ചാമ്പ്യൻസ് ലീഗ്: ലിവർപൂളും ബാഴ്സയും അടുത്ത റൗണ്ട് ഉറപ്പിച്ചു, ഗതി കിട്ടാതെ മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗിലെ ആദ്യ എട്ട് സ്ഥാനങ്ങൾക്കായുള്ള മത്സരം ചൂടുപിടിക്കുകയാണ്. പ്ലേ ഓഫ് ഇല്ലാതെ നേരിട്ട് അടുത്ത റൗണ്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും പ്ലേ ഓഫ് യോഗ്യത എങ്കിലും ആഗ്രഹിക്കുന്നവർക്കും ഇനി ബാക്കിയുള്ളത് 2 മത്സരങ്ങൾ മാത്രം.

ലിവർപൂളും ബാഴ്‌സലോണയും ഇതിനകം തന്നെ അടുത്ത റൗണ്ട് ഉറപ്പിച്ചു. ചുരുങ്ങിയത് പ്ലേ ഓഫിൽ എങ്കിലും അവർ ഇടം നേടും. അതേസമയം, പാരീസ് സെൻ്റ് ജെർമെയ്ൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ ആദ്യ 24ൽ ഫിനിഷ് ചെയ്യാൻ വരെ വിയർക്കുകയാണ്.

18 പോയിൻ്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും ബാഴ്‌സലോണ 1 പോയിന്റുമായി തൊട്ടുപിന്നിലും ഉണ്ട്. ഇൻ്റർ മിലാൻ, എസി മിലാൻ, അറ്റലാൻ്റ, യുവൻ്റസ് എന്നിവർ ആദ്യ എട്ടിലേക്ക് മുന്നേറാൻ ആകുന്ന പൊസിഷനിലാണ് ഉള്ളത്. 13 പോയിൻ്റുമായി ആറാം സ്ഥാനത്താണ് ഇൻ്റർ മിലാൻ ഉള്ളത്. എസി മിലാൻ തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ച് 12-ാം സ്ഥാനത്തേക്ക് ഉയർന്നു. 11 പോയിൻ്റുള്ള അറ്റലാൻ്റയും യുവൻ്റസും ടോപ് 8 നഷ്ടപ്പെട്ടാലും പ്ലേ ഓഫ് ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ്‌.

പുതിയ ലീഗ് ഫോർമാറ്റ് പ്രകാരം ഓരോ ടീമും ഹോം, എവേ ആയി എട്ട് മത്സരങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുന്നു. 9 മുതൽ 24 വരെ സ്ഥാനത്തുള്ള ടീമുകൾ നോക്കൗട്ട് പ്ലേ ഓഫ് കളിച്ച് വേണം അടുത്ത റൗണ്ട് എത്താൻ. 24-ാം സ്ഥാനത്തിനപ്പുറമുള്ള ക്ലബ്ബുകളുടെ യൂറോപ്യൻ പ്രചാരണങ്ങൾ അവസാനിക്കും.

ഫോം കണ്ടെത്താൻ പാടുപെടുന്ന PSG 25-ാം സ്ഥാനത്താണ്. യൂറോപ്പിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും യഥാക്രമം 22, 20 സ്ഥാനങ്ങളിലാണ്. ഇന്നലെ യുവന്റസിനോട് തോറ്റതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. വെറും രണ്ട് പോയിൻ്റുള്ള ബൊലോഗ്ന, യംഗ് ബോയ്‌സ്, ലെപ്‌സിഗ്, സ്ലോവൻ ബ്രാറ്റിസ്‌ലാവ എന്നിവർ എലിമിനേഷൻ ഉറപ്പിച്ചു.

ജോടക്ക് ഇരട്ട ഗോളുകൾ! ലിവർപൂളിന് തുടർച്ചയായ രണ്ടാം വിജയം

ആവേശകരമായ മത്സരത്തിൽ, നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂൾ 3-2ന്റെ നിർണായക വിജയം ഉറപ്പിച്ചു. അവരുടെ യൂറോപ്യൻ പ്രതീക്ഷകൾ കാക്കാൻ ഈ വിജയത്തിനാകും. ആദ്യ പകുതിയിൽ ഇന്ന് ഗോൾ പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിയോഗോ ജോറ്റയിലൂടെ ലീഡ് നേടാൻ റെഡ്സിന് കഴിഞ്ഞു. എന്നാൽ അതിനു പിന്നാലെ 51ആം മിനുട്ടിൽ വില്യംസിന്റെ ഗോൾ നോട്ടിംഗ്ഹാം ഫോറസ്റ്റിന് സമനില നൽകി.

55ആം മിനുട്ടിൽ വീണ്ടും ജോട ഗോൾ നേടിയതോടെ ലിവർപൂൾ ലീഡ് വീണ്ടെടുത്തു. 67ആം മിനുട്ടിൽ ഗിബ്സ് വൈറ്റിലൂടെ വീണ്ടും ഫോറസ്റ്റ് സമനില നേടി. അവസാനം 70ആം മിനുട്ടിൽ മുഹമ്മദ് സലാ ലിവർപൂളിന്റെ വിജയ ഗോൾ നേടി.

ഈ വിജയം 31 മത്സരങ്ങളിൽ നിന്ന് 50 പോയിന്റുമായി ലിവർപൂളിനെ പ്രീമിയർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്ത് ഞ്ർത്തുന്നു. അതേസമയം നോട്ടിംഗ്ഹാം ഫോറസ്റ്റ് 27 പോയിന്റുമായി 19-ാം സ്ഥാനത്തേക്ക് താഴ്ന്നു.

ആൻഫീൽഡിൽ അവസാന നിമിഷം!! അയാക്സിനെ മറികടന്ന് ലിവർപൂൾ വിജയവഴിയിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ അവർക്ക് അത്യാവശ്യമായിരുന്ന ഒരു വിജയം സ്വന്തമാക്കി. ഇന്ന് അയാക്സിനെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. 89ആം മിനുട്ടിലെ മാറ്റിപിന്റെ ഗോളാണ് ലിവർപൂളിന് ജയം നൽകിയത്.

നാപോളിയോട് ഏറ്റ വലിയ പരാജയം മറക്കാൻ ആണ് ആൻഫീൽഡിൽ ഇന്ന് ലിവർപൂൾ ഇറങ്ങിയത്. ആൻഫീൽഡ് ആയത് കൊണ്ട് തന്നെ അയാക്സിന് എതിരെ നല്ല രീതിയിൽ തുടങ്ങാൻ ലിവർപൂളിനായി. പതിനേഴാം മിനുട്ടിൽ അവർ ആദ്യ ഗോളും നേടി. അലിസന്റെ ഒരു ലോങ് ബോളിൽ തുടങ്ങിയ അറ്റാക്ക് സെക്കൻഡുകൾ കൊണ്ട് ഗോളായി മാറുകയായിരുന്നു. ജോട നൽകിയ പാസ് സ്വീകരിച്ച് മൊ സലാ ആണ് ലിവർപൂളിനെ മുന്നിൽ എത്തിച്ചത്.

എന്നാൽ മുൻ മത്സരങ്ങളിലെ പോലെ ലിവർപൂളിന്റെ ഡിഫൻസിലെ വിടവുകൾ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വ്യക്തമായി. 27ആം മിനുട്ടിൽ യുവ താരം മുഹമ്മദ് കുദുസിന്റെ ഒരു ബുള്ളറ്റ് ഷോട്ട് അയാക്സിന് സമനില നൽകി‌. ബെർഗുയിസിൽ നിന്ന് പാസ് സ്വീകരിച്ചായിരുന്നു കുദുസിന്റെ ഫിൻഷ്. ഈ ഗോൾ മത്സരം ആദ്യ പകുതിയിൽ 1-1 എന്ന നിലയിൽ നിർത്തി.

രണ്ടാം പകുതിയിൽ വിജയ ഗോളിനായി ലിവർപൂൾ തങ്ങൾക്ക് ആവുന്നതല്ലാം ശ്രമിച്ചു. 20ൽ അധികം ഷോട്ടുകൾ ലിവർപൂൾ താരങ്ങൾ തൊടുത്തു. അവസാനം കളി അവസാനിക്കാൻ ഒരു മിനുട്ട് ബാക്കിയുള്ളപ്പോൾ മാറ്റിപിലൂടെ ലിവർപൂളിന്റെ വിജയ ഗോൾ വന്നു.

ലിവർപൂളിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്. അയാക്സിന്റെ ആദ്യ പരാജയവും. ഇരു ടീമുകൾക്കും മൂന്ന് പോയിന്റ് ആണുള്ളത്.

“ടൂക്കലിനെ പുറത്താക്കിയത് പോലെ ലിവർപൂൾ തന്നെ പുറത്താക്കില്ല, ക്ലബ് ഉടമകൾ തന്നെ വിശ്വസിക്കുന്നു” – ക്ലോപ്പ്

ഇന്ന് നാപോളിയോട് വലിയ പരാജയം നേരിട്ട ലിവർപൂൾ പരിശീലകൻ ക്ലോപ്പ് തനിക്ക് തന്നെ ജോലിയിൽ നിന്ന് പുറത്താക്കും എന്ന പേടിയില്ല എന്ന് പറഞ്ഞു. ചെൽസി ടൂക്കലിനെ പുറത്താക്കിയ പോലെ തന്നെ പുറത്താക്കും എന്ന് കരുതുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു‌‌‌. അത്തരത്തിൽ ഒരു സാഹചര്യമല്ല ഇവിടെ എന്ന് ക്ലോപ്പ് പറഞ്ഞു.

ഞങ്ങളുടെ ക്ലബ് ഉടമകൾ ശാന്തരാണ്. അവർ പെട്ടെന്ന് തീരുമാനം എടുക്കില്ല. അവർ ക്ലബിലെ പ്രശ്നങ്ങൾ താൻ പരിഹരിക്കും എന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ പുതിയ ആൾ വന്ന് പരിഹരിക്കും എന്നല്ല. ക്ലോപ്പ് പറഞ്ഞു. ഈ സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ച ലിവർപൂൾ ആകെ രണ്ട് മത്സരങ്ങൾ മാത്രമെ വിജയിച്ചിട്ടുള്ളൂ. ലിവർപൂൾ ഇന്ന് 4-1ന്റെ പരാജയം കൂടെ ഏറ്റുവാങ്ങിയതോടെ ക്ലോപ്പ് വലിയ സമ്മർദ്ദത്തിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക്!!! ലിവർപൂളിനെ മറികടന്ന് ചുവന്ന ചെകുത്താന്മാർക്ക് ആദ്യ വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ് ബാക്ക് എന്ന് തന്നെ പറയാം. രണ്ട് വലിയ പരാജയങ്ങളുടെ ക്ഷീണത്തിൽ ആയിരുന്ന മാഞ്ചസ്റ്റർ ഇന്ന് അവരുടെ ഏറ്റവും വലിയ വൈരികളായ ലിവർപൂളിനെ തോൽപ്പിച്ച് കൊണ്ട് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ഓൾഡ്ട്രാഫോർഡിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.

ആദ്യ രണ്ട് മത്സരങ്ങളിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കണം എന്ന് ഉറച്ചായിരുന്നു യുണൈറ്റഡ് ഇന്ന് കളത്തിൽ ഇറങ്ങിയത്. റൊണാൾഡോയെയും മഗ്വയറിനെയും ബെഞ്ചിൽ ഇരുത്താനുള്ള വലിയ തീരുമാനം ഫലം കാണുന്നത് തുടക്കത്തിൽ തന്നെ കാണാൻ കഴിഞ്ഞു. അവസാന കുറച്ചു കാലമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാറി ആത്മാർത്ഥമായി കളിക്കുന്ന യുണൈറ്റഡിനെ ആണ് ഇന്ന് കാണാൻ ആയത്.

തുടക്കത്തിൽ തന്നെ അഗ്രസീവ് ആയി പ്രസ് ചെയ്ത് കളിച്ച യുണൈറ്റഡിന് ഓൾഡ്ട്രാഫോർഡിന്റെ വലിയ പിന്തുണ ലഭിച്ചു. ആദ്യം ബ്രൂണോയുടെ പാസിൽ നിന്ന് എലാംഗ ഗോളിന് തൊട്ടടുത്ത് എത്തി. എലാംഗയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇത് കഴിഞ്ഞ് 16ആം മിനുട്ടിൽ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി.

എലാംഗയുടെ പാസ് സ്വീകരിച്ച സാഞ്ചോ പെനാൾട്ടി ബോക്സിൽ തന്റെ ചടുല നീക്കങ്ങൾ കൊണ്ട് ലിവർപൂൾ ഡിഫൻസിനെ കീഴ്പ്പെടുത്തി. അനായാസം പന്ത് വലയിലേക്ക് സാഞ്ചോ എത്തിക്കുമ്പോൾ മിൽനർ നിലത്തു വീണു കിടക്കുന്ന കാഴ്ച ഫുട്ബോൾ ലോകം അടുത്ത് ഒന്നും മറന്നേക്കാവുന്ന കാഴ്ചയല്ല. സ്കോർ 1-0.

ഇതിനു ശേഷവും യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 25ആം മിനുട്ടിലെ എറിക്സന്റെ ഒരു ഫ്രീകിക്ക് പ്രയാസപ്പെട്ടാണ് അലിസൺ തടഞ്ഞത്. ആദ്യ പകുതിയുടെ അവസാനത്തോടെ ലിവർപൂൾ കളിയിലേക്ക് തിരികെ വന്നു. 40ആം മിനുട്ടിൽ ലിസാൻഡ്രോയുടെ ഒരു ഗോൾ ലൈൻ സേവ് വേണ്ടി വന്നു കളി സമനിലയിൽ നിർത്താ‌ൻ.

രണ്ടാം പകുതിയിൽ യുണൈറ്റഡ് ആന്റണി മാർഷ്യലിനെ കളത്തിൽ ഇറക്കി. രണ്ടാം ഗോൾ മാർഷ്യലിന്റെ അസിസ്റ്റിൽ നിന്ന് തന്നെ വന്നു. 53ആം മിനുട്ടിൽ മാർഷ്യലിന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച റാഷ്ഫോർഡ് അലിസണെ കീഴ്പ്പെടുത്തി രണ്ടാം ഗോൾ നേടി. സ്കോർ 2-0.

56ആം മിനുട്ടിൽ വീണ്ടും റാഷ്ഫോർഡിന്റെ ഒരു ഷോട്ട്. ഇത്തവണ അലിസൺ സേവ് ചെയ്ത് മൂന്നാം ഗോളിൽ നിന്ന് രക്ഷിച്ചു. മത്സരത്തിൽ 81ആം മിനുട്ട് വരെ ഈ ലീഡ് തുടർന്നു. അവസാനം മൊ സലാ ലിവർപൂളിന് പ്രതീക്ഷ നൽകിയ ആദ്യ ഗോൾ നൽകി. ഒരു ഹെഡറിൽ നിന്നായിരുന്നു സലായടെ ഗോൾ.

പിന്നീട് അങ്ങോട്ട് ലിവർപൂളിന്റെ തുടർ ആക്രമണങ്ങൾ ആണ് കാണാൻ ആയത്. യുണൈറ്റഡ് റൊണാൾഡോയെ അവസാന മിനുട്ടുകളിൽ കളത്തിൽ ഇറക്കി. ലിവർപൂൾ സമനിലക്കായി ശ്രമിച്ചു എങ്കിലും അവസാനം വരെ പൊരുതി യുണൈറ്റഡ് വിജയം സ്വന്തമാക്കി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്ത് നിന്ന് കയറി 14ആം സ്ഥാനത്ത് എത്തി. രണ്ട് പോയിന്റ് മാത്രമുള്ള ലിവർപൂൾ 16ആം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version