ലൂക് ഷോയും ലിസാൻഡ്രോ മാർട്ടിനസും തിരികെയെത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കായ ലൂക് ഷോ തിരികെയെത്തുന്നു. താരം തിരിച്ചുവരവിന്റെ അവസാനഘട്ടത്തിലാണ്. എവർട്ടണ് എതിരായ ഞായറാഴ്ചത്തെ മത്സരത്തിൽ ലൂക് ഷോ സ്ക്വാഡിൽ ഉണ്ടായേക്കും. താരം ഇപ്പോൾ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്‌. ലൂക് ഷോയുടെ പരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ സീസണിൽ ഇതുവരെ കാര്യമായി തന്നെ ബാധിച്ചിരുന്നു‌.

മസിലിന് ഏറ്റ പരിക്ക് കാരണം ദീർഘകാലമായി യുണൈറ്റഡിനൊപ്പം ലൂക് ഷോ ഇല്ലായിരുന്നു. അവസാന കുറേ സീസണുകളായി ലൂക് ഷോ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലെഫ്റ്റ് ബാക്ക്. ലൂക് ഷോയും മറ്റൊരു ലെഫ്റ്റ് ബാക്കായ മലാസിയയും ദീർഘകാലമായി യുണൈറ്റഡിനൊപ്പം ഇല്ല.

ലൂക് ഷോ മാത്രമല്ല സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസും തിരിച്ചുവരവിന്റെ പാതയിലാണ്. താരവും പരിശീലനം ആരംഭിച്ചിട്ടുണ്ട്. പക്ഷെ ലിസാൻഡ്രോ തിരികെ കളത്തിൽ എത്താൻ ഡിസംബർ അവസാനമാകും എന്നാണ് വിലയിരുത്തൽ.

ലിസാൻഡ്രോ മാർട്ടിനസിന് ശസ്ത്രക്രിയ, മൂന്ന് മാസം പുറത്തിരിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസ് വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകും. ഈ ആഴ്ച താരത്തിന്റെ കാലിൽ ശസ്ത്രക്രിയ നടക്കും. അതു കഴിഞ്ഞ് മൂന്ന് മാസത്തോളം ലിസാൻഡ്രോ കളത്തിന് പുറത്തായിരിക്കും. കഴിഞ്ഞ സീസണിൽ ലിസാൻഡ്രോയെ ദീർഘകാലം പുറത്തിരുത്തിയ അതേ പരിക്ക് വീണ്ടും എത്തിയതാണ് താരത്തിന് വിനയായത്.

ഇന്റർ നാഷണൽ ബ്രേക്കിന് മുമ്പുള്ള ആഴ്സണലിന് എതിരായ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റിരുന്നു. ലിസാൻഡ്രോ പരിക്ക് സാരമല്ല എന്നാണ് ആദ്യം കരുതിയത് എങ്കിലും ഇപ്പോൾ ആ പരിക്ക് സാരമുള്ളതാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്.

വരാനെ, ലിൻഡെലോഫ് എന്നിവരാകും ലിസാൻഡ്രോ വരുന്നത് വരെ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്ക് ഓപ്ഷൻ. മഗ്വയർ, എവാൻസ് എന്നിവരും ടീമിനൊപ്പം സെന്റർ ബാക്കുകളായി ഉണ്ട്.

ലിസാൻഡ്രോ മാർട്ടിനസിനെ ദീർഘകാലം മാഞ്ചസ്റ്റർ യുണൈറ്റഡിന് നഷ്ടമാകും

മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിൽ ഒരു വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്‌. അവരുടെ പ്രധാന സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസ് ദീർഘകാലം പുറത്തുരിക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ലിസാൻഡ്രോയെ ദീർഘകാലം പുറത്തിരുത്തിയ അതേ പരിക്ക് വീണ്ടും എത്തിയതായാണ് ക്ലബിന്റെ വിശദീകരണം. എത്ര കാലം മാർട്ടിനസ് പുറത്തിരിക്കും എന്ന് ക്ലബ് അറിയിച്ചിട്ടില്ല. എന്നാൽ അടുത്ത മാസങ്ങളിൽ അർജന്റീനൻ താരം യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല എന്നാണ് ഇപ്പോഴുള്ള സൂചനകൾ.

ഇന്റർ നാഷണൽ ബ്രേക്കിന് മുമ്പുള്ള ആഴ്സണലിന് എതിരായ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റിരുന്നു. ലിസാൻഡ്രോ പരിക്ക് സാരമല്ല എന്നാണ് ആദ്യം കരുതിയത് എങ്കിലും ഇപ്പോൾ ആ പരിക്ക് സാരമുള്ളതാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ്.

വരാനെ, ലിൻഡെലോഫ് എന്നിവരാകും ലിസാൻഡ്രോ വരുന്നത് വരെ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ബാക്ക് ഓപ്ഷൻ. മഗ്വയർ, എവാൻസ് എന്നിവരും ടീമിനൊപ്പം സെന്റർ ബാക്കുകളായി ഉണ്ട്.

ബ്രൈറ്റണ് എതിരെ ലിസാൻഡ്രോ മാർട്ടിനസ് കളിക്കാൻ സാധ്യതയില്ല

ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് ഈ ശനിയാഴ്ച മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും കളത്തിൽ ഇറങ്ങുകയാണ്. ശനിയാഴ്ച യുണൈറ്റഡ് ബ്രൈറ്റണെ നേരിടുമ്പോൾ അവരുടെ പ്രധാന സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസ് കളിക്കാൻ സാധ്യതയില്ല. ഇന്റർ നാഷണൽ ബ്രേക്കിന് മുമ്പുള്ള ആഴ്സണലിന് എതിരായ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റിരുന്നു. ലിസാൻഡ്രോ പരിക്ക് സാരമല്ല എന്ന നിഗമനത്തിൽ അർജന്റീന ദേശീയ ടീമിനൊപ്പം യാത്ര ചെയ്തു.

എന്നാൽ ദേശീയ ടീമിനൊപ്പം രണ്ടു മത്സരങ്ങളിലും താരം കളിച്ചില്ല. താരത്തിന് വേദന അനുഭവപ്പെട്ടതു കൊണ്ട് സ്കലോണി രണ്ട് മത്സരങ്ങളിലും മാച്ച് സ്ക്വാഡിൽ പോലും അദ്ദേഹത്തെ എടുത്തില്ല. വരാനെ, ലിൻഡെലോഫ് എന്നിവരും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ പരിക്കിന്റെ പിടിയിലാണ്. ലിസാൻഡ്രോ കൂടെ ഇല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണ് എതിരെ മഗ്വയർ-എവാൻസ് കൂട്ടുകെട്ടിനെ ഡിഫൻസിൽ ആശയിക്കേണ്ടി വരും.

ലിസാൻഡ്രോ മാർട്ടിനസിന്റെ പരിക്ക് സാരമുള്ളതല്ല, അർജന്റീനക്ക് ആയി കളിക്കും

ഇന്നലെ ആഴ്സണലിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റിരുന്നു. എന്നാൽ ലിസാൻഡ്രോക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ട്. താരം ഇന്നലെ പരിക്കേറ്റ ഉടനെ കളം വിട്ടത് ഏറെ ആശങ്കകൾ നൽകിയിരുന്നു. എന്നാൽ ആ പരിക്ക് ചെറിയ പരിക്ക് മാത്രമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നലെ മത്സര ശേഷം ലിസാൻഡ്രോ അർജന്റീന ദേശീയ ടീമിനൊപ്പം ചേരാൻ ആയി തന്റെ രാജ്യത്തേക്ക് യാത്ര തിരിച്ചു. അർജന്റീനക്ക് ഒപ്പം രണ്ട് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ലിസാൻഡ്രോ കളിക്കും. ഇക്വഡോറിനും ബൊളീവിയക്കും എതിരെയാണ് അർജന്റീനയുടെ മത്സരങ്ങൾ. ഇന്റർ നാഷണൽ കഴിഞ്ഞു വരുന്ന മത്സരങ്ങളിൽ ലിസാൻഡ്രോ യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് മാറി തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് സെന്റർ ബാക്ക് ആയ ലിസാൻഡ്രോ മാർട്ടിനസ് താൻ പരിക്ക് മാറി തിരികെയെത്തി എന്ന് പ്രഖ്യാപിച്ചു. താൻ 100% തിരികെയെത്തി എന്ന് ലിസാൻഡ്രോ തന്നെ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. താരം അവസാന മൂന്ന് മാസമായി പരിക്കേറ്റ് പുറത്തായിരുന്നു. പരിക്ക് മാറാനായി ലിസാൻഡ്രോ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ലിച്ച പുറത്തായത് സീസൺ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായിരുന്നു.ഇനി അടുത്ത പ്രീസീസണിൽ ആകും ലിസാൻഡ്രോ കളത്തിൽ എത്തുക. സെവിയ്യക്ക് എതിരായ യൂറോപ്പ ക്വാർട്ടർ ഫൈനലിൽ അവസാന നിമിഷങ്ങളിൽ ആയിരുന്നു ലിച്ചക്ക് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു ലിസാൻഡ്രോ മാർട്ടിനസ്. അർജന്റീനയുടെ അടുത്ത അന്താരാഷ്ട്ര സ്ക്വാഡിലും ലിസാൻഡ്രോ ഉണ്ടാകും.

ലിസാൻഡ്രോ മാർട്ടിനസ് പ്രീമിയർ ലീഗിൽ പതറും എന്ന് പറഞ്ഞതിന് മാപ്പു പറഞ്ഞ് കരാഗർ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനെസ് പ്രീമിയർ ലീഗിൽ പതറും എന്ന് പ്രവചിച്ചതിന് ലിവർപൂൾ ഇതിഹാസം ജാമി കരാഗർ മാപ്പു പറഞ്ഞു. ലിസാൻഡ്രോക്ക് പ്രീമിയർ ലീഗിൽ കളിക്കാൻ ഉള്ള വലുപ്പം ഇല്ലെന്നായിരുന്നു സീസ‌‌ൺ ആരംഭത്തിൽ കാര പറഞ്ഞത്. എന്നാൽ മാർട്ടിനെസിന് ഇംഗ്ലണ്ടിൽ ആദ്യ സീസണിൽ ഗംഭീരമായിരുന്നു. യുണൈറ്റഡിന്റെ ഏറ്റവും പ്രധാന താരങ്ങളിൽ ഒരാളായി താരം മാറുകയും ചെയ്തു.

എന്നാൽ താൻ അങ്ങനെ പറഞ്ഞതിന് ക്ഷമാപണം നടത്തുന്നതായി കാരഗർ പറഞ്ഞു. “പ്രീമിയർ ലീഗിൽ കളിക്കാൻ ഉയരം താരത്തിനില്ല” എന്നത് താൻ ലിസാൻഡ്രോ മാർട്ടിനെസിനെക്കുറിച്ചല്ല പറഞ്ഞത് എന്നും പൊതുവെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ആറടി താഴെയുള്ള ഏത് സെന്റർ ബാക്കിനും പ്രീമിയർ ലീഗിൽ കളിക്കുക എളുപ്പമാകില്ല എന്നാണ് ഉദ്ദേശിച്ചത് എന്നും കാരഗർ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

കാസെമിറോയെപ്പോലെ, മാർട്ടിനെസ് പ്രതിരോധത്തിൽ ഇല്ലാതിരിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറുന്നുണ്ട് എന്നും കാരഗർ കൂട്ടിച്ചേർത്തു.

ലിസാൻഡ്രോ മാർട്ടിനസിന് ദീർഘകാല കരാർ നൽകാൻ യുണൈറ്റഡ് ഒരുങ്ങുന്നു

അർജന്റീനിയൻ പ്രതിരോധ താരമായ ലിസാൻഡ്രോ മാർട്ടിനെസിന്റെ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിലെ തന്റെ ഗംഭീര പ്രകടനത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായി മാറിയ ലിസാൻഡ്രോക്ക് വേതനം കൂട്ടികൊണ്ടുള്ള കരാർ നൽകാൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. 2027 ജൂണിനുശേഷവും അദ്ദേഹത്തെ മാഞ്ചസ്റ്ററിൽ നിലനിർത്തുന്ന കരാർ ആണ് യുണൈറ്റഡ് നൽകാൻ ഉദ്ദേശിക്കുന്നത് എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഉടമകളുടെ കാര്യത്തിൽ തീരുമാനം ആകുന്നതിന് പിന്നാലെ ഈ കാര്യത്തിൽ തീരുമാനം ആകും.

ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിനുശേഷം, റാഫേൽ വരാനെയ്‌ക്കൊപ്പം ടീമിന്റെ പ്രതിരോധ നിര ശക്തിപ്പെടുത്തുന്നതിൽ ലിസാൻഡ്രോ മാർട്ടിനെസ് നിർണായക പങ്ക് വഹിച്ചു. അവരുടെ കൂട്ടുകെട്ട് യുണൈറ്റഡിന്റെ പിൻനിരയെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് പുറത്ത്. ഇനി അടുത്ത സീസണിൽ മാത്രമെ ലിസാൻഡ്രോ തിരികെ കളത്തിൽ എത്തുകയുള്ളൂ.

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയെ ലോക കിരീടത്തിൽ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ച താരമാണ് ലിച്ച.

ലിസാൻഡ്രോക്കും വരാനെയ്ക്കും പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ആശങ്കയിൽ

ഇന്ന് സെവിയ്യക്ക് എതിരായ യൂറോപ്പ ലീഗിൽ വിജയം കൈവിട്ടത് മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശങ്ക.യുണൈറ്റഡിന്റെ പ്രധാന രണ്ട് സെന്റർ ബാക്കുകളും ഇന്ന് സെവിയ്യക്ക് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്‌. ആദ്യ പകുതിക്ക് ഇടയിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതു മുതൽ വരാനെക്ക് പരിക്ക് പലപ്പോഴും പ്രശ്നമായിട്ടുണ്ട്. വരാനെയുടെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമല്ല.

മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ആയിരുന്നു ലിസാൻഡ്രോയുടെ പരിക്ക്. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക നിഗമനം. ലിസാൻഡ്രോ മാർട്ടിനസ് ഇനി ഈ സീസണിൽ കളിക്കുന്നത് തന്നെ സംശയമായിരിക്കും. ലിസാൻഡ്രോയുടെ പരിക്കിനെ കുറിച്ചുള്ള വിശദവിവരങ്ങൾ നാളെ മാത്രമെ വ്യക്തമാവുകയുള്ളൂ. സീസൺ അവസാന ഘട്ടത്തിൽ നിൽക്കെ യുണൈറ്റഡിനെ ഈ പരിക്ക് വലിയ പ്രശ്നമാകും.

ലൂക് ഷോ കൂടെ പരിക്കേറ്റ് പുറത്ത് ആയതിനാൽ മാഞ്ചസ്റ്റർ അടുത്ത മത്സരങ്ങളിൽ ലിൻഡെലോഫ് മഗ്വയർ സെന്റർ ബാക്ക് കൂട്ടുകെട്ടിലേക്ക് മാറേണ്ടി വരും.

“ചിലപ്പോൾ എതിരാളികളെ കൊല്ലാൻ തോന്നും” – ലിസാൻഡ്രോ മാർട്ടിനസ്

ഈ സീസണിന്റെ തുടക്കത്തിൽ അയാക്‌സിൽ നിന്ന് ടീമിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസ് തന്റെ അഗ്രഷൻ കുറക്കില്ല എന്ന് പറഞ്ഞു. ബുച്ചർ എന്ന് വിളിപ്പേരുള്ള മാർട്ടിനെസ അർജന്റീനിയൻ സംസ്കാരത്തിന്റെ ഭാഗമാണ് തങ്ങളുടെ 100 ശതമാനം ടീമിനായി നൽകുന്നത് എന്ന് ലിസാൻഡ്രോ പറഞ്ഞു.

“ചിലപ്പോൾ എനിക്ക് എതിരാളികളെ കൊല്ലാൻ തോന്നും, പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിയില്ല, ഞങ്ങൾ സ്വയം നിയന്ത്രിച്ചില്ല എങ്കിൽ എല്ലാ മത്സരങ്ങളിലും ഞാൻ സസ്പെൻഷൻ നേരിടേണ്ടു വരും. നിങ്ങൾ നിങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. അർജന്റീനയിൽ നിന്നുള്ള നമ്മുടെ ഫുട്ബോൾ സംസ്കാരമാണിത്. ഞങ്ങൾ എപ്പോഴും ഇങ്ങനെയാണ്.100% നൽകും” ലിസാൻഡ്രോ പറയുന്നു.

“ഫുട്‌ബോൾ, ഞങ്ങൾക്ക് [അർജന്റീനക്കാർക്ക്] എല്ലാം ആണ്, അതിനാലാണ് ഞങ്ങൾ എല്ലായ്പ്പോഴും എല്ലാം നൽകുന്നത്,” മാർട്ടിനെസ് പറഞ്ഞു. “ഞാൻ ശരിക്കും ചെറുപ്പം മുതൽ ഇങ്ങനെയാണ്. ഈ ആത്മാർത്ഥതയും വീര്യവും നമ്മുടെ രക്തത്തിൽ ഉള്ളതാണ്, നമ്മുടെ ഹൃദയത്തിലുമുണ്ട്.”

മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കളത്തിൽ മികച്ച പ്രകടനം തുടരുന്ന മാർട്ടിനെസിന്റെ അർപ്പണബോധവും കളിയോടുള്ള അഭിനിവേശവും ആരാധകരുടെ പ്രൊയ താരമായി ലിച്ചയെ മാറ്റിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ അർജന്റീനൻ ഗോൾ സ്കോറർ എന്ന റെക്കോർഡുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രീമിയർ ലീഗ് ഗോൾ നേടുന്ന ഏഴാമത്തെ അർജന്റീനിയൻ താരമായി ലിസാൻഡ്രോ മാർട്ടിനെസ് ശനിയാഴ്ച ചരിത്രം കുറിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ ഗോളിന് ശേഷവും മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2 ന് ആഴ്സണലിനോട് പരാജയപ്പെട്ടിരുന്നു

ലിസാൻഡ്രോയെ കൂടാതെ കാർലോസ് ടെവസ്, യുവാൻ സെബാസ്റ്റ്യൻ വെറോൺ, ആംഗൽ ഡി മരിയ, മാർക്കോസ് റോഹോ, ഗബ്രിയേൽ ഹെയ്ൻസ്, അലഹാൻഡ്രോ ഗാർനാച്ചോ എന്നീ അർജന്റീന താരങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ ഗോളുകൾ അടിച്ചിട്ടുള്ളത്. ലിസാൻഡ്ർശൊയുടെ ഗോളൊടെ ഏറ്റവും കൂടുതൽ അർജന്റീനിയൻ പ്രീമിയർ ലീഗ് ഗോൾ സ്‌കോറർമാരുള്ള ക്ലബ്ബെന്ന ഖ്യാതിയും യുണൈറ്റഡിന് സ്വന്തമായി.

ലോകകപ്പ് ജേതാവായ ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്ററിൽ തിരികെയെത്തി. ഇന്നലെ കാരിങ്ടണിൽ എത്തിയ ലിസാൻഡ്രോ യുണൈറ്റഡിനൊപ്പം പരിശീലനം നടത്തി. അർജന്റീനക്ക് ഒപ്പം ലോകകപ്പ് നേടിയ ലിസാൻഡ്രോ മാർട്ടിനസ് ലോകകപ്പ് കഴിഞ്ഞ ശേഷം നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് മത്സരങ്ങളിലും ഉണ്ടായിരുന്നില്ല. ഈ രണ്ട് മത്സരങ്ങളും യുണൈറ്റഡ് വിജയിച്ചിരുന്നു.

ലോകകപ്പ് വിജയിച്ചതിനാൽ ലിസാൻഡ്രോക്ക് അധിക സമയം വിശ്രമം നൽകാൻ ആയിരുന്നു ടെൻ ഹാഗ് തീരുമാനിച്ചത്. 31ന് നടക്കുന്ന വോൾവ്സിന് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ ലിസാൻഡ്രോ സ്ക്വാഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ ലിസാൻഡ്രോ ഇല്ലാത്തതിനാൽ വരാനെയും ലൂക് ഷോയും ആയിരുന്നു സെന്റർ ബാക്കിൽ ഇറങ്ങിയത്‌. ലിസാൻഡ്രോ എത്തിയതോടെ വീണ്ടും വരാനെ-ലിസാൻഡ്രോ കൂട്ടുകെട്ട് യുണൈറ്റഡ് ഡിഫൻസിൽ കാണാൻ ആകും.

Exit mobile version