പാക്കിസ്ഥാനെ മുന്നോട്ട് നയിച്ച് മുഹമ്മദ് റിസ്വാന്‍ – ബാബര്‍ അസം കൂട്ടുകെട്ട്

സിംബാബ്‍വേയ്ക്കെതിരെ നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത് 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി പാക്കിസ്ഥാന്‍. 18 റണ്‍സ് നേടിയ ഷര്‍ജീല്‍ ഖാനെ 5ാം ഓവറില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 124 റണ്‍സ് നേടിയാണ് ബാബര്‍ – റിസ്വാന്‍ കൂട്ടുകെട്ട് ഈ സ്കോറിലേക്ക് നയിച്ചത്.

60 പന്തില്‍ 91 റണ്‍സാണ് റിസ്വാന്‍ നേടിയതെങ്കില്‍ 52 റണ്‍സ് ആണ് ബാബര്‍ 46 പന്തില്‍ നിന്ന് നേടിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വേ മൂന്ന് വിക്കറ്റ് നേടി.

താനും ഒരിക്കല്‍ ഐപിഎല്‍ കളിക്കും, സിംബാബ്‍വേയുടെ ചരിത്ര വിജയത്തിന് പിന്നിലെ താരം

സിംബാബ്‍വേ ഇന്നലെ പാക്കിസ്ഥാനെതിരെയുള്ള തങ്ങളുടെ ആദ്യ ടി20 വിജയത്തിലേക്ക് എത്തിയപ്പോള്‍ അതില്‍ നിര്‍ണ്ണായക പ്രകടന പുറത്തെടുത്തത് നാല് വിക്കറ്റ് നേടിയ ലൂക്ക് ജാംഗ്വേ ആയിരരുന്നു. 118 റണ്‍സ് മാത്രം സിംബാബ്‍വേ നേടിയപ്പോള്‍ പാക്കിസ്ഥാനെ 99 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് 19 റണ്‍സിന്റെ വിജയം ആതിഥേയര്‍ സ്വന്തമാക്കിയത്.

ഇതില്‍ തന്റെ 3.5 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റാണ് ലൂക്ക് ജോംഗ്വേ നേടിയത്. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനെയും ബാബര്‍ അസമിനെയും പുറത്താക്കിയ താരം വാലറ്റത്തില്‍ ഹാരിസ് റൗഫിനെയും അര്‍ഷദ് ഇക്ബാലിനെയും പുറത്താക്കി. ഇതില്‍ 41 റണ്‍സ് നേടി ബാബര്‍ പുറത്തായ ശേഷമാണ് പാക്കിസ്ഥാന്റെ തകര്‍ച്ചയുടെ തുടക്കം.

താനും ഒരിക്കല്‍ ഐപിഎല്‍ കളിക്കുമെന്നാണ് ലൂക്ക് ജോംഗ്വേ 2017ല്‍ ഒരു ട്വീറ്റില്‍ കുറിച്ചത്. അത് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്.

ചെറിയ സ്കോര്‍ നേടാനാകാതെ പാക്കിസ്ഥാന്‍, ടി20യില്‍ ആദ്യമായി പാക്കിസ്ഥാനെ പരാജയപ്പെടുത്തി സിംബാബ്‍വേ

118 റണ്‍സാണ് നേടിയതെങ്കിലും പാക്കിസ്ഥാനെതിരെ 19 റണ്‍സിന്റെ വിജയം നേടി സിംബാബ്‍വേ. ഇന്ന് പാക്കിസ്ഥാനെ 19.5 ഓവറില്‍ 99 റണ്‍സിന് പുറത്താക്കിയാണ് സിംബാബ്‍വേ ചരിത്ര വിജയം കരസ്ഥമാക്കിയത്. 41 റണ്‍സ് നേടിയ ബാബര്‍ അസം ഒഴികെ മറ്റാര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ സിംബാബ്‍വേ ചരിത്രം കുറിയ്ക്കുകയായിരുന്നു. 22 റണ്‍സ് നേടിയ ഡാനിഷ് അസീസ് ആണ് പാക്കിസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ബാബര്‍ പുറത്താകുമ്പോള്‍ 78/4 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. 4 വിക്കറ്റ് നേടിയ ലൂക്ക് ജോംഗ്വേ ആണ് സിംബാബ്‍വേ ബൗളിംഗില്‍ തിളങ്ങിയത്. റയാന്‍ ബര്‍ള്‍ 2 വിക്കറ്റ് നേടി.

Exit mobile version