ലോര്‍ഡ്സിലേക്കുള്ള പന്ത്രണ്ടംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, പാറ്റിന്‍സണ്‍ ടീമില്‍ ഇല്ല

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള പന്ത്രണ്ടംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ആദ്യ മത്സരത്തില്‍ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയയുടെ വിജയം. പിച്ച് പേസ് ബൗളിംഗിന് അനുകൂലമല്ലാത്തതിനാല്‍ മൂന്ന് പേസ് ബൗളര്‍മാരുമായിയാവും ഓസ്ട്രേലിയ മത്സരത്തിനിറങ്ങുകയെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന് ടീം വിശ്രമം നല്‍കിയേക്കുമെന്നും ചില അഭ്യൂഹങ്ങള്‍ ഓസീസ് മാധ്യമങ്ങളില്‍ വരുന്നുണ്ട്.

പീറ്റര്‍ സിഡില്‍, ജോഷ് ഹാസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരില്‍ രണ്ട് പേര് മാത്രമാണ് കളിക്കുവാന്‍ സാധ്യത. അതേ സമയം ജെയിംസ് പാറ്റിന്‍സണിന് ടീമില്‍ ഇടം ലഭിച്ചില്ല.

സ്ക്വാ‍ഡ്: ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയിഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

ഓസ്ട്രേലിയന്‍ ഇതിഹാസം ദി ഹണ്ട്രെഡില്‍ ലോര്‍ഡ്സ് ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ലോര്‍ഡ്സില്‍ നിന്നുള്ള ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലെ ഫ്രാഞ്ചൈസിയെ ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായാവും വോണ്‍ എത്തുന്നത്. ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനും കോച്ചുമായി പ്രവര്‍ത്തിച്ച് കിരീടത്തിലേക്ക് നയിച്ചിരുന്നു ഷെയിന്‍ വോണ്‍. ടൂര്‍ണ്ണമെന്റില്‍ മാഞ്ചെസ്റ്ററിനെ സൈമണ്‍ കാറ്റിച്ചും ബ്രിമിംഗത്തിനെ ആന്‍ഡ്രൂ മക്ഡോണാള്‍ഡും പരിശീലിപ്പിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഐപിഎല്‍ പോലെ തന്നെ ശ്രദ്ധേയമാകുവാന്‍ പോകുന്ന ഒരു ടൂര്‍ണ്ണമെന്റാകും ദി ഹണ്ട്രെഡ് എന്നാണ് തന്റെ തോന്നലെന്ന് വോണ്‍ വ്യക്തമാക്കി. തന്നെ ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചത് അഭിമാനവും വളരെ ബഹുമതിയും നല്‍കുന്ന കാര്യമാണെന്നും വോണ്‍ പറഞ്ഞു. പുതിയ ടൂര്‍ണ്ണമെന്റിന്റെ കോച്ചായി എത്തുവാനാകുന്നത് തന്നെ വലിയ കാര്യമാണെന്നും ഷെയിന്‍ വോണ്‍ വ്യക്തമാക്കി.

ലോകകപ്പ് ഫൈനലില്‍ ടോസ് നേടി കെയിന്‍ വില്യംസണ്‍ , ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ലോകകപ്പിലെ പുതിയ കിരീടാവകാശികളെ അറിയുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഇന്ന് ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ടോസ് കെയിന്‍ വില്യംസണ്‍ ആണ് നേടിയത്. ഇന്ത്യയ്ക്കെതിരെ സെമി കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ന്യൂസിലാണ്ട് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ടും ടീമില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ല. പരിക്കിന്റെ ഭീതിയുണ്ടായിരുന്നുവെങ്കിലും ജോണി ബൈര്‍സ്റ്റോ ടീമിലുണ്ടെന്നും പൂര്‍ണ്ണമായി ഫിറ്റാണെന്നും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, ഹെന്‍റി നിക്കോളസ്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡോം , ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

തുടക്കത്തിലെ നേട്ടത്തില്‍ മതിമറന്നിരുന്നില്ല, ലോര്‍ഡ്സിലേക്ക് യാത്രയാകുന്നത് വലിയ ബഹുമതി

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്സിലേക്ക് യാത്രയാകാനാകുന്നത് ഏറ്റവും വലിയ പ്രത്യേകത നിറഞ്ഞ അനുഭവമെന്ന് പറഞ്ഞ് ന്യൂസിലാണ്ടിന് വേണ്ടി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ മാറ്റ് ഹെന്‍റി. ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ മാറ്റ് ഹെന്‍റിയുടെ തന്റെ സ്പെല്ലില്‍ 10 ഓവറില്‍ 37 റണ്‍സിന് 3 വിക്കറ്റ് നേടുകയായിരുന്നു. ഹാര്‍ദ്ദിക്കും ധോണിയും ജഡേജയും ബാറ്റിംഗിന് ഇറങ്ങാനുണ്ടെന്നതിനാല്‍ തുടക്കത്തിലെ നേട്ടത്തില്‍ ന്യൂസിലാണ്ട് മതി മറന്നിരുന്നില്ലെന്ന് മാറ്റ് ഹെന്‍റി പറഞ്ഞു. അവരെല്ലാം ക്രിക്കറ്റിലെ വലിയ ഫിനിഷര്‍മാരാണെന്ന് ഏവര്‍ക്കും അറിയാമെന്നും ഹെന്‍റി വ്യക്തമാക്കി.

ലോകോത്തരമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്ന് ടീമിനു അറിയാമായിരുന്നു. തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ എന്തും സംഭവിക്കാമന്ന് ടീമിന് ഉറപ്പായിരുന്നു. അത് പോലെ തന്നെ കാര്യങ്ങള്‍ നീങ്ങിയെന്നും മാറ്റ് ഹെന്‍റി വ്യക്തമാക്കി. ഞായറാഴ്ചത്തെ ഫൈനലിലേക്ക് ടീം ഉറ്റുനോക്കുകയാണെന്നും അവിടെയും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് ഹെന്‍റി പറഞ്ഞു.

ലോര്‍ഡ്സില്‍ തലകുമ്പിട്ട് ഇന്ത്യയ്ക്ക് മടക്കം

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ലോക ഒന്നാം നമ്പര്‍ ടീമിനു നാണംകെട്ട തോല്‍വി. മത്സരത്തിന്റെ നാലാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇന്നിംഗ്സിന്റെയും 159 റണ്‍സിന്റെയും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 5 വിക്കറ്റ് നേടിയ ജെയിംസ് ആന്‍ഡേഴ്സണ്‍ തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും 4 വിക്കറ്റുമായി ഇന്ത്യയുടെ അന്ത്യം കുറിച്ചത്. ആന്‍ഡേഴ്സണോടൊപ്പം നാല് വിക്കറ്റ് നേടി സ്റ്റുവര്‍ട് ബ്രോഡ് ആന്‍ഡേഴ്സണ് മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിംഗ്സില്‍ 107 റണ്‍സിനു ഓള്‍ഔട്ട് ആയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 130 റണ്‍സിനു പുറത്തായി. ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 396/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

33 റണ്‍സുമായി പുറത്താകാതെ നിന്ന രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 26 റണ്‍സ് നേടി പുറത്തായി. ക്രിസ് വോക്സിനു രണ്ട് വിക്കറ്റ് ലഭിച്ചു. ക്രിസ് വോക്സ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പരമ്പരയില്‍ ഇംഗ്ലണ്ട് 2-0നു മുന്നിട്ട് നില്‍ക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോര്‍ഡ്സില്‍ മാത്രം 100 വിക്കറ്റുകള്‍, പുതു ചരിത്രം സൃഷ്ടിച്ച് ജെയിംസ് ആന്‍ഡേഴ്സണ്‍

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ മാത്രമായി 100 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍. ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ ഇന്നിംഗ്സിനിടെ ആദ്യ വിക്കറ്റായ മുരളി വിജയ്‍യെ പുറത്താക്കിയാണ് ഈ ചരിത്ര നേട്ടം ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയത്. ഒരേ ടെസ്റ്റ് വേദിയില്‍ നൂറോ അതിലധികമോ വിക്കറ്റെന്ന നേട്ടം നേടിയിട്ടുള്ള മറ്റൊരു താരം ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ മാത്രമാണ്. കൊളംബോയിലെ സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബ്ബ്(166), കാന്‍ഡിയിലെ അസ്ഗിരിയ സ്റ്റേഡിയം(117), ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയം(111) എന്നിവിടങ്ങളിലാണ് മുരളീധരന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

പൂജ്യം റണ്‍സിനു മുരളി വിജയ്‍യെ പുറത്താക്കിക ജെയിംസ് ആന്‍ഡേഴ്സണ്‍ ലോകേഷ് രാഹുലിനെയും(10) പുറത്താക്കി. നാലാം ദിവസം ഇന്ത്യയുടെ ഇന്നിംഗ്സിനിടെ മഴ വീണ്ടും തടസ്സം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യ 17/2 എന്ന നിലയിലാണ്. 5 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 1 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുമാണ് വിക്കറ്റ് നേട്ടക്കാര്‍.

നേരത്തെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 397/6 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 40 റണ്‍സ് നേടിയ സാം കറനെ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്താക്കിയ ശേഷമായിരുന്നു ഡിക്ലറേഷന്‍. ക്രിസ് വോക്സ് 137 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റ് ഇന്ത്യയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോര്‍ഡ്സില്‍ ഒന്നാം ദിവസം കളിയില്ല, ടോസ് പോലും നടന്നില്ല

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യം ദിവസം ടോസ് പോലും നടന്നില്ല. മഴയും മോശം കാലാവസ്ഥയും കാരണം ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ പരമ്പരയില്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് ജയിച്ചത് വഴി 1-0 എന്ന നിലയില്‍ മുന്നിലാണ് ഇംഗ്ലണ്ട്.

രണ്ടാം മത്സരത്തില്‍ ജയം നേടി ഒപ്പമെത്തുവാന്‍ ഇന്ത്യയും ലീഡ് രണ്ടാക്കി മാറ്റുവാന്‍ ഇംഗ്ലണ്ടും ഇറങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായി മാറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്ക് ഭേദം, പന്തെറിയാന്‍ തുടങ്ങി, എന്നാല്‍ ബുംറ ലോര്‍ഡ്സില്‍ കളിക്കില്ല

പരിക്ക് ഭേദമായെങ്കിലും ജസ്പ്രീത് ബുംറ ലോര്‍ഡ്സ് ടെസ്റ്റില്‍ കളിക്കില്ല. ബുംറ പരിശീലന സെഷനില്‍ പന്തെറിയുവാന്‍ തുടങ്ങിയെങ്കിലും താരത്തിനെ ധൃതി പിടിച്ച് അടുത്ത ടെസ്റ്റില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് തീരുമാനം. ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണും ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. രണ്ടാം ടെസ്റ്റ് മുതല്‍ തിരഞ്ഞെടുപ്പിനു ബുംറ ലഭ്യമായിരിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

താരം പന്തെറിയുന്നുണ്ടെങ്കിലും മാച്ച് സിറ്റുവേഷനില്‍ താരത്തെ കളിപ്പിക്കാനായിട്ടില്ലെന്നാണ് ഭരത് അരുണ്‍ വ്യക്തമാക്കിയത്. കൈയ്യിലെ ബാന്‍ഡ് എയിഡ് പ്ലാസ്റ്റര്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷം മാത്രം താരത്തിനെ പരിഗണിക്കേണ്ടതുള്ളുവെന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനമെന്ന് ഭരത് അരുണ്‍ പറഞ്ഞു. നിലവില്‍ താരം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന തീരുമാനമാണ് മാനേജ്മെന്റ് കൈക്കൊണ്ടിട്ടുള്ളതെന്നും ഭരത് അരുണ്‍ പറഞ്ഞു.

അയര്‍ലണ്ടിനെതിരെ ടി20 പരമ്പരയിലാണ് ബുംറയ്ക്ക് പരിക്കേറ്റത്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരെ ടി20, ഏകദിന പരമ്പരകള്‍ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്നത് ഉചിതം: ഭരത് അരുണ്‍

ലോര്‍ഡ്സില്‍ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ലോര്‍ഡ്സിലെ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ഭരത് അരുണിന്റെ വിലയിരുത്തല്‍. ബാറ്റ്സ്മാന്മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളല്ല ലോര്‍ഡ്സിലേതെന്നും അതിനാല്‍ തന്നെ ഒരു ബാറ്റ്സ്മാനെ അധികം കളിപ്പിക്കുന്നതിലും നല്ലത് അഞ്ച് ബൗളര്‍മാരുമായി ഇറങ്ങുന്നതാണെന്നാണ് ഇന്ത്യന്‍ ബൗളിംഗ് കോച്ചിന്റെ അഭിപ്രായം.

എന്നാല്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ബാറ്റിംഗ് നിരയില്‍ നിന്ന് ഒരു താരത്തെ കൂടി ഒഴിവാക്കിയാല്‍ എന്താകും ഇന്ത്യയുടെ സ്ഥിതിയെന്ന് വ്യക്തമല്ല. വിരാട് കോഹ്‍ലി ഒഴികെ ആരും തന്നെ ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്സില്‍ മികവ് പുലര്‍ത്തിയിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

49 വര്‍ഷത്തെ സേവനത്തിനു ശേഷം ലോര്‍ഡ്സില്‍ നിന്ന് മിക്ക് ഹണ്ട് പടിയിറങ്ങുന്നു

നീണ്ട 49 വര്‍ഷത്തെ സേവനത്തിനു ശേഷം 2018 സീസണ്‍ അവസാനത്തോടെ ലോര്‍ഡ്സിന്റെ ഹെഡ് ഗ്രൗണ്ട്സ്മാന്‍ ആയ മിക്ക് ഹണ്ട് എംസിസിയില്‍ നിന്ന് പടിയിറങ്ങുന്നു. ജൂലൈ 30നാണ് മിക്ക് ഹണ്ട് ഈ തീരുമാനം അറിയിച്ചത്. ഇന്ത്യയ്ക്കെതിരെയുള്ള ലോര്‍ഡ്സിലെ ടെസ്റ്റ് മത്സരത്തിനുള്ള പിച്ചാവും ഹണ്ടിന്റെ അവസാന അന്താരാഷ്ട്ര ദൗത്യം.

കരിയറില്‍ അര്‍ദ്ധ ശതകം നേടുവാനുള്ള അവസരത്തിനു ഒരു വര്‍ഷം മുമ്പാണ് മിക്കിന്റെ റിട്ടയര്‍മെന്റെങ്കിലും ലോര്‍ഡ്സില്‍ എന്നും മിക്ക് ഒരു ചരിത്രമായിരിക്കുമെന്നാണ് എംസിസിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ സ്റ്റീഫെന്‍സണ്‍ അറിയിച്ചത്. 1969ല്‍ ഗ്രൗണ്ട് സ്റ്റാഫായാണ് ഹണ്ട് ലോര്‍ഡ്സില്‍ എത്തുന്നത്. ജിം ഫെയര്‍ബ്രദര്‍ 1985ല്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ഹണ്ടിനെ മുഖ്യ ഗ്രൗണ്ട്സ്മാന്‍ ആയി നിയമിക്കപ്പെടുകയായിരുന്നു.

അടുത്ത സീസണില്‍ ചുമതല വഹിക്കുവാന്‍ പുതിയ മുഖ്യ ഗ്രൗണ്ട്സ്മാനെ കണ്ടെത്തുക എന്ന ദൗത്യമാണ് ഇനി എംസിസിയ്ക്ക് മുന്നിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version