കേരള വനിതാ ലീഗ്, ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡിന് ജയം

കുന്നംകുളം ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന കേരള വനിതാ ലീഗ് 2025 ന്റെ ഉദ്ഘാടന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്‌സി ലോർഡ്‌സ് എഫ്‌എയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു വിജയം.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്. 63ആം മിനുട്ടിൽ രേഷ്മയാണ് കേരള യുണൈറ്റഡിന് ലീഡ് നൽകിയത്. 73ആം മിനുറ്റിൽ അലീന ടോണി വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

ഇന്ത്യൻ വനിതാ ലീഗ് ഫിക്സ്ചർ എത്തി, ഗോകുലം കേരളയും ലോർഡ്സ് എഫ് എയും കളിക്കും

ഇന്ത്യൻ വനിതാ ലീഗ് 2023 സീസൺ ഫിക്സ്ചർ എ ഐ എഫ് എഫ് എഫ് പുറത്ത് ഇറക്കി. അഹമ്മദബാദ് ആതിഥ്യം വഹിക്കുന്ന ലീഗ് ഏപ്രിൽ 26ന് ആരംഭിക്കും. കേരളത്തിൽ നിന്ന് ഗോകുലം കേരളയും കേരള വനിതാ ലീഗ് ചാമ്പ്യന്മാരായ ലോർഡ്സ് എഫ് എയും ലീഗിൽ പങ്കെടുക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ ഗോകുലം കേരള ഈസ്റ്റ് ബംഗാൾ ടീമിനെ ആകും നേരിടുക.

ഈസ്റ്റ് ബംഗാൾ, മിസാക യുണൈറ്റഡ്, സ്പോർട്സ് ഒഡീഷ, ഹോപ് എസ് സി, കഹാനി എഫ് സി, മുംബൈ നൈറ്റ്സ് എന്നിവർ ഗോകുലത്തിന് ഒപ്പം ഗ്രൂപ്പ് എയിൽ ഉണ്ട്. ലോർഡ്സ് എഫ് എ ഗ്രൂപ്പ് ബിയിൽ ആണ്‌. അവർ ഏപ്രിൽ 27ന് ആദ്യ മത്സരത്തിൽ സെൽറ്റിക് ക്വീൻസിനെ നേരിടും.

ഗ്രൂപ്പ് ബിയിൽ ലോർഡ്സിന് ഒപ്പം കെൽറ്റി ക്വീൻസ്, ഈസ്റ്റേൺ സ്പോർടിംഗ്, കിക്ക്സ്റ്റാർട്, സി ആർ പി എഫ്, ഒഡീഷ എഫ് സി, സേതു എഫ് സി, ചർച്ച ബ്രദേഴ്സ് എന്നിവർ ഉണ്ട്. ഗോകുലം കേരള ആണ് നിലവിൽ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാർ. മെയ് 21നാകും ഫൈനൽ നടക്കുക.

ഫിക്സ്ചറുകൾ;

ഗോകുലം കേരള ഞെട്ടി!! അത്ഭുത പ്രകടനവുമായി ലോർഡ്സ് എഫ് എ കേരള വനിതാ ലീഗ് കിരീടം സ്വന്തമാക്കി

കേരള വനിതാ ലീഗിൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് ലോർഡ്സ് എഫ് എ കിരീടം നേടി. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലോർഡ്സ് എഫ് എ ഗോകുലത്തെ തോൽപ്പിച്ചത്. ഇത് ആദ്യമായാണ് ഗോകുലം കേരള ഇവിടെ കേരള വനിതാ ലീഗിൽ ഒരു മത്സരം പരാജയപ്പെടുന്നത്.

ലീഗ് ഘട്ടത്തിൽ ലോർഡ്സിനെ പരാജയപ്പെടുത്താൻ ഗോകുലത്തിന് ആയിരുന്നു എങ്കിലും ഫൈനലിൽ എത്തിയപ്പോൾ കളി മാറി. ഇന്ന് തുടക്കം മുതൽ ലോർഡ്സ് അവരുടെ എല്ലാം നൽകി പോരാടി‌. ആദ്യ ഗോൾ ഗോകുലം ആണ് നേടിയത് എ‌ങ്കിലും മുൻ ഗോകുലം താരം വിൻ നേടിയ്ക്ക് ഇരട്ട ഗോളുകൾ ലോർഡ്സിന് 2-1ന്റെ ലീഡ് നൽകി.

രണ്ടാം പകുതിയിലും അറ്റാക്ക് തുടർന്ന ലോർഡ്സ് കിരീടം ഉറപ്പിക്കുകയും ചെയ്തു. ഈ വർഷം ആദ്യമായാണ് ലോർഡ്സ് കേരള വനിതാ ലീഗിൽ കളിക്കുന്നത്.

വനിത ഫുട്ബോളിൽ അവസാന വർഷങ്ങളിൽ ഗോകുലത്തിന് ഉണ്ടായ ആധിപത്യത്തിന് ഈ ഫലം അവസാനമാകുമോ എന്ന് കണ്ടറിയണം. ഇന്ന് പരാജയപ്പെട്ടു എങ്കിലും ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലവും ഉണ്ടാകും. കേരളത്തെ പ്രതിനിധീകരിച്ച് ഗോകുലവും ലോർഡ്സ് എഫ് എയും ഇന്ത്യൻ വനിതാ ലീഗിൽ ഇറങ്ങും.

ലോർഡ്സിന്റെ വക വീണ്ടും ലോഡ് കണക്കിന് ഗോളുകൾ, ഗോളടിയിൽ സെഞ്ച്വറിയും റെക്കോർഡും

കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് മറ്റൊരു വമ്പൻ ജയം. ഇന്ന് എസ് ബി എഫ് എ പൂവാറിനെ നേരിട്ട ലോർഡ്സ് എഫ് എ 27 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എതിരില്ലാത്ത 27 ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു‌. കഴിഞ്ഞ മത്സരത്തിൽ അവർ കടത്തനാട്ടു രാജക്ക് എതിരെ 33 ഗോളുകളും അടിച്ചിരുന്നു. ഇന്നത്തെ ഗോളുകളോടെ ലോർഡ്സിന് ലീഗിൽ 101 ഗോളുകൾ ആയി.

കഴിഞ്ഞ സീസണിൽ ഗോകുലം അടിച്ചു കൂട്ടിയ 99 ഗോളുകൾ എന്ന റെക്കോർഡ് ഇതോടേ ലോർഡ്സ് എഫ് എ മറികടന്നു. വെറും ഏഴ് മത്സരങ്ങളിൽ നിന്നാണ് ലോർഡ്സ് ഇത്രയും ഗോളുകൾ അടിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി അവർ ലീഗിൽ ഒന്നാം സ്ഥാനത്തും എത്തി. കേരള ബ്ലാസ്റ്റേഴ്സിനും 19 പോയിന്റ് ഉണ്ട് എങ്കിലും ലോർഡ്സിന്റെ ഗോൾ ഡിഫറൻസ് അവരെ മുന്നിൽ നിർത്തുന്നു‌. ലോർഡ്സിന് +94 ആണ് ഗോൾ ഡിഫറൻസ്.

ഇങ്ങനെ ഒക്കെ ഗോളടിക്കാമോ!! 15 ഗോൾ ജയവുമായി ലോർഡ്സ് എഫ് എ, ഇന്ദുമതിക്ക് മാത്രം 9 ഗോളുകൾ | Report

കേരള വനിതാ ലീഗിൽ ഇന്നലെ കണ്ടത് ഗോൾ മഴ അല്ല പേമാരി ആയിരുന്നു. ലോർഡ്സ് എഫ് എയും എമിറേറ്റ്സ് എഫ് സിയും തമ്മിൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത 15 ഗോളുകളുടെ വിജയം ആണ് ലോർഡ്സ് നേടിയത്. ഈ സീസൺ കേരള വിമൻസ് ലീഗിലെ ഏറ്റവും വലിയ വിജയമാണിത്. ഇന്ന് ഇന്ദുമതി മാത്രം ലോർഡ്സിന് വേണ്ടി 9 ഗോളുകൾ നേടി.

ഇരു ദയയും ഇന്ന് ലോർഡ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആദ്യ പകുതിയിൽ തന്നെ 9 ഗോളിന് ലോർഡ്സ് മുന്നിൽ എത്തി. 3,7,10, 24, 38, 43, 45, 58, 85 എന്നീ മിനുട്ടുകളിൽ ആയിരുന്നു ഇന്ദുമതിയുടെ ഗോളുകൾ. ആദ്യമായാണ് കേരള വനിതാ ലീഗിൽ ഒരു മത്സരത്തിൽ ഒരു താരം ഇത്രയും ഗോളുകൾ അടിക്കുന്നത്‌. ഇന്ദുമതിയെ കൂടാതെ കാർത്തികയും വിൻ തുങ്ങും ഇരട്ട ഗോളുകൾ വീതം നേടി. മിനയും അതുല്യയും ഒരോ ഗോൾ വീതവും നേടി.

മൂന്ന് മത്സരങ്ങളിൽ നിന്ന് ലോർഡ്സിന് 7 പോയിന്റ് ഉണ്ട്. എമിറേറ്റ് കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ടു.

ലോർഡ്സ് എഫ് എയിൽ തന്ത്രങ്ങൾ മെനയാൻ അമൃത അരവിന്ദ്

ഇന്നലെ കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എ നടത്തിയ അരങ്ങേറ്റം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ 12-2 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ലോർഡ്സ് എഫ് എ തുടങ്ങിയത്. ലോർഡ്സിന്റെ വിജയത്തിന് പിന്നിലെ കരുത്ത് അമൃത അരവിന്ദ് എന്ന പരിശീലക ആണ്. മുമ്പ് 2019ൽ സേതു എഫ് സിയെ ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യന്മാരാക്കിയതിന് പിറകികും അമൃത് അരവിന്ദിന്റെ തന്ത്രങ്ങൾ ഉണ്ടായിരുന്നു.

എ എഫ് സി വി ലൈസൻ ഉള്ള പരിശീലക സേതു എഫ് സിയെ 2020ൽ ഇന്ത്യൻ വനിതാ ലീഗ് സെമി ഫൈനലിലും എത്തിച്ചിട്ടുണ്ട്. സേതു എഫ് സി കൂടാതെ കിക്ക് സ്റ്റാർട്ട് എഫ് സി, IGAS എഫ് സിയെയും അവർ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള സംസ്ഥാന വനിതാ ഫുട്ബോൾ ടീമിനെയും പോണ്ടിച്ചേരി വനിതാ ഫുട്ബോൾ ടീമിനെയും എം ജി യൂണിവേഴ്സിറ്റി വനിതാ ഫുട്ബോൾ ടീമിനെയും അവർ പരിശീലിപ്പിച്ചു. എം ജി യൂണിവേഴ്സിറ്റിക്ക് ഒപ്പം രണ്ട് തവണ സൗത് വെസ്റ്റ് സോൺ സെമി ഫൈനലിൽ എത്തിയിട്ടുണ്ട്.

ഇന്ത്യൻ ദേശീയ താരങ്ങളും വിദേശ താരവും അടങ്ങുന്ന മികച്ച സ്ക്വാഡ് ഒരുക്കിയ ലോർഡ്സ് എഫ് എ ഇത്തവണ കേരള വനിതാ ലീഗിൽ വലിയ സ്വപ്നങ്ങൾ ആണ് കാണുന്നത്. അതാണ് അമൃത അരവിന്ദ് പോലെ രാജ്യത്തെ വനിതാ പരിശീലകർക്ക് ഇടയിലെ ഏറ്റവും മികച്ച ഒരു കോച്ചിനെ തന്നെ ക്ലബ് ടീമിന്റെ തലപ്പത്ത് എത്തിച്ചത്.

Story Highlight: Amrutha Aravind appointed as Lords FA’ Women’s Head coach

ഇന്ത്യൻ ഗോൾ കീപ്പർ അർച്ചനയെയും ലോർഡ്സ് എഫ് എ കൊച്ചി സ്വന്തമാക്കി

ലോർഡ്സ് എഫ് എ കൊച്ചി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. തമിഴ്‌നാട് സ്വദേശിയായ അർച്ചനയെ ആണ് ലോർഡ്സ് സൈൻ ചെയ്തത്. 20കാരിയായ അർച്ചന ഗോൾ കീപ്പർ ആണ്. ഇന്ത്യയുടെ വല കാത്തിട്ടുള്ള താരമാണ് അർച്ചന. ഒരു വർഷത്തെ കരാറിലാണ് ഇപ്പോൾ ലോർഡ്സ് എഫ് എയിലേക്ക് എത്തിയത്. അവസാനമായി സേതു എഫ് സിയിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

സേതു എഫ് സിക്ക് ഒപ്പം തമിഴ്‌നാട് വനിതാ ലീഗ് കിരീടം നേടിയിട്ടുണ്ട്. ഇന്ത്യൻ വനിതാ ലീഗ് റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്. തമിഴ്നാട് സംസ്ഥാന ടീമിനായി കളിച്ചിട്ടുള്ള അർച്ചന എഫ് സി തമിഴച്ചിക്കായും കളിച്ചിട്ടുണ്ട്.

Story Highlight: Lords FA Signed goal keeper Archan A , Kerala Women’s League

Exit mobile version