വിയന്നയിൽ 2020ലെ അഞ്ചാം കിരീടം ഉയർത്തി ആന്ദ്ര റൂബ്ലേവ്

വിയന്ന എ. ടി. പി ഇൻഡോർ 500 മസ്റ്റേഴ്സിൽ കിരീടം ഉയർത്തി അഞ്ചാം സീഡും റഷ്യൻ യുവ താരവും ആയ ആന്ദ്ര റൂബ്ലേവ്. വമ്പൻ അട്ടിമറികളും ആയി ഫൈനലിൽ എത്തിയ ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് റൂബ്ലേവ് 2020 തിലെ തന്റെ സ്വപ്നകുതിപ്പ് തുടർന്നത്. ഏതാണ്ട് ഒന്നരമണിക്കൂർ മാത്രം നീണ്ടു നിന്ന ഫൈനലിൽ ഓരോ സെറ്റിലും നിർണായക ബ്രൈക്ക് കണ്ടത്തിയ റഷ്യൻ താരം 6-4, 6-4 എന്ന സ്കോറിന് ആണ് ഫൈനലിൽ ജയം കണ്ടത്.

2020 തിൽ അഞ്ചാം കിരീടം ഉയർത്തിയ റൂബ്ലേവ് 500 മാസ്റ്റേഴ്സിൽ ഇത് തുടർച്ചയായ മൂന്നാം കിരീടം ആണ് നേടുന്നത്. വിയന്നയിൽ തന്റെ ആദ്യ കിരീടം ഉയർത്തിയ റഷ്യൻ യുവതാരം ഈ സീസണിൽ ലോക ഒന്നാം നമ്പർ ആയ ജ്യോക്കോവിച്ച് കഴിഞ്ഞാൽ ഏറ്റവും അധികം നേട്ടങ്ങൾ കൈവരിച്ച താരം കൂടിയാണ്. തോൽവി വഴങ്ങിയെങ്കിലും തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ടെന്നീസ് കളിച്ച ആത്മവിശ്വാസത്തോടെ തല ഉയർത്തിയാണ് സൊനെഗോ കളം വിട്ടത്.

വിയന്നയിൽ സൊനെഗോയുടെ സ്വപ്നകുതിപ്പ് തുടരുന്നു, ഫൈനലിൽ റൂബ്ലേവ് എതിരാളി

എ. ടി. പി ടൂറിൽ വിയന്ന ഇൻഡോർ 500 മാസ്റ്റേഴ്സിൽ ആന്ദ്ര റൂബ്ലേവ് ലോറൻസോ സൊനെഗോ ഫൈനൽ. ഇന്നലെ ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ചിനെ അട്ടിമറിച്ചു എത്തിയ സൊനെഗോ ഇന്നും തന്റെ മിന്നും പ്രകടനം തുടർന്നു. ബ്രിട്ടീഷ് ഒന്നാം നമ്പർ ആയ ഡാൻ ഇവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇറ്റാലിയൻ താരം സെമിഫൈനലിൽ മറികടന്നത്. മത്സരത്തിൽ ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും 3 ബ്രൈക്കുകൾ കണ്ടത്തിയ സൊനെഗോ മത്സരം 6-3, 6-4 എന്ന സ്കോറിന് ആണ് സ്വന്തം പേരിൽ കുറിച്ചത്. ഡീഗോ ഷ്വാർട്ട്സ്മാൻ പിന്മാറിയത് കൊണ്ട് മാത്രം ടൂർണമെന്റിനു എത്തിയ സൊനെഗോ അവിശ്വസനീയമായ നേട്ടം ആണ് ഇതിനകം തന്നെ കൈവരിച്ചത്.

ഫൈനലിൽ അഞ്ചാം സീഡ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് ആണ് ഇറ്റാലിയൻ താരത്തിന്റെ എതിരാളി. ഫൈനലിൽ 2018 ലെ ജേതാവ് ആയ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റെഴ്സനെ ആണ് റൂബ്ലേവ് മറികടന്നത്. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി 6-4 നു സെറ്റ് കണ്ടത്തിയ റൂബ്ലേവ് രണ്ടാം സെറ്റിൽ ബ്രൈക്ക് നേടി 4-1 നു മുന്നിൽ നിൽക്കുമ്പോൾ പരിക്ക് അലട്ടിയ ആന്റെഴ്സൻ മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു. ഈ സീസണിൽ ഇതിനകം തന്നെ ജ്യോക്കോവിച്ച് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടി മിന്നും ഫോമിലുള്ള റൂബ്ലേവ് മറ്റൊരു കിരീടം ആയിരിക്കും വിയന്നയിൽ നാളെ ലക്ഷ്യം വക്കുക.

Exit mobile version