വരാനെയും ലിസാൻഡ്രോയും മാഞ്ചസ്റ്ററിൽ എത്താ‌ൻ സമയമെടുക്കും

ലോകകപ്പ് ഫൈനലിൽ കളിച്ച ഫ്രഞ്ച് താരം റാഫേൽ വരാനെയ അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരാൻ സമയം എടുക്കും. ഇരുവർക്കും ഒരാഴ്ച അധികം വിശ്രമം നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചു. ജനുവരി ആദ്യ വാർത്തിൽ മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്കുകൾ തിരികെയെത്തുക ഉള്ളൂ. അതുവരെയുള്ള മത്സരങ്ങളിൽ ലിൻഡെലോഫും ഹാരി മഗ്വയറും മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകൾ ആകും.

നാളെ ലീഗ് കപ്പിൽ കളിച്ചു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ പുനരാരംഭിക്കും. നാളെ യുവതാരങ്ങളെ ആകും കൂടുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറക്കുക. ലോകകപ്പിൽ കളിച്ച ബാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ എല്ലാം ഈ ആഴ്ചയോടെ തന്നെ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കും.

“ലയണൽ മെസ്സിക്ക് വേണ്ടി എല്ലാം നൽകും” – ലിസാൻഡ്രോ മാർട്ടിനസ്

അർജന്റീനയുടെ യുവ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് ലയണൽ മെസ്സിക്ക് ഒപ്പം കളിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് കരുതുന്നത് എന്ന് പറഞ്ഞു. അദ്ദേഹത്തെ ഒരുമിച്ച് കളത്തി കാണുമ്പോൾ തനിക്ക് രോമാഞ്ചം വരും എന്നും ലിസാൻഡ്രോ പറയുന്നു.

ലയണൽ മെസ്സി മൈതാനത്ത് എല്ലാം നൽകുന്നത് കാണുമ്പോൾ അദ്ദേഹത്തോടെ വലിയ ബഹുമാനം ആണ് തോന്നുന്നത് എന്നും ലിസാൻഡ്രോ പറഞ്ഞു. ഒരു സഹകളിക്കാരൻ എന്ന നിലയിൽ ഞങ് മെസ്സിക്ക് വേണ്ടി എല്ലാം നൽകും എന്നും ലിസാൻഡ്രോ പറഞ്ഞു. ഫുട്ബോളിൽ ഏറ്റവും വലിയവൻ മെസ്സിയാണ് എന്നും അദ്ദേഹത്തെ ടീമിൽ കിട്ടിയതിൽ എനിക്ക് അഭിമാനമുണ്ട് എന്നും ലിസാൻഡ്രോ പറഞ്ഞു ‌

അർജന്റീനയെ കാത്ത ലിസാൻഡ്രോ മാർട്ടിനസ് ടാക്കിൾ!!

ഈ ലോകകപ്പിൽ കളത്തിൽ ഇറങ്ങിയപ്പോൾ എല്ലാം അത്ഭുത പ്രകടനം കാഴ്ചവെച്ച താരമാണ് അർജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസ്. ഇന്ന് ഓസ്ട്രേലിയക്ക് എതിരെയും ലിസാൻഡ്രോയുടെ ഒരു ടാക്കിൾ ഏവരുടെ കയ്യടി വാങ്ങി. ഓസ്ട്രേലിയ സമനില നേടുമെന്ന് തോന്നിയ ഒരു നിമിഷത്തിൽ ആയിരുന്നു ലിസാൻഡ്രോയുടെ ഇന്നത്തെ ടാക്കിൾ.

ഓസ്ട്രേലിയൻ ലെഫ്റ്റ് ബാക്ക് ആയ അസീസ് ബഹിച്ച് ഒറ്റക്ക് മുന്നേറി അർജന്റീന പെനാൾട്ടി ബോക്സ് വരെ എത്തിയത് ആയിരുന്നു‌‌. അദ്ദേഹം ഗോളെന്ന് ഉറച്ച ഒരു ഷോട്ട് എടുക്കുന്നതിന് ഇടയിൽ ആയുരുന്നു ലിസാൻഡ്രോ ചാടി വന്ന് ആ അപകടം ഒഴിവാക്കിയത്. ഡൺഡി യുണൈറ്റഡിന്റെ താരമായ അസീസ് ബെഹിച്ച് ആ ഗോൾ നേടിയിരുന്നു എങ്കിൽ സ്കോർ 2-2 എന്നായേനെ. ലിസാൻഡ്രോയുടെ ഈ ടാക്കിളിനെ പോസ്റ്റ് മാച്ച് പ്രസ് കോൺഫ്സ്റൻസിൽ ലയണൽ മെസ്സി തന്നെ എടുത്തു പറഞ്ഞു.

ലിസാൻഡ്രോയുടെ ടാക്കിളും എമിയിലാനോയുടെ സേവും കളിയിൽ നിർണായകമായി എന്നായുരുന്നു മെസ്സി പറഞ്ഞത്. ഇന്ന് ബെഞ്ചിൽ ആയിരുന്ന ലിസാൻഡ്രോ രണ്ടാം പകുതിയിൽ മാത്രമാണ് കളത്തിൽ എത്തിയത്‌. കഴിഞ്ഞ മത്സരത്തിലും ലിസാൻഡ്രോ ആദ്യ ഇലവനിൽ ഉണ്ടായുരുന്നില്ല.

ലിസാൻഡ്രോ ബെഞ്ചിൽ ആകും എന്ന് റിപ്പോർട്ട്, അർജന്റീന ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾ

അർജന്റീന ഇന്ന് നിർണായക മത്സരത്തിൽ പോളണ്ടിനെ നേരിടുമ്പോൾ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും. സ്കലോണി തന്റെ ഡിഫൻസിൽ ക്രിസ്റ്റ്യൻ റൊമേരോയെ തിരികെ കൊണ്ടു വരും എന്നാണ് സൂചനകൾ. സ്കലോനി ഏറെ വിശ്വസിക്കുന്ന റൊമേരോ ഒറ്റമെൻഡി കൂട്ടുകെട്ട് തിരികെ എത്തുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് ആകും ബെഞ്ചിലേക്ക് പോവുക.

മെക്സിക്കോയ്ക്ക് എതിരായ മത്സരത്തിൽ തകർത്തു കളിച്ച ലിസാൻഡ്രോ തന്നെ ആദ്യ ഇലവനിൽ ഉണ്ടാകണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. സൗദി അറേബ്യക്ക് എതിരെ റൊമേരോ അത്ര നല്ല പ്രകടനം ആയിരുന്നില്ല കാഴ്ചവെച്ചത്.

ഇതുമാത്രം ആയിരിക്കില്ല ടീമിലെ മാറ്റം. മെക്സിക്കോക്ക് എതിരെ സബ്ബായി എത്തി ഗോളടിച്ച എൻസോ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. എൻസോക്ക് ഒപ്പം മകാലിസ്റ്റർ ആകും ഇറങ്ങുക എന്നാണ് പ്രതീക്ഷ. പരെദസ് ബെഞ്ചിൽ ആകും എന്നാണ് സൂചന.

“മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്ത് നടത്തിയ ഏറ്റവും മികച്ച സൈനിംഗ് ആണ് ലിസാൻഡ്രോ”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസിനെ പ്രശംസിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിസ് എവ്ര. മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത കാലത്ത് നടത്തിയ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നാണ് ലിസാൻഡ്രോ മാർട്ടിനസ് എന്ന് എവ്ര പറഞ്ഞു. അത് ഞാൻ പറയാൻ കാരണം അദ്ദേഹത്തിന്റെ പോരാട്ട വീര്യം ആണെന്നും മുൻ യുണൈറ്റഡ് റൈറ്റ് ബാക്ക് പറഞ്ഞു. അതാണ് യുണൈറ്റഡ് ആരാധകർ കാണാൻ ആഗ്രഹിക്കുന്നത് – കളിക്കാർ യുണൈറ്റഡ് ജേഴ്സിക്കു വേണ്ടി രക്തം ഒഴുക്കാാൻ തയ്യാറാകണം. അദ്ദേഹം പറഞ്ഞു

ആളുകൾ അവന്റെ ഉയരത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്‌. അത് കണ്ട് ഞാൻ ചിരിച്ചു. പ്രീമിയർ ലീഗിൽ എത്തുമ്പോൾ ഞാനും വളരെ ചെറുതാണെന്ന് ചിലർ പറഞ്ഞിരുന്നു. എവ്ര ഓർമ്മിപ്പിച്ചു. നിങ്ങൾ ഹൃദയത്തോടെയും ആത്മാർത്ഥതയോട്ര്യും കളിക്കുമ്പോൾ വലുപ്പം പ്രശ്നമല്ല എന്നും എവ്ര പറഞ്ഞു.

ലിസാൻഡ്രോ മാർട്ടിനസ്!! അർജന്റീന ഡിഫൻസിന് ഇവനല്ലേ വേണ്ടത്!!

അർജന്റീന ഈ ലോകകപ്പിലെ ആദ്യ മത്സരത്തിന് സൗദിക്ക് എതിരെ ഇറങ്ങിയപ്പോൾ സെന്റർ ബാക്ക് പൊസിഷനിൽ ലിസാൻഡ്രോ മാർട്ടിനസ് ഇല്ല എന്നത് പലരെയും വേദനിപ്പിച്ചിരുന്നു. റൊമേരോയും ഒറ്റനെൻഡിയും ആയിരുന്നു സ്കലോനിയുടെ വിശ്വസ്ത കൂട്ടുകെട്ട് എന്നത് കൊണ്ട് ലിസാൻഡ്രോ ബെഞ്ചിൽ ഇരിക്കേണ്ടി വരും എന്ന് ഒരു ധാരണ പലർക്കും ഉണ്ടായിരുന്നു. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അത്ഭുത പ്രകടനങ്ങൾ കാണിച്ചു കൊണ്ടിരുന്ന ലിസാൻഡ്രോയെ എത്ര കാലം ബെഞ്ചിൽ ഇരുത്താൻ സ്കലോണിക്ക് കഴിയും?

ആദ്യ മത്സരത്തിൽ സൗദിക്ക് എതിരെ രണ്ട് ഗോളുകൾ വഴങ്ങിയപ്പോൾ തന്നെ സ്കലോനി മാറ്റങ്ങൾക്ക് തയ്യാറായി. സബ്ബായി ലിസാൻഡ്രോയെ കൊണ്ടു വന്നു. അന്ന് പരാജയപ്പെട്ടു എങ്കിലും ലിസാൻഡ്രോ മാർട്ടിനസ് എന്ന ലിച്ച ഇറങ്ങിയതിനു ശേഷം സൗദി അറ്റാക്കിന് അർജന്റീനയുടെ ഡിഫൻസിനെ ഒന്ന് തൊടാൻ പോലും ആയിരുന്നില്ല.

ഇന്ന് മെക്സിക്കോയ്ക്ക് എതിരെ ലിസാൻഡ്രോ മാർട്ടിനസ് ഒടമെൻഡിക്ക് ഒപ്പം സ്റ്റാർട്ട് ചെയ്തു. ഒറ്റമെൻഡിയുടെ പരിചരസമ്പത്തും ലിസാൻഡ്രോയുടെ ഊർജ്ജവും ചേർന്നപ്പോൾ അർജന്റീനയുടെ പിറകിൽ എല്ലാം സുരക്ഷിതം.

കൃത്യമായ ടാക്കിളുകളും ഒരു ബോളിനെയും ഭയമില്ലാതെ നേരിടുന്നതും ആണ് ലിചയുടെ പ്രത്യേകത. ഇന്ന് ഉടനീളം അത് കാണാൻ ആയി. ചെയ്ത 100% ടാക്കിളുകളും വിജയകരമാക്കാൻ ഇന്ന് ലിസാൻഡ്രോക്ക് ആയി.

മാഞ്ചസ്റ്ററിൽ ചെന്ന് അവരുടെ ക്യാപ്റ്റൻ ബെഞ്ചിൽ ആക്കിയ ലിസാൻഡ്രോ ഇവിടെ റൊമേരോയെയും ബെഞ്ചിൽ ആക്കി കഴിഞ്ഞു. ഇനി അർജന്റീന ഡിഫൻസിൽ ലിസാൻഡ്രൊയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടേക്കില്ല.

Exit mobile version