ലിസാൻഡ്രോ മാർട്ടിനസിന് എ സി എൽ ഇഞ്ച്വറി, ഈ സീസണിൽ ഇനി കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി. അവരുടെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട്. . ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിന് ഇടയിലായിരുന്നു ലിസാൻഡ്രോക്ക് പരിക്കേറ്റത്. താരം ഈ സീസണിൽ ഇനി കളിക്കില്ല.

ലിസാൻഡ്രോക്ക് മുട്ടിനാണ് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറി ആണ്. 6 മുതൽ 9 മാസം ഈ പരിക്ക് മാറാൻ ആകും. കഴിഞ്ഞ സീസണിലും ലിസാൻഡ്രോ വലിയ പരിക്കിനെ നേരിടേണ്ടി വന്നിരുന്നു‌. ഈ സീസണിൽ പ്രതിസന്ധിയിലൂടെ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ ആശങ്കകൾ ആണ് ഈ വാർത്ത നൽകുന്നത്.

ലിസാൻഡ്രോ മാർട്ടിനസിന് പരിക്ക്, ദീർഘകാലം പുറത്തിരിക്കും

ഇന്ന് ക്രിസ്റ്റൽ പാലസിന് എതിരെ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവിക്ക് ഒപ്പം മറ്റൊരു തിരിച്ചടി കൂടെ. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിന് പരിക്കേറ്റു. സാരമായ പരിക്കാണ് ലിസാൻഡ്രോക്ക് ഏറ്റത്. ഇന്ന് രണ്ടാം പകുതിയിൽ പരിക്കേറ്റ താരത്തെ സ്ട്രച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.

ലിസാൻഡ്രോക്ക് മുട്ടിനാണ് പരിക്കേറ്റത്. ആദ്യ സൂചനകൾ അനുസരിച്ച് ലിസാൻഡ്രോ ദീർഘാകാലം പുറത്തിരുന്നേക്കാം. എ സി എല്ലിന് പൊട്ടൽ ഉണ്ടെങ്കിൽ ലിസാൻഡ്രോക്ക് ഈ സീസൺ തന്നെ നഷ്ടമായേക്കും. കഴിഞ്ഞ സീസണിലും ലിസാൻഡ്രോ വലിയ പരിക്കിനെ നേരിടേണ്ടി വന്നിരുന്നു‌

ലിസാൻഡ്രോ മാർട്ടിനസിന് പരിക്ക്, അർജന്റീന ക്യാമ്പ് വിട്ടു

പരാഗ്വേയ്ക്കും പെറുവിനും എതിരായ അർജൻ്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനെസ് വിട്ടുനിൽക്കും. 26 കാരനായ ഡിഫൻഡറിന് പരിക്കാണെന്ന് അർജന്റീന സ്ഥിരീകരിച്ചു. താരം മാഞ്ചസ്റ്ററിലേക്ക് തിരികെ പോയി തുടർ ചികിത്സ നടത്തും.

നിക്കോളാസ് ഗോൺസാലസ്, ജർമൻ പെസെല്ല എന്നിവരും പരിക്കുമൂലം പുറത്തായിരിക്കുകയാണ്. ഇത് അർജൻ്റീനയുടെ സ്ക്വാഡിനെ ബാധിക്കും.

വ്യാഴാഴ്ച പരാഗ്വായെയും ചൊവ്വാഴ്ച പെറുവിനെയും ആണ് ഈ ഇന്റർ നാഷണൽ ബ്രേക്കിൽ അർജന്റീന നേരിടുന്നത്. ലിസാൻഡ്രോക്ക് പകരക്കാരനായി ഫചുണ്ടോ മദീനയെ അർജന്റീന ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയുടെ ഡിഫൻസിൽ ഉണ്ടാകും, ഒടമെൻഡി ഉണ്ടാകില്ല

അർജന്റീനയുടെ കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ നിക്കോളാസ് ഒട്ടാമെൻഡിക്ക് പകരക്കാരനായി ലിസാൻഡ്രോ മാർട്ടിനെസ് ഇറങ്ങാൻ സാധ്യത. ലിസാൻഡ്രോ മാർട്ടിനെസ് വെറ്ററൻ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിയെ ബെഞ്ചിൽ ഇരുത്തും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. അർജൻ്റീന കാനഡയ്‌ക്കെതിരെ ആണ് നാളെ പുലർച്ചെ ഇറങ്ങുന്നത്.

അടുത്തിടെ പൂർണ ഫിറ്റ്‌നസ് വീണ്ടെടുത്ത മാർട്ടിനെസ്, അർജൻ്റീനയുടെ പ്രതിരോധത്തിൻ്റെ ഹൃദയഭാഗത്ത് ടോട്ടൻഹാം ഹോട്‌സ്‌പറിൻ്റെ ക്രിസ്റ്റ്യൻ റൊമേറോയ്‌ക്കൊപ്പം ഇറങ്ങും. കഴി ലോകകപ്പിൽ ഒടമെൻഡി ആയിരുന്നു റൊമേറോയുടെ പങ്കാളി ആയത്. ഭാവി കൂടെ കണക്കിലെടുത്താണ് സ്കലോണി ഡിഫൻസിൽ ലിസാൻഡ്രോയെ കൊണ്ടു വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ഈ സീസൺ ഭൂരിഭാഗവും പരിക്ക് കാരണം പുറത്തായിരുന്നു.

ലിസാൻഡ്രോ മാർട്ടിനസ് ലോകത്തെ മികച്ച 5 സെന്റർ ബാക്കുകളിൽ ഒന്ന് – പെപ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയ ലിസാൻഡ്രോ മാർട്ടിനസിനെ പ്രശംസിച്ച് പെപ് ഗ്വാർഡിയോള. ലോകത്തെ മികച്ച 5 സെന്റർ ബാക്കുകളിൽ ഒരാളാണ് ലിസാൻഡ്രോ മാർട്ടിനസ് എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. ഇന്നലെ എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോള.

ലിസാൻഡ്രോ ലോകത്തിലെ മികച്ച അഞ്ചു സെന്റർ ബാക്കിൽ ഒരാളാണ്. ഈ മത്സരത്തിൽ അവൻ ആണ് പ്രധാന വ്യത്യാസമായത്. ലിസാൻഡ്രോ ഞങ്ങളുടെ ഡിഫൻസിനിടയിലൂടെ നൽകിയ പാസുകൾ ഞങ്ങളെ ബാധിച്ചു. പെപ് പറഞ്ഞു.

ഈ സീസണിൽ പരിക്കു കാരണം ഏറെ ബുദ്ധിമുട്ടിയ ലിസാൻഡ്രോ മാർട്ടിനസ് വളരെ കുറവ് മത്സരങ്ങൾ മാത്രമെ ഈ സീസണിൽ കളിച്ചിരുന്നുള്ളൂ. ഇന്നലെയും മത്സരത്തിൽ പരുക്ക് ആനുഭവപ്പെട്ട് രണ്ടാം പകുതിയിൽ താരം പുറത്ത് പോയിരുന്നു.

ആഴ്സണൽ പോരിന് മുമ്പ് റാഷ്ഫോർഡും ലിസാൻഡ്രോയും പരിക്ക് മാറി എത്തി

സീസൺ അവസാന ആഴ്ചകളിലേക്ക് കടക്കവെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസും മാർക്കസ് റാഷ്ഫോർഡും പരിക്ക് മാറി എത്തി. ഇരുവരും ഫസ്റ്റ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.

മാർച്ച് 30-ന് ബ്രെൻ്റ്‌ഫോർഡുമായുള്ള 1-1 സമനിലയിൽ പരിക്കേറ്റ ശേഷം മാർട്ടിനസ് യുണൈറ്റഡിനായി കളിച്ചിട്ടില്ല. ഈ സീസണിൽ രണ്ട് വലിയ പരിക്കുകൾ നേരിട്ട ലിസാൻഡ്രോ സീസണിൽ ആകെ 11 മത്സരങ്ങൾ മാത്രമെ യുണൈറ്റഡിനായി കളിച്ചിട്ടുള്ളൂ.

അതേസമയം റാഷ്‌ഫോർഡും അവസാന മൂന്ന് മത്സരങ്ങൾ പരിക്ക് കാരണം നഷ്ടപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം വെംബ്ലിയിൽ കവെൻട്രി സിറ്റിക്കെതിരായ എഫ്എ കപ്പ് സെമി ഫൈനലിൽ ആണ് അവസാനം കളിച്ചത്.

ലിസാൻഡ്രോ മാർട്ടിനസിന് വീണ്ടും പരിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. അവരുടെ ഡിഫൻഡർമായാ ലിസാൻഡ്രോ മാർട്ടിനസും ലിൻഡലോഫും പരിക്കേറ്റ് പുറത്ത്‌. ഒരു മാസത്തിൽ അധികം ഇരുവരും പുറത്തിരിക്കും എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഇരുവർക്കും മസിൽ ഇഞ്ച്വറിയാണ്.

ലിസാൻഡ്രോ ബ്രെന്റ്ഫോർഡിന് എതിരായ മത്സരത്തിലൂടെ പരിക്ക് മാറി തിരികെ എത്തിയിരുന്നു. ലിസാൻഡ്രോ മാസങ്ങളോളം പുറത്ത് ഇരുന്നാണ് ബ്രെന്റ്ഫോർഡിന് എതിരായ കളിയിലൂടെ തിരികെ വന്നത്. ഒരു മത്സരം കൊണ്ട് തന്നെ വീണ്ടും ലിച്ചയ്ക്ക് പരിക്കേറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശങ്ക നൽകും.

ലിൻഡെലോഫിനും മസിൽ ഇഞ്ച്വറിയാണ്‌. ഇതോടെ മഗ്വയർ, വരാനെ, എവാൻസ് എന്നിവരെ യുണൈറ്റഡ് സീസൺ അവസാനം വരെ സെന്റർ ബാക്കിൽ ആശ്രയിക്കേണ്ടി വരും.

ലിസാൻഡ്രോ മാർട്ടിനസ് ബ്രെന്റ്ഫോർഡിന് എതിരെ ടീമിൽ ഉണ്ടാകും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് മാറി തിരികെയെത്തി. ഈ മാസം അവസാനം നടക്കുന്ന ബ്രെന്റ്ഫോർഡിന് എതിരായ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസ് തിരികെയെത്തും. ഇപ്പോൾ അർജന്റീന ദേശീയ ടീമിനൊപ്പം ആണ് മാർട്ടിനസ് ഉള്ളത്.

ലിസാൻഡ്രോയെ ഇന്റർ നാഷണൽ ബ്രേക്കിനുള്ള അർജന്റീന ടീമിൽ ഉൾപ്പെടുത്താൻ സ്കലോണി തീരുമാനിച്ചത് താരം ഫിറ്റ്നസ് വീണ്ടെടുത്തത് കൊണ്ടാണ്. ടീമിനൊപ്പം ഉള്ള ലിസാൻഡ്രോ സബ്ബായി കളത്തിൽ എത്താൻ സാധ്യതയുണ്ട്. കോപ അമേരിക്കയ്ക്ക് മുന്നെയുള്ള അവസാന ഇന്റർ നാഷണൽ ബ്രേക്കാണിത്.

ലിസാൻഡ്രോക്ക് വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ആയിരുന്നു മുട്ടിന് പരിക്കേറ്റത്. ലിസാൻഡ്രോക്ക് സീസൺ തുടക്കത്തിൽ ദീർഘകാലം പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു. ലിച തിരിച്ചെത്തുന്നത് യുണൈറ്റഡിന് വലിയ ഊർജ്ജം നൽകും.

ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് മാറി തിരികെയെത്തുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. അവരുടെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസ് പരിക്ക് മാറി തിരികെയെത്തുന്നു. ഈ മാസം അവസാനം നടക്കുന്ന ബ്രെന്റ്ഫോർഡിന് എതിരായ മത്സരത്തിലേക്ക് ലിസാൻഡ്രോ മാർട്ടിനസ് തിരികെയെത്തും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ലിസാൻഡ്രോയെ അടുത്ത ഇന്റർ നാഷണൽ ബ്രേക്കിനുള്ള അർജന്റീന ടീമിൽ ഉൾപ്പെടുത്താൻ സ്കലോണി തീരുമാനിച്ചിട്ടുണ്ട്. കോപ അമേരിക്കയ്ക്ക് മുന്നെയുള്ള അവസാന ഇന്റർ നാഷണൽ ബ്രേക്കാണിത്. ലിസാൻഡ്രോയുടെ പുരോഗതിയിൽ തൃപ്തി ഉള്ളത് കൊണ്ടാണ് അർജന്റീനയും താരത്തെ ടീമിൽ എടുക്കാനുള്ള കാരണം.

ഇനി ഈ സീസണിൽ ലിസാൻഡ്രോ കളിക്കുമോ എന്നത് തന്നെ സംശയമാണ് എന്ന് കരുതിയ സ്ഥലത്ത് നിന്നാണ് ഈ പുരോഗതി. ലിസാൻഡ്രോക്ക് വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ആയിരുന്നു മുട്ടിന് പരിക്കേറ്റത്.

ലിസാൻഡ്രോക്ക് സീസൺ തുടക്കത്തിൽ ദീർഘകാലം പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു.

ലിസാൻഡ്രോ മാർട്ടിനസ് 2 മാസത്തോളം പുറത്തിരിക്കും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും വലിയ തിരിച്ചടി. അവരുടെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിനേറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. 2 മാസം എങ്കിലും ലിസാൻഡ്രോ പുറത്തിരിക്കും എന്നാണ് ക്ലബിന്റെ പ്രസ്താവന. ഇനി ഈ സീസണിൽ ലിസാൻഡ്രോ കളിക്കുമോ എന്നത് സംശയമാണ്. ലിസാൻഡ്രോ ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. ലിസാൻഡ്രോയുടെ മുട്ടിനാണ് പരിക്കേറ്റത്.

ലിസാൻഡ്രോയുടെ പരിക്ക് ആശങ്ക നൽകുന്നത് ആണെന്നും ഇത് നല്ല വാർത്തയല്ല എന്നും മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു. ലിസാൻഡ്രോ ദീർഘകാലം പുറത്തിരുന്ന് കഴിഞ്ഞ മാസം മാത്രമാണ് തിരികെ കളത്തിൽ എത്തിയത്‌. വീണ്ടും ലിചയെ നഷ്ടപ്പെട്ടാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീണ്ടും പ്രതിസന്ധിയിലാക്കും.

ലിസാൻഡ്രോ മാർട്ടിനസ് വീണ്ടും ദീർഘകാലം പുറത്തിരിക്കാൻ സാധ്യത

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും വലിയ തിരിച്ചടി. അവരുടെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിന് വീണ്ടും പരിക്കേറ്റു. ലിസാൻഡ്രോ ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. ലിസാൻഡ്രോയുടെ മുട്ടിനാണ് പരിക്കേറ്റത്. താരം വീണ്ടും ദീർഘകാലം പുറത്തിരുന്നേക്കും.

ലിസാൻഡ്രോയുടെ പരിക്ക് ആശങ്ക നൽകുന്നത് ആണെന്നും ഇത് നല്ല വാർത്തയല്ല എന്നും മത്സര ശേഷം ടെൻ ഹാഗ് പറഞ്ഞു. ലിസാൻഡ്രോയുടെ പരിക്ക് എത്ര മാത്രം ഗുരുതരമാണെന്ന് ഇന്ന് കൂടുതൽ സ്കാനുകൾ നടത്തിയ ശേഷം മനസ്സിലാകും. ലിസാൻഡ്രോ ദീർഘകാലം പുറത്തിരുന്ന് കഴിഞ്ഞ മാസം മാത്രമാണ് തിരികെ കളത്തിൽ എത്തിയത്‌. വീണ്ടും ലിചയെ നഷ്ടപ്പെട്ടാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീണ്ടും പ്രതിസന്ധിയിലാക്കും.

കസെമിറോയും ലിസാൻഡ്രോ മാർട്ടിനസും തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ കസെമിറോയും ലിസാൻഡ്രോ മാർട്ടിനെസും പരിക്ക് മാറി തിരികെയെത്തുന്നു. കാരിംഗ്ടണിൽ പൂർണ്ണ പരിശീലനത്തിലേക്ക് ഇരുവരും മടങ്ങിയെത്തിയതാണ് ക്ലബ് അറിയിച്ചു. അടുത്ത ആഴ്ചയിൽ തന്നെ ഇരുവരും മാച്ച് സ്ക്വാഡിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സെപ്റ്റംബർ 20 ന് ബയേൺ മ്യൂണിക്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ലിസാൻഡ്രോ മാർട്ടിനസ് കളിച്ചിട്ടില്ല. നവംബർ 1 ന് ന്യൂകാസിൽ യുണൈറ്റഡുമായുള്ള കാരബാവോ കപ്പ് പോരാട്ടത്തിൽ ആയിരുന്നു കസെമിറോ അവസാനമായി കളിച്ചത്‌. ഇരുവരുടെയും അഭാവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങൾ ആയിരിന്നു ലിചയും കസെമിറോയും

Exit mobile version