ലൂകാസ് ഹെർണാണ്ടസ് പി.എസ്.ജിയിലേക്ക്, ബയേണും ആയുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ബയേൺ മ്യൂണികിന്റെ ഫ്രഞ്ച് പ്രതിരോധതാരം ലൂകാസ് ഹെർണാണ്ടസ് ക്ലബ് വിടും. നേരത്തെ താരത്തെ വിൽക്കില്ല എന്ന നിലപാട് എടുത്ത ജർമ്മൻ ചാമ്പ്യന്മാർ നിലവിൽ താരത്തെ ഫ്രഞ്ച് ചാമ്പ്യന്മാർ ആയ പി.എസ്.ജിക്ക് വിൽക്കാനുള്ള ഒരുക്കത്തിൽ ആണ്.

നിലവിൽ താരവും പാരീസും ആയി വ്യക്തിഗത കരാറിൽ ധാരണയിൽ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ നടക്കുന്ന അവസാനഘട്ട ചർച്ചകൾക്ക് ശേഷം ഇരു ക്ലബുകൾക്കും സ്വീകാര്യമായ തുകക്ക് താരം പാരീസിലേക്ക് നീങ്ങും എന്നാണ് റിപ്പോർട്ട്.

ലൂക്കാസ് ഹെർണാണ്ടസ് പരിക്ക് മാറിയെത്തുന്നു

കഴിഞ്ഞ വർഷം ലോകകപ്പിൽ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ പരിക്കേറ്റു പുറത്തു പോകേണ്ടി വന്ന ലൂക്കാസ് ഹെർണാണ്ടസ് പരിക്ക് മാറി എത്തുന്നു. ഇന്ന് താരം വീണ്ടും പരിശീലന ഗ്രൗണ്ടിക് ഇറങ്ങി. അടുത്ത് തന്നെ ഫ്രഞ്ച് താരം ബയേൺ മ്യൂണിക്ക് സ്ക്വാഡിലേക്ക് മറങ്ങിയെത്തും. ലോകകപ്പിൽ
ഫ്രാൻസിന്റെ ആദ്യ മത്സരത്തിന്റെ 20 മിനിറ്റിനുള്ളിൽ തന്നെ ഹെർണാണ്ടസിന് പരിക്കേറ്റിരുന്നു.

വലതു കാൽമുട്ടിൽ ഏറ്റ ലിഗമന്റ് ഇഞ്ച്വറി ആയിരുന്നു ഡിഫൻഡറെ പുറത്ത് ഇരുത്തിയത്. ഈ സീസണിൽ ഹെർണാണ്ടസിന് പരിക്ക് തുടക്കത്തിലും വില്ലനായിരുന്നു. സെപ്റ്റംബറിൽ ബാഴ്‌സലോണയ്‌ക്കെതിരെ ഫ്രഞ്ചുകാരന് ഒരു പരിക്ക് പറ്റുകയും അതിനു ശേഷം 10 മത്സരങ്ങളോളം അദ്ദേഹത്തിന് പുറത്ത് ഇരിക്കേണ്ടതായും വന്നിരുന്നു.

ഓസ്‌ട്രേലിയക്ക് എതിരായ പരിക്ക് മൂലം ലൂകാസ് ഹെർണാണ്ടസ് കളി നിർത്താൻ വരെ ആലോചിച്ചു

ഓസ്‌ട്രേലിയക്ക് എതിരായ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ എ.സി.എൽ പരിക്ക് ഏറ്റു പിൻവലിക്കപ്പെട്ട ലൂകാസ് ഹെർണാണ്ടസ് ഫുട്‌ബോൾ തന്നെ നിർത്താൻ ആലോചിച്ചത് ആയി റിപ്പോർട്ട്. പ്രസിദ്ധ ഫ്രഞ്ച് മാധ്യമം ആയ ‘ലെ’ഇക്വിപ്പ്’ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്രാൻസ് 4-1 നു ജയിച്ച മത്സരത്തിൽ ലെഫ്റ്റ് ബാക്ക് ആയ ബയേൺ മ്യൂണിക് താരത്തിന് പകരക്കാരനായി സഹോദരൻ ആയ എ.സി മിലാൻ താരം തിയോ ഫെർണാണ്ടസ് ആണ് മത്സരം പൂർത്തിയാക്കിയത്.

എന്നാൽ 26 കാരനായ താരത്തെ വിരമിക്കൽ തീരുമാനത്തിൽ നിന്നു അദ്ദേഹത്തിന്റെ അമ്മ പിൻവലിപ്പിക്കുക ആയിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. നിലവിൽ ഫ്രഞ്ച് ലോകകപ്പ് ടീമിൽ നിന്നു പുറത്തായ ലൂകാസ് ഈ സീസണിൽ ബയേണിനും ആയും കളിക്കില്ല. എന്നാൽ താരത്തിന്റെ പരിക്ക് താരത്തിന് പുതിയ കരാർ നൽകുന്നതിൽ നിന്നു ബയേണിനെ തടയില്ല എന്നാണ് സൂചന. 2018 ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ ആ കിരീടാനേട്ടത്തിൽ വലിയ പങ്ക് ആണ് എന്ന് ലൂകാസ് ഫെർണാണ്ടസ് വഹിച്ചത്.

Exit mobile version