മോഡ്രിച് റയൽ മാഡ്രിഡിൽ തുടരും, ഉടൻ കരാർ ഒപ്പുവെക്കും

റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുന്ന സന്തോഷ വാർത്ത‌. അവരുടെ മധ്യനിര താരം മോഡ്രിച് ഒരു വർഷം കൂടെ റയൽ മാഡ്രിഡിൽ തുടരുമെന്ന് സൂചനകൾ. ക്രൂസ് വിരമിച്ച നിരാശയിൽ നിൽക്കുന്ന റയൽ മാഡ്രിഡ് ആരാധകർക്ക് വലിയ ആശ്വാസമാകും ഈ വാർത്ത. റയലും താരവും തമ്മിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നില്ല എങ്കിൽ മോഡ്രിചും വിരമിക്കാൻ ആണ് സാധ്യത കൂടുതൽ.

മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സമ്മറിൽ അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അന്ന് അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

38കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 25 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച് ആഗ്രഹിക്കുന്നത്.

ഗോളടിച്ചു കൂട്ടി റയൽ മാഡ്രിഡ് വിജയം!!

ലാലിഗയിൽ രണ്ടാം മത്സരത്തിലും റയൽ മാഡ്രിഡ് ക്ലബിന് വൻ വിജയം. ഇന്ന് എവേ മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ വിജയം തന്നെ റയൽ നേടി. മത്സരം ആരംഭിച്ച് 14ആം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ഇന്ന് ലീഡ് എടുത്തു. തുടക്കത്തിൽ തന്നെ കിട്ടിയ പെനാൾട്ടി ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു. ഏതാനും മിനുറ്റുകൾക്ക് അകം സെൽറ്റയ്ക്കും ഒരു പെനാൾട്ടി ലഭിച്ചു.

23ആം മിനുട്ടിൽ ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി ബെൻസീമ ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് നാലു മിനുട്ട് മുമ്പ് മോഡ്രിചിന്റെ ഒരു ലോകോത്തര സ്ട്രൈക്ക് റയലിന് ലീഡ് നൽകി.

രണ്ടാം പകുതിയിൽ റയൽ ഗോളടി തുടർന്നു. 56ആം മിനുട്ടിൽ മോഡ്രിചിന്റെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് റയലിന്റെ മൂന്നാം ഗോൾ സ്കോർ ചെയ്തു‌. ഇതിനു ശേഷം 66ആം മിനുട്ടിൽ വാല്വെർദയുടെ ഗോളിലൂടെ റയൽ 4-1ന് മുന്നിൽ എത്തി.

ചാമ്പ്യൻസ് ലീഗിനും മോഡ്രിച്ചും ബെയ്‌ലുമില്ല

ചാമ്പ്യൻസ് ലീഗിൽ ഗാലറ്റസരെയെ നേരിടാനിരിക്കുന്ന റയൽ മാഡ്രിഡ് നിരയിൽ ലൂക്ക മോഡ്രിച്ചും ഗാരെത് ബെയ്‌ലും കളിക്കില്ല. കഴിഞ്ഞ ദിവസം മയോർക്കക്കെതിരായ മത്സരത്തിലും ഇരുവരും പരിക്ക് മൂലം കളിച്ചിരുന്നില്ല. ലാ ലീഗയിൽ മയോർക്കയോട് തോറ്റ റയൽ മാഡ്രിഡ് ലീഗിൽ ബാഴ്‌സലോണക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. ഇവരെ കൂടാതെ ലൂക്കാസ് വസ്‌കസും ചാമ്പ്യൻസ് ലീഗിനുള്ള ടീമിൽ ഇടം പിടിച്ചിട്ടില്ല.

അതെ സമയം പരിക്കിന്റെ പിടിയിലായിരുന്ന ഹസാർഡ്, കാർവാഹൽ, ടോണി ക്രൂസ് എന്നിവരെ ചാമ്പ്യൻസ് ലീഗിനുള്ള സ്‌ക്വാഡിൽ ഉൾപെടുത്തിയിട്ടുണ്ട്.  തന്റെ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് ഹസാർഡ് മയോർക്കേക്കെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല.

ചാമ്പ്യൻസ് ലീഗിൽ മോശം ഫോമിലുള്ള റയൽ മാഡ്രിഡിന് താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്.  രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒരു പോയിന്റ് മാത്രമാണ് റയൽ മാഡ്രിഡിനുള്ളത്. പി.എസ്.ജിയോട് തോറ്റ റയൽ മാഡ്രിഡ് ക്ലബ് ബ്രൂഷിനോട് സമനില വഴങ്ങിയിരുന്നു.

Exit mobile version