ഗുർപ്രീതിനു പകരം ലിസ്റ്റൺ കൊളാസോ സീനിയർ താരമായി ഏഷ്യൻ ഗെയിംസിനു പോകും

ഏഷ്യൻ ഗെയിംസിനായി ബെംഗളൂരു എഫ്‌സി ഗുർപ്രീത് സിംഗ് സന്ധുവിനെ റിലീസ് ചെയ്യാൻ സാധ്യതയില്ല എന്ന് ഉറപ്പായതോടെ പകരം മോഹൻ ബഗാൻ താരമായ ലിസ്റ്റൺ കൊളാസോയെ സീനിയർ താരമായി ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചു‌. ബെംഗളൂരു എഫ് സിയിലെ രണ്ടാം ഗോൾ കീപ്പർക്കും മൂന്നാം ഗോൾ കീപ്പർക്കും പരുക്കേറ്റതിനാൽ അണ് ഗുർപ്രീതിനെ ഏഷ്യൻ ഗെയിംസിന് അയക്കാൻ പറ്റില്ല എന്ന് ബെംഗളൂരു എഫ് സി തീരുമാനിച്ചത്.

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസും ഐ എസ് എൽ തുടക്കവുൻ ഒരേ സമയത്താണ്‌. അതുകൊണ്ട് തന്നെ ഐ എസ് എൽ ക്ലബുകൾ താരങ്ങളെ റിലീസ് ചെയ്യാൻ തയ്യാറാകാതെ ഇരിക്കുകയാണ്. നേരത്തെ തന്നെ ഏഷ്യൻ ഗെയിംസിനുള്ള ടീം ഇന്ത്യ പ്രഖ്യാപിച്ചു എങ്കിലും ഇപ്പോൾ അതിൽ നിരവധി മാറ്റങ്ങൾ വരുത്തി ക്ലബുകളെ അനുനയിപ്പിക്കാൻ നോക്കുകയാണ് എ ഐ എഫ് എഫ്‌. ഒരു ക്ലബിൽ നിന്ന് പരമാവധി രണ്ടു പേരെ മാത്രമെ ടീം എടുക്കാവൂ എന്ന് സ്റ്റിമാചിന് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ പുതിയ പല പേരുകളും ടീമിലേക്ക് ചേർക്കപ്പെടും. 24 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാരെയാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ടീമിൽ ഉൾപ്പെടുത്താൻ ആവുക. ഗുർപ്രീത് സിങ് സന്ധു, സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ എന്നിവരായിരുന്നു സ്ക്വാഡിൽ ഇടം പിടിച്ച സീനിയർ താരങ്ങൾ. അതിൽ ഗുർപ്രീതിനു പകരം ഇനി ലിസ്റ്റൺ ആകും ഉണ്ടാവുക.

സെപ്തംബർ 19-നാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം, ഐ എസ് എൽ സീസൺ തുടങ്ങുന്നത് സെപ്റ്റംബർ 21നും. ൽ

ലിസ്റ്റൺ കൊളാസോ ഒഡീഷ എഫ് സിയിലേക്ക് അടുക്കുന്നു

മോഹൻ ബഗാനു വേണ്ടി ഗംഭീര പ്രകടനം നടത്തുന്ന ലിസ്റ്റൺ കൊളാസോയെ ഒഡീഷ എഫ് സി സ്വന്തമാക്കുന്നു. ലിസ്റ്റണെ സ്വന്തമാക്കുന്നതിന് വളരെ അടുത്താണ് ഒഡീഷ എന്ന് 90ndstoppage റിപ്പോർട്ട് ചെയ്യുന്നു. ലിസ്റ്റണെ ക്ലബ് വിടാൻ മോഹൻ ബഗാനും അനുവദിച്ചേക്കും. ഇപ്പോൾ 2027വരെയുള്ള കരാർ ലിസ്റ്റണ് മോഹൻ ബഗാനിൽ ഉണ്ട്. താരം ഇപ്പോൾ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പ് കളിക്കുകയാണ്. ഇന്നലെ അവർക്കായി ഗോൾ നേടുകയും ചെയ്തിരുന്നു.

രണ്ടു സീസൺ മുമ്പ് ഹൈദരബാദിൽ നിന്നായിരുന്നു ലിസ്റ്റൺ എ ടി കെയിൽ എത്തിയത്. ഐ എസ് എല്ലിൽ ബഗാനൊപ്പം ഉള്ള ആദ്യ സീസണിൽ എട്ട് ഗോളുകൾ നേടിയ ലിസ്റ്റൺ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക്ക് അടക്കം നാലു ഗോളുകളും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അധികം ഗോളുകൾ നേടാൻ താരത്തിനായില്ല. ഐ എസ് എല്ലിൽ ആകെ ഒരു ഗോളെ നേടിയിരുന്നുള്ളൂ. ഒപ്പം നാല് അസിസ്റ്റും താരം സംഭാവന ചെയ്തു.

ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിര താരമാണ് ലിസ്റ്റൺ. എഫ് സി ഗോവയിലൂടെ ആയിരുന്നു ആദ്യം ലിസ്റ്റൺ ദേശീയ ഫുട്ബോളിൽ എത്തുന്നത്. ഐ എസ് എല്ലിൽ ആകെ 77 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 12 അസിസ്റ്റും താരത്തിന്റെ പേരിൽ ഉണ്ട്.

സഹലിനു പകരം ലിസ്റ്റണെ തരാം എന്ന് മോഹൻ ബഗാൻ, നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മോഹൻ ബഗാൻ സജീവമാക്കുന്നു‌. നേരത്തെ സഹലിനായി വലിയ ഓഫർ സമർപ്പിച്ച മോഹൻ ബഗാൻ ഇപ്പോൾ ബ്ലാസ്റ്റേഴ്സിനു മുന്നിപ് രണ്ട് സ്വാപ് ഡീലുകൾ വെച്ചതായി IFTNewsMedia റിപ്പോർട്ട് ചെയ്യുന്നു‌. സഹലിനു പകരം പ്രിതം കൊടാലിനെയോ അല്ലായെങ്കിൽ ലിസ്റ്റൺ കൊളാസോയെ നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഓഫറുകളും നിരസിച്ചു.

പ്രിതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും അത് ഹോർമിപാമിനെ നൽകിയാകും സ്വന്തമാക്കുന്നത്. ലിസ്റ്റണെ നൽകിയാൽ പോലും സഹലിനെ വിട്ടുകൊടുക്കണ്ട എന്നാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്ന് വേണ്ടി വരും സഹലിനെ ക്ലബ് വിൽക്കണം എങ്കിൽ എന്നാൽ ഈ കാര്യങ്ങളിലൂടെ വ്യക്തമാകുന്നത്.

മോഹൻ ബഗാൻ മാത്രമല്ല ബഗാനുൾപ്പെടെ നാലു പ്രധാന ക്ലബുകൾ സഹലിനായി രംഗത്ത് ഉള്ളതായാണ് റിപ്പോർട്ടുകൾ. നല്ല ഓഫർ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബുകളുമായി ചർച്ചകൾ നടത്തും. താരത്തെ വിൽക്കുന്നതും പരിഗണിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി,ചെന്നൈയിൻ എന്നീ ക്ലബുകളാണ് സഹലിനായി രംഗത്തുള്ളത് എന്നാണ് റിപ്പോർട്ടുകൾ. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.

26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. താരം അടുത്ത സീസണിൽ മികച്ച ഫോമിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.

ലിസ്റ്റൺ കൊളാസോയെ സ്വന്തമാക്കാൻ ഒഡീഷ എഫ് സി രംഗത്ത്

മോഹൻ ബഗാനു വേണ്ടി ഗംഭീര പ്രകടനം നടത്തുന്ന ലിസ്റ്റൺ കൊളാസോയെ റാഞ്ചാൻ ഒഡീഷ എഫ് സി രംഗത്ത്. ലിസ്റ്റണെ സ്വന്തമാക്കാനുള്ള ചർച്ചയിൽ ഒഡീഷ ഏറെ മുന്നിൽ എത്തി എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. ലിസ്റ്റണെ ക്ലബ് വിടാൻ മോഹൻ ബഗാനും അനുവദിച്ചേക്കും. ഇപ്പോൾ 2027വരെയുള്ള കരാർ ലിസ്റ്റണ് മോഹൻ ബഗാനിൽ ഉണ്ട്.

രണ്ടു സീസൺ മുമ്പ് ഹൈദരബാദിൽ നിന്നായിരുന്നു ലിസ്റ്റൺ എ ടി കെയിൽ എത്തിയത്. ഐ എസ് എല്ലിൽ ബഗാനൊപം ഉള്ള ആദ്യ സീസണിൽ എട്ട് ഗോളുകൾ നേടിയ ലിസ്റ്റൺ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക്ക് അടക്കം നാലു ഗോളുകളും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അധികം ഗോളുകൾ നേടാൻ താരത്തിനായില്ല. ഐ എസ് എല്ലിൽ ആകെ ഒരു ഗോളെ നേടിയിരുന്നുള്ളൂ. ഒപ്പം നാല് അസിസ്റ്റും താരം സംഭാവന ചെയ്തു.

ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിര താരമാണ് ലിസ്റ്റൺ. എഫ് സി ഗോവയിലൂടെ ആയിരുന്നു ആദ്യം ലിസ്റ്റൺ ദേശീയ ഫുട്ബോളിൽ എത്തുന്നത്. ഐ എസ് എല്ലിൽ ആകെ 77 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 12 അസിസ്റ്റും താരത്തിന്റെ പേരിൽ ഉണ്ട്.

മൂന്ന് താരങ്ങളുടെ കരാർ പുതുക്കി മോഹൻ ബഗാൻ

ഐ എസ് എൽ തുടങ്ങുന്നതിന് മുന്നോടിയായി ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാൻ അവരുടെ മൂന്ന് താരങ്ങളുടെ കരാർ പുതുക്കി‌ അറ്റാകിംഗ് താരങ്ങളായ മൻവീർ സിംഗ്, ലിസ്റ്റൺ കൊളാസോ, ഡിഫൻസീവ് മിഡ്ഫീൽഡറും ഡിഫൻഡറും ആയ ദീപക് ടാങ്രി എന്നിവരുടെ കരാർ ആണ് മോഹൻ ബഗാൻ പുതുക്കിയത്.

ദീപക് ടാങ്രി 2026വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്. 2021ൽ ആയിരുന്നു താരം മോഹൻ ബഗാനിൽ എത്തിയത്. ലിസ്റ്റൺ കൊളാസോയും മൻവീറും 2027 വരെയുള്ള കരാർ ഒപ്പുവെച്ചു. ഇന്ത്യയുടെ ഭാവി ആയി കണക്കാപ്പെടുന്ന രണ്ട് താരങ്ങളാണ് ലിസ്റ്റണും മൻവീറും. 26കാരനായ മൻവീർ 2020 സീസൺ തുടക്കത്തിൽ ആയിരുന്നു ബഗാനിൽ എത്തിയത്. ലിസ്റ്റൺ 2021ൽ ഹൈദരബാദ് വിട്ടാണ് കൊൽക്കത്തയിൽ എത്തിയത്.

Exit mobile version