കും മാസങ്ങൾ പുറത്ത് ഇരിക്കില്ല എന്നാണ് യുണൈറ്റഡ് പ്രതീക്ഷ എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

വരുന്ന മത്സരങ്ങളിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ആഴ്‌സണൽ ടീമുകളെ നേരിടുന്ന യുണൈറ്റഡിന് 28 കാരന്റെ അഭാവം വലിയ നഷ്ടം ആണ്. യൂറോ കപ്പ് യോഗ്യത കളിക്കാൻ ഇറങ്ങുന്ന ഇംഗ്ലണ്ടിനും ഇത് തിരിച്ചടിയാവും. നിലവിൽ മറ്റൊരു ലെഫ്റ്റ് ബാക്ക് ആയ ടൈലർ മലാസിയയും പരിക്കേറ്റു പുറത്താണ്. പുതിയ സ്‌ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ട്, അമദ്, ടോം ഹീറ്റൺ തുടങ്ങിയവർ ഇതിനകം പരിക്കേറ്റു യുണൈറ്റഡ് ടീമിൽ പുറത്താണ്. 2 ദിവസം മുമ്പ് ചെൽസിയിൽ നിന്നും ടീമിൽ എത്തിയ മേസൺ മൗണ്ടിനും പരിക്കേറ്റു എന്ന കാര്യം യുണൈറ്റഡ് സ്ഥിരീകരിച്ചിരുന്നു.

ലൂക് ഷോ 4 വർഷം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്ക് ലൂക് ഷോയുടെ കരാർ ക്ലബ് പുതുക്കി. ലൂക് ഷോ 4 വർഷം നീളുന്ന ഒരു പുതിയ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 27കാരനായ താരം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലെ പ്രധാനിയാണ് ലൂക് ഷോ.

ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും ഇപ്പോൾ ഒരുപോലെ ലൂക് ഷോ യുണൈറ്റഡിനായി തിളങ്ങുന്നുണ്ട്‌. 2014 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് ലൂക് ഷോ. ആദ്യ സീസണുകളിൽ പരിക്ക് കാരണം ബുദ്ധിമുട്ടിയ ലൂക് ഷോ പക്ഷെ അവസാന 3 സീസണുകളിൽ യുണൈറ്റഡിനായി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്‌. ഷോയെ കൂടാതെ, ഗർനാചൊ, റാഷ്ഫോർഡ്, ഡാലോട്ട്, ഡി ഹിയ എന്നിവരെല്ലാം യുണൈറ്റഡിൽ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ്‌.

ലൂക് ഷോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്ക് ലൂക് ഷോയുടെ കരാർ ക്ലബ് ഉടൻ പുതുക്കും. അതിനായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തി എന്ന് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. ഇനിയും 2 വർഷം ഷോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഉണ്ട്. എങ്കിലും അതിനു മുമ്പ് തന്നെ താരത്തിന് വലിയ കരാർ നൽകുക ആണ് ക്ലബിന്റെ ഉദ്ദേശം. 27കാരനായ താരം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലെ പ്രധാനിയാണ് ലൂക് ഷോ.

ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും ഇപ്പോൾ ഒരുപോലെ ലൂക് ഷോ യുണൈറ്റഡിനായി തിളങ്ങുന്നുണ്ട്‌. 2014 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരമാണ് ലൂക് ഷോ. ആദ്യ സീസണുകളിൽ പരിക്ക് കാരണം ബുദ്ധിമുട്ടിയ ലൂക് ഷോ പക്ഷെ അവസാന 3 സീസണുകളിൽ യുണൈറ്റഡിനായി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്‌. ഈ മാസം തന്നെ ലൂക് ഷോ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷോയെ കൂടാതെ, ഗർനാചൊ, റാഷ്ഫോർഡ്, ഡാലോട്ട് എന്നിവരെല്ലാം യുണൈറ്റഡിൽ കരാർ ഒപ്പുവെക്കുന്നതിന് അടുത്താണ്‌.

Exit mobile version