അതുല്യ കെ വി ഇനി ലോർഡ്സ് എഫ് എയിൽ

ലോർഡ്സ് എഫ് എ കേരള വനിതാ ലീഗിനായുള്ള ഒരുക്കം തുടരുകയാണ്. വനിതാ ഫുട്ബോളിലെ കേരളത്തിലെ മികച്ച താരങ്ങളിൽ ഒരാളായ അതുല്യ കെ വിയെ ആണ് ലോർഡ്സ് എഫ് എ പുതുതായി സ്വന്തമാക്കിയത്. മുമ്പ് ഗോകുലം കേരളയുടെ ജേഴ്സിയിൽ കളിച്ചിട്ടുള്ള താരമാണ് അതുല്യ. ഗോകുലം കേരളക്ക് ഒപ്പം 2019-20 സീസണിൽ ഇന്ത്യൻ വനിതാ ലീഗ് കിരീടം അതുല്യ നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ അതുല്യ ഡോൺ ബോസ്കോയ്ക്ക് ഒപ്പം ആയിരുന്നു. ഡോൺ ബോസ്കോ കഴിഞ്ഞ സീസണിൽ കേരള വനിതാ ലീഗ് റണ്ണേഴ്സ് ആയപ്പോൾ ക്ലബിന്റെ പ്രധാന താരമായിരുന്നു അതുല്യ. 2017-18 സീസണിൽ കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയ താരം കൂടിയാണ് അതുല്യ. മുമ്പ് കേരളത്തെ ദേശീയ തലത്തിലും അതുല്യ പ്രതിനിധീകരിച്ചിട്ടുണ്ട്.

Story Highlight: Athulya KV Joined Lords FA Kochi. Kerala Women’s League

ഇന്ത്യൻ ഗോൾ കീപ്പർ അർച്ചനയെയും ലോർഡ്സ് എഫ് എ കൊച്ചി സ്വന്തമാക്കി

ലോർഡ്സ് എഫ് എ കൊച്ചി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. തമിഴ്‌നാട് സ്വദേശിയായ അർച്ചനയെ ആണ് ലോർഡ്സ് സൈൻ ചെയ്തത്. 20കാരിയായ അർച്ചന ഗോൾ കീപ്പർ ആണ്. ഇന്ത്യയുടെ വല കാത്തിട്ടുള്ള താരമാണ് അർച്ചന. ഒരു വർഷത്തെ കരാറിലാണ് ഇപ്പോൾ ലോർഡ്സ് എഫ് എയിലേക്ക് എത്തിയത്. അവസാനമായി സേതു എഫ് സിയിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

സേതു എഫ് സിക്ക് ഒപ്പം തമിഴ്‌നാട് വനിതാ ലീഗ് കിരീടം നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ലീഗ് റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്. തമിഴ്നാട് സംസ്ഥാന ടീമിനായി കളിച്ചിട്ടുള്ള അർച്ചന എഫ് സി തമിഴച്ചിക്കായും കളിച്ചിട്ടുണ്ട്.

Story Highlight: Lords FA Signed goal keeper Archan A , Kerala Women’s League

ഗോകുലത്തിനായി ഗോളടിച്ച് കൂട്ടിയ വിൻ തെയിംഗി ടുൺ ഇനി ലോർഡ്സ് എഫ് എയിൽ, കേരള വനിതാ ലീഗിൽ കളിക്കും | Kerala Womens League

മ്യാൻമർ ഗോൾ മെഷീനിൻ ആയ വിൻ തെയിംഗി ടോണുമായി കൊച്ചിയിലെ ക്ലബായ ലോർഡ്സ് എഫ് കരാറിലെത്തി. 27കാരിയായ മ്യാൻമർ മുന്നേറ്റനിര താരം കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് വേണ്ടിയാകും കളിക്കുക. കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിനായി ആറ് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടാൻ ടുണിനായിരുന്നു.

മ്യാന്മാർ രാജ്യാന്തര ടീമിന് വേണ്ടി 50ൽ അധികം ഗോളുകൾ നേടിയിട്ടുഅ താരമാണ്. മ്യാൻമർ ലീഗിലെ ടോപ്സ്കോററായ വിൻ തെയിംഗി ടോൺ ഇരു വിങ്ങുകളിലുമായി മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരം കാർത്തിക അംഗമുത്തുവിനെയും സൈൻ ചെയ്ത ലോർഡ്സ് ഈ സീസൺ വനിതാ ലീഗിൽ വലിയ പോരാട്ടം തന്നെ കാഴ്ചവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story Highlight: Lords FA have completed the signing of Myanmar NT forward Win Theingi Tun ahead of Kerala Womens League

Exit mobile version