ലൂക്കാസ് ഡീന്യെ ആസ്റ്റൺ വില്ലയിൽ 2028 വരെ തുടരും


ആസ്റ്റൺ വില്ലയുടെ പരിചയസമ്പന്നനായ ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡീന്യെ ക്ലബ്ബിൽ 2028 ജൂൺ വരെ തുടരാൻ തീരുമാനിച്ചു. നിരവധി ക്ലബ്ബുകളിൽ നിന്ന് ഈ സമ്മറിൽ ശക്തമായ താൽപര്യം ഉണ്ടായിരുന്നിട്ടും, ഫ്രഞ്ച് ഇന്റർനാഷണൽ തന്റെ കരാർ നീട്ടാൻ സമ്മതിച്ചതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.


കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മാഡ്രിഡ്, വെസ്റ്റ് ഹാം തുടങ്ങിയ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളുമായി ഡീന്യയെ ബന്ധപ്പെടുത്തി റിപ്പോർട്ടുകൾ വന്നിരുന്നു. 2022 മുതൽ ആസ്റ്റൺ വില്ലയിൽ ഉള്ള താരം 150ഓളം മത്സരങ്ങൾ അവർക്ക് ആയി കളിച്ചിട്ടുണ്ട്.

നെയ്മറിനു പിന്നാലെ ആസ്റ്റൺ വില്ലയുടെ ലൂകാസ് ഡീനെയും അൽ ഹിലാലിലേക്ക്

അൽ ഹിലാൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ താരങ്ങളെ വാങ്ങി കൂട്ടുകയാണ്. നെയ്നറിനെ സൈൻ ചെയ്ത അൽ ഹിലാൽ ഇപ്പോൾ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലൂക്കാസ് ഡീനെയെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണ്‌‌. അൽ-ഹിലാൽ ആസ്റ്റൺ വില്ലയുമായി ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ട്.

ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ചിനെയും ഡീനെയെയും ഒരു ഗോൾ കീപ്പറെയും കൂടെ സൈൻ ചെയ്ത ശേഷം അൽ ഹിലാൽ ഈ ട്രാൻസ്ഫർ വിൻഡോയിലെ നീക്കങ്ങൾ അവസാനിപ്പിക്കും. സൗദി മാധ്യമമായ അരിയാദിയ ആണ് അൽ ഹിലാൽ ഡീനെയെ സ്വന്തമാക്കുന്നതിന് അടുത്താണെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനീട് 5-1 ന് തോറ്റ ആസ്റ്റൺ വില്ല ടീമിൽ 30 കാരനായ ലൂകാസ് ഡീനെ ഉണ്ടായിരുന്നു. ഫ്രാൻസിനായി 46 തവണ കളിച്ചിട്ടുള്ള താരനാണ് ഡീനെ. 2022 ജനുവരി മുതൽ വില്ലയ്‌ക്ക് ഒപ്പം ഉണ്ട്‌. തന്റെ കരിയറിൽ എവർട്ടൺ, ബാഴ്‌സലോണ, പിഎസ്‌ജി, എഎസ് റോമ എന്നി വലിയ ക്ലബുകളെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

Exit mobile version