ലൂകസ് മൗറ തന്റെ പഴയ ക്ലബായ സാവോ പോളോയിൽ തിരികെയെത്തി

ബ്രസീലിയൻ അറ്റാകിംഗ് ലൂക്കാസ് മൗറ തന്റെ ബാല്യകാല ക്ലബായ സാവോ പോളോയിൽ തിരികെയെത്തി. 2023 ഡിസംബർ വരെയുള്ള കരാർ താരം സാവോപോളോയിൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. അടുത്തിടെ സവോ പോളോ ഹാമസ് റോഡ്രിഗസിനെയും സ്വന്തമാക്കൊയിരുന്നു. സ്പർസിലെ കരാർ തീർന്നതോടെ മൗറ ഫ്രീ ഏജന്റായി മാറിയിരുന്നു.

പരിക്ക് കാരണം അവസാന സീസണിൽ അധികം മത്സരങ്ങളിൽ മൗറ ഇറങ്ങിയില്ല. കുലുസവേസ്കിയും റിച്ചാർലിസണും എല്ലാം ഉള്ളത് കൊണ്ട് സ്പർസിലെ മൗറയുടെ ടീമിലെ സ്ഥാനം ഏറെ പിറകിൽ ആവുകയും ചെയ്തിരുന്നു. 2018-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ആയിരുന്നു മൗറ സ്പർസിൽ എത്തിയത്.

2005 മുതൽ 2012 വരെ മൗറ സാവോ പോളോക്ക് ഒപ്പം ഉണ്ടായിരുന്നു. അവിടെ ആയിരുന്നു തന്റെ സീനിയർ അരങ്ങേറ്റം മൗറ നടത്തിയത്.

ലൂകാസ് മോറ ടോട്ടനം വിടും

ടോട്ടനം ഹോട്‌സ്പറിന്റെ ബ്രസീലിയൻ താരം ലൂകാസ് മോറ ഈ സീസണിനു ശേഷം ക്ലബ് വിടും. പി.എസ്.ജിയിൽ നിന്നു ഇംഗ്ലീഷ് ക്ലബ്ബിൽ എത്തിയ താരത്തിന്റെ കരാർ ഈ സീസണിനു ശേഷം അവസാനിക്കും.

ക്ലബ് താരവും ആയുള്ള കരാർ പുതുക്കില്ല എന്നതിനാൽ ഈ സീസണിന്റെ അവസാനം താരം ഫ്രീ ഏജന്റ് ആയി ക്ലബ് വിടും. വളരെ വൈകാരികമായി ആണ് മോറ ആരാധകരോട് യാത്ര പറഞ്ഞത്. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെ അയാക്സിന് എതിരായ ഹാട്രിക് അടക്കം നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ താരം ക്ലബിന് സമ്മാനിച്ചിട്ടുണ്ട്

ലൂകസ് മൗറയുടെ കരാർ നീട്ടില്ല എന്ന് കോണ്ടെ

ബ്രസീലിയൻ അറ്റാകിംഗ് ലൂക്കാസ് മൗറയുടെ കരാർ നീട്ടേണ്ടതില്ലെന്ന് ടോട്ടൻഹാം തീരുമാനിച്ചു എന്ന് പരിശീലകൻ കോണ്ടെ. ഇത് തന്റെ തീരുമാനം അല്ല എന്നും ക്ലബിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. ഈ സീസൺ മൗറക്ക് ഏറെ പ്രയാസമുള്ള സീസൺ ആയിരുന്നു എന്നും കോണ്ടെ പറഞ്ഞു.

പരിക്ക് കാരണം അധികം മത്സരങ്ങളിൽ മൗറ ഇത്തവണ ഇറങ്ങിയില്ല. കുലുസവേസ്കിയും റിച്ചാർലിസണും എല്ലാം ഉള്ളത് കൊണ്ട് തന്നെ മൗറയുടെ ടീമിലെ സ്ഥാനം ഏറെ പിറകിൽ ആവുകയും ചെയ്തിരുന്നു. 2018-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ആയിരുന്നു മൗറ സ്പർസിൽ എത്തിയത്. താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ചില ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും അത് ഫലം കാണാൻ സാധ്യതയില്ല. ഇപ്പോൾ ഫ്രീ ഏജന്റായി കഴിഞ്ഞ മൗറക്ക് മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്താം.

Exit mobile version